സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളാണ് ഇന്ന് നടക്കുക. യുപി പരീക്ഷകള്‍ നാളെ തുടങ്ങും. പ്ലസ്ടു പരീക്ഷയും ആരംഭിക്കും. എല്‍പി വിഭാഗത്തിന് വെള്ളിയാഴ്ചയാണ് തുടങ്ങുക.

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണപ്പരീക്ഷയില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ 10:15 വരെയും പകല്‍ 1:30 മുതല്‍ 1:45 വരെയും കൂള്‍ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മുതല്‍ 4:15 വരെയായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ സമയ ദൈര്‍ഘ്യമില്ല.

പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാം. 12 ന് പരീക്ഷകള്‍ അവസാനിക്കും. ഓണാവധിക്കായി 13 ന് സ്‌കൂള്‍ അടയ്ക്കും