കേരള സഭാപ്രതിഭകൾ-106
കെ.ജെ. ചാക്കോ കല്ലുകുളം
മുൻമന്ത്രി
“മാതൃകാപരമായ രാഷ്ട്രീയ ജീവിതത്തിലൂടെ രാഷ്ട്രീയ മേഖല യ്ക്ക് പുതിയ പാഠം നൽകിയ നേതാവാണ് കെ.ജെ. ചാക്കോ കല്ലുകുളം. അറിയപ്പെടുന്ന അഭിഭാഷകനായി നഗരപിതാവായി എം.എൽ.എ. യായി മന്ത്രിയായി ചങ്ങനാശ്ശേരിക്കാരുടെ മനസ്സിൽ കെ.ജെ. ചാക്കോയുടെ ചിത്രം ഒളിമങ്ങാതെ നിൽക്കുന്നു. നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ നേട്ട ങ്ങളുടെ പുറകേ പോകാതെ, കെ.ജെ. ചാക്കോയ്ക്ക് ജനങ്ങൾ പദവി നൽകു കയായിരുന്നു. ചാക്കോച്ചി എന്ന ഓമനപ്പേരുവിളിച്ച് ചങ്ങനാശ്ശേരിക്കാർ അദ്ദേ ഹത്തോടുള്ള പ്രിയം വെളിപ്പെടുത്തി. ചങ്ങനാശ്ശേരിയുടെ വികസനത്തിന് പ്രത്യേകിച്ച് സമുദായത്തിന്റെ അത്യുന്നതിക്കും അദ്ദേഹം നൽകിയ സംഭാ വനകൾ നിരവധിയാണ്. ഉത്തരം കിട്ടാത്ത പല രാഷ്ട്രീയ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ജനമദ്ധ്യത്തിൽ അദ്ദേഹം ഇപ്പോഴുമുണ്ട്. ഒരു കാരണ വരെപ്പോലെ ഈ നാടിന്റെ നന്മക്കായി രാഷ്ട്രീയമേഖലയിലെ മൂല്യച്യുതി ക്കെതിരായി കെ.ജെ. ചാക്കോ ശബ്ദമുയർത്തുന്നു. പലപ്പോഴും നിശബ്ദ നെങ്കിലും പറയുന്ന കാര്യങ്ങളിൽ പരിജ്ഞാനവും ക്രാന്തദർശിത്വവും പ്രകട മാക്കുന്ന ചാക്കോച്ചി ജനങ്ങളുടെയിടയിൽ പ്രിയങ്കരനും മഹത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ പതാകാവാഹകനുമാണ്.” 1995 ആഗസ്റ്റ് 30ന് ചങ്ങനാശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിച്ച കാത്തലിക് വോയിസിൽ കെ.ജെ. ചാക്കോയെപ്പറ്റി എഴുതിയിരിക്കുന്ന ഭാഗമാണ് മുകളിൽ ചേർത്തി രിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ പ്രമുഖ കുടുംബങ്ങളിൽ ഒന്നായ കല്ലുകുളം കുടുംബത്തിൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ പുത്രനായി 1930 മാർച്ച്2-ാം തീയതി ചാക്കോ ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നും ബി.എ.യും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. വളരെ തിളക്കമാർന്ന ഒരു വിദ്യാർത്ഥി ജീവിതത്തിൻ്റെ ഉടമയായിരുന്നു ചാക്കോ. 1962 ൽ ചങ്ങനാശ്ശേരി മുൻസിപ്പൽ കൗൺസിലറായും 1964 ൽ ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ പ്രഗത്ഭനായ ഒരു അഭിഭാഷകനെന്ന നിലയിൽ പരക്കെ അറിയപ്പെട്ടു. നീതി ന്യായരംഗത്ത് അച്ചടക്കത്തിൻ്റെയും കൃത്യനിഷ്‌ഠയുടെയും ഉത്തമ മാതൃകയാകുവാൻ കെ.ജെ. ചാക്കോയ്ക്ക് കഴിഞ്ഞു. നിഗരപിതാവെന്ന നിലയിൽ നാടിൻ്റെ സാംസ്‌കാരിക പാരമ്പര്യത്തിന് പൊൻതൂവൽ ചാർത്തുന്ന പല വികസനപദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു. ചങ്ങനാ ശ്ശേരിയുടെ മഹത്തായ മതസൗഹാർദ്ദ പാരമ്പര്യത്തിന് കോട്ടം വരുത്തിയ പറാൽ സംഭവത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുന്നതിനും മതസൗ ഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ശ്രീ ചാക്കോ ചെയ്ത സേവനങ്ങൾ ആർ ക്കും വിസ്മരിക്കുവാൻ സാധിക്കുകയില്ല. 1965 ൽ രൂപീകൃതമായ കേരളാ കോൺഗ്രസ്സിൽ അദ്ദേഹം ചേരുകയും ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയം വരിക്കുകയും ചെയ്തു. 1970 ലും 1977 ലും നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളിലും ശ്രീ ചാക്കോ വിജയംവരിച്ചു. 1979 ൽ ശ്രീ സി.എച്ച്. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭ യിൽ ശ്രീ ചാക്കോയെ ഉൾപ്പെടുത്തി. റവന്യൂ, ട്രാൻസ്പോർട്ട്, എക്സൈസ് വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്‌തത്. സത്യസന്‌ധത യുടെയും അഴിമതി രാഹിത്യത്തിൻ്റെയും ഉത്തമദൃഷ്‌ടാന്തമായി അദ്ദേഹം നിയമസഭയിൽ തിളങ്ങി.
മിൽമ ചെയർമാൻ, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗം, അഷുവറൻസ് കമ്മററി മെമ്പർ, പെററിഷൻ കമ്മറ്റി ചെയർമാൻ എന്നീ നിലകളിൽ നിയമസഭാകമ്മററികളിൽ പ്രവർത്തിക്കുവാൻ അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിയമസഭാംഗമെന്ന നിലയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡ ലത്തിൻ്റെ സമഗ്രപുരോഗതിക്കായി അദ്ദേഹം യത്നിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി പട്ടണവും വാഴപ്പള്ളി പഞ്ചായത്തുമായി ബന്‌ധിപ്പിക്കുന്ന വടക്കേക്കര പാലം, കണ്ണമ്പേരൂർ ചിറചെത്തിപ്പുഴറോഡ്, തൃക്കൊടിത്താനം റോഡിലെ മുണ്ടുപാലം, ചങ്ങനാശ്ശേരി ഫയർസ്റ്റേഷൻ, ട്രാൻസ്പോർട്ട് ബസ്സ്റ്റാന്റ്റ് വിപുലീകരണം, ഗവൺമെൻ്റ് ആശുപത്രിയിലെ പേവാർഡ്, ബോട്ടുജട്ടിയുടെ പുനർനിർമ്മാണം, പുതിയ ശുദ്ധജലവിതരണപദ്ധതി, പെരുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, തൃക്കൊടിത്താനം ഇലക്ട്രിസിററി സബ്സ്റ്റേഷൻ, തൃക്കൊടിത്താനം പ്രൈമറി ഹെൽത്ത് സെന്റർ, കാർഷിക വികസനത്തിനുള്ള പട്ടിത്താനം പാടശേഖരത്തിൻ്റെ ബണ്ടു നിർമ്മാണം മുതലായവ ശ്രീ ചാക്കോയുടെ നേട്ടങ്ങളാണ്.പല പ്രമുഖ രാഷ്ട്രീയക്കാരും സമുദായത്തിൻ്റെ പേരിൽ മുതല ക്കണ്ണീർ പൊഴിക്കാറുണ്ട്. സമുദായതാല്‌പര്യങ്ങൾ സംരക്ഷിക്കുന്നത ിനുവേണ്ടി പ്രവർത്തിക്കുമെന്ന് വീരവാദം മുഴക്കുന്ന അക്കൂട്ടർ അധികാരം കിട്ടിക്കഴിയുമ്പോൾ സമുദായ പ്രശ്‌നങ്ങൾ മനഃപൂർവ്വം വിസ്മരിക്കുക സാധാരണമാണ്. ശ്രീ.കെ.ജെ. ചാക്കോ ഇവരിൽനിന്നും വ്യത്യസ്തനാ ണെന്ന് അഭിമാനപൂർവ്വം പറയുവാൻ നമുക്ക് സാധിക്കും. കേരള കത്തോലിക്കർ മാർത്തോമ്മാശ്ലീഹായുടെ ചരമദിനമായ ജൂലൈ 3 പൊതു ഒഴിവ് ദിനമാക്കണമെന്ന് കേരളസർക്കാരിനോട് ദീർഘകാലമായി അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. സമുദായ നേതാക്കന്മാരും കത്തോലിക്കാ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും ഇക്കാര്യസാദ്ധ്യത്തിനായി നിരവധി പ്രാവശ്യം നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. പക്ഷെ അധികാരത്തിൽ എത്തിയ ഒരു ക്രൈസ്‌തവനേതാവും ദീർഘകാലം മന്ത്രിയായിരുന്നവർ പോലും ഇക്കാര്യത്തിൽ വേണ്ടത്ര താല്‌പര്യം