കേരള സഭാപ്രതികൾ-59
ഫാ.മാത്യു ഉഴുന്നാലിൽ എസ്സ്.ഡി.ബി.
“മുസ്ലീം തീവ്രവാദികൾ കടുത്ത വെല്ലുവിളി ഉയർ ത്തുന്ന, സാക്ഷാൽ ഉസ്‌മാബിൻ ലാദന്റെ സ്വന്തം നാട്ടിൽ കത്തോലിക്കാ സഭയുടെ അജപാലന തീക്ഷ്‌ണത ഏറ്റുവാങ്ങിക്കൊണ്ട് യമ നിലെ കത്തോലിക്കാവിശ്വാസികളുടെ അഭിമാനമായി സേവനനിരതനാകുന്നു 79 കാരനായ ഫാ.മാത്യു. ദുഷ്ക്കരമായ നിയോഗങ്ങൾ ഏറ്റെടുത്ത് വിജയ കരമായി പൂർത്തിയാക്കുകയും കർമ്മനിർവ്വഹണത്തിൽ മുമ്പേനടന്ന് മറ്റു ള്ളവർക്ക് പാതയാവുകയും ചെയ്യുന്ന ഉഴുന്നാലിലച്ചൻ സമർപ്പിത സഭാജീ വിതത്തിന്റെ തുടക്കം മുതൽതന്നെ ശ്രദ്ധേയവും ആദരണീയവുമായ വ്യക്തി ത്വത്തിനുടമയായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കേര ളീയരായ മിഷനറിമാരുടെ മിഷൻ പ്രവർത്തനത്തിന് തിരികൊളുത്തുകയും മലയാളി സന്യാസികളെ അവിടങ്ങളിൽ കൊണ്ടുവരികയും ചെയ്‌തുകൊണ്ട് കത്തോലിക്കാസഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിനും നാടിൻ്റെ വികസനത്തിനും കളമൊരുക്കുകയും ചെയ്‌ത ഈ സലേഷ്യൻ വൈദികൻ ദൈവത്തിന്റെ കൈയൊപ്പുവീണ കർമ്മസന്നദ്ധതയുടെ ഉടമയാണ്.”
സലേഷ്യൻ സഭാംഗമായ ഫാ.മാത്യു ഉഴുന്നാലിൽ അവർകളെപ്പറ്റി 2005 ഒക്ടോബർ 20-ാം തീയതിയിലെ ദീപനാളം വാരികയിൽ എഴുതിയി രുന്ന ലേഖനത്തിലെ ഏതാനും വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ത്. ആ മഹാമിഷനറി രാമപുരം ഇടവകയിൽ ഉഴുന്നാലിൽ മത്തായി വർഗീ സിന്റെയും എലിസബത്തിന്റെയും മകനായി 1926 മാർച്ച് 30-ന് ജനിച്ചു. രാമ പുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1945-ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാ.മാത്യു വെല്ലൂരിനു സമീ പമുള്ള തിരുപ്പത്തൂർ സലേഷ്യൻ സെമിനാരിയിൽ ചേർന്നു. 1949-ൽ സല ഷ്യൻ സഭയിൽ വ്രതവാഗ്‌ദാനം ചെയ്‌തു. സലേഷ്യൻ സഭയിൽ പാലാരൂ പതയിൽനിന്നുള്ള പ്രഥമ അംഗമായിരുന്നു മാത്യു. തുടർന്ന് ഫിലോസഫി പഠനത്തിനായി ഡാർജിലിംഗിലുള്ള സൊണാഡാ സലേഷ്യൻ മേജർ സെമി നാരിയിൽ ചേർന്നു. അതോടൊപ്പം കോളേജുപഠനവും നടത്തി. 