*തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രിക്കുള്ള വിമര്‍ശനം തുടരുന്നു.* എറണാകുളത്തും പത്തനംതിട്ടയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തൃശ്ശൂരില്‍ അദ്ദേഹത്തിന് അംഗങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചു.
*കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ സിപിഐ ഓഫീസ് തുറന്നു.* ഇടുക്കി കൂട്ടാറിലാണ് സംഭവം. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് സി.പി.ഐ കൂട്ടാർ ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പുറമ്പോക്ക് കൈയേറിയാണ് കെട്ടിടം നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് ഈ കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.
*ജൂണ്‍ 24 ന് രാത്രി 12 മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും.* മില്‍മയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മില്‍മ മാനേജ്മെന്റിന് വിഷയത്തില്‍ നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ് യൂണിയന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്.
*ഇ പി ജയരാജന്- പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.* പിണറായി വിജയന് ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും, തുടര്‍ഭരണത്തിലേക്ക് നയിക്കാന്‍ നെടുംതൂണായി നിന്നത് അദ്ദേഹമാണെന്നും നിലവില്‍ നേതൃമാറ്റം എന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ ഇല്ലെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
*ടി.പി. ചന്ദ്രശേഖരൻ വധ ക്കേസിലെ പ്രതികളെ ശിക്ഷാ ഇളവു നൽകി വിട്ടയയ്ക്കാനുള്ള കണ്ണൂർ സെൻട്രൽ ജയി ൽ സൂപ്രണ്ടിന്റെ നിർദേശം വിവാദമായതിനു പിന്നാലെ റദ്ദാക്കി ജയിൽ എഡിജിപി ബൽ റാം കുമാർ ഉപാധ്യായ.* ഹൈക്കോടതി ഉത്തരവു മറികടന്ന് ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവു നൽകാനുള്ള ശിപാർശ നൽകിയ കാര്യത്തിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനോടു ജയിൽ എഡിജിപി വിശദീകരണവും തേടി.
*ഭക്ഷ്യവിഷബാധയെതുടർന്ന് നി രവധി വിദ്യാർഥികൾ ചികിത്സയിൽ.* മലപ്പു റം കോഴിപ്പുറം എഎംഎൽപി സ്ളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ. കുട്ടികൾക്ക് വയറിളക്കം, പനി, ഛർദ്ദി എ ന്നിവ അനുഭവപ്പെടുകയായിരുന്നു. തുടർ ന്ന് നിരവധി വിദ്യാർഥികളാണ് ചികിത്സതേ ടിയത്.
*ഫോർട്ട് കൊച്ചിയിൽ എംഡിഎം എയുമായി യുവാവ് പിടിയിൽ.* ഫോർട്ട് കൊച്ചി കൽവത്തി സ്വദേശി പുതിയശേരി വീട്ടിൽ ഷുഹൈബ് (33) ആണ് പിടിയിലായത്.06.01 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പി ടിച്ചെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചി രുന്ന എംഡിഎംഎയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
*ദേശീയപാതയിൽ മാടവ ന ജംഗ്ഷനിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് സിഗ്നൽപോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് ബസിനടയിൽപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം.* വാഗമൺ കോട്ടമല മണിയാമ്പറ മ്പിൽ വീട്ടിൽ ജിജോ സെബാസ്റ്റ്യൻ (33) ആ ണു മരിച്ചത്. അപകടത്തിൽ ഏഴു സ്ത്രീകൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. 34 യാത്ര ക്കാരാണ് ബസിലുണ്ടായിരുന്നത്.
*ഇസ്ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള മുന്‍ സോവിയറ്റ് രാജ്യമായ താജിക്കിസ്ഥാനില്‍ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു.* പാര്‍ലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയത്. തുടര്‍ന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോന് ഇതടക്കം 35 നിയമങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
*സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.* 3,22,147 കുട്ടികൾക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂർത്തിയായി. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉൾപ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും.
*പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി പരാതി.* കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ചമഞ്ഞും ഇവർ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
*ഒ.ആര്. കേളു രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയുടെ ഭാഗമായി.* മാനന്തവാടി എംഎല്‍എയായ കേളു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. കെ.രാധാകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്. രാജ്ഭവനില്‍ ഞായർ വൈകീട്ട് നാലു മണിക്ക് നടന്ന ചടങ്ങില്‍ സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്.
*മലബാറിലെ പ്ലസ് വൺ വിദ്യാർഥിപ്രവേശനത്തിൽ പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി.* അൺ എയ്ഡഡ് സീറ്റുകൾ ഉൾപ്പെടെ മൊത്തം 21,550 സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിവുണ്ടെന്നും പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 14,037 മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
*വിവാദവ്യവസായി വിജയ് മല്ല്യയുടെ മകൻ സിദ്ധാര്‍ഥ മല്ല്യയും കാമുകി ജാസ്മിനും വിവാഹിതരായി.* ലണ്ടനിൽ നടന്ന ഇന്റിമേറ്റ് വെഡിങ് ചിത്രങ്ങൾ പങ്കുവെച്ചാണ് വിവാഹ വാർത്ത ഇരുവരും അറിയിച്ചത്. ഒരാഴ്ച മുമ്പ് തന്റെ കാമുകി ജാസ്മിനുമായുള്ള വിവാഹവിവരം സിദ്ധാർഥ മല്ല്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
*യുനെസ്കോ സാഹിത്യനഗരമായി തിരഞ്ഞെടുത്ത കോഴിക്കോടിന് ഇനി ഈ പദവി സ്വന്തം.* ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി കോഴിക്കോട് മാറി
*വിവാദമായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയില്‍ പങ്കെടുത്തത് 52 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം.* പരീക്ഷ എഴുതേണ്ടിയിരുന്ന 1563 പേരില്‍ 813 പേര് മാത്രമാണ് ഹാജരായത്. 750 പേരാണ് പരീക്ഷയ്ക്കെത്താതിരുന്നത്. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
*ചേര്‍ത്തലയില്‍ നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പൊലീസ്.* ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഓഹരിവിപണിയില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനംചെയ്താണ് ഇത്ര വലിയ തുക ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും തട്ടിപ്പുസംഘം അടിച്ചെടുത്തത്. സംഭവത്തില്‍ ചേര്‍ത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി.* ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശഫണ്ടിന് വേണ്ടിയാണെന്ന് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. വിദേശഫണ്ട് സ്വീകരിക്കുന്നതിലുള്ള വിലക്ക് നീക്കാമെന്ന് ധാരണയുണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
*മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലേഖനം.* ‘മുണ്ടുടുത്ത മോദി’യാണ് മുഖ്യമന്ത്രിയെന്നാണ് ചന്ദ്രിക എഡിറ്റോറിയലിലെ വിമര്‍ശനം. ‘കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ചന്ദ്രിക പത്രത്തിലെ അതിരൂക്ഷ വിമര്‍ശനം.
*30 കോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങി കേരളത്തിലെത്തിയ വിദേശ ദമ്പതിമാരെ ഡിആര്‍ഐ സംഘം പിടികൂടി.* ശരീരത്തിനുളളില്‍ പോയാലും ദഹിക്കാത്ത പ്രത്യേകതരം ടേപ്പില്‍ പൊതിഞ്ഞ് ഗുളിക രൂപത്തിലാണ് മയക്കുമരുന്ന് വിഴുങ്ങിയത്. ടാന്‍സാനിയന്‍ ദമ്പതികളാണ് പിടിയിലായത്. കൊച്ചിയില്‍ കച്ചവടം ചെയ്യുന്നതിനാണോ ലഹരി എത്തിച്ചതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*സംസ്ഥാനം ലഹരിയുടെ പിടിയിലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷന്.* കുട്ടികളുടെ ഇടയില്‍ പോലും കൂള്‍ എന്ന പേരിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മദ്യപാനത്തേക്കാള്‍ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കുടുംബജീവിതത്തിന്റെ തകര്‍ച്ചയ്ക്ക് ഇത് പ്രധാന കാരണമാകുന്നതായും ജില്ലാതല അദാലത്തിനു ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
*റോഡിലെ വന്‍ കുഴികളെ ഭയന്ന് യാത്രയുടെ വഴിമാറ്റി സഞ്ചരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.* കുറ്റിപ്പുറം സംസ്ഥാന പാത ഒഴിവാക്കി വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി ഇന്നലെ തൃശൂര്‍ രാമനിലയത്തില്‍ എത്തിയത്. കുഴി ഒഴിവാക്കുന്നതിന് വേണ്ടി 24 കിലോമീറ്ററിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്ററോളമാണ്.
*നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്ന് നടൻ കെ.ബി ഗണേഷ് കുമാര്‍.* ‘ഗഗനചാരി’ എന്ന ചിത്രത്തിലെ അഭിനയം കണ്ടതിന് ശേഷം സുരേഷ് ഗോപി തന്നെ വിളിച്ചുവെന്നും പടത്തിലെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു ഗഗനചാരിയുടെ പ്രമോഷന് പരിപാടിക്കിടെയാണ് ഇക്കാര്യം ഗണേഷ് കുമാര്‍ പങ്കുവച്ചത്.
*നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും.* മെയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സിബിഐ അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്.
*ജമ്മു കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പാക് അനുകൂല സംഘടനകളെ നിരോധിച്ച കേന്ദ്ര നടപടി ശരിവച്ച് യുഎപിഎ ട്രിബ്യൂണല്‍.* മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ മസ്രത് ആലം വിഭാഗം, തെഹ്രീക് ഇ ഹൂറിയത് എന്നീ സംഘടനകള്‍ക്കാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഈ നടപടിയാണ് യുഎപിഎ ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ശരിവെച്ചത്.
*ഛത്തീസ്ഗഢില്‍ നക്സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തില്‍ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു.* തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആർ.(35) ഷൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പുറത്തു വരുന്നു.
*ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്നു കരുതുന്ന 6 പേർ പിടിയിൽ.* പശ്ചിമ ബർധാമനിലെ പനർഗഡില്‍ നിന്നാണ് ഭീകരവാദ സംഘടനയില്‍ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന കോളേജ് വിദ്യാർത്ഥി ഉൾപ്പെടെയുള്ള സംഘം പശ്ചിമ ബംഗാള്‍ പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്.
*യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹം റയില്‍വെട്രാക്കില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ അറസ്റ്റില്‍.* ആന്ധ്രപ്രദേശിലെ ബപട്ല ജില്ലയിലെ ചിരാല സ്വദേശികളായ ദേവരകൊണ്ട വിജയ് (26), കരംകി മഹേഷ് (22), ദേവരകൊണ്ട ശ്രീകാന്ത് (24) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഇവര്‍ ഇരുപത്തൊന്നുകാരിയായ യുവതിയെ റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്
*തിരുവല്ലയിൽ നിന്ന് ഒന്നരമാസം മുൻപ് എസ്എസ്എൽസി പരീക്ഷഫലം വരുന്നതിന് തലേന്ന് വീടുവിട്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി.* 15 വയസുകാരനെ കണ്ടെത്തിയത് ചെന്നൈയിലെ ബിരിയാണിക്കടയിൽ ജോലി ചെയ്യവെയാണ്. കുട്ടി വിറ്റ ഫോൺ ഓൺ ആയതും മറ്റൊരു ഫോണിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ചതുമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രണ്ട് തുമ്പുകളും കോര്‍ത്തിണക്കിയുള്ള അന്വേഷണത്തിനും പിന്തുടര്ന്നുള്ള യാത്രകള്‍ക്കും ഒടുവില്‍ ഫലമുണ്ടായി.
*പാലത്തിന്റെ കൈവരിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.* വെളിയങ്കോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസിൽ(19) എന്നിവരാണ് മരിച്ചത്. പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികൾ ഇരുവരുടെയും ശരീരത്തിൽ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്. ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ വെളിയങ്കോടായിരുന്നു അപകടം നടന്നത്.
*കൈകഴുകാൻ വെള്ളം കോരി നൽകാത്തതിന്റെ പേരിൽ മകൻ അമ്മയുടെ കൈ തല്ലിയൊടിച്ചു.* അമ്മ നൽകിയ പരാതിയിൽ കൊല്ലം കടയ്ക്കൽ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങൽ സ്വദേശി 67കാരിയായ കുൽസം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകൻ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.
*വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.* ബിന്ദുവിന്റെ ഭർത്താവ് ക്ലെയ്സൺ പരുക്കുകളോടെ ചികിത്സയിലാണ്.വിദേശത്തുള്ള ക്ലെയ്സൺ, ആൽവിന്റെ ആദ്യ കുർബാനയിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ക്ലെയ്സന്റെ പരുക്ക് ഗുരുതരമല്ല.
*ഇന്നത്തെ വചനം*
ആദിവസങ്ങളില്‍ അവന് പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.
പ്രഭാതമായപ്പോള്‍ അവന് ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്മാര് എന്നു പേരു നല്കി. അവര്‍, പത്രോസ് എന്ന് അവന് പേരു നല്കിയ ശിമയോന്, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്, പീലിപ്പോസ്, ബര്‍ത്തലോമിയോ,
മത്തായി, തോമസ്, ഹല്പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്,
യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്കറിയോത്ത എന്നിവരാണ്.
ലൂക്കാ 6 : 12-16
*വചന വിചിന്തനം*
പ്രാർത്ഥിക്കുന്ന ഈശോയെ വചനം നമുക്ക് പരിചയപ്പെടുത്തുന്നു. ദൈവം തന്നെയായ ഈശോ എന്തിന് പ്രാർത്ഥിക്കണം എന്നു പലരും ചോദിച്ചേക്കാം. എന്നാൽ, ഇതു നമ്മൾ പ്രാർത്ഥനയെ യഥാർത്ഥത്തിൽ മനസിലാക്കാത്തതുകൊണ്ടു ചോദിക്കുന്നതാണ്. പ്രാർത്ഥന കുറേ യാചനകളും അഭ്യർത്ഥനകളുമല്ല, പ്രാർത്ഥനയെന്നത് ഈശോയ്ക്ക് പിതാവായ ദൈവവുമായുള്ള സ്നേഹസംഭാഷണമാണ്, പിതാവിൻ്റെ മുമ്പിൽ തൻ്റെ ഹൃദയം തുറന്നു വയ്ക്കുന്ന അനുഭവമാണ്. ഈശോ പ്രാർത്ഥനയ്ക്കു ശേഷമാണ് ജീവിതത്തിലെ വലിയ തീരുമാനങ്ങളെടുത്തിരുന്നത്. രാത്രി മുഴുവൻ പ്രാർത്ഥിച്ച ഈശോ രാവിലെ ജനക്കൂട്ടത്തിൽ നിന്ന് അപ്പസ്തോലൻമാരെ തെരഞ്ഞെടുക്കുന്നു. ഈശോയുടെ മാതൃക ഉൾക്കൊണ്ട് പ്രാർത്ഥനയിൽ ആഴപ്പെട്ടു വളരുന്നവരായി നമ്മുക്കു മാറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*