കേരള സഭാപ്രതിഭകൾ-93
എൻ.കെ.ജോസ്

ധിഷണാശാലിയായ ഒരു ചരിത്രഗവേഷകനും എഴുത്തുകാരനുമാണ് എൻ.കെ. ജോസ്. 101 വിലപ്പെട്ട ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ ജോസ് സമുദായരംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായി പ്രവർത്തിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെപ്പ ററിയും പിന്നീട് നസ്രാണിസീരീസ് എന്ന പേരിൽ സഭാപരമായി ചരിത്രരംഗ ത്തും ശ്രദ്ധചെലുത്തി ചരിത്രഗ്രന്ഥങ്ങൾ രചിച്ച ജോസ് ദളിത് ഗ്രന്ഥങ്ങൾ രചിക്കുന്നതിലാണ് ഇന്ന് ശ്രദ്ധിക്കുന്നത്

1929 ഫെബ്രുവരി 2 ന് കുടവെച്ചൂർ നമശിവായം കുടുംബത്തിൽ കുര്യൻ – മറിയം ദമ്പതികളുടെ പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാ സത്തിനുശേഷം തേവര എസ്സ്.എച്ച്. കോളേജ്, എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ഗാന്ധിയൻ തത്വശാസ്ത്രത്തിൽ വാർദ്ധായിൽ ഉപരിപഠനം നടത്തി. 1952 ലാണ് ജോസ് വാർദ്ധായിൽ എത്തുന്നത്. അവിടെ ചിലവിട്ട നാളുകൾ ജോസിൻ്റെ ജീവിത ത്തിൽ ഒരു വഴിത്തിരിവിന് കാരണമായി. വാർദ്ധായിൽ വച്ച് പരിചയപ്പെടാ നിടയായ ആചാര്യവിനോബാഭാവെ, ജയപ്രകാശ് നാരായണൻ, ആചാര്യ കൃപലാനി, റാംമനോഹർ ലോഹ്യാ, ആചാര്യനരേന്ദ്രദേവ്, അശോകമേത്താ തുടങ്ങിയവരായിരുന്നു അവിടുത്തെ ഗുരുക്കന്മാർ. ഗാന്‌ധി പീസ് ഫൗണ്ട ഷൻ അമേരിക്കയിൽ സ്ഥാപിക്കാനുദ്ദേശിച്ച സ്ഥാപനത്തിലേക്ക് നിയമ നംലഭിച്ചെങ്കിലും ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനായി കേരളത്തിലേക്ക് തിരിച്ചുപോരുകയാണ് ചെയ്തത്.

പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായി മാറിയ ജോസ് അക്കാലത്ത് സോഷ്യലിസം, സംസ്കാരം, രാഷ്ട്രീയം മുതലായ വിഷയങ്ങളിൽ അനേകഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പി.എസ്സ്.പിയുടെ ജില്ലാകമ്മറ്റി സെക്രട്ടറിയും സ്റ്റേററ് കമ്മിററിയംഗവും നാഷണൽ കോൺഫറൻസ് മെമ്പറുമായിരുന്നു. പാർട്ടിയുടെ നേതൃത്വ ത്തിൽ പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി തിരു-കൊച്ചി ഭരിച്ചിരുന്ന കാലത്ത് മാർത്താണ്ഡത്ത് ഉണ്ടായ വെടിവെയ്പ്‌പും തുടർന്നുണ്ടായ സംഭവവി കാസങ്ങളും നാടിനെപിടിച്ചുകുലുക്കിയ സംഭവമായിരുന്നു. ജനജീവിത ത്തിനു സംരക്ഷണം നൽകേണ്ട പോലീസ് ആത്മരക്ഷാർത്ഥം ജനക്കൂട്ട ത്തിനു നേരെ വെടിവെച്ചുവെന്നവാദം ജോസിന് സ്വീകാര്യമായില്ല. പട്ടംമന്ത്രിസഭരാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജോസ് പ്രസ്‌താവനയിറക്കി. ആ കേസ് പിൻവലിപ്പിക്കുവാൻ ചതുരുപായങ്ങളും സർക്കാർ സ്വീകരിച്ചു. വലിയ സാമ്പത്തിക വാഗ്ദാനങ്ങൾ വച്ചുനീട്ടി. ജോസ് തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് രാജ്യമൊട്ടാകെയുണ്ടായ പലപ്രശ്‌നങ്ങളുടെയും പേരിൽ സോഷ്യലിസ്റ്റ് പാർട്ടി രണ്ടായി പിരിഞ്ഞു. റാം മനോഹർ ലോഹ്യാ യുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാരൂപമെടുക്കാൻ കാരണമതാണ്. തനിക്ക്പറ്റിയ പ്രവർത്തനമണ്‌ഡലമല്ല രാഷ്ട്രീയം എന്ന് മനസ്സിലാക്കിയ ജോസ് രാഷ്ട്രീയം വിട്ടു. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധയും താല്‌പര്യവും പഠനവും അദ്ധ്വാനവുമെല്ലാം സ്വന്തസമുദായത്തെയും അതിന്റെ ചരിത്രത്തെയും മുന്നിൽകണ്ടുകൊണ്ടായിരുന്നു. കത്തോലിക്കാ കോൺഗ്രസ്സിന്റെ ട്രഷറർ ആയും ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡണ്ടായും ഒരു ദശവർഷക്കാലം പ്രവർത്തിച്ചു. ഇക്കാലത്തെ പുതിയ പല ഗ്രന്ഥങ്ങളും വളരെയേറെ വിവാദം സൃഷ്‌ടിച്ചു. സഭാചരിത്രത്തിന് പുതിയ ഒരു രൂപരേഖ അദ്ദേഹം തയ്യാറാക്കിയെന്നു പറയാം. കത്തോലി ക്കാകോൺഗ്രസ്സിൻ്റെ പോഷകസംഘടനകളായ കേരളസാഹിത്യകലാസ മിതി പുനരുദ്ധരിച്ചതും കേരള ഹിസ്റ്ററി കോൺഗ്രസ്സ്, പ്രതിഭാപബ്ലിക്കേഷൻ എന്നിവക്ക് രൂപം കൊടുത്തതും അവാർഡ് വിപുലമായ രീതിയിൽ എ.കെ.സി.സി. യിൽ ഏർപ്പെടുത്തിയതും ജോസ് തന്നെ.

