കേരള സഭാപ്രതിഭകൾ-95
റവ : ഡോ ജോസഫ് മരുതോലിൽ

തിരുവനന്തപുരം നഗരത്തിൻ്റെ പല ഭാഗങ്ങളിലായി ചിതറി കിടന്ന സുറിയാനി കത്തോലിക്കരെ ഒരുമിച്ചു കൂട്ടി ലൂർദ്ദ് ദേവാലയവുമായി ബന്ധിപ്പിച്ച പ്രമുഖ സംഘാടകനായ റവ : ഡോ. ജോസഫ് മരുതോലിൽ 1929 ഫെബ്രുവരി 6-ാം തിയതി ഇളങ്ങുളം ഇടവക യിൽ മരുതോലിൽ അഗസ്റ്റിൻ്റേയും കാഞ്ഞിരക്കാട്ട് എലിസബത്തന്റേയും സീമന്ത പുത്രനായി ജനിച്ചു. ജോസഫിന് രണ്ട് വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു. ഇളങ്ങുളം സെൻ്റ് മേരീസ് സ്‌കൂളിൽ പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ജോസഫ് പൊൻകുന്നം സ്‌കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1946-ൽ ചങ്ങനാശ്ശേരി സെന്റ് തോമസ് പെറ്റി സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. 1948-ൽ ആല പ്പുഴ മംഗലപ്പുഴ സെമിനാരിയിൽ ചേർന്ന് ഫിലോസഫി പഠനം പൂർത്തിയാ ക്കി. 1952-ൽ തിയോളജി പഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജി ലേക്ക് അദ്ദേഹത്തെ അയച്ചു. 1955 ഡിസംബർ 21-ാം തിയതി റോമിൽ വെച്ച് അത്യുന്നത കർദ്ദിനാൾ മിക്കാറെ തിരുമേനിയിൽ നിന്ന് ജോസഫ് മരുതോ ലിൽ വൈദിക പട്ടം സ്വീകരിക്കുകയും 22-ാം തിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ‌് ബസ്ളിക്കയിൽ പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

വൈദികനായ ശേഷം റോമിലെ ഡൊമീഷ്യൻ കോളേജിൽ ചേർന്ന് ദൈവശാസ്ത്ര പഠനം തുടർന്നു. മോറൽ തിയോളജിയിൽ ഉന്നത നിലയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്‌തു. റോമിലെ താമസത്തിനിടയിൽ ഇംഗ്ലണ്ട്. സ്കോട്ലന്റ്, പശ്ചിമ ജർമ്മനി എന്നിവിടങ്ങളിൽ ഇടവക ജോലി നിർവ്വഹി ക്കാൻ അവസരം ലഭിച്ചത് വ്യക്തിത്വവികസനത്തിന് ഏറെ സഹായകരമായി.

ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചെറുപ്പം മുതലേ അദ്ദേഹം അസാമാന്യമായ വൈഭവം പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രോ ണിക്സിൽ ഉപരി പഠനം നടത്തുവാൻ അദ്ദേഹം ശ്രമിച്ചു. റോമിലെ താമസ ത്തിനിടയിൽ ഇലക്ട്രോണിക്‌സിൽ ഡിപ്ലോമ കരസ്ഥമാക്കി. വൈദികനായ ശേഷം തന്റെ പ്രധാന ഹോബിയായി അദ്ദേഹം ഇതിനെ മാറ്റിയെടുത്തു. ഈ മേഖലയിൽ ശ്രദ്ധേയമായ സേവനം കാഴ്‌ച വെയ്ക്കുകയും ചെയ്‌തു.

റോമിൽ നിന്നും തിരിച്ചെത്തിയ മരുതോലിൽ അച്ചനെ ചങ്ങനാശ്ശേരി കത്തീഡ്രൽ ദേവാലയത്തിൽ അസിസ്റ്റൻ്റ് വികാരിയായി നിയമിച്ചു. പുണ്യ ചരിതനായ മാർ കാവുകാട്ട് തിരുമേനിയുമായി കൂടുതൽ പരിചയപ്പെടുന്ന തിനും അദ്ദേഹത്തിൻ്റെ പുണ്യ ജീവിതം മനസ്സിലാക്കുന്നതിനും അച്ഛന് ഈ അവസരം ഉപകരിച്ചു. ഇടവകയിൽ ദൈവജനമദ്ധ്യേ അവർക്ക് വിളക്കുംപുളിമാവുമായി വർത്തിക്കാനുള്ള വിശേഷാൽ സിദ്ധി അച്ചന് ലഭിച്ചത് മാർ കാവുകാട്ട് തിരുമേനിയിൽ നിന്നാണെന്ന് അച്ചൻ വിശ്വസിക്കുന്നു.

