കേരള നോളജ് ഇക്കോണമി മിഷന്റെ (KKEM) വിവിധ പദ്ധ തികളുടെ ഭാഗമായി 21,000 തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ ത്തും ഒഴിവുണ്ട്. ഓസ്ട്രേലി യയിൽ മെറ്റൽ ഫാബ്രിക്കേ റ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റ‌ൻ്റ്, ജപ്പാ നിൽ കെയർ ടേക്കർ തസ്‌തി കകളിലായി 2000 ഒഴിവാണുള്ളത്.

മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈ സർ-ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച്ആർ മാനേജർ, ഫിസിയോതെറപ്പി സ്‌റ്റ്, പ്രൊഡക്‌ഷൻ ട്രെയിനി, കസ്‌റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെക്നിക്കൽ ഓപ്പറേറ്റർ, അക്കൗണ്ടൻ്റ്, ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങി നൂറ്റിയൻപതോളം തസ്തികകളിലാണ് നിയമനം.

ഓസ്ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേ ; റ്റർ ആൻഡ് വെൽഡർ തസ്‌തികയിൽ ഐടിഐ ആണു യോഗ്യത. ശമ്പളം 1.75 ലക്ഷം-2.5 ലക്ഷം രൂപ. കെയർ അസിസ്‌റ്റന്റിന് (ഓസ്ട്രേലിയ) പത്താം ക്ലാസ് ആണു യോഗ്യത. ശമ്പളം: 2.5 ലക്ഷം-3.5 ലക്ഷം രൂപ. ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത.

ശമ്പളം: ഒരു ലക്ഷം-1.75 ലക്ഷം രൂപ. കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎ സിൽ റജിസ്‌റ്റർ ചെയ്‌ത്‌ യോഗ്യതയുടെ അടിസ്ഥ‌ാനത്തിലുള്ള ജോലിക്ക് അപേ ക്ഷിക്കാം. അവസാനതീയതി: ജൂൺ 30. വിശദവിവരങ്ങൾക്ക് 0471 2737881, 2737882. വെബ്സൈറ്റ്: https://knowledgemission.kerala.gov.in