1952-ൽ മദ്രാസിൽ എത്തി മൂന്നുവർഷത്തെ സലേഷ്യൻ ടീച്ചിംഗ് പരിശീലനം നേടി. മദ്രാസിലും ബോംബെയിലും ജോലി നോക്കി. തുടർന്ന് 1956-ൽ ദൈവശാ സ്ത്രപഠനത്തിനായി ഷില്ലോംഗിൽ എത്തി. 1960 ജൂലൈ 2-ന് സേലത്തുള്ള ഏർക്കാഡ് സെമിനാരിയിൽ പൗരോഹിത്യം സ്വീകരിച്ചു. പിറ്റേന്ന് തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വദിനത്തിൽ പ്രഥമദിവ്യബലിയർപ്പിച്ചു. സലേഷ്യൻസഭ ഷില്ലോംഗിൽ നടത്തികൊണ്ടിരുന്ന കോളേജിനോടനുബന്ധിച്ചുള്ള ഹോസ്റ്റൽ വാർഡനായിട്ടാണ് ഫാ.മാത്യുവിന്റെ ആദ്യനിയ മനം. പിന്നീട് ആസാമിലെ ഡിബ്രുഗാർ രൂപത തൻ്റെ പ്രവർത്തനരംഗമാ യി. പ്രസ്‌തുത രൂപത വക മൈനർ സെമിനാരിസ്ഥാപിക്കുന്നതിന് നേതൃത്വം നൽകുവാൻ ഉഴുന്നാലിലച്ചനെയാണ് ചുമതലപ്പെടുത്തിയത്. ഈ സെമി നാരിയുടെ ആരംഭം സഭയുടെതന്നെ ചരിത്രത്തിൽ ഒരു സുപ്രധാന വഴി ത്തിരിവായിരുന്നു. ഭാരതസഭയ്ക്ക് ധാരാളം വൈദികരെയും കന്യാസ്ത്രി കളെയും സംഭാവന ചെയ്യുന്ന ഒരു പ്രദേശമാണല്ലോ കേരളം, ഡിഫുഗർ രൂപതയിലെ മൈനർ സെമിനാരി ആരംഭിച്ചതിനു ശേഷമാണ് കേരള ത്തിൽനിന്നും ആസാം, നാഗാലാൻ്റ്, മണിപ്പൂർ പ്രദേശങ്ങളിലേക്ക് വൈദിക വിദ്യാർത്ഥികൾ കടന്നുചെല്ലുന്ന സാഹചര്യം ഉണ്ടായത്. കേരളത്തിൽ പ്രബ ലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്യാസിനീ സഭകളാണല്ലോ കർമ്മ ലീത്താ, ഫ്രാൻസിസ്‌കൻ, ആരാധന, മെഡിക്കൽ മിഷൻ മുതലായവ. ഈ സന്യാസ സഭാംഗങ്ങളുടെ സേവനം ആ മേഖലകളിൽ ലഭിക്കുന്നതിനുള്ള കളമൊരുക്കിയതും ഫാ.മാത്യു തന്നെയായിരുന്നു.
ദീപനാളം ലേഖനത്തിലെ ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ, “നാഗാ ലാൻഡിലെ കോഹിമയിൽ അമേരിക്കൻ ബാപ്റ്റിസ്റ്റ് സഭക്കാർ വളരെ ശക്ത മായിരിക്കയും കത്തോലിക്കാസഭയോട് വളരെ നീരസം പ്രകടിപ്പിക്കുകയും ചെയ്ത ആ കാലങ്ങളിൽ ഉഴുന്നാലിലച്ചൻ അവിടെ ഇടവക പ്രവർത്തനങ്ങ ളിലായിരുന്നു. അധോലോക നാഗായുടെ ഭാഗത്തുനിന്ന് ധാരാളം എതിർപ്പു കൾ അച്ചന് നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു തവണ കത്തോലിക്കാവിശ്വാസി കളെ ജയിലറകളിൽ തടവിലാക്കിയപ്പോൾ അന്നത്തെ നാഗാമുഖ്യമന്ത്രി ജോൺ ബോസ്കോ ജാസോക്കിയെയും കൂട്ടി ജയിലിൽ വന്ന് അച്ചൻ അവ രെയെല്ലാം ജയിൽ വിമുക്തരാക്കി.
