കേരള സഭാപ്രതിഭകൾ-96
റവ. സി.പയസ് എഫ്.സി.സി.
1971-ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ അഭയാർത്ഥി ക്യാമ്പിൽ മുറിവേറ്റ്, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട് നിസ്സഹായരായി വേദന യനുഭവിച്ച് കഴിയുന്ന സഹോദരങ്ങൾക്ക് ശുശ്രൂഷ ചെയ്യാൻ ‘സിസ്റ്റർ നേഴ്സു മാരെ’ അഭയാർത്ഥി ക്യാമ്പിലേക്ക് അയച്ച് ധീരതയുടെ ഇതിഹാസം രചിച്ച സി.പയസ്, പാലാ രൂപതയിലെ കിഴപറയാർ ഇടവകയിൽ പുളിക്കകണ്ട ത്തിൽ ദേവസ്യാ-മറിയാമ്മ ദമ്പതികളുടെ ഇളയസന്താനമായി 1929 മാർച്ച് 27-ാം തീയതി ജനിച്ചു. ഇടമറ്റം, ഭരണങ്ങാനം, പാലാ സെൻ്റ് മേരീസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വാഴ്ത്തപ്പെട്ട അൽഫോൻസാ മ്മയെ നേരിൽക്കണ്ട് സ്നേഹപരിലാളനകൾക്ക് പാത്രീഭൂതയായ സി.പയസ് ഹൈസ്ക്കൂൾ വിദ്യാഭ്യാസാനന്തരം ളാലം ക്ലാരമഠത്തിൽ ചേർന്നു. 1950 ഏപ്രിൽ 27-ാം തീയതി ളാലം ക്ലാരമഠത്തിൽവച്ച് സഭാവസ്ത്രം സ്വീകരി ക്കുകയും നൊവിഷ്യേറ്റിനുശേഷം 1956-ൽ നിത്യവ്രതം അനുഷ്‌ഠിക്കുകയും ചെയ്തു.
പഠനത്തിൽ അസാമാന്യപാടവം പ്രകടിപ്പിച്ച സി.പയസ്സിനെ ഉപരിപ ഠനത്തിന് തൃശൂർ സെൻ്റ് മേരീസ്, ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ്, എറണാകുളം സെൻ്റ് മേരീസ് കോളേജുകളിൽ അയച്ചു. പ്രശസ്തമായ വിജയം കൈവരിച്ച പയസ്സുമ്മ പാലാ സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ അദ്ധ്യാപകവൃത്തി ആരംഭിച്ചു. സമൂഹത്തിൽ സ്ത്രീകൾക്കുള്ള അതിപ്ര ധാനമായ സ്ഥാനവും കർത്തവ്യങ്ങളും മുന്നിൽക്കണ്ടുകൊണ്ട്, അവരെ ആത്മീയമായും, സാംസ്‌കാരികമായും, കലാപരമായും കായികമായും ഒരു പടികൂടി മുന്നോട്ടുവളർത്തുവാൻ പയസ്സമ്മ തൻ്റെ സേവനരംഗം കാര്യക്ഷ മമാക്കി.
എഫ്.സി.സി.യുടെ സർവ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചുകൊണ്ടിരുന്ന അന്നത്തെ മദർ ജനറൽ ബ.ലെയോമ്മ, സി.പയ സ്സിന്റെ കർമ്മശേഷിയും ദീർഘവീക്ഷണവും മനസ്സിലാക്കി 1965 സെപ്റ്റം ബറിൽ റോമിൽ Rocca di papa എന്ന സ്ഥലത്ത് Better World Movement സംഘ ടിപ്പിച്ച ഒരു സെമിനാറിൽ സംബന്ധിക്കുന്നതിനും തുടർപഠനത്തിനുമായി റോമിലേയ്ക്കയച്ചു. അവിടെ Regina Mundi യിലെ തിയോളജി പഠനം പൂർത്തി യാക്കിയശേഷം 1967-69 വർഷങ്ങളിൽ അമേരിക്കയിൽ പിറ്റ്സ്ബർഗ്ഗ് യൂണി ๑๕ ๓ “The role of Asceticism in the Hindu Economy of Salvation” എന്ന വിഷയത്തെ ആധാരമാക്കി സമർപ്പിച്ച പ്രബന്ധത്തിന് എം.എ. ഡിഗ്രികരസ്ഥമാക്കി.