തിരുവിതാംകൂറിൻ്റെ തലസ്ഥാനമായിരുന്നല്ലോ തിരുവനന്തപുരം. ഇപ്പോൾ കേരളത്തിൻ്റേയും. തിരുവനന്തപുരത്ത് അധിവസിക്കുന്നവരിൽ ഭൂരി പക്ഷം പേരും ഉദ്യോഗത്തിനായി അവിടെ കുടിയേറിയവരാണ്. സർക്കാർ സർവ്വീസിൽ എല്ലാ മതത്തിലും ജാതിയിലും പെട്ടവർക്ക് ജോലി ലഭിക്കാ നുള്ള അവകാശം ലഭിച്ചതോടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കരും വിശിഷ്യാ സുറിയാനി കത്തോലിക്കരും തിരുവനന്തപുര ത്തിന് കുടിയേറി. വിശാലമായ തിരുവനന്തപുരം പട്ടണത്തിലും പ്രാന്തപ്ര ദേശത്തുമായി കുടിയേറി പാർത്ത സുറിയാനി കത്തോലിക്കർ എത്ര യുണ്ടെന്ന് ഒരു കണക്കു പോലുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മരുതോലിൽ ജോസഫച്ചനെ ലൂർദ്ദ് പള്ളി (തിരുവനന്തപുരം) വികാരിയായി നിയമിക്കുന്നത്. തിരുവനന്തപുരം നഗരത്തിൻ്റെ പല ഭാഗങ്ങളിലായി ചിന്നിചിതറി കിടക്കുന്ന സുറിയാനി കത്തോലിക്കരെ ഒന്നിച്ച് കൂട്ടി ലൂർദ്ദ് പള്ളിയുമായി ബന്ധിപ്പിക്കുവാൻ അച്ചൻ വളരെയേറെ കഷ്‌ടപ്പെടേണ്ടി വന്നു. ഇതിനു വേണ്ടി നിരന്തരമായി യാത്ര ചെയ്‌തു. ശ്രീ ടോം ജോസ് നല്ല അയൽക്കാരൻ മാസികയിൽ 2005 നവംബർ ലക്കത്തിൽ ഇപ്രകാരം എഴു തിയിരിക്കുന്നു. “നഗരത്തിലെ സുറിയാനി കത്തോലിക്കരിൽ മഹാ ഭൂരിപ ക്ഷവും ഉദ്യോഗസ്ഥൻമാരായിരുന്നതുകൊണ്ട് വൈകുന്നേരം ആറു മണിക്കു ശേഷം മാത്രമേ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ കഴിയുമായിരു ന്നുള്ളു. തന്മൂലം കൂടുതൽ അദ്ധാനിക്കേണ്ടി വന്നു. ഭാവിയിൽ വലിയ ഒരു ദേവാലയം പണിയുവാൻ ആവശ്യമായ പണം സമ്പാദിച്ച്, രൂപ രേഖയും തയ്യാറാക്കി. അതിനുശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തോട് യാത്ര പറഞ്ഞത് “. തുടർന്ന് വാഴൂർ ഹോളിക്രോസ്, കോട്ടാങ്ങൾ സെന്റ് ജോൺ ബാപ്റ്റിസ്റ്റ്, മുട്ടാർ സെൻ്റ് ജോർജ്ജ് എന്നീ ദേവാലയങ്ങളിൽ അദ്ദേഹം അജപാലന ശുശ്രൂഷ ചെയ്തു.

ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് കാഞ്ഞിരപള്ളി രൂപത സ്ഥാപിത മായതിനെ തുടർന്ന് 1977-ൽ ഡോ. മരുതോലിൽ കാഞ്ഞിരപള്ളി രൂപതയിൽ ചേർന്നു. തുടർന്ന് ചെങ്ങളം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വികാരി യായി നിയമിക്കപ്പെട്ടു. പിന്നീട് രൂപതയിലെ മൈനർ സെമിനാരിയിൽ പ്രൊഫ സ്സറായും വൈദിക വിദ്യാർത്ഥികളുടെ അദ്ധ്യാത്മിക ഉപദേഷ്ടാവായും നിയ മിതമനായി. ഇപ്പോൾ കാഞ്ഞിരപ്പള്ളി പഴയ പള്ളി (അക്കരപള്ളി) റെക്ടറായി സേവനം അനുഷ്‌ഠിക്കുന്നു. 2005 നവംബറിൽ സ്വന്തം ഇടവകയായ ഇളങ്ങുളം സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് പൗരോഹിത്യ സുവർണ്ണ ജൂബിലി വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി.