കേരള സഭാപ്രതിഭകൾ-94
ഫാ. പി.കെ. ജോർജ്ജ് പുൽപ്പറമ്പിൽ എസ്സ്.ജെ.

തമിഴ് ഭാഷാ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഈശോസഭാവൈദീകനുമായ പി.കെ. ജോർജ്ജ് എസ്സ്.ജെ. വാഴക്കുളത്ത് പുൽപ്പറമ്പിൽ കുടുംബത്തിൽ (എടമനകളത്തിൽ) പി.സി. കുര്യാക്കോസ് – മറിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ സന്താനമായി 1929 ഫെബ്രുവരി 2-ന്ജനിച്ചു. മാതാവ് മറിയാമ്മ ആരക്കുഴ മാതേക്കൽ കുടുംബാംഗമാണ്.

വാഴക്കുളം ഇൻഫൻ്റ് ജീസസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽനിന്ന് 1946 -ൽ എസ്സ്.എസ്സ്.എൽ.സി. പരീക്ഷയും തേവര സേക്രട്ട് ഹാർട്ട് കോളേ ജിൽനിന്ന് 1948ൽ ഇൻ്റർമീഡിയറ്റ് പരീക്ഷയും പാസ്സായി. തുടർന്ന് തൃശ്ശി നാപ്പള്ളി സെന്റ്റ് ജോസഫ്‌സ് കോളേജിൽ ബി.എ. ഓണേഴ്‌സ് എക്കണോ മിക്സിന് ചേർന്നു. പഠനം പൂർത്തിയാക്കാതെ 1949ൽ ഈശോസഭയുടെ മഥുര പ്രോവിൻസിൽ ചേർന്നു. ഇപ്പോഴും മഥുര പ്രോവിൻസിലെ അംഗമായി തുടരുന്നു. ബോംബെ, പൂന, ഷെമ്പഗണ്ണൂർ, കെഴ്‌സിയോംഗ്, കൊടൈക്കനാൽ എന്നീ പരിശീലന കേന്ദ്രങ്ങളിൽ വൈദിക വിദ്യഭ്യാസം പൂർത്തിയാക്കി 1962 മാർച്ച് 19-ന് തിരുപ്പട്ടം സ്വീകരിച്ച് ഈശോ സഭ വൈദികനായി.

തുടർന്ന് വാസ്ചി കോളേജിൽ നിന്ന് ബി.എ പാസ്സായി. ഇംഗ്ലീഷ്,ത മിഴ്,ലത്തീൻ, റോമൻ ഹിസ്റ്ററി എന്നീ വിഷയങ്ങളാണ് ഇവിടെ പഠിച്ചത്.അ ണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972-ൽ തമിഴ് എം.എ പാസ്സായി.ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്ന് തന്നെ 1979-ൽ പി.എച്ച്.ഡി ബിരുദമെടുത്തു.A Comparative study of the golden age literature of the latin and the sangham literature of the Tamil എന്നതായിരുന്നു ഡോക്‌ടറേറ്റിനുള്ള വിഷയം.

തൃശിനാപള്ളി ലൂർദ്ദ് പള്ളി,കൊടൈക്കനാൽ La salette പള്ളികളിൽ വികാരിയായി സേവനം അനുഷ്‌ഠിച്ചു.ഇതിനിടയിൽ നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചു. തമിഴിൽ നാല് കവിതാസമാരങ്ങളും ആറ് ഗദ്യകൃതികളും നാല് ലഘുലേഖനങ്ങളും 200 -ൽ പരം ലേഖനങ്ങളും രചിച്ചു. ഇംഗ്ലീഷിൽ 20 ലേഖനങ്ങളടങ്ങിയ ഒരു വിമർശന ഗ്രന്ഥവും മലയാള ഭാഷയിൽ മൂന്ന് കവിതാസമാഹാരങ്ങളും മൂന്ന് ദൈവശാസ്ത്ര ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തക്കല രൂപതക്ക് വേണ്ടി മാർപാപ്പയുടെ മൂന്ന് ചാക്രിക ലേഖനങ്ങളും മൂന്ന് പേപ്പൽ തിരുവെഴുത്തുകളും ഫാത്തിമയെ പറ്റി ഏതാനും ലഘുലേഖന ങ്ങളും തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇവ കൂടാതെ സീറോമലബാർ സഭയുടെ തക്സാ,കാനോന നമസ്‌കാരങ്ങൾ,മൃതദേഹ സംസ്കാര ശുശ്രൂഷ കളും പ്രാർത്ഥനകളും ആശിർവാദങ്ങളും, പ്ശീത്തയിൽ നിന്നുള്ള സങ്കീർത്തന ങ്ങൾ എന്നിവയും തക്കല രൂപതക്ക് വേണ്ടി തമിഴിലേക്ക് തർജ്ജമ ചെയ്തു.

മലയാളികളുടെ ഇഷ്‌ട കവിയായ കുമാരാശാൻ്റെ വീണപൂവ് തമിഴി ലേക്ക് തർജ്ജമ ചെയ്‌തു.തമിഴ്‌നാട്ടിലെ ഒരു റിട്ടയർ മെത്രാന്റെ നേതൃത്തി ലുള്ള വൾഗായിലെ പുതിയ നിയമഭാഗം മൊഴിമാറ്റം നടത്തി. മാർപ്പാപ്പ ഇത് അംഗീകരിച്ചെങ്കിലും അത് ഏതോ അജ്ഞാതകാരണത്താൽ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.