ഉന്നതബിരുദം കരസ്ഥമാക്കിയ സി.പയസ് പാലാ അൽഫോൻസാ കോളേജിൽ അദ്ധ്യാപികയായി സ്‌തുത്യർഹമായ സേവനം അനുഷ്ഠിക്കു കയുണ്ടായി.
രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനങ്ങളനുസരിച്ച് എഫ്.സി. സി.യിൽ പല സുപ്രധാന സംഭവവികാസങ്ങളും നടന്നുകൊണ്ടിരുന്ന കാല ഘട്ടമായിരുന്നു 1970-76. 1970-ൽ സി.പയസ്സ് മദർ ജനറലായി തെരഞ്ഞെടു ക്കപ്പെട്ടു. (പാലാ രൂപതയിലെ ക്ലാരമഠങ്ങളുടെ)
ഓരോ രൂപതയിലും ഓരോ സ്വതന്ത്രസമൂഹങ്ങളായി പ്രവർത്തിച്ചി രുന്ന, ക്ലാരസഭയെ ഒരുമിച്ച് ചേർത്ത് ഒരു ജനറാളമ്മയുടെ കീഴിൽ ഒരു നിയമാവലിയും അനുഷ്‌ഠാനവിധികളും ജീവിതക്രമവും ആചരിക്കത്തക്ക വിധം ഏകോപിപ്പിച്ച് നവീകരിക്കപ്പെട്ടപ്പോൾ പയസ്സമ്മ പാലാ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായും ആദ്യത്തെ കേന്ദ്രഭരണസമിതിയായ ജനറൽ കൂരിയായുടെ അംഗമായും അതിന്റെ സെക്രട്ടറിയായും തെരഞ്ഞ ടുക്കപ്പെട്ടു.
1971-ൽ നടന്ന ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ അഭയാർത്ഥി ക്യാമ്പിൽ മുറിവേറ്റ്, ഉറ്റവരും ഉടയ വരും നഷ്ടപ്പെട്ടു നിസ്സഹായരായി വേദനയനുഭവിച്ചു കഴിയുന്ന സഹോദര ങ്ങൾക്കു ശുശ്രൂഷ ചെയ്യാൻ പോയ സന്നദ്ധസംഘങ്ങളുടെ കൂടെ, പോകാൻ സന്നദ്ധത കാണിച്ച സിസ്റ്റർ നേഴ്‌സുമാരെ അങ്ങോട്ടയച്ചത് പയസ്സമ്മയുടെ ധീരമായ ഒരു കാൽവയ്‌പായിരുന്നു.
കൂടുതൽ ലളിതവും യഥാർത്ഥവും ഭാരതീയവുമായ ഫ്രാൻസി സ്ക്കൻ ജീവിതം നയിക്കാനാഗ്രഹിച്ചു സഭാംഗങ്ങൾക്കുവേണ്ടി ബനഡിക്ട് ഭവൻ എന്ന പേരിൽ 1972-ൽ നീലൂരിൽ ഒരാശ്രമം സ്ഥാപിച്ചു. മൂഴയിൽ ബേബി ആരംഭിച്ച പ്രോവിഡൻസ് ക്ലിനിക്കിലും കപ്പൂച്ചിൻ വൈദികരുടെ മേൽനോട്ടത്തിൽ ഭരണങ്ങാനത്ത് ആരംഭിച്ച സ്നേഹഭവനിലും യോഗ്യരും സന്നദ്ധരുമായ സിസ്റ്റേഴ്‌സിനെ വിട്ടുകൊടുത്തുകൊണ്ടും അവിടെയുണ്ടായ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ധീരതയോടെ അതിൻ്റെ ഉത്തര വാദിത്വം ഏറ്റെടുത്ത് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും പയസ്സമ്മ കാണിച്ച വിശാലമനസ്കതയും കർമ്മകുശലതയും ഏറെ ശ്ലാഘനീയമാണ്.
ജനസേവനോന്മുഖമായ ആതുരശുശ്രൂഷാരംഗത്തും ബ.പയസ്സമ്മ യുടെ ക്രാന്തദർശിത്വവും നേതൃത്വവാസനയും പ്രകടമാക്കിയിട്ടുണ്ട്. തീർത്തും അവികസിതവും യാത്രാസൗകര്യങ്ങളില്ലാത്തതുമായ പാളയം എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി അവിടെ ചികിത്സാ സൗകര്യം ഏർപ്പെടുത്തി. അരുണാപുരത്ത് സഭാവശ്യങ്ങൾക്കായി പണി തീർത്തിരുന്ന ഒരു കെട്ടിടം സാഹചര്യങ്ങൾ മാറിവന്നപ്പോൾ സ്വതന്ത്രമായി ട്ടുണ്ടായിരുന്നു. രോഗികളും പ്രായമായവരുമായ സിസ്റ്റേഴ്‌സിന്റെ ചികിത്സയ്ക്കും പരിചരണത്തിനുമായി സ്വന്തമായ ഒരാശുപത്രി വേണമെന്ന് പലരും ചിന്തിച്ചു. പാലായിൽ ഒരു പ്രൈവറ്റ് ആശുപത്രി ഇല്ലാത്തതിന്റെ കുറവ് ജനസാമാന്യത്തിനും അനുഭവപ്പെട്ടിരുന്നു. ആകെക്കൂടി ഒന്നുചേർന്നു ചിന്തിച്ചപ്പോൾ പ്രസ്തുതകെട്ടിടം ഒരാശുപത്രിയാക്കാമെന്ന തീരുമാനത്തി ലെത്തിച്ചേർന്നു. രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ വയലിൽ തിരുമേ നിയും പൊതുജനങ്ങളും ഏറെ സന്തോഷത്തോടെ ഈ സംരംഭത്തെ സ്വാഗതം ചെയ്തുതു. അങ്ങനെ അത്യാവശ്യമായ സജ്ജീകരണങ്ങളൊക്കെ പൂർത്തിയാക്കിക്കൊണ്ട് 1973 ഫെബ്രുവരി 2-ാം തീയതി മരിയൻ മെഡിക്കൽ സെന്റർ എന്ന പേരിൽ ആരംഭിച്ച ആശുപത്രി കോട്ടയം ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നായി നാൾക്കുനാൾ വികസിച്ച്, വളർന്നു വരുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മുതൽ 13 വർഷത്തേക്ക് അതിൻ് ചുക്കാൻ പിടിച്ചത് ബ.പയസ്സമ്മ തന്നെയായിരുന്നു. ഇക്കാലയളവിൽ ധാരാളം സിസ്റ്റേഴിനെ നാട്ടിലും വിദേശത്തുമായി പരിശീലിപ്പിച്ച് കരുത്തുറ്റ ഒരു ഹോസ്പിറ്റൽ സ്റ്റാഫ് രൂപീകരിച്ചെടുത്തു. 1974-ൽ ബ.പയസ്സമ്മയുടെ അഭ്യർത്ഥന അനുസരിച്ച് മദർ തെരേസാ, മരിയൻ മെഡിക്കൽ സെന്റർ സന്ദർശിക്കുകയും തൻ്റെ പ്രേക്ഷിത പ്രവർത്തനങ്ങളേയും ദൈവസ്നേഹ ത്തെയും അവിടെ തടിച്ചുകൂടിയ പൊതുജനങ്ങളുമായി പങ്കുവയ്ക്കുകയും ഒരുമണിക്കൂർ അവിടെ ചെലവഴിക്കുകയും ചെയയ്തു. ജീവിച്ചിരുന്ന ഒരു വിശുദ്ധയെ ദർശിക്കുവാനും ശ്രവിക്കുവാനും സാധിച്ചതിൽ അളവറ്റ കൃതാർത്ഥതയോടും സന്തോഷത്തോടുംകൂടി എല്ലാവരും തിരിച്ചുപോയി.
സിസ്റ്റേഴ്സിന്, ആദ്ധ്യാത്മികമായും ബൗദ്ധികമായും തൊഴിൽപര മായും നല്ല പരിശീലനം നൽകി സഭയ്ക്കും സമൂഹത്തിനും ഫലപ്രദമായ സേവനം ചെയ്യാൻ അവരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി അമേരിക്കയിൽ ആരംഭിച്ച ‘Sister Formation Movement’ എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടറായ സി. മേരി ളൂയീസ് 1973 മാർച്ചിൽ ചിക്കാഗോയിൽനിന്നും പാലാ യിലെത്തിയപ്പോൾ ബ.പയസ്സമ്മ, പാലാ, കോട്ടയം, ചങ്ങനാശ്ശേരി പ്രദേശ ങ്ങളിൽനിന്നും അമേരിക്കയിൽ Formation നേടിയ എല്ലാ സിസ്റ്റേഴ്‌സിനേയും വിളിച്ചുകൂട്ടി അൽഫോൻസാ ഹോസ്റ്റലിൽവെച്ച് Evaluation നടത്തുകയും വിവി ധങ്ങളായ അപ്പസ്തോലപ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നല്കുന്ന അവരുടെ പരിപാടികളിൽ സന്തുഷ്ടയായി സംതൃപ്‌തിയോടെ അവർ തിരിച്ചു പോവുകയും ചെയ്തു.
എഫ്.സി.സി. സിസ്റ്റേഴ്‌സിനു റോമിൽ തിയോളജി പഠനത്തിനു താമ സസൗകര്യവും മറ്റും ഒരുക്കി സഹായിച്ച ഡോട്ടേഴ്‌സ് ഓഫ് ദ ചർച്ച് എന്ന സന്യാസസഭയിൽപ്പെട്ട സി.സിൽവാനാ കേരളത്തിൽനിന്നും ദൈവവിളികൾ സ്വീകരിച്ച് ഇവിടെ ഒരു സന്യാസഭവനം തുടങ്ങാനുള്ള സാദ്ധ്യതകൾ തേടി 1974-ൽ ബ.പയസ്സമ്മയെ സമീപിക്കുകയും ആവശ്യമായ സഹായവും ചെയ്‌തുകൊടുക്കുകയും ചെയ്തു.
ആറുവർഷക്കാലം പാലാ പ്രൊവിൻസിനു സമർത്ഥമായ നേതൃത്വം നൽകിക്കൊണ്ട് വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്‌ത മാർഗ്ഗത്തിലൂടെ അതിനെ നയിക്കാനും വളർത്താനും ശ്രമിച്ച ബ.പയസ്സമ്മ 1976 ഡിസംബ റിൽ അധികാര ശുശ്രൂഷയിൽനിന്നും വിരമിച്ചു.
1989-ൽ പാലാ പ്രോവിൻസ് കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കും ഉപകരിക്കുമെന്നു കണ്ട് പാലാ അൽഫോൻസാ പ്രോവിൻസെന്നും ഭരണ ങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസെന്നും രണ്ടായി വിഭജിക്കപ്പെ ട്ടു. പാലാ അൽഫോൻസാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി ബ.പയ സ്സമ്മ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മാതൃപ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ എന്ന നിലയിൽ പ്രൊവിൻസ് വിഭജനത്തിനു ശേഷമുള്ള എല്ലാ ഇടപാടു കളും ക്രമീകരണങ്ങളും ഏറെ വിവേകത്തോടും ഉദാരതയോടും നേതൃത്വ വാസനയോടുംകൂടി ബ.പയസ്സമ്മ നിർവഹിച്ചു.
പാവങ്ങളോടു പക്ഷം ചേരുന്നതിനും സാമൂഹ്യസേവനത്തിനും അത്യ ധികം തല്പരയായ ബ.പയസ്സമ്മ വീടില്ലാത്തവർക്കു വീടുണ്ടാക്കി കൊടു ക്കുന്നതിനും അഗതികളേയും രോഗികളേയും നിസ്സഹായരേയും കഴിയു ന്നത്ര സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ആശ്വാസ മേകുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. സമൂഹത്തിൻ്റെ ആവ ശ്യങ്ങളും പോരായ്‌മകളും പരിഗണിച്ച് തന്നാലാവുന്നതു ചെയ്യുന്നതിൽ ശ്രദ്ധാലുവായിരുന്നു. കരിസ്‌മാറ്റിക് പ്രസ്ഥാനം, ഇവാൻജലൈസേഷൻ എന്നിവയിലും ആളും അർത്ഥവും നല്‌കി സഹായിച്ചു.
അങ്ങനെ തിരുസ്സഭാതലത്തിലും കോൺഗ്രിഗേഷൻ തലത്തിലും സാമൂഹ്യരംഗത്തും നിർല്ലോഭം സഹകരിച്ചുകൊണ്ട്, പാലാ പ്രോവിൻസിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് ശക്തമായ, യുക്തമായ നേതൃത്വം നൽകി ക്കൊണ്ട് ആദ്ധ്യാത്മികതയിലും സ്നേഹത്തിലും ഐക്യത്തിലും ജീവകാ രുണ്യപ്രവർത്തനങ്ങളിലും സമൂഹാംഗങ്ങളെ നയിച്ചുകൊണ്ട് തൻ്റെ ഔദ്യോ ഗികജീവിതം ഫലമണിയിക്കാൻ ബ.പയസ്സമ്മയ്ക്കു കഴിഞ്ഞു. എഴുപത്തി യേഴാം വയസ്സിലും ജാഗ്രതയോടെ കർമ്മനിരതയായി വായനയും പഠനവും പ്രാർത്ഥനയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പയസ്സമ്മ സമൂഹ ത്തിനു മാതൃകയും പ്രചോദനവുമേകുന്നു.എല്ലാ സൗകര്യ ങ്ങളും ഒരുക്കിക്കൊടുക്കുകയും ബാംഗ്ലൂരിൽ ഭവനം സ്ഥാപിക്കുവാൻ എല്ലാസഹായവും ചെയ്‌തുകൊടുക്കുകയും ചെയ്തു.