മൂന്നുവർഷത്തിനുശേഷം ആസാമിൽ ഡുംഡുമോ എന്ന സ്ഥലത്ത് ഒരു ഇടവക യൂറോപ്യൻ മിഷനറിമാർ നോക്കിനടത്തിയിരുന്നു. ഇടവക ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ വികാരിയായിരുന്നു ഫാ.മാത്യു ഉഴുന്നാലിൽ അന്ന് പ്രശ്‌ന കലുഷിതമായിരുന്ന ഡീഫുഗാർ ഡോൺബോസ്കോ ഹൈസ്കൂളിൽ റെക്ടറും പ്രിൻസിപ്പലുമായി മൂന്നുവർഷം വിജയകരമായി സേവനം ചെയ്തതിനുശേഷം സലേഷ്യൻസഭയുടെ ബാംഗ്ലൂർ പ്രോവിൻസ് തുടങ്ങുന്നതിന് ബാംഗ്ലൂർക്ക് പുതിയ നിയമനമായി. പ്രൊവിൻസ് തുടങ്ങി 6 വർഷം പ്രൊക്യുറേറ്ററായി സേവനം ചെയ്‌തു. അതിനുശേഷം വിജയവാ
ഡായ്ക്കടുത്ത് നൻഡിഗാമായിൽ ബി.എഡ്.കോളേജ് സ്ഥാപിക്കാനാണ് ഫാ.
മാത്യു നിയോഗിക്കപ്പെട്ടത്. അതും വിജയകരമായി പൂർത്തിയാക്കിയ
അച്ചന്റെ പ്രവർത്തനരംഗം പിന്നീട് കേരളമായി.”
കണ്ണൂർജില്ലയായിരുന്നു പിന്നീട് ഉഴുന്നാലിലച്ചൻ്റെ പ്രധാന പ്രവർത്ത നരംഗം. മാട്ടൂൽ എന്ന സ്ഥലത്ത് ഈശോ സഭക്കാർ നടത്തിക്കൊണ്ടിരുന്ന ലിറ്റിൽ ഫ്ളവർ ഓർഫനേജും ഇടവകയും സലേഷ്യൻകാർ ഏറ്റെടുക്കുന്നതിന് ഫാ.മാത്യു ഉഴുന്നാലിൽ നേത്യത്വം നൽകി. അതുപോലെതന്നെ കൊല്ലംജില്ലയിലെ കൊട്ടിയത്ത് ഉണ്ടായിരുന്ന ഒരു ടെക്‌നിക്കൽ സ്‌കൂളിന്റെ റെക്റും പ്രിൻസിപ്പലുമായി പ്രവർത്തിച്ചു. വളരെ കുറച്ചു മാസങ്ങൾ മാത്രമേ കൊട്ടിയത്ത് പ്രവർത്തിച്ചുള്ളൂ. അബുദാബി മെത്രാൻ സലേഷ്യൻ സഭ ക്കാരുടെ സേവനം ആവശ്യപ്പെട്ടത് ഇക്കാലത്താണ്. തെക്കെ യെമനിൽ മിഷൻ പ്രവർത്തനത്തിനായി അബുദാബി മെത്രാൻ്റെ താല്‌പര്യപ്രകാരം ഫാ.മാത്യുവിനെ സലേഷ്യൻ സുപ്പീരിയർ ജനറൽ നിയോഗിച്ചു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ നിയമനം. 1991-ൽ 65-ാം വയസ്സിൽ ആണ് തെക്കേ യെമനിലേക്ക് ഫാ.മാത്യു പുതിയ ജോലിക്കായി പുറപ്പെട്ടത്.
പീപ്പിൾസ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് യെമൻ (യെമൻ സൗത്ത്) 463576 ച.കിലോമീറ്റർ വിസ്‌തീർണ്ണമുള്ള ചെറിയ ഒരു രാജ്യമാണ്. ഇരുപ ത്തിയഞ്ച് ലക്ഷത്തോളം ജനസംഖ്യയാണ് യെമനിൽ ഉള്ളത്. അവിടുത്തെ ഭാഷ അറബിയാണ്. അവിടുത്തെ മതം ഇസ്ലാംമതമാണ്. അവിടുത്തെ ജനങ്ങളുടെ തൊഴിൽ പ്രധാനമായും കൃഷിയാണ്. തെക്കൻ യെമൻ്റെ തല സ്ഥാനം ഏഡൻ ആണ് (അസ്ഷാബ്).