സമകാലിക മലയാളത്തിൽ 2002 ഏപ്രിൽ 12 ന് സെബാസ്റ്റ്യൻ പള്ളി ത്തോട് എഴുതിയ ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ. “അടിസ്ഥാന പരമായി രണ്ടു പ്രത്യയശാസ്ത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിലനിന്നു പോരുന്നതെന്ന് ജോസ് പൂർണ്ണമായി വിശ്വസിക്കുന്നു. ഹിന്ദുത്വവും ദളിതി സവുമാണിത്. മാറിമറിയുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയ താല്‌പര്യങ്ങൾ ക്കനുസൃതമായി ചരിത്രവും സംസ്‌കാരവും മാറ്റിയെഴുതുന്ന നമ്മുടെ ചരിത്ര കാരന്മാർ ഇനിയും കണ്ടില്ലെന്ന് നടിക്കുന്ന ഈ നൂറ്റാണ്ടിൽ നിശ്ചയമായും സംഭവിക്കാനിരിക്കുന്ന ദളിത് മുന്നേറ്റത്തിൻ്റെ ചരിത്രപാഠങ്ങൾ”

“വിജയികൾ പറയുന്നതും എഴുതുന്നതും മാത്രമല്ലാ ചരിത്രം. പരാജി തർക്കും പലതും പറയാനുണ്ട്. ആര്യൻ ജനതയോട് പരാജയപ്പെട്ട സൈന്ധവർ നാലുവഴിക്കും പലായനം ചെയ്‌തു. അവരും മനുഷ്യരാണ്. വിജയികളെപ്പോലെ വഞ്ചനയും ക്രൂരതയും യഥാകാലം സമൃദ്ധമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതുമാത്രമാണ് അവരുടെ തെറ്റ്. അതിന്റെ പേരിൽ അവർ പരാജയപ്പെട്ടപ്പോൾ അവർ മനുഷ്യർപോലും അല്ലാതായി. വാനരരായി, കാട്ടാളരായി, രാക്ഷസരായി, അസുരരായി. യൂറോപ്പിൽ അവർ ബാർബേറിയന്മാരായി. പക്ഷേ വേട്ടനായുടെ ധീരതയും സാഹസികതയും മാത്രമല്ല. വേട്ടമൃഗത്തിൻ്റെ രോദനവും ദൈന്യതയും കൂടി ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ വേട്ടമൃഗം പൂർണ്ണമായി തിരസ്‌കരിക്കപ്പെട്ടു. അതിന്റെ ഫലമായി ഒന്നിനെയും ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ സാധ്യമല്ല എന്ന സ്ഥിതിയിലായി ഞാൻ!” എന്നിങ്ങനെ തൻ്റെ ദളിത് മുന്നേറ്റ പരിശ്രമങ്ങൾ ക്കുള്ള ആമുഖവാക്യങ്ങൾ എഴുതിവക്കുവാൻ ദലിത്ബന്‌ധുവിനെ പ്രേരി പ്പിച്ചത് ഡോ. അബേദ്ക്കറുടെ കൃതികളുമായുണ്ടായ ദീർഘകാലത്തെ പരിചയമാണ്.

രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച് സമുദായ പ്രവർത്തനത്തിലും ചരിത്രത്തിലും ശ്രദ്ധകേന്ദ്രീകരിച്ച ജോസ് പിന്നീട് ദളിത് പ്രസ്ഥാനങ്ങളെ പ്പറ്റിയും ദളിത് ചരിത്രത്തെപ്പറ്റിയും ആയി ചിന്ത. ഇന്ത്യയിലെ കോടിക്ക ണക്കിന് ദളിതരുടെ ഏകോപനം ലക്ഷ്യമാക്കിയുള്ള ഗ്രന്ഥരചനയിലും പ്രവർത്തനത്തിലുമാണ് ജോസ് പിന്നീട് ശ്രമിച്ചത്.

ജോസ് രചിച്ച അയ്യൻകാളി, ഡോ. അംബേദ്‌കർ, കേരളത്തിലെ ദളിത് വർഗ്ഗസംസ്കാരം, വൈക്കം സത്യാഗ്രഹം, പുലയലഹള, ചാന്നാർ ലഹള മുതലായ ഗ്രന്ഥങ്ങളുടെ പേരിൽ അഖിലേന്ത്യാ ദളിത്ഫെഡറേഷൻ ജോസി നെ ദളിത്ബന്ധുവായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ദളിത് സമൂഹങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന് ആര്യമേധാവിത്വത്തിൻ്റെ കോട്ടകൾ തകർക്കാതെ തരമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ശ്രീ. എൻ.കെ. ജോസ്.

ജോസിന്റെ കൃതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഒന്ന് ആദ്യകാലഗ്രന്ഥങ്ങൾ (2) നസ്രാണി സീരീസ് (3) ദളിത് ഗ്രന്ഥങ്ങൾ23-ാമത്തെ വയസ്സിൽ രചിച്ച മുതലാളിത്തം ഭാരത്തിൽ എന്നതാണ് പ്രഥമഗ്രന്ഥം. കോൺഗ്രസ്സ് ഭരണം ഒറ്റനോട്ടത്തിൽ, പി.എസ്സ്.പി. അധികാരത്തിൽ, സോഷ്യലിസം മതവിരുദ്ധമോ, പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ ഉദയം, സാംസ്‌കാരിക ഇന്ത്യ, ചരിത്രത്തിൻറെ തത്വശാസ്ത്രം, പ്രശ്ന‌കേരളം, ഇന്ത്യൻ സോഷ്യലിസം, സാംസ്‌കാരിക ഇന്ത്യ (പരിഷ്കരിച്ച പതിപ്പ്) ഇവയാണ് ആദ്യകാലഗ്രന്ഥങ്ങൾ.

നസ്രാണിസീരീസിൽ ആകെ 26 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതീവ പ്രധാനമായവ ആദിമകേരളക്രൈസ്‌തവർ, കേരളക്രൈസ്‌തവതാമ്ര ശാസനങ്ങൾ, നസ്രാണി, ആദിമകേരളസഭ, കേരളസഭയുടെ പേർഷ്യൻ ബന്ധം, നിധീരിക്കൽ മാണിക്കത്തനാർ, അർണ്ണോസ്‌പാതിരി, കുടക്കച്ചിറ അന്തോണിക്കത്തനാർ, ഭാരതത്തിലെ ക്രിസ്‌തുമതം, ജാതിക്ക് കർത്തവ്യൻ ഗീവർഗ്ഗീസ്, കേരളത്തിലെ സുറിയാനിസഭയുടെ ഉത്ഭവം, ക്നായിത്തോ മ്മൻ ഒരുസത്യമോ തുടങ്ങിയവയാണ്

ദളിത്ബന്‌ധുവിൻ്റെ ദളിത് ഗ്രന്ഥങ്ങൾ ആകെ അറുപത്തിയഞ്ചാണ്. അതിൽ പ്രധാനപ്പെട്ടവ, ഗാന്‌ധി – ഗാന്ധിസം – ദലിതർ, കേരളപരശുരാമൻ പുലയശത്രു, വാല്‌മീകി ഒരു ബൗദ്ധനോ, ശിപായിലഹള ഒരു ദളിത് മുന്നേററം, മുത്തങ്ങാസമരം, വേലുത്തമ്പി, അയ്യൻകാളി, ദളിത് സാമൂഹ്യ നവോത്ഥാനം ഒരു എത്തിനോട്ടം, പഴശ്ശിരാജ, അയ്യൻകാളി, ഡോ. അംബേ ദ്‌കർ, ക്ഷേത്രപ്രവേശനവിളംബരം, വൈക്കം സത്യാഗ്രഹത്തിലെ പുലയ പങ്കാളിത്തം, സാധുജനപരിപാലനസംഘം, അയ്യൻകാളിയുടെ മതം, ചാന്നാർ ലഹള, മതമല്ല ജാതിയാണ് വലുത് തുടങ്ങിയവയാണ്. ഇപ്പോഴും വായനയും എഴുത്തുമായി കഴിയുന്നു.

പുളിങ്കുന്ന് കാനാച്ചേരിൽ കുടുംബത്തിൽ നിന്നുള്ള തങ്കമ്മയാണ് ഭാര്യ.