കേരള സഭാപ്രതിഭകൾ-78

കെ.എസ്സ്. സ്‌കറിയ പൊട്ടംകുളം (ജൂണിയർ കുട്ടിയച്ചൻ)

പൊതുപ്രവർത്തനം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ദുർവിനിയോഗം ചെയ്യാതെ സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കുവേണ്ടി വിനിയോഗിച്ച കറപുരളാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് കെ.എസ്സ്. സ്‌കറിയാ പൊട്ടംകുളം ( ജൂണി യർ). പ്ലാന്റേഷൻ രംഗത്തും അനുബന്ധമേഖലകളിലും സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിച്ച കെ.എസ്സ്.സ്‌കറിയ 1928 ഫെബ്രുവരി 5-ാം തീയതി പൊട്ടംകുളത്ത് കെ.എസ്സ്. സ്‌കറിയ ക്ലാരമ്മ ദമ്പതികളുടെ സീമന്തപുത്രനായി മാത്യഭവനമായ ആലപ്പുഴ നെരോത്തുവീട്ടിൽ ജനിച്ചു.

കുട്ടിക്കൽ, വെട്ടിക്കാനം സ്‌കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാ സം. കോട്ടയം സേക്രട്ട് ഹാർട് ഹൈസ്‌കൂളിൽ തുടർന്ന് പഠിച്ചു. ெெஹ സ്കൂൾ വിദ്യാഭ്യാസാനന്തരം തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേ ജിൽനിന്നും ഇൻ്റർമീഡിയറ്റ് പരീക്ഷയും ബോംബെ സെൻ്റ് സേവിയേ ഴ്സിൽനിന്നും ബി.എ. പരീക്ഷയും പ്രശസ്‌തമാംവിധം പാസ്സായി. തുടർന്ന് ബോബെ സ്കൂ‌ൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് സോഷ്യോളജിയിൽ നിന്ന് എം.എ. ബിരുദവും നേടി. പിന്നീട് ബോംബെയിൽതന്നെ ലോ കോളേ ജിൽ ചേർന്നു. 1951 ൽ പഠനം പൂർത്തിയാക്കി പിതാവിനോടൊത്ത് പ്ലാൻ്റേ ഷൻ രംഗത്ത് പ്രവർത്തിച്ചു. 1969 മുതൽ 1984 വരെ കാർഡമം ബോർഡ് മെമ്പറായും സേവനം അനുഷ്‌ഠിച്ചു. കാർഡമം ആൻഡ് സ്പൈസസ് ബോർഡ് മെമ്പറായും 1987 മുതൽ 1990 വരെ സ്പൈസസ് ബോർഡ് മെമ്പറായും സേവനം അനുഷ്‌ഠിച്ചു. കാർഡമം ആൻഡ് സ്പൈസസ് ബോർഡ് വൈസ്ചെയർമാനായി മൂന്നു പ്രാവശ്യം അദ്ദേഹം പ്രവർത്തിക്കുകയുണ്ടാ യി. യുണൈറ്റഡ് പ്ലാൻ്റേഷൻസ് അസോസിയേഷൻ്റെ കാർഡമം കമ്മറ്റി യുടെ ദീർഘകാലമെമ്പറായിരുന്ന സ്‌കറിയ, മുണ്ടക്കയം പ്ലാൻഴ്സസ് അസോ സിയേഷൻ പ്രസിഡണ്ട്, മുണ്ടക്കയം ക്ലബ്ബ് പ്രസിഡണ്ട്, വണ്ടമ്മേട് കാർഡമം മാർക്കറ്റിംഗ് കോർപ്പറേഷൻ പ്രസിഡണ്ട്, കേരള കാർഡമം പ്രോസസിംഗ് ആൻ്റ് മാർക്കറ്റിംഗ് കമ്പനി ഡയറക്‌ടർ ബോർഡ് അംഗം എന്നീ നിലക ളിലും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രദീപികകമ്പനിയുടെ ഡയറക്‌ടർ ബോർഡ് മെമ്പറായി പ്രവർത്തിച്ച അദ്ദേഹം കേരളകാത്തലിക് ട്രസ്റ്റിൻ്റെ ഡയറക്ടർ ബോർഡിൽ ദീർഘകാലം മെമ്പറായിരുന്നു. കാത്തലിക് ട്രസ്റ്റിൻ്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.

പൊട്ടംകുളംകുടുംബചരിത്രത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കു ന്നു. “കാപ്പിയുടേതുപോലെ ഏലത്തിനും പൂളിംഗ്‌സമ്പ്രദായം ഏർപ്പെടുത്താ നുള്ള നീക്കം തടയുന്നതിൽ കെ.എസ്സ്. സ്‌കറിയ സുപ്രധാന പങ്കുവഹിച്ചി ട്ടുണ്ട്. Associated Spices Exports എന്ന കമ്പനി ബോഡിനായ്ക്കന്നൂരിൽ സ്ഥാപിച്ച് 1979 മുതൽ 1984 വരെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ഏലക്കാ കയറ്റുമതി ചെയ്ത‌തിരുന്നു. 1980 ൽ വിദേശപര്യടനത്തിനുപോയ കാർഡമം ഡലഗേഷൻ സമിതിയിൽ അംഗവുമായിരുന്നു. ഭാര്യ തങ്കമ്മയുമൊത്ത് 1994 ൽ ഇറ്റലി, സ്വിറ്റ്സർലണ്ട്, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്‌ഡം, യു.എസ്സ്.എ.. സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്. കേരള ത്തിലെയും തമിഴ്‌നാട്ടിലെയും ഏലം കർഷകരെ പ്രതിനിധീകരിച്ച് ശ്രീമതി ഇന്ദിരാഗാന്ധി, അർജ്ജുൻസിംഗ്, രാജീവ്ഗാന്ധി, പ്രണാബ് മുഖർജി, എൽ. എൻ. മിശ്ര, എൻ.ഡി. തിവാരി മുതലായ ദേശീയ നേതാക്കന്മാരെ സന്ദർശി ച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ് സ്റ്റേറ്റ് മിനിസ്റ്റർ ഓഫ് കോമേഴ്സ് ആയിരുന്ന കാലത്ത് മുണ്ടക്കയം സന്ദർശിച്ചപ്പോൾ, മുണ്ട ക്കയം പ്ലാന്റേഴ്സ് അസോസിയേഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേ ഹത്തിന് സ്വീകരണം നൽകുകയുണ്ടായി.”

സഭാസംബന്ധമായ കാര്യങ്ങളിൽ അതീവതാല്‌പരനായ അദ്ദേഹം സഭാനേതൃത്വവുമായി വളരെ സുദൃഢമായ ബന്ധം പുലർത്തിയിരുന്നു.കെ.എസ്സ്. സ്‌കറി യ, ചാക്കോ പൈലോത് ലോനപ്പൻ്റെയും ശ്രീമതി അന്നമ്മ ലോനപ്പന്റെയും മകൾ തങ്കമ്മയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.