ഫാ.ഉഴുന്നാലിയുടെ യെമനിലെ പ്രവർത്തനങ്ങളെപ്പറ്റി ദീപനാളം ലേഖനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “അറേബ്യൻ നാടുകളിൽ യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന അദ്ദേഹം ദൈവപരിപാലനയിൽ ദൃഡമായി വിശ്വസിച്ച് മുന്നോട്ടു പോയി. 1991 സെപ്റ്റംബർ 4-ന് ഇന്ത്യ യിൽനിന്ന് പറന്ന് യമനീസ് മണ്ണിൽ കാലുകുത്തുമ്പോൾ മനസ്സിന്റെ ആകു ലതകൾക്ക് വിരാമമിട്ടത് പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർത്ഥനക ളിലായിരുന്നു. തന്നെയും തൻ്റെ സഭയുടെ ദൗത്യത്തെയും പരിശുദ്ധ അമ്മയ്ക്ക് പൂർണ്ണമായി സമർപ്പിച്ചുകൊണ്ടായിരുന്നു ഫാ.മാത്യു നാട്ടിലും മറുനാട്ടിലും മിഷൻ രംഗത്ത് പ്രവർത്തിച്ചു പോന്നിട്ടുള്ളത്. ഭരണകൂടങ്ങ ളുമായുള്ള ആശയവിനിമയത്തിൽ താൻ തയ്യാറാക്കിയിട്ടുള്ള കത്തിടപാടു കൾ, ക്രൈസ്തവാവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള പരിശ്രമങ്ങൾ, അതേക്കുറിച്ച് തനിക്ക് വ്യക്തിപരമായുള്ള കാഴ്‌ചപ്പാടുകൾ – എല്ലാം പരിശുദ്ധ കന്യാസ്ത്രിമറിയത്തിൻ്റെ മുമ്പിലും, ദിവ്യകാരുണ്യ ഈശോ വസി ക്കുന്ന സക്രാരിയുടെ മുമ്പിലും സമർപ്പിച്ചല്ലാതെ മുന്നോട്ടുപോയിട്ടില്ലെന്ന് ഫാ.മാത്യു വെളിപ്പെടുത്തുന്നു. കന്യകാ മാതാവിൻ്റെ സഹായം തേടിയി ട്ടുള്ള ഒരു കാര്യവും പരാജയപ്പെട്ടിട്ടില്ലെന്ന് ഈ വൈദികൻ ഏറ്റുപറയു മ്പോൾ കണ്ണുകൾ ഈറനണിയും.
വളരെയേറെ എതിർപ്പും ശത്രുത തന്നെയും ക്രൈസ്‌തവർക്ക് പ്രത്യേ കിച്ച് ക്രൈസ്തവസഭാനേതാക്കൾക്ക് നേരിടേണ്ടി വരുന്ന നാടാണ് യമൻ. അറേബ്യൻ രാജ്യങ്ങളിൽ ക്രൈസ്‌തവസഭ ഏറ്റവും കൂടുതൽ ഞെരുങ്ങു ന്നത് ഇവിടെയാണ്. സഭയുടെ ഭാവി ഇവിടെ ഒട്ടുംതന്നെ ശോഭനമല്ല. മര ണത്തിന്റെ നിഴൽവീണ താഴ്വാരമാണ് യമൻ മിഷണറിമാർക്ക്. എങ്കിലുംഭൂമിയെയും സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുകയും ചരിത്രത്തെ മുന്നോ ട്ടുനയിക്കുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവപിതാവ് അറിയാതെ യാതൊന്നും നടക്കുന്നില്ലെന്നുള്ള ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് പോകു ന്നുവെന്ന സമാധാനമാണ് മാത്യു അച്ചന് പറയാനുള്ളത്.
