ആഗോള കത്തോലിക്കാ സഭയുടെ മെത്രാന്‍ സിനഡില്‍ പങ്കെടുക്കാനായി സീറോ മലബാര്‍ സഭയിലെ നാല് പിതാക്കന്മാര്‍ വത്തിക്കാനിലേക്ക് പുറപ്പെട്ടു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നോമിനേറ്റഡ് അംഗമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ മെത്രാന്‍ സിനഡ് തിരഞ്ഞെടുത്ത പ്രതിനിധികളായി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവരാണ് വത്തിക്കാന്‍ സിനഡില്‍ പങ്കെടുക്കുന്നത്.
പതിനാറാമത് മെത്രാന്‍ സിനഡിന്റെ ജനറല്‍ അസംബ്ലിയുടെ രണ്ടാമത് സമ്മേളനമാണ് ഇന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ വത്തിക്കാനില്‍ ചേരുന്നത്. ‘സിനഡാലിറ്റി’ എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്നിരുന്നു.