കേരള സഭാപ്രതികൾ-60

സെയ്ത്താൻ ജോസഫ്

നാടക കലാരംഗത്ത് സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വന്തമായ ഒരു പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കുകയും ക്രിസ്‌തീയാദർശങ്ങൾ പ്രശംസനീയമാംവിധം അവ തരിപ്പിക്കുകയും ചെയ്ത സെയ്ത്താൻ ജോസഫ് 1926 മെയ് 16-ാം തീയതിആലപ്പുഴയിൽ ജനിച്ചു. ഒന്നാം ലോക മഹായുദ്ധകാലത്ത് നാട്ടിലെങ്ങുംജനങ്ങൾ ഭീതിയിൽ കഴിഞ്ഞിരുന്ന കാലം, അന്ന് കൊച്ചിയിൽ താമസമായിരുന്ന സെയ്ത്താൻ ജോസഫിൻ്റെ പിതാവ് നാടുവിട്ട് ആലപ്പുഴ കാഞ്ഞിരംചിറയിൽ ഒരു ജന്മിയുടെ പുരയിടത്തിൽ കുടികിടപ്പുകാരനായി വന്നുചേർന്നു. ആലപ്പുഴ ഗുസേക്കറിൽ അപ്പൻ കയർ ഫാക്ടറി തൊഴിലാളിയായിചേർന്നു. ഫാക്ടറിയിലെ വേസ്റ്റ് ഉപയോഗിച്ച് പുതിയ കയർ തടുക്കുകൾനിർമ്മിക്കുന്നതിൽ പിതാവ് വിജയിച്ചു. അതോടെ കയർ വ്യവസായത്തിലേക്ക് പിതാവ് ശ്രദ്ധ തിരിച്ചു. കയർ വ്യവസായത്തിനിടയിലും അപ്പൻപിതാവിൽനിന്നും കിട്ടിയ കലാപാടവം കൈവെടിഞ്ഞിരുന്നില്ല. വീട്ടിൽ കളരികെട്ടി നാടകഅദ്ധ്യാപനവും നാടകംകളിയും തുടർന്നു.

കലാരംഗത്തേക്കുള്ള സെയ്ത്‌താൻ ജോസഫിൻ്റെ പ്രവേശനത്തെപ്പറ്റി എന്റെ നാടകാനുഭവങ്ങൾ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി യിരിക്കുന്നു. “വീടിനോട് ചേർന്നുള്ള കളരിയിൽ ബൈബിൾ കഥകളെ ആസ്പദമാക്കിയുള്ള മലയാള നാടകങ്ങളുടെ ഈണവും താളവും കേട്ടുവ ളർന്ന എന്നിലും ആ കലാസത്ത ഊറിക്കൂടുകയായിരുന്നു. കണ്ണിൽ ഉറക്കം പിടിക്കുംവരെ കളരിയുടെ ആ കോണിലിരുന്ന് കണ്ണിമയ്ക്കാതെ നാടകം കണ്ടുകൊണ്ടിരുന്ന എൻ്റെ കലാവാസന അപ്പനും ശ്രദ്ധിക്കാൻ തുടങ്ങി.

ആ അവസരത്തിൽ ബൈബിളിലെ ദാവീദിനെ കേന്ദ്രകഥാപാത്രമാക്കി അപ്പൻ ഒരു നാടകമെഴുതി. ആ നാടകത്തിൽ ബാലനായ ദാവീദായി അഭി നയിക്കുവാൻ ഒരു കുട്ടിയെ വേണമായിരുന്നു. നാടകത്തിൽ ശ്രദ്ധാലുവായ എന്നെ ഒരു ദിവസം അപ്പൻ അരികിലേക്കു വിളിച്ചു ചോദിച്ചു… നിനക്ക് നാടകത്തിൽ അഭിനയിക്കാമോ? ആ ചോദ്യം കേൾക്കേണ്ട

താമസം ഞാൻ അതീവ താല്‌പര്യത്തോടെ അഭിനയിക്കാം എന്ന അർത്ഥ ത്തിൽ തലയാട്ടി. അന്നുതന്നെ വലംകൈയ്യിലെ തള്ളവിരൽ കൊണ്ട് എന്റെ നെറ്റിയിൽ കുരിശടയാളം വരച്ച് അപ്പൻതന്നെ കൈപിടിച്ച് കളരിയിലേക്ക് കയറ്റി. അന്ന് എനിക്ക് 12 വയസ്സായിരുന്നു. നാടകരംഗത്തേക്കുള്ള എന്റെ ആദ്യത്തെ കാൽവെയ്‌പായിരുന്നു അത്. അഭിനയരംഗത്തെ ഒരു കന്നിക്കാ രന്റെ ഭയവിഹ്വലതകൾ എന്നെ തെല്ലുപോലും അലട്ടിയിരുന്നില്ല. ആദ്യനാ ടകംകൊണ്ടുതന്നെ ഒരു നല്ല അഭിനേതാവെന്നു നാട്ടുകാരുടെ മുക്തകണ്ഠ മായ പ്രശംസ ഞാൻ പിടിച്ചു പറ്റിയെന്ന് അപ്പൻ പറഞ്ഞ് ഞാൻ കേട്ടി ട്ടുണ്ട്. ആ നാടകത്തോടെ അപ്പൻ നാടകം നിർത്തുകയും പിന്നീട് കയർ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു”.

നാടകരംഗത്തുനിന്ന് പിതാവ് പിന്മാറിയെങ്കിലും സെയ്ത്താൻ ജോസഫ് നാടകത്തിൽനിന്നും പിന്മാറിയില്ല. ആലപ്പുഴ ലിയോ തേർട്ടീന്തി ലായിരുന്നു പഠനം. അക്കാലത്ത് സ്‌കൂളിൽ വാർഷികത്തോടനുബന്ധിച്ച് നടത്തിയ നാടകത്തിൽ ആനയുടെ വേഷം അഭിനയിക്കാൻ തിരഞ്ഞെടു ത്തത് ഇദ്ദേഹത്തെയായിരുന്നു. ഈ രണ്ടു നാടകാഭിനയങ്