വിഴിഞ്ഞത്തെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രതിപക്ഷ നേതാവ് വന്നാല്‍ പല യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയും. ഇത് ഭയന്നാണ് അദേഹത്തെ ക്ഷണിക്കാത്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
സത്യത്തെ കുറച്ച് കാലം മാത്രമേ മൂടി വയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു