കേരള സഭാപ്രതിഭകൾ-97

സിസ്റ്റർ റോസക്കുട്ടി കാപ്പൻ എസ്സ്.എച്ച്.

സന്ന്യാസവും അദ്ധ്യാപനവും സാഹതീസേവ നവും ഒരേസമയം ധന്യമാക്കിയ സിസ്റ്റർ റോസക്കുട്ടി കാപ്പൻ 1929 ഏപ്രിൽ 22 ന് തൊടുപുഴ താലൂക്കിൽ കോടിക്കുളം ഗ്രാമത്തിൽ, കാപ്പിൽകുടുംബത്തിൽ കുര്യാക്കോസ് – അന്നമ്മ ദമ്പതികളുടെ ആറാമത്തെ സന്താനമായി ജനിച്ചു.

വണ്ടമറ്റം പ്രൈമറിസ്‌കൂൾ, നെയ്യശ്ശേരി മലയാളം മിഡിൽസ്കൂൾ, കരിമണ്ണൂർ ഇംഗ്ലീഷ് മിഡിൽസ്‌കൂൾ, തൊടുപുഴ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വ്യക്തിപരമായ സിദ്ധികൾ ആവു ന്നത്ര വികസിപ്പിക്കുവാൻ വിദ്യാഭ്യാസകാലഘട്ടം ഉപയുക്തമായി. പ്രസംഗം, സംഗീതം, അഭിനയം എന്നിവയിൽ സവിശേഷ സാമർത്ഥ്യം പ്രകടിപ്പിച്ച റോസക്കുട്ടി, വിദ്യാഭ്യാസകാലത്ത് കൊച്ചുകൊച്ചു കവിതകളും ലേഖന ങ്ങളും, നാടകങ്ങളും, ദീപിക, കർമ്മലകുസുമം, വനിതാരാമം, ബാലൻ തുട ങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മുടങ്ങാതെ എഴുതിക്കൊണ്ടിരുന്നു. 20-ാമത്തെ വയസ്സിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഒരു വർഷം മുതലക്കോടത്ത് ഹോസ്റ്റലിൽ നിന്നായിരുന്നു സ്‌കൂളിൽ പോയത്. ഹോസ്റ്റൽ ജീവിതത്തിനിടയിൽ ജയിനമ്മ എന്ന കന്യാസ്ത്രീയുമായി ആഴമായ സൗഹൃദബന്‌ധം സ്ഥാപിച്ച റോസക്കുട്ടിയെ ജയിനമ്മയുടെ വ്യക്തിത്വം വളരെ സ്വാധീനിച്ചു. ഒരു സന്യാസിനിയാകണമെന്ന ആഗ്രഹം റോസക്കുട്ടിയിൽ ഇതോടെ വളർന്നു. ആദ്യം കുടുംബാംഗങ്ങൾ എതിർത്തു വെങ്കിലും എല്ലാവരുടെയും അനുഗ്രഹത്തോടെ കന്യകാലയത്തിൽ ചേർന്നു. 1950-ൽ മുതലക്കോടം സ്‌കൂളിൽ അദ്ധ്യാപികയായി. വാഴക്കുളം ട്രെയിനിംഗ് സ്കൂളിൽ പഠിച്ച് ററി.റ്റി.സി. പാസ്സായി. പിന്നീട് മിഡിൽസ്കൂളിൽ നിയമനം ലഭിച്ചു. ഹിന്ദിവിശാരദ് വിദ്വാൻ പരീക്ഷയും മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1957-ൽ നിത്യവ്രതവാഗ്‌ദാനം കഴിഞ്ഞ് ഹൈസ്‌കൂൾ അദ്ധ്യാപി കയായി. പൈങ്കുളം സെൻ്റ് ആൻ്റണീസിലായിരുന്നു നിയമനം. ആദ്യ കവിതാസമാഹാരം മുത്തുമണികൾ പ്രസിദ്ധീകരിച്ചു. ഹൈസ്‌കൂൾ അദ്ധ്യാ പികയായിരിക്കെ ബി.എ. പരീക്ഷ പാസ്സായ റോസക്കുട്ടിയെ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഹിന്ദി ജൂണിയർ ലക്ചററായി നിയമിച്ചു. കോളേജിൽ ആർട്സ് ‌ക്ലബ്ബ്, ഐക്കഫ്, സാഹിത്യസമാജം എന്നിവയുടെ ഉത്തരവാദിത്വ ങ്ങൾ റോസക്കുട്ടിക്കായിരുന്നു. അത് ഭംഗിയായി നിർവ്വഹിച്ചു. ഇതിനിടയിൽ ഹിന്ദിയിലും മലയാളത്തിലും ബിരുദാനന്തരബിരുദം നേടി. ബാംഗ്ളൂർ ധർമ്മാരം കോളേജിൽ ഒരു വർഷം ദൈവശാസ്ത്രം പഠിച്ചു. കോളേജദ്ധ്യാപകയായിരിക്കെ ദീപശിഖ, റാണി, പുഞ്ചിരിക്കുന്ന അമ്മ, ജ്യോതിഷ് പഥം, മാഗിമോൾ എന്നീ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. പിന്നീട് പൂനയിൽ പോയി കൗൺസിലിംഗ് പഠിച്ചു.

പൂനയിൽ നിന്നും തിരിച്ചെത്തിയ സിസ്റ്റർ കേരളസഭയുടെ സിരാ കേന്ദ്രമായ പാലാരിവട്ടത്തെ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്ററിൽ നിയമി തയായി. ബൈബിൾ താലത്ത് ഡിപ്പാർട്ടുമെൻ്റുകളിൽ സേവനം അനുഷ്ഠി ച്ചു. 1986 ൽ ബർളിനിൽ നടന്ന ലോകമലയാളി സമ്മേളനത്തിൽ ഗവൺമെന്റ് ക്ഷണപ്രകാരം പങ്കെടുക്കുകയും തീർത്ഥാടനക്കിളികൾ എന്ന കവിതം അവ തരിപ്പിക്കുകയും ലഘുപ്രഭാഷണം നടത്തുകയും ചെയ്തു‌. ഒരു മാസ ത്തോളം ജർമ്മനിയിൽ താമസിച്ച് വിവിധ നാടുകൾ സന്ദർശിച്ചു. ഇക്കാല ത്താണ് നിവേദിത എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തത്. പ്രസ്തു തകവിതാസമാഹാരത്തിന് മേരിവിജയംമാസികയുടെ സാഹിത്യ അവാർഡ് ലഭിച്ചു. പി.ഒ.സി. താമസത്തിനിടെ നിരവധി സമ്മേളനങ്ങളിൽ പങ്കെടുത്തു. പി.ഒ.സി.യിൽ നിന്നും തിരിച്ചെത്തിയ സിസ്റ്റർ മൂവാറ്റുപുഴ പ്രീതി കോളേജിലും തുടർന്ന് കോതമംഗലം സോഫിയാകോളേജിലും പ്രിൻസി പ്പലായി സേവനം ചെയ്തു‌. തുടർന്ന് നേര്യമംഗലത്തും ചെറുകര എന്ന ധ്യാന സെന്ററിൽ ധ്യാനപ്രസംഗവും കൗൺസിലിംഗും നടത്തുകയെന്ന കർമ്മ രംഗത്തേക്കാണ് തിരിഞ്ഞത്.

2001 മേയ് 23 മുതൽ 30 വരെ ഇസ്രായേൽ നാടുകൾ സന്ദർശി ക്കുന്നതിനുള്ള സൗഭാഗ്യം സിസ്റ്ററിന് ലഭിച്ചു. ഇസ്രായേൽ സന്ദർശനത്തിന്റെ മധുര സ്മരണകൾ ഉൾക്കൊള്ളിച്ച് “വാഗ്‌ദത്തഭൂമിയിലൂടെ ഒരു തീർത്ഥയാത്ര” എന്ന ഗ്രന്ഥം രചിച്ചു. പ്രസ്‌തുത ഗ്രന്ഥത്തിന് സുഭദ്രാകുമാരി ചൗഹാന്റെ സ്മരണക്കായി നിലനിർക്കുന്ന ഹിന്ദി സാഹിത്യ അവാർഡ് ലഭിച്ചു.

2005 മേയ് 25 മതുൽ ഒരു പുതുജീവിതത്തിലേക്ക് സിസ്റ്റർ പ്രവേശി ച്ചിരിക്കയാണ്. 2003-ലെ ഹൃദയാഘാതത്തെത്തുടർന്ന ബാഹ്യമായ സർവ്വവി ധകാര്യങ്ങളിൽ നിന്നും വിരമിച്ചു. പ്രാർത്ഥനാജീവിതത്തിൻ്റെ ആഴത്തി ലേക്കിറങ്ങുകയാണ് സിസ്റ്റർ. പ്രാർത്ഥനാമാധുരി എന്ന ഒരാദ്ധ്യാത്മിക ഗ്രന്ഥം 2005 ജൂലൈയിൽ പ്രകാശനം ചെയ്തു.

സിസ്റ്ററിൻ്റെ രചനകൾ മുത്തുമണികൾ, ദീപശിഖ, തീർത്ഥം, പുഞ്ചിരിക്കുന്ന അമ്മ, അമൃതമൊഴികൾ, ഹൃദയവീണ, മൂടൽമഞ്ഞിൽ മൂന്നാഴ്ച, ഉദയരശ്‌മി, രാജീവരത്നം, സൗഖ്യപ്രകാശം ദേവസഹായപിള്ളി, ഹെസിക്കാസം, ഹർഷപുഷ്പങ്ങൾ, നിശബ്ദതയുടെ സൗന്ദര്യം, സുവർണ്ണ മുന്തിരി, ഉദയരശ്മി (കാസററ്) രാജീവരത്നം, പൊന്നുണ്ണിക്ക് ഒരു കാണിക്ക, മാഗിമോൾ, നിവേദിത, പ്രാർത്ഥനാജ്ഞരി എന്നിവയാണ് സിസ്റ്ററിന്റെ സന്യാസസഭയിലെ പേര് സി. മേരി മാഗ്ദലൻ എന്നാണ്