*മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല.* പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.

*കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്.* ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.
 
*തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റു.* ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കര്‍ഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാന്‍ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാന്‍നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കര്‍ഷകര്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

*സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാര്‍.* അതില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിനെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം മന്ത്രിസഭയില്‍ കുറഞ്ഞു. കഴിഞ്ഞ തവണ പത്ത് പേരുണ്ടായിരുന്ന മന്ത്രിസഭയില്‍ ഇത്തവണ 30% ആണ് വനിതാ പ്രാതിനിധ്യം കുറഞ്ഞത്.
 
*രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോൺഗ്രസിനും (എം) നൽകാൻ സിപിഎം.* എകെജി സെന്ററിൽ നടന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോൺഗ്രസും നിലപാടിൽ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിച്ചത്. ജോസ് കെ.മാണി കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയാകുമെന്നാണു സൂചന. 

*സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി.* തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്‍ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 

*എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കർശന നിർദേശവുമായി സിറോ മലബാർ സഭ.* ജൂലൈ 3നു ശേഷം ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. 

*ബാർ കോഴ ആരോപണം ആദ്യ ദിനം തന്നെ നിയമസഭയെ സ്തംഭിപ്പിച്ചു.* ബാറുടമകളുടെ നേതാവിന്റെ കോടികളു ടെ കോഴപ്പിരിവ് സംബന്ധിച്ച ശബ്ദ സന്ദേശ ത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോ ധന നിയമ പ്രകാരം കേസെടുത്ത് അന്വേഷി ക്കണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം മു ഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതോ ടെയാണ് പ്രതിപക്ഷം പ്രതിഷേധത്തിന് സഭ വേദിയായത്.
 
*സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാനുപാതികമായി പുനർ വിഭജിക്കുന്നതിനായി കൊണ്ടുവന്ന ബിൽ ചർച്ചയില്ലാതെ പാസാക്കി നിയമസഭ.* പ്രതിപക്ഷ ബഹളത്തിനിടയിൽ നിയമസഭ യുടെ കീഴ്വഴക്കം ലംഘിച്ച് അഞ്ചു മിനി റ്റുകൊണ്ടാണ് ബില്ലുകൾ പാസാക്കാനുള്ള നടപടികൾ സ്‌പീക്കർ എ.എൻ. ഷംസീർ പൂ ർത്തീകരിച്ചത്. ചർച്ചയ്ക്കുശേഷം ബിൽ സ ബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടു മെന്നതായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അജണ്ട.

*തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത് അശോകനു സ്ഥലം മാറ്റം.* അങ്കിതിനു പകരം ഇളങ്കോ ആണ് പു തിയ തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ.അങ്കിതിനു പുതിയ നിയമനം നൽകിയിട്ടി ല്ല. തൃശൂർ പൂരത്തിൽ കമ്മീഷണറുടെ നട പടികൾ ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷ്‌ണറെ മാറ്റിയത്.

*സ്ഥാനങ്ങൾ വരുന്നതും പോ കുന്നതും ഒരു പ്രക്രിയ മാത്രമായേ കാണു ന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.* രാജ്യത്തിന്റെ വികസനത്തിനൊപ്പം കേരള ത്തിന്റെ വികസനത്തിന് ശ്രമിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോർജ് കുര്യൻ.

*ലൈംഗിക പീഡന കേസില്‍ ജെ.ഡി.എസ്. നേതാവ് പ്രജ്ജ്വല്‍ രേവണ്ണയെ കോടതി റിമാന്‍ഡ് ചെയ്തു.* ജൂണ്‍ 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡി അപേക്ഷ നല്‍കാതിരുന്ന സാഹചര്യത്തിലാണ് പ്രജ്ജ്വല്‍ രേവണ്ണയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

*സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കും.* പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിലേക്കെത്തുകയായിരുന്നു. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്.
 
