വിവിധ കേന്ദ്രസേനകളിൽ വൻ അവസരവുമായി സ് റ്റാഫ് സിലക്ഷൻ കമ്മിഷൻ വിജ്‌ഞാപനം. കോൺ സ്‌റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 39,481 ഒഴിവിലേക്ക് ഒക്ടോബർ 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധന യുണ്ടാകും സ്ത്രീകൾക്കും അപേക്ഷിക്കാം.

* വിഭാഗങ്ങളും ഒഴിവും: ബിഎസ്എഫ് -15,654, സി ആർപിഎഫ്-11,541, സിഐഎസ്എഫ് – 7145, ഐടി ബിപി -3017, അസം റൈഫിൾസ് – 1248, സശസ്ത്ര സീമാ ബൽ -819, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോ ഴ്സ് -35, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ -22

. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്

. ശാരീരിക യോഗ്യത:

പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80 സെ.മീ (വികസിപ്പിക്കുമ്പോൾ 85 സെ.മീ). (പട്ടികവർഗക്കാർ ക്ക് യഥാക്രമം 162.5 സെ.മീ, 76-81 സെ.മീ)

സ്ത്രീ: ഉയരം: 157 സെ.മീ (പട്ടികവർഗക്കാർക്ക് 150 സെ.മീ), തൂക്കം ഉയരത്തിന് ആനുപാതികം.

പ്രായം: 01.01.2025ന് 18-23 (എസ്‌സി/എസ്‌ടിക്ക് 5 വർ ഷവും ഒബിസിക്കു 3 വർഷവും ഇളവ്).

* ശമ്പളം: നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിൽ ശിപായ് തസ്‌തികയിൽ ലെവൽ 1; (18,000-56,900 രൂപ), മറ്റു തസ്‌തികകളിൽ ലെവൽ 3; 21,700-69,100 രൂപ.

. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാ രീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്‌റ്റ്, രേഖപ രിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. കായി കക്ഷമതാ പരീക്ഷയുമുണ്ട് (പുരുഷൻമാർ: 24 മിനി റ്റിൽ 5 കിലോമീറ്റർ ഓട്ടം, സ്ത്രീകൾ: എട്ടര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം).

* പരീക്ഷയും കേന്ദ്രങ്ങളും: ഒബ്ജക്ടീവ് പരീക്ഷ യ്ക്ക് മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാ : കുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരു = വനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. . പരീക്ഷാഫീസ്: 100 രൂപ (സ്ത്രീകൾ, എസ്‌സി/ എസ്ടി വിഭാഗക്കാർ, വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല). ഓൺലൈനായി ഫീസ് അടയ്ക്കണം.

. ഓൺലൈൻ റജിസ്ട്രേഷനും വിശദവിവരങ്ങൾ : https://ssc.gov.in