മുസ്ലീംതീവ്രവാദികൾ പ്രവർത്തിക്കുന്ന യമനിലെ ഇസ്ലാം പാർട്ടിയുടെ ചില ഘടകങ്ങൾ ക്രൈസ്‌തവരോട് വളരെ വിദ്വേഷം പ്രകടിപ്പിക്കുന്നവരാണ്. കത്തോലിക്കാവൈദികരും സിസ്റ്റേഴ്‌സും യമനിൽ വരുന്നതും പ്രവർത്തി ക്കുന്നതും അവർക്ക് തീരെ ഇഷ്ടമില്ല. 4 വൈദികരാണ് യമനിൽ ആകെയു ള്ളത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലുമഠങ്ങളും. വൈദികരിൽ ഫാ. മാത്യു ഉഴുന്നാലിൽ മാത്രമാണ് ഔദ്യോഗികരേഖകളിൽ “വൈദികൻ” എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മറ്റു മൂന്നുപേരും മദർ തെരേസാ സിസ്റ്റേ ഴ്സിന്റെ വർക്ക് കോ-ഓർഡിനേറ്റേഴ്‌സ് എന്ന പേരിലാണ് യമനിൽ എത്തി യിട്ടുള്ളതും അവിടെ കഴിഞ്ഞുകൂടുന്നതും. യമനിൽ ഇന്ന് സേവനം അനു ഷ്ഠിക്കുന്ന 4 വൈദികരും കേരളത്തിൽനിന്നുള്ള മാർത്തോമ്മായുടെ മക്ക ളാണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.
ഉഴുന്നാലിലച്ചൻ സേവനം ചെയ്ത നാടുകളിലെല്ലാം ഭരണത്തിന്റെ ഉന്നതതലങ്ങളിലുള്ളവരുമായും ശക്തമായ വ്യക്തിബന്ധങ്ങൾ പുലർത്തി യിരുന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന് മാത്രമായി സിദ്ധിച്ചിട്ടുള്ള ഒരു അപൂർവ്വകൃപയാണത്. യമനിൽ ഇപ്പോഴുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ അംഗങ്ങളായ പല നേതാക്കളുമായും പാർലമെൻ്റ് അംഗങ്ങളുമായും അദ്ദേഹം അടുത്ത സൗഹൃദം സൂക്ഷിക്കുന്നു. തീവ്രവാദിഗ്രൂപ്പുകളുടെ കടുത്ത എതിർപ്പുകൾക്ക് നടുവിലും രണ്ട് കത്തോലിക്കാപള്ളികൾ പുനരു ദ്ധരിക്കുന്നതിനും വിശ്വാസികളുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചുകൊ ടുക്കുന്നതിനും മാത്യു അച്ചന് സാധിക്കുന്നത് ഉന്നതതലങ്ങളിലുള്ള ഈ പിടിപാടുകൊണ്ടാണ്. അത് ദൈവസഹായമാണെന്ന് അച്ചന് ഉറച്ച ബോദ്ധ്യ മുണ്ട്. യമനിൽ 14 വർഷക്കാലം കഴിഞ്ഞുകൂടിയതിനിടയിൽ രണ്ടുപ്രാവശ്യം ഇസ്ലാം പാർട്ടിയിലെ ചില തീവ്രവാദികൾ ഫാ.മാത്യുവിന് നേരെ തോക്കു ചൂണ്ടിയിട്ടുണ്ട്. ഒരു തവണ കാറിൽനിന്ന് ഇറങ്ങിവരാനും പറഞ്ഞ് നെറ്റി ക്കുമേൽ തോക്കുചൂണ്ടി കാഞ്ചിവലിക്കാൻ വിരലുകൾ ചലിപ്പിച്ച് ഭയപ്പെടു ത്തുകപോലും ചെയ്തു. എന്നാൽ ആ രണ്ടുപ്രാവശ്യവും എവിടെനിന്നോ പാഞ്ഞെത്തിയ മന്ത്രി കേണൽ ഹുസൈൻ അൽ റാഡിയാണ് അച്ചനെ ആ കശ്മലന്മാരിൽനിന്ന് രക്ഷിച്ചത്.
