കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവര്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു.എന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു.

കേരളത്തിനുവേണ്ടി താന്‍ ആഞ്ഞുപിടിച്ച് നില്‍ക്കുമെന്ന് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് നില കൊള്ളുന്നത്. എം പി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും. ഏത് വകുപ്പ് എന്നതില്‍ ഒരു ആഗ്രഹവുമില്ല. ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.