*രണ്ട് ദിവസത്തെ ഓസ്ട്രിയ സന്ദർ ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയന്നയിലെത്തി.* റഷ്യൻ സന്ദർശനത്തിന് ശേഷം മോസ്കോയിൽ നിന്നുമാണ് അദ്ദേ ഹം ഓസ്ട്രിയയിലെത്തിയത്.40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇ ന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശി ക്കുന്നത്. 1983-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അവസാനമായി ഓ സ്ട്രിയ സന്ദർശിച്ചത്.

*ജിഎസ്‌ടിയുമായി ബന്ധ പ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമ ന്റെ വ്യാജ വീഡിയോ പങ്കുവച്ച ഒരാൾക്കെ തിരെ ഗുജാറാത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.* ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവിയാ ണ് ഇക്കാര്യം അറിയിച്ചത്. നിർമല സീതാ രാമൻ ജിഎസ്ടിയുമായി ബന്ധപ്പെട്ട് മാധ്യ മങ്ങളോട് സംസാരിക്കുന്നതിൻ്റെ വീഡി യോ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ചിരാഗ് പ ട്ടേൽ എന്നയാളാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. ഇയാൾ അമേരിക്കയിലാണ്.

*തെക്കേ അമേരിക്ക യിൽ ബെറിൽ കൊടുങ്കാറ്റിനെ തുടർന്ന് എ ട്ടു പേർ മരിച്ചു.* തിങ്കളാഴ്‌ച പുലർച്ചെ ടെ ക്സസിൽ ഏഴ് പേരും ലൂസിയാനയിൽ ഒ രാളുമാണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റിൽ മ രങ്ങൾ കടപുഴകി വീഴുകയും കനത്ത വെ ള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു.
ഇതോടെ കഴിഞ്ഞ ആഴ്‌ച കരീബിയൻ കട ലിലൂടെ കടന്നുപോയ ബെറിലിൽ കൊടു ങ്കാറ്റിനെ തുടർന്ന് 18 പേരാണ് മരിച്ചത്.

*മുസ്‌ലിം ജനസഖ്യ നിയന്ത്രി ക്കാൻ ദേശീയ ജനസംഖ്യാ നയം വേണമെ ന്ന ആവശ്യവുമായി ആർഎസ്എസ് മുഖപ ത്രമായ ‘ഓർഗനൈസർ.* മുസ്‌ലിംകളുടെ എ ണ്ണം വർധിക്കുന്നതിനാൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ജനസംഖ്യ അസന്തുലിതാവ സ്ഥയുണ്ടെന്ന വാദവുമായാണ് ഓർഗനൈ സർ രംഗത്തെത്തിയിരിക്കുന്നത്.രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ജി ല്ലകളിൽ മുസ്ലിം ജനസഖ്യാ വർധനയുണ്ട ന്നാണ് ഓർഗനൈസറിൻ്റെ കണ്ടെത്തൽ. മാ ഗസിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ മുഖ പ്രസംഗത്തിലാണു കണക്കുകൾ നിരത്തുന്നത്.
 
*അഞ്ചുവർഷത്തിനിടെ കേരളത്തി ലെ 367 പോലീസ് സ്റ്റേഷനുകളുടെ പരിധിയി ൽ ആത്മഹത്യ ചെയ്‌തത്‌ 36,190 പേർ.* ആത്മ ഹത്യകളും അതിൻ്റെ കാരണങ്ങളും സംബ ന്ധിച്ചു സംസ്ഥാനത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽനിന്നു വിവരാവകാശംവഴി ശേഖരിച്ച കണക്കുകളിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ. ആകെ 485 പോലീസ് സ്റ്റേഷനു കളിൽ ബാക്കി 118 സ്റ്റേഷനുകളിൽനിന്നുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

*തൃശൂർ  മുളങ്കുന്നത്തുകാവിലെ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു.* ചൊവ്വാഴ്ച‌ വൈകുന്നേരം ഏഴിനുണ്ടായ തീപിടിത്തത്തിൽ ഗോഡൗണിലെ തൊഴി ലാളിയും നെന്മാറ സ്വദേശിയുമായ ലിബി നാണ് മരിച്ചത്. കോഴിക്കുന്ന് സ്വദേശികളു ടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
 
*ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ)യുടെ തീരുമാനം ഉടൻ.* 10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും.
ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്.

*ഈയിടെ പുറത്തുവന്ന കേരള മൈഗ്രേഷന്‍ സര്‍വേ (കെ.എം.എസ്) പ്രകാരം അന്യരാജ്യങ്ങളിലേക്കു കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ വർധനവ്* 2023 ല്‍ ഏകദേശം 22 ലക്ഷം പേരാണ് കേരളത്തില്‍ നിന്ന് കുടിയേറിയത്. 2018 ല്‍ 21 ലക്ഷമായിരുന്നു, വിദ്യാര്‍ഥി കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനവുണ്ടായതാണ് കുടിയേറ്റ നിരക്കുകള്‍ ഗണ്യമായി കുറയാത്തതിനു കാരണമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

*ഹൈക്കോടതി ഇടപെടലിന് പിന്നാലെ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്രയിൽ മോട്ടോർവാഹനവകുപ്പ് നടപടി.* വിവാദങ്ങള്‍ക്ക് ഒടുവില്‍ വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ എം.വി.ഡി നടപടിയെടുത്തു. ഒമ്പത് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 45,000 രൂപ പിഴ അടയ്ക്കണം. വാഹനത്തിന്റെ ആര്‍.സി. സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ

*ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.* ദോഡയിലാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭീകരർക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ഊർജിതമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കഠുവ- ദോഡ മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

*നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി.* കീവിലെ കുട്ടികളുടെ ആശുപത്രി .റഷ്യൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് മോദി ആശങ്ക അറിയിച്ചത്.
 
*പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു സമ്മാനിച്ച് വ്‌ലാദിമിര്‍ പുതിന്‍.* ഈ പുരസ്‌കാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ബഹുമതി സ്വീകരിച്ചതിന് പിന്നാലെ മോദി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്ഈ ബഹുമതി ലഭിക്കുന്നത്.

*പിഎസ്‍‌സി അംഗത്വ നിയമനത്തിനു കോഴയെന്ന ആരോപണത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്.* കോഴിക്കോട്ടെ സിപിഎം നേതാവ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിട്ടും വിജിലന്‍സ് അന്വേഷണം നടത്താത്തതു ദുരൂഹമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. പിഎസ‌്സി അംഗങ്ങളുടെ നിയമനം സിപിഎമ്മും ഘടകകക്ഷികളും ചേര്‍ന്നു ലേലത്തിനു വച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
 
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍, ഫ്‌ളോട്ടിംഗ് ആണവ നിലയങ്ങള്‍ സുപ്രധാന ചര്‍ച്ചയായെന്നു സൂചന.* ഇത് ഇന്ത്യ-റഷ്യ ആണവ സഹകരണത്തിന് പുതിയ തലം നല്‍കുമെന്നും സുസ്ഥിര ഊര്‍ജ്ജപരിഹാരങ്ങളിലേക്കുള്ള നൂതനമായ പദ്ധതിയാകുമെന്നുമാണ് റിപ്പോര്‍ട്ട്.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, റോസാറ്റം ഡയറക്ടര്‍ ജനറല്‍ അലക്‌സി ലിഖാചേവ് എന്നിവരുമായി ഇക്കാര്യം പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും . സാധാരണയായി കപ്പലുകളിലോ ബാര്‍ജുകളിലോ ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടുന്ന സവിശേഷ ആശയമാണ് ഇത്‌.

*ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു മരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി.* മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. 

*ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചു.* 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്‌ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്. എച്ച്‌ഐവി ബാധിതരായ 828 കുട്ടികളില്‍ 572 പേര്‍ ജീവനോടെയുള്ളതായും 47 പേര്‍ രോഗാവസ്ഥ ഗുരുതരമായി മരണത്തിന് കീഴടങ്ങിയെന്നുമാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്.

*സംസ്ഥാനത്ത് വീണ്ടും കേരളീയം നടത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍.* ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. ഈ വര്‍ഷം ഡിസംബറില്‍ കേരളീയം നടത്താനാണ് ആലോചന. തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിര്‍ദേശം നല്‍കി. കേരളീയം തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്.

*എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്.* സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കളമശേരിയിൽ 21 പേർക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

*അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന.* മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി തിരികെ വീട്ടിലേക്ക് കയറുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അപകടമുണ്ടായ കിടപ്പുമുറിയില്‍നിന്ന് പെട്രോള്‍ കാനും ലഭിച്ചിട്ടുണ്ട്. മലഞ്ചരക്ക് വ്യാപാരിയായിരുന്നു ബിനീഷ്. ഇദ്ദേഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

*തുടര്‍ച്ചയായി സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയില്‍ പരസ്യ എതിര്‍പ്പുമായി സി.പി.ഐ.* ‘ ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഒരു മേയറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ് ഉണ്ടാകുന്നത്. ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മേയറാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷത്തിന്റെ പുതിയ മേയറെ പിന്തുണയ്ക്കണം
 
*തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു.* തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു എന്ന യുവാവ് മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല.

*കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.* ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

*ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.* ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

*പക്ഷിപ്പനി സംബന്ധിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.* അതിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച് വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.

*കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.* ഇന്നലെ 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

*തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.* സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
*പാലക്കാട് നെല്ലായിയില്‍ സിദ്ധന്‍ ചമഞ്ഞ് സ്വര്‍ണ്ണം തട്ടിയ പ്രതി പിടിയില്‍.* തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. നിധി പൊങ്ങി വരാന്‍ കയ്യിലുള്ള സ്വര്‍ണ്ണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.

*വയനാട് മുട്ടിലില്‍ മത്സ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ട മര്‍ദനം.* മത്സ്യക്കച്ചവടം നടത്തുന്ന സുഹൈലിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്.
 
*നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കെനിയന്‍ പൗരനില്‍നിന്ന് ഡി.ആര്‍.ഐ. 1300 ഗ്രാം മയക്കുമരുന്ന് പിടികൂടി.* നംഗ ഫിലിപ്പ് എന്നയാളില്‍നിന്നാണ് ഡി.ആര്‍.ഐ. സംഘം കൊക്കെയ്ന്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 13 കോടിയോളം രൂപ വില വരുമെന്നാണ് വിവരം.

*1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും അംഗീകരിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം.* റോസ മിസ്റ്റിക്ക മാതാവ് എന്ന പേരില്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പ്രത്യക്ഷീകരണത്തിനാണ് ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇറ്റലിയിലെ മോന്തേക്യാരി എന്ന സ്ഥലത്ത് പിയറിന ഗില്ലി എന്ന നഴ്സിന് റോസാ മിസ്റ്റിക്ക എന്ന പേരിൽ പരിശുദ്ധ കന്യകാമറിയം നൽകിയ ദർശനം, സഭാപഠനങ്ങൾക്ക് എതിരല്ലായെന്ന് വ്യക്തമാക്കി

*നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം.* ജൂൺ 22 ന് തട്ടിക്കൊണ്ടുപോയ വൈദികനെ രണ്ടാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ ജൂലൈ 7 ഞായറാഴ്ചയാണ് അക്രമികള്‍ മോചിപ്പിച്ചത്. മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഫാ. മിക സുലൈമാൻ പറഞ്ഞു. “ദൈവത്തിന് നന്ദി, ഞാൻ കൊള്ളക്കാരുടെ കൈകളിൽ നിന്ന് മോചിതനാണ്” എന്ന വാക്കുകളോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

*60 വയസിനു മുകളിലുള്ളവർക്കായി ക്രമീകരിക്കുന്ന സീനിയർ സിറ്റിസൺസ് ധ്യാനം ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടുന്നു.* വചനപ്രഘോഷണം, വി.കുർബാന, യാമപ്രാർത്ഥനകൾ, വ്യായാമപരിശീലനം, സൗഖ്യദായക ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. അടുത്ത ധ്യാനം ജൂലൈ 21, 22, 23 തീയതികളിൽ നടത്തപ്പെടുന്നു ഫോൺ 8086399023, 9495107045

*ഇന്നത്തെ വചനം*
പത്രോസ്‌ ചോദിച്ചു: കര്‍ത്താവേ, നീ ഈ ഉപമ പറയുന്നത്‌ ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ? അപ്പോള്‍ കര്‍ത്താവ്‌ പറഞ്ഞു: വീട്ടുജോലിക്കാര്‍ക്കു യഥാസമയം ഭക്‌ഷണം കൊടുക്കേണ്ടതിന്‌ യജമാനന്‍ അവരുടെമേല്‍ നിയമിക്കുന്ന വിശ്വസ്‌തനും വിവേകിയുമായ കാര്യസ്‌ഥന്‍ ആരാണ്‌?
യജമാനന്‍ വരുമ്പോള്‍ ജോലിയില്‍ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ തന്റെ സകല സ്വത്തുക്കളുടെയും മേല്‍ അവനെ നിയമിക്കും
എന്നാല്‍, ആ ഭൃത്യന്‍ തന്റെ യജമാനന്‍ വരാന്‍ വൈകും എന്ന്‌ ഉള്ളില്‍ കരുതി, യജമാനന്റെ ദാസന്‍മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച്‌ ഉന്‍മത്തനാകാനും തുടങ്ങിയാല്‍, പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലുംയജമാനന്‍ വരുകയും അവനെ ശിക്‌ഷിച്ച്‌, അവന്റെ പങ്ക്‌ അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്റെ ഹിതം അറിഞ്ഞിട്ടും,അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ അതിന്‌ ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും. എന്നാല്‍, അറിയാതെയാണ്‌ ഒരുവന്‍ ശിക്‌ഷാര്‍ഹമായ തെറ്റു ചെയ്‌തതെങ്കില്‍, അവന്‍ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും.
ലൂക്കാ 12 : 41-48

*വചന വിചിന്തനം*
യജമാനൻ്റെ ഹിതം അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ് ഭൃത്യൻ്റെ കടമ. യജമാനൻ്റെ ഹിതം എങ്ങനെ അറിയും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. യജമാനൻ ഏപ്പോഴും തൻ്റെ ആഗ്രഹങ്ങൾ ഭൃത്യനോടു പറഞ്ഞു കൊണ്ടിരിക്കുകയില്ല. പകരം ഭൃത്യൻ ബുദ്ധിപൂർവം അവ നോക്കിക്കണ്ട് മനസിലാക്കി ചെയ്യണം. ഇത് യജമാനനുമായി അടുത്തു പരിചയമുണ്ടെങ്കിൽ മാത്രമേ സാധിക്കൂ. കർത്താവിനെ നമുക്ക് അടുത്തറിയാൻ സാധിക്കുന്നത് പ്രാർത്ഥനയിലൂടെയും വചന വായനയിലൂടെയുമാണ്. ഈശോയെ ആഴത്തിൽ മനസിലാക്കി അവിടുത്തെ ഹിതം നിറവേറ്റാൻ നമുക്കു പരിശ്രമിക്കാം.

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*