1988 മുതൽ അറേബ്യൻ രാജ്യങ്ങൾക്ക് മുഴുവനായും 7 മെത്രാന്മാർ ഏഡനിൽനിന്നും ഉണ്ടായിരുന്ന പാരമ്പര്യം യമനുണ്ട്. എന്നാൽ 1967-ൽ റഷ്യൻ കമ്മ്യൂണിസ്റ്റുകൾ യമൻ പിടിച്ചടക്കുകയും ബ്രട്ടീഷുകാരെ തുരത്തു കയും ചെയ്തപ്പോൾ മെത്രാന്മാരെയും വൈദികരെയും സിസ്റ്റേഴഴ്സിനെയും നാടുകടത്തുകയാണ് ചെയ്‌തത്. പള്ളികളും പള്ളി സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് സർക്കാരിന്റേതായി മാറി. അങ്ങനെ യമനിൽ ക്രൈസ്‌തവവിശ്വാസം നാമാവശേഷമായി. അറേബ്യൻ നാടുകൾക്കായി ഇപ്പോൾ അബുദാബിയി ലാണ് മെത്രാൻ താമസിക്കുന്നത്. അഭിവന്ദ്യ ബിഷപ്പ് പോൾ ഹിൻഡർ എന്ന കപ്പൂച്ചിൻ സഭാംഗമായ മെത്രാനാണ് ഇപ്പോൾ യമനടക്കമുള്ള അറേ ബ്യൻ രാജ്യങ്ങൾക്കുള്ള ഇടയശ്രേഷ്ഠൻ.”
യമൻ ഒരു ഇസ്ലാമിക രാഷ്ട്രമാണ്. വിദ്യാഭ്യാസ സാമൂഹ്യസാംസ്‌കാ രിക മേഖലകളിൽ വളരെ പിന്നോക്കം നിൽക്കുന്ന ജനങ്ങളാണ് അവിടെ യുള്ളത്. സ്ത്രീ വിദ്യാഭ്യാസം തന്നെ വളരെ കുറവാണ്. സ്ത്രീസ്വാത ന്ത്യത്തിനുവേണ്ടി ശബ്ദിക്കുവാൻപോലും ആളുകളില്ല. ബഹുഭാര്യാത്വ സംവിധാനമാണ് അവിടെ നിലനിൽക്കുന്നത്.
സംഘർഷഭരിതമായ അന്തരീക്ഷമാണ് യമനിൽ നിലനിൽക്കുന്നത്. ശാന്തിയും സമാധാനവും കളിയാടുന്ന നാളുകൾ യെമനിൽ അടുത്തെങ്ങും എത്തുമെന്ന് പ്രതീക്ഷയുമില്ല. ഇസ്ലാംമതത്തിൽ പെടാത്തവർക്ക് അവിടെ ജീവിതം സുരക്ഷിതവുമല്ല. ഉഴുന്നാലിലച്ചന് അവിടെ സർക്കാരിലും ഏറെ ക്കുറെ സ്വാധീനമുണ്ട്. കാലം ചെയ്‌ത ജോൺപോൾ രണ്ടാമൻ മാർപ്പാപ്പാ യുടെ സ്ഥാനാരോഹണത്തിൻ്റെ രജതജൂബിലിയാഘോഷത്തിലും മദർ തെരേസായുടെ നാമകരണനടപടികളിലും പങ്കെടുക്കാനായി യമൻ സർക്കാർ ഒരു പ്രതിനിധിസംഘത്തെ റോമിലേക്കയക്കുകയുണ്ടായി. ആ പ്രതിനിധി സംഘത്തിൽ കേരളീയനായ ഫാ.മാത്യു ഉഴുന്നാലിയേയും ഉൾപ്പെടുത്തുക യുണ്ടായി. ഫാ.മാത്യുവിന് സർക്കാരിലുള്ള സ്വാധീനമാണ് ഇത് വിളിച്ചറി യിക്കുന്നത്