വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ, മൈനിങ് ആൻഡ് ജിയോ ളജി വകുപ്പിൽ ജൂനിയർ കെമിസ്‌റ്റ് തുട ങ്ങി 38 തസ്‌തികയിൽ പിഎസ്‌സി വി ജ്‌ഞാപനം പ്രസിദ്ധീകരിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്‌റ്റൻ്റ് (പത്തോളജി), ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാ ഫ്റ്റ്സ്‌മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജ നൽ ഓഫിസർ, അസിസ്‌റ്റൻ്റ് ഫിനാൻസ് ‘മാനേജർ, മ്യൂസിയം -മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന് തസ്‌തികകൾ.
10 തസ്‌തികയിലാണു ജനറൽ റിക്രൂ ട്‌മെന്റ്റ്. വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) ഉൾപ്പെടെ 5 തസ്തികയിൽ തസ്‌തികമാറ്റം വഴിയാ
ണു തിരഞ്ഞെടുപ്പ്. ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻ
ജിനീയർ, തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ, ജലസേചന വകു പ്പിൽ ഓവർസിയർ ഗ്രേഡ്-3 (സിവിൽ) എന്നീ 3 തസ്തികയിൽ പട്ടികവർഗക്കാർ ക്കുള്ള സ്പെഷൽ റിക്രൂട്മെൻ്റ് നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി സ്‌റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീ സിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ, ഭവനനിർമാണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ്-2 എന്നിവ ഉൾപ്പെടെ 20 തസ്‌തിക യിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
ഗസറ്റ് തീയതി 30.08.2024. അപേക്ഷ ; സ്വീകരിക്കുന്ന അവസാന തീയതി
: ഒക്ടോബർ 3 രാത്രി 12 വരെ.