*ജാതീയ അധിക്ഷേപം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആർ.എൽ.വി.രാമകൃഷ്ണൻ നൽകിയ കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.* നെടുമങ്ങാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ ജസ്റ്റിസ് കെ.ബാബു നിർദേശിച്ചു. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

*രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതികളിലേക്ക് (ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീംസ്) കഴിഞ്ഞമാസം എത്തിയത് 34,697 കോടി രൂപയുടെ നിക്ഷേപം.* ഇത് സർവകാല റെക്കോർഡ് ആണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റിപ്പോർട്ട് വ്യക്തമാക്കി. നിക്ഷേപം ഒരു മാസം 30,000 കോടി രൂപ കവിയുന്നതും ആദ്യമാണ്. 2022 മാർച്ചിലെ 28,463 കോടി‍യായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.
 
*തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക്* കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍  നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. തൃശൂരിലെ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിനു വേണ്ടി  മൂന്നംഗ സമിതിയെ നിയോഗിച്ചു

*തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോ​ഗത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം.* മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് മുന്നണിയെ ദയനീയ പരാജയത്തിലേക്ക് നയിച്ചതെന്നാണ് നേതാക്കളുയർത്തിയ വിമർശനം. മുസ്ലീം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഈ സമു​ദായം ഇടത് മുന്നണിക്ക് വോട്ടു ചെയ്തില്ലെന്ന് മാത്രമല്ല, മറ്റ് സമു​ദായങ്ങൾ മുന്നണിയിൽ നിന്ന് അകലുകയും ചെയ്തെന്നും യോ​ഗം ചൂണ്ടിക്കാട്ടി.

*സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത.* സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും. അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതൽ മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്

*ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍.* ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. 

*സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും.* സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ശ്രമിച്ച സുരേഷ് ഗോപിയുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
 
*സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപ്പെട്ടിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.* മന്ത്രിസ്ഥാനം എന്‍എസ്എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

*സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി.* നെയ്യാറ്റിന്‍കര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിള വീട്ടില്‍ മണിലാല്‍(52), ഭാര്യ സ്മിത(45), മകന്‍ അഭിലാല്‍(22) എന്നിവരാണ് മരിച്ചത്.
 
*ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയേക്കും.* തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും നടപടി. സഞ്ജു ടെക്കി നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോര്‍ട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എംവിഡിയെയും മാധ്യമങ്ങളെയും പരിഹസിച്ചുള്ള സജു ടി എസിന്റെ യൂട്യൂബ് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

*പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വധു പരാതിയില്‍ നിന്ന് പിന്മാറി.* തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണം നടത്തി. സംഭവത്തില്‍ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാന്‍ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്.

*കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഇന്നലെ മുതല്‍ നിലവില്‍വന്നു.* കൊങ്കണ്‍ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും എന്നതിനാല്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. മുന്‍കൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മണ്‍സൂണ്‍ ടൈംടേബിള്‍ ഒക്ടോബര്‍ 31| വരെയാണ് നിലവിലുണ്ടാവുക.

*പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമ്മിക്കുന്നതിനുള്ള ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.* 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. പുതുതായി ചുമതലയേറ്റ മന്ത്രിമാർ വൈകിട്ട് അഞ്ച് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിൽ പങ്കെടുത്തു

*നടിയും മോഡലുമായ നൂർ മാളബിക ദാസ് മരിച്ചനിലയില്‍.* മുംബയിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്.

*ചങ്ങനാശ്ശേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി ഇതരസംസ്ഥാന തൊഴിലാളി അസം സ്വദേശി മധുജ ബറുവ (25).* യുവതി മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതാണ് വൈരാഗ്യത്തിന് കാരണം. തുരുതുരെ കത്തിയുപയോഗിച്ച് കുത്തിയശേഷം യുവതിയുടെ മുടിയും പിഴുതെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണ്.അസം സ്വദേശിനി മോസിനി ഗോഗോയ്(22) ആക്രമിക്കപ്പെട്ടത്.
 
*മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് ത ടസമാകരുതെന്ന് ഹൈക്കോടതി.* ജർമനിയിൽ വിദ്യാർഥിയും കൊല്ലം സ്വദേശിയുമായ ഇരുപത്തിയാറുകാരൻ്റെ ഹർജിയിലാണ് കോടതി പരാമർശം. പ്രായപൂർത്തിയായവർക്ക് വിവാഹകാര്യ ത്തിൽ സ്വയം തീരുമാനമെടുക്കാമെന്നതു ഭ രണഘടന നൽകുന്ന അവകാശമാണ്.

*പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്ര തികരണവുമായി പിതാവ്.* മകളെ ഭീഷണി പ്പെടുത്തി പറയിച്ചതാണെന്ന് പിതാവ് പ്രതി കരിച്ചു.
മകളെ ഞായറാഴ്‌ച മുതൽ ഫോണിൽ കി ട്ടുന്നില്ല. തിങ്കളാഴ്‌ച ജോലിക്ക് പോയെന്ന് അറിയിച്ചെങ്കിലും അവിടെ എത്തിയിരുന്നി ല്ല. മകളെ രാഹുൽ അടിച്ചു എന്നത് വാസ്ത വമാണ്. അതിനു തെളിവുകൾ ഉണ്ട്.
 
*സംസ്ഥാനത്ത് പലയിട ങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകൾ ചൊവ്വാഴ്‌ച മുഴങ്ങും.* പ്രവർത്തന പരീക്ഷ ണത്തിന്റെ ഭാഗമായാണ് സൈറൺ മുഴക്കു ന്നത്.85 സൈറണുകളാണ് പരീക്ഷിക്കുന്നത്. വി വിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചി രിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയ വും ദുരന്ത നിവാരണ അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

*തെക്കുകിഴക്കൻ ആഫ്രി ക്കൻ രാഷ്ട്രമായ മലാവിയിലെ വൈസ് പ്ര സിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ച രിച്ച വിമാനം കാണാതായി.* മലാവി പ്രസി ഡന്റിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിമാനത്തിൽ ചിലിമയെ കൂടാതെ മറ്റ് ഒമ്പ ത് യാത്രക്കാരുണ്ടായിരുന്നു. വിമാനം ക ണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണ്.

*കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു.* 2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിലായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്.

*ഇന്നത്തെ വചനം*
സ്വര്‍ഗത്തില്‍നിന്ന്‌ ഇറങ്ങിവന്ന അപ്പം ഞാനാണ്‌ എന്ന്‌ അവന്‍ പറഞ്ഞതിനാല്‍ യഹൂദര്‍ അവനെതിരേ പിറുപിറുത്തു.
അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്‌, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നു എന്ന്‌ ഇവന്‍ പറയുന്നത്‌?
യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പരസ്‌പരം പിറുപിറുക്കേണ്ടതില്ല.
എന്നെ അയ ച്ചപിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
അവരെല്ലാവരും ദൈവത്താല്‍ പഠിപ്പിക്കപ്പെട്ടവരാകും എന്ന്‌ പ്രവാചകഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്‌തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു.
യോഹന്നാന്‍ 6 : 41-45

*വചന വിചിന്തനം*
ഈശോയുടെ അടുക്കലേക്കു വരുന്നവരെല്ലാം പിതാവിനാൽ ആകർഷിക്കപ്പെട്ടവരാണ്. പിതാവ് നൽകുന്നത് വിശ്വാസം എന്ന ആകർഷണമാണ്. വചനം (പഴയ നിയമം) വായിക്കുന്ന യഹൂദർ പിതാവിൽനിന്നു ശ്രവിക്കുന്നവരാണ്. അവർ വചനത്തിൻ്റെ പൊരുൾ മനസിലാക്കി, വിശ്വാസമുണ്ടായി ഈശോയിൽ എത്തിച്ചേരണം എന്ന് ഈശോ ആഗ്രഹിക്കുന്നു. പഴയനിയമവും പുതിയ നിയമവും ഒരാളെക്കുറിച്ചാണ് പറയുന്നത് – ഈശോയെക്കുറിച്ച്. ഇക്കാര്യം മനസിലാക്കുകയും വചനത്തിലൂടെ ഈശോയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകയുമാണ് വേണ്ടത്.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*