*അതിർത്തിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്കു പരിഹാരം തേടിയുള്ള പതിവു ചർച്ചകൾക്കായി ബംഗ്ലാ ദേശിലെ ഉന്നതതല സംഘം അടുത്തമാസം ഇന്ത്യയിലെത്തും.* ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തിയിരു ന്ന ഷേഖ് ഹസീന സർക്കാരിൻ്റെ പതനത്തി നുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെ യും അതിർത്തിരക്ഷാ സേനാ തലവന്മാർ നേതൃത്വം നൽകുന്ന ചർച്ച.

*ത്രിപുരയിൽ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി രണ്ട് സായു ധ സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ചു.* നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപു ര, ഓൾ ത്രിപുര ടൈഗർ ഫോഴ്‌സ് സംഘടന കളുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വും സംസ്ഥാന സർക്കാരും സമാധാന കരാ റിൽ ഒപ്പുവച്ചത്.

*ഡൽഹി ലഫ്. ഗവർണർ വി. കെ. സക്സേനയ്ക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രസർക്കാർ.* സംസ്ഥാനത്ത് വി വിധ കമ്മീഷനുകൾ, ബോർഡ്, അഥോറിറ്റി, നിയമപരമായ സംവിധാനം തുടങ്ങിയവ രൂ പീകരിക്കാനുള്ള അധികാരം ലഫ്. ഗവർണ ർക്കു നൽകി. ഇതുമായി ബന്ധപ്പെട്ട വി ജ്ഞാപനം കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്ത ര മന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സർ ക്കാരും ലഫ്. ഗവർണറും തമ്മിൽ അധികാര ത്തർക്കം രൂക്ഷമായിരിക്കെയാണ് കേന്ദ്രസർ ക്കാരിന്റെ നടപടി.

*സർക്കാർ ഉത്തരവില്ലാതെ ആർസി ബുക്കും ലൈസൻസും സ്വകാര്യപ്രസിൽ പ്രി ന്റ് ചെയ്ത് സർക്കാരിനു കോടികൾ നഷ്ടമാ ക്കിയ സംഭവത്തിൽ ധനകാര്യ പരിശോധനാ സാങ്കേതികേതര വിഭാഗം അന്വേഷണം ആ രംഭിച്ചു.* കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോൺസൻ പടമാട ൻ നല്കിയ പരാതിയെത്തുടർന്നാണ് അന്വേ ഷണം പ്രഖ്യാപിച്ചത്. എട്ടുകോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായതായാണ് പരാ തി.

*കേരളത്തിലെ പുതിയ ഗവ ർണറുമായി ബന്ധപ്പെട്ട വിജ്ഞാപനം വരു ന്നതു വരെ ആരിഫ് മുഹമ്മദ്ഖാൻ ഗവർണർ സ്ഥാനത്തു തുടരും.* ആരിഫ് മുഹമ്മദ്ഖാന്റെ അഞ്ചു വർഷ കാലാവധി ഇന്ന് പൂർത്തിയാ കുന്ന സാഹചര്യത്തിലാണു തീരുമാനം.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസ ർക്കാർ സാധാരണയായി ഗവർണർമാർക്ക് ഒ രു ടേമിൽ കൂടുതൽ നൽകാറില്ല. എന്നാൽ, പിണറായി സർക്കാരുമായി നിരന്തരം ഏറ്റുമു ട്ടുന്ന ആരിഫ് മുഹമ്മദ്ഖാന് പുനർനിയമനം നൽകുമെന്ന സൂചന സജീവമാണ്.
 
*വയനാട്, വിലങ്ങാട് ഉരുൾപൊട്ട ൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി- മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആ ർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.* ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദ ർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു സം സാരിക്കുകയായിരുന്നു അദ്ദേഹം. അർഹരാ യ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല.

*ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗ മായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പുരി ലെത്തി.* ബ്രൂണെയിൽനിന്ന് സിംഗപ്പുരിലെ ത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ആ വേശകരമായ വരവേൽപ്പാണ് ഒരുക്കിയത്.ഇന്നു നടക്കുന്ന ഉഭയകക്ഷി ചർച്ചകൾക്കു മു ന്നോടിയായി ഇന്നലെ സിംഗപ്പുർ പ്രധാനമ ന്ത്രി ലോറൻസ് വോംഗ് പ്രധാനമന്ത്രിക്കു സ്വ കാര്യവിരുന്നൊരുക്കി.
 
*നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റിൽ ബോക്കോ ഹറാം ഭീകരരുടെ ആക്രമ ണത്തിൽ 102 പേർ കൊല്ലപ്പെട്ടു.* യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തിൽ ഞായറാ ഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. മര ണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന.അമ്പതിലേറെ മോട്ടോർ സൈക്കിളുകളിലെ ത്തിയ നൂറ്റമ്പതിലധികം ഭീകരർ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ട ശേഷം വെടിവയ്‌പ് നടത്തുകയായിരുന്നുവെ ന്ന് യോബോ സംസ്ഥാനത്തെ പോലീസ് വ ക്താവ് ഡൻഗസ് അബ്ദുൾകരീം പറഞ്ഞു.

*സമുദ്രാതിർത്തി ലംഘിച്ചു വെന്ന കുറ്റംചുമത്തി നാല് ഇന്ത്യൻ മത്സ്യ ത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.* ശ്രീലങ്കയുടെ നെടും ത്തീവ് ദ്വീപിന് സമീപത്ത് നിന്നാണ് ഇന്ത്യ ൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തത്. തമിഴ്‌നാട്ടിലെ പുതുക്കൊട്ടയിൽ നിന്നുള്ള വരാണ് അറസ്റ്റിലായത്. എൻ.ദിനേശ്, എ ൻ.മുരളി, വി.ശെൽവം, വിശ്വനാഥൻ എന്നി വരാണ് പിടിയിലായത്.

*രാജ്യസഭാംഗമായി തെരഞ്ഞെ ടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ ത്യപ്രതിജ്ഞ ചെയ്‌തു.* മധ്യപ്രദേശിൽ നി ന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേ ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാ നുമായ ജഗ്ദീപ് ധൻകർ മുമ്പാകെയാണ് ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്ത ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരി വൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി.നദ്ദ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സു രേന്ദ്രനും ജോർജ് കുര്യന്റെ കുടുബാംഗ ങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

*കെഎസ്‌ആർടിസി മുൻ ജീവന ക്കാർക്ക് സെപ്റ്റംബർ മാസത്തിലെ പെൻ ഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി.* അതേസമയം ഓഗസ്റ്റ് മാ സത്തിലെ പെൻഷൻ ഇപ്പോൾ വിതരണം ചെയ്ത‌്‌ തുടങ്ങിയതായി സർക്കാർ കോട തിയെ അറിയിച്ചു.കാട്ടാക്കടയിൽ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ആത്മഹത്യചെയ്ത‌ത് കോടതിയുടെ പരിഗണനയിൽ നേരത്തെ വന്നിരുന്നു.

*തൃശൂർ എച്ച്1എൻ1 ബാധിച്ച് 62 വയസു കാരി മരിച്ചു.* എറവ് സ്വദേശി മീനയാണ് മ രിച്ചത്.തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജി ൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാഴാഴ്ച്‌ചയാണ് സംസ്കാരം.രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപ ടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 
*മണിപ്പുരിൽ ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ ഇറക്കി നടത്തിയ ബോംബാക്രമണത്തിൻ്റെ പ്രവർത്തനരീതി പരിശോധിക്കാൻ സൈനിക ഉദ്യോഗസ്ഥർ അടക്കം ഉന്നതതല സമിതി കേന്ദ്രസർക്കാർ രൂപീകരിച്ചു.* സൈന്യത്തിനു പുറമെ മണിപ്പുർ പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയി ൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരാണു സമി തിയംഗങ്ങൾ. എന്നാൽ മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും മൂർച്ഛിച്ച പശ്ചാത്തലത്തിൽ സമാധാനം പു നഃസ്ഥാപിക്കാൻ കഴിയുന്ന നടപടികൾ കേ ന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇനിയും പ്ര ഖ്യാപിച്ചിട്ടില്ല.

*കോഴിക്കോട് കാരശ്ശേരി മുരിങ്ങാം പുറായി പാലക്കാം പൊയിൽ ഭാഗത്ത് നാട്ടിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.* ബുധനാഴ്ച രാവിലെ 11 മണിയോടെ മലയിലേക്ക് മണിയോടെ മലയിലേക്ക് മടങ്ങിയ പന്നി, 12.30-ഓടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു..
 
*വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും.* റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.

*ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടതി തീര്‍പ്പാക്കി.* രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി.

*അസമില്‍ കോളിളക്കം സൃഷ്ടിച്ച 2200 കോടിയുടെ സാമ്പത്തിക നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ 22-കാരന്‍ അറസ്റ്റില്‍.* വന്‍പ്രതിഫലം വാഗ്ദാനം ചെയ്ത് ചെയ്ത് നിക്ഷേപകരില്‍നിന്ന് പണം തട്ടിയ ബിഷാല്‍ ഫുക്കാനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ മാനേജര്‍ ബിപ്ലബിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

*സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞതവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.* മുന്‍വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്‌സ്‌ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ രണ്ട് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ലാഭവര്‍ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

*മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മരണംവരെ കഠിന തടവ്.* തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1.90 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽനിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നൽകാനും കോടതി വിധിച്ചു.
 
*എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.* ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.

*ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം.* ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും.
 
*മലപ്പുറം പെരുമ്പടപ്പില്‍ പുറങ്ങില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു.* അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്.ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു.സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യായാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

*ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി.* കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി എസിപിക്ക് കൈമാറി.കൊച്ചിയിലെ ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ ആരോപണത്തില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ യുവമോര്‍ച്ച നേരത്തെ പരാതി നല്‍കിയിരുന്നു.

*പി.വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍.* മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോല്‍ എഡിജിപിയുടെ കൈയിലാണ്. ആ എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. അതിന്റെ തെളിവാണ് എഡിജിപിയെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടക്കുന്നു എന്നുള്ളതെന്നും അഡ്വ. ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

*പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ.* പിവി അന്‍വര്‍ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്‍കട്ടെ നല്‍കട്ടെ എന്ന് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിര്‍ത്താനാകില്ലെന്നും കെ.ടി ജലീല്‍ പറയുന്നു. കുറ്റവാളികള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഒരു അലിവും പ്രതീക്ഷിക്കണ്ടെന്നും അദ്ദേഹം പറയുന്നു

*സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു.* സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്.പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്.

*തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.* പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി
 
*നടന്‍ ദര്‍ശന് ജയിലില്‍ വിഐപി പരിഗണന നല്‍കിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മറ്റു ജയിലുകളില്‍ തടവുകാരുടെ പ്രതിഷേധം.* ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവിലുള്ള ദര്‍ശന്‍ പുല്‍ത്തകിടിയില്‍ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്.

*വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.* പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. 
 
*സൈബീരിയയിലെ നരകവാതില്‍ എന്നറിയപ്പെടുന്ന ഭീമന്‍ ഗര്‍ത്തം കാലാവസ്ഥാ വ്യതിയാനം കാരണം വ്യാപിക്കുന്നതായി ഗവേഷകര്‍.* തണുത്തുറഞ്ഞ യാന ഹൈലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ബതഗൈക ഗര്‍ത്തമാണ് നരകത്തിലേക്കുള്ള വാതില്‍ എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെര്‍മാഫ്രോസ്റ്റ് ഗര്‍ത്തമാണിത്.

*ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ.* റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളുടെയും വ്യോമയാന മേഖലകളിലൂടെ കടന്നുപോകുമ്പോള്‍ പാപ്പ സന്ദേശം അയയ്ക്കുന്നത് പതിവാണ്. സർവ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു.

*ക്രിസ്തുവിലുള്ള പ്രത്യാശയാണ് തടവറയില്‍ ബലമായതെന്നു പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ വനിത.* 2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. നിരപരാധികളായിരിന്നിട്ടും നീണ്ട കുറ്റവിചാരണയ്ക്കൊടുവില്‍ ഏഴു വര്‍ഷമാണ് ഇവര്‍ തടവ് അനുഭവിച്ചത്.

*ഇന്നത്തെ വചനം*
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിന്‍.
അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശ വും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ വാക്കുകള്‍ കടന്നുപോവുകയില്ല.
ലൂക്കാ 21 : 29-33

*വചന വിചിന്തനം*
ഇലകൊഴിഞ്ഞു പോകുന്ന അത്തിമരം ഉണങ്ങിപ്പോയി എന്നു നമ്മൾ കരുതുന്നു. എന്നാൽ അത് പുതുനാമ്പ് മുളച്ച് വീണ്ടും ഇല ചൂടുന്നു. സഹനങ്ങളും ക്ലേശങ്ങളും ക്രിസ്തീയ ജീവിതത്തിൻ്റെ ഭാഗമാണ്. അവയുണ്ടാകുമ്പോൾ എല്ലാം അവസാനിച്ചു എന്നു നമ്മൾ കരുതുന്നു. എന്നാൽ പുനരുത്ഥാനത്തിലൂടെ മരണത്തെ അതിജീവിച്ചവനായ കർത്താവ് എന്നും സഭയോടു കൂടെയുണ്ട്. എല്ലാ സഹനങ്ങളെയും അതിജീവിച്ച് നിത്യതയിൽ നമ്മെ ഉയിർപ്പിക്കുന്നവനിൽ നമ്മൾ പ്രത്യാശ വയ്ക്കണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*