ആറുവർഷക്കാലം പാലാ പ്രൊവിൻസിനു സമർത്ഥമായ നേതൃത്വം നൽകിക്കൊണ്ട് വത്തിക്കാൻ കൗൺസിൽ വിഭാവനം ചെയ്‌ത മാർഗ്ഗത്തിലൂടെ അതിനെ നയിക്കാനും വളർത്താനും ശ്രമിച്ച ബ.പയസ്സമ്മ 1976 ഡിസംബ റിൽ അധികാര ശുശ്രൂഷയിൽനിന്നും വിരമിച്ചു.
1989-ൽ പാലാ പ്രോവിൻസ് കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കും ഉപകരിക്കുമെന്നു കണ്ട് പാലാ അൽഫോൻസാ പ്രോവിൻസെന്നും ഭരണ ങ്ങാനം അൽഫോൻസാ ജ്യോതി പ്രോവിൻസെന്നും രണ്ടായി വിഭജിക്കപ്പെ ട്ടു. പാലാ അൽഫോൻസാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി ബ.പയ സ്സമ്മ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മാതൃപ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ എന്ന നിലയിൽ പ്രൊവിൻസ് വിഭജനത്തിനു ശേഷമുള്ള എല്ലാ ഇടപാടു കളും ക്രമീകരണങ്ങളും ഏറെ വിവേകത്തോടും ഉദാരതയോടും നേതൃത്വ വാസനയോടുംകൂടി ബ.പയസ്സമ്മ നിർവഹിച്ചു.
പാവങ്ങളോടു പക്ഷം ചേരുന്നതിനും സാമൂഹ്യസേവനത്തിനും അത്യ ധികം തല്പരയായ ബ.പയസ്സമ്മ വീടില്ലാത്തവർക്കു വീടുണ്ടാക്കി കൊടു ക്കുന്നതിനും അഗതികളേയും രോഗികളേയും നിസ്സഹായരേയും കഴിയു ന്നത്ര സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് ആശ്വാസ മേകുന്നതിനും ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു. സമൂഹത്തിൻ്റെ ആവ ശ്യങ്ങളും പോരായ്‌മകളും പരിഗണിച്ച് തന്നാലാവുന്നതു ചെയ്യുന്നതിൽ ശ്രദ്ധാലുവായിരുന്നു. കരിസ്‌മാറ്റിക് പ്രസ്ഥാനം, ഇവാൻജലൈസേഷൻ എന്നിവയിലും ആളും അർത്ഥവും നല്‌കി സഹായിച്ചു.
അങ്ങനെ തിരുസ്സഭാതലത്തിലും കോൺഗ്രിഗേഷൻ തലത്തിലും സാമൂഹ്യരംഗത്തും നിർല്ലോഭം സഹകരിച്ചുകൊണ്ട്, പാലാ പ്രോവിൻസിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് ശക്തമായ, യുക്തമായ നേതൃത്വം നൽകി ക്കൊണ്ട് ആദ്ധ്യാത്മികതയിലും സ്നേഹത്തിലും ഐക്യത്തിലും ജീവകാ രുണ്യപ്രവർത്തനങ്ങളിലും സമൂഹാംഗങ്ങളെ നയിച്ചുകൊണ്ട് തൻ്റെ ഔദ്യോ ഗികജീവിതം ഫലമണിയിക്കാൻ ബ.പയസ്സമ്മയ്ക്കു കഴിഞ്ഞു. എഴുപത്തി യേഴാം വയസ്സിലും ജാഗ്രതയോടെ കർമ്മനിരതയായി വായനയും പഠനവും പ്രാർത്ഥനയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പയസ്സമ്മ സമൂഹ ത്തിനു മാതൃകയും പ്രചോദനവുമേകുന്നു.