ഫാ.ജോർജ് രണ്ട് അപ്പോസ്‌തലിക് ട്രബ്യൂണലിൽ ജഡ്‌ജിയായിരു ന്നു. വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്ക് വേണ്ടി രേഖകൾ ലത്തീനിലേക്ക് തർജ്ജമ ചെയ്യാൻ അദ്ദേഹം നേതൃത്വം വഹിച്ചു.രണ്ട് വർഷം ആന്ധ്രാ യൂണിവേഴ്‌സിറ്റിയിൽ ലത്തീൻ ഭാഷയുടെ എക്സാ മിനർ ആയി ജോലി നോക്കുകയും ചെയ്തു.

സി.ബി.സി.ഐ പ്രസിഡണ്ട്,പ്രൊനുൻഷ്യോ എന്നിവർക്കും കർദ്ദി നാൾ റാറ്റ്സിംഗറുടെ (ഇപ്പോഴത്തെ മാർപ്പാപ്പ) ഡിപ്പാർട്ട്മെന്റിനും,ഇന്ത്യൻ സെമിനാരികളിൽ വിസിറ്റർ ആയി റോം നിയമിച്ച ടീമിനും, ബ്ലാംഗ്ലൂരിലെ എൻ. ബി.സി.എൽ.സി പ്രചരിപ്പിക്കുന്ന പാഷാണ്‌ഡതയെന്നു പറയാവുന്ന ആശ യങ്ങളെ സംബന്ധിച്ച് നിവേദനം നൽകി. പ്രത്യേകിച്ച് മതപഠനഗ്രന്ഥങ്ങളി ലേയും എൻ.ബി.സി.എൽ.സിയുടെ പ്രവർത്തനങ്ങളിലെ പാഷാണ്ഡതാശ യങ്ങളേയും ചൂണ്ടികാണിച്ച് മുകളിൽ പറഞ്ഞവർക്ക് കത്ത്കളെഴുതുകയും ചെയ്തു. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1987 -ൽ മദ്രാസിലെ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് അവാർഡ് ലഭിക്കുകയും ചെയ്തു.2005 മെയ് മാസത്തിൽ അരിയന്നൂർ അക്ഷരശ്ലോക കലാ ക്ഷേത്രം (തൃശൂർ)വക മുക്ത ശ്രീ അവാർഡ് ലഭിക്കുകയും ചെയ്തു‌.ആ അവാർഡ് പത്രികയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.”അക്ഷരശ്ലോക കലാ രംഗത്ത് ഒരു ചെറിയ കാലഘട്ടം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയനായ കവി യാണ് ഫാ.പി.കെ ജോർജ്ജ്. നർമ്മപ്രധാനമായ അദ്ദേഹത്തിന്റെ ശ്ലോകങ്ങ ൾ ഇതിനകം തന്നെ ആസ്വാദക ഹൃദയങ്ങളെ ആകർഷിച്ചിട്ടുള്ളവയാണ്. ഏറ്റവും നല്ല മുക്തക രചിയിതാവായി തെരെഞ്ഞെടുക്കപ്പെട്ട ഫാ.പി.കെ ജോർജ്ജിന് അരിയന്നൂർ അക്ഷരശ്ലോക കലാക്ഷേത്രത്തിൻ്റെ(തൃശൂർ)2004 -2005-ലെ മുക്ത ശ്രീ അവാർഡ് സമ്മാനിക്കുന്നു.അഭിനന്ദനങ്ങൾ “.

ആൻഡമാനിലും ശ്രീ ലങ്കയിലും ഏതാനും നാൾ പൗരോഹിത്യ ശുശ്രൂഷ ചെയ്തു‌. ആൻഡമാനിൽ നിന്നും 1993-ൽ റേഡിയോ പ്രഭാഷണവും നടത്തി. 18 വർഷക്കാലം ആൾ ഇൻഡ്യാ ലെയ്‌റ്റികോൺഗ്രസ്സിന്റെ ആത്മി യോപദേഷ്ടാവായും പ്രവർത്തിച്ചു.

അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ തമിഴ് ഭാഷാ ഗവേഷകനായി സേവ നമനുഷ്ഠിച്ച ഫാ.ജോർജ്ജ് ബസ്ചി കോളേജിൽ ലത്തീനും തൃശിനാപള്ളി സെൻ്റ്. ജോസഫ് കോളേജിൽ ഗേളിക്കും പാളയം കോട്ട സെന്റ് സേവി യേഴ്സ‌് കോളേജിൽ തമിഴും പഠിപ്പിക്കുകയുണ്ടായി. ഇപ്പോൾ ഷൊർണ്ണൂർ എ.സി സിസ്റ്റേഴ്‌സ് മഠം ചാപ്ലയിൻ ആയി സേവനം അനുഷ്ഠിക്കുന്നു.അ തോടൊപ്പം കവിതാരചനയും സാഹിത്യ പ്രവർത്തനവും.

ഫാ:പി.കെ ജോർജ്ജ് എസ്.ജെ യുടെ പ്രധാന തമിഴ് കൃതികൾ പ ന്തിരുപതികങ്ങൾ,കാലം കാട്ടം കവിതൈ മലർകൾ, പക്തി തുള്ളികൾ, നർക രുണൈ നാതർ അന്താതി,ഇളം ഉള്ളങ്കളുക്ക്,കണ്ണതാചനിൽ ഇയേചികാവി യം,അൻപിൻ തകനപലി, അൻപിൻ ഇരുതിറം,ഉതിർന്തമലർ(വിവർത്തനം) ആയരുക്ക് അഞ്ജലി എന്നിവയാണ്.