കാണിച്ചില്ലെന്നതാണ് സത്യം. സഭയുടെ താല്‌പര്യ സംരക്ഷ ണത്തിനുവേണ്ടി വാദിച്ചവർ തൻ്റെ രാഷ്ട്രീയഭാവി അപകട ത്തിലാക്കുമെന്ന് ഭയപ്പെട്ട് മൗനം അവലംബിച്ച നേതാക്കൾ നിരവധി യാണ്. എന്നാൽ ശ്രീ. ചാക്കോ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ നടപ്പിലാക്കുവാൻ ധീരതയോടെ പ്രവർത്തിച്ചു. 1979 ൽ ചുരുങ്ങിയകാലം മന്ത്രിയായി സേവനം അനുഷ്‌ഠിക്കുവാൻ അവസരം ലഭിച്ചപ്പോൾ പെസഹാ വ്യാഴാഴ്‌ച ഒരു പൊതു ഒഴിവ് ദിവസമായി പ്രഖ്യാ പിച്ചു. മറെറാരു നേതാവും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്. രാ ഷ്ട്രീയ രംഗത്ത് പതിററാണ്ടുകൾ കർമ്മം ചെയ്‌ത ചാക്കോ രാഷ്ട്രീയ ധാർമ്മികതയെ എന്നും ഉയർത്തിപിടിച്ചിരുന്നു.
1962 മുതൽ തുടർച്ചയായി വാഴപ്പള്ളി സർവ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡു മെമ്പറായും 1984 മുതൽ ബാങ്കിൻ്റെ പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരുന്നു. കോട്ടയം ജില്ലയിലെ ഏറ്റം മുൻപ ന്തിയിൽ നിൽക്കുന്ന ബാങ്ക് എന്ന ബഹുമതിയും അംഗീകാരവും ഈ ബാങ്കി നുണ്ട്. ആ നേട്ടത്തിനുള്ള ഗവൺമെൻ്റ് അവാർഡുകൾ പല പ്രാവശ്യം ബാങ്കിന് ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം,
മെത്രാപ്പോലീത്തൻ പള്ളി പ്രതിപുരുഷൻ എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. തൻ്റെ നേട്ടങ്ങൾ വിളിച്ചു പറഞ്ഞും പറയിപ്പിച്ചും ആരുടെയും പ്രീതിക്കുവേണ്ടി അദ്ദേഹം ശ്രമിച്ചിട്ടില്ല. അഴിമതിരഹിതമായ ഒരു രാഷ്ട്രീയസമൂഹം സ്വപ്നംകണ്ട പ്രത്യുല്പന്ന മതികളിൽ ഒരാളാണ് കെ.ജെ. ചാക്കോ. അദ്ദേഹത്തിന്റെ മാതൃകാപരവും ത്യാഗോജ്വലവുമായ രാഷ്ട്രീയപ്രവർത്തനങ്ങൾ മാനിച്ച് എ.കെ.സി.സി. ചങ്ങനാശ്ശേരി അതിരൂപതാ സംഘം പ്രതിഭാ അവാർഡ് 1995 ലും കോട്ടയംന്യൂസ്, മിലേനിയം എക്സെലൻ്റ് അവാർഡ് 2000ലും ചങ്ങനാശ്ശേരി മർച്ചന്റ്റ് അസോസിയേഷൻ രാഷ്ട്രീയ, സാമുദായിക, സഹകരണമേഖലയിലെ പ്രശസ്തസേവനത്തിന് 2002 ലും അവാർഡുനൽകിയാദരിച്ചു. അമേരിക്ക യിലും ഗൾഫ് രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള ശ്രീ ചാക്കോയുടെ ഭാര്യ ചേർത്തല തൈക്കാട്ടുശ്ശേരി പറമ്പത്തറ കുടുംബാംഗമാണ്. റിട്ടയാർഡ് ഹൈസ്‌കൂൾ ടീച്ചർ.