വഖഫ് ബോര്‍ഡിന്റെ അധിനിവേശ നീക്കത്തിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കെസിബിസി പ്രൊ ലൈഫ് സമിതി.
വഖഫ് ബോര്‍ഡിന്റെ അന്യായ നോട്ടിസിനെതിരെ മുനമ്പം വേളാങ്കണ്ണി മാതാ പള്ളി മുറ്റത്ത് പ്രദേശവാസികള്‍ നടത്തുന്ന നിരാഹാര സമരം 32 ദിവസങ്ങള്‍ പിന്നിട്ടിട്ടും ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാരിനായിട്ടില്ല എന്നത് ദുഖകരമാണെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു.
നീതിക്കായി സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പ്രൊ ലൈഫ് സമിതി പ്രവര്‍ത്തകര്‍ നാളെ മുനമ്പത്തെ സമര പന്തലിലെത്തും. ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, പ്രസിഡണ്ട് ജോണ്‍സന്‍ സി. എബ്രഹാം, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ്, ജോര്‍ജ് എഫ.് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, വൈസ് പ്രസിഡണ്ട് ഡോ. ഫ്രാന്‍സീസ് ജെ. ആറാടന്‍, ഡോ. ഫെലിക്‌സ്, മോന്‍സി ജോര്‍ജ്, സെക്രട്ടറിമാരായ നോബര്‍ട്ട് കക്കാരിയില്‍, ജെസ്ലിന്‍ ജോ, വിക്ടര്‍ ഇഗ്‌നേഷ്യസ്, സെമിലി സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സ്വന്തം കിടപ്പാടമുപേക്ഷിച്ച് തെരുവിലിറങ്ങേണ്ടി വരുന്ന ഒരു ജനതയുടെ മാനസികാവസ്ഥ സര്‍ക്കാര്‍ മനസിലാക്കണമെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ കെസിബിസി പ്രൊ ലൈഫ് സമിതി ഒന്നടങ്കം സമര സമിതിക്കൊപ്പമുണ്ടാകുമെന്നും പ്രൊ ലൈഫ് സംസ്ഥാന സമിതി വ്യക്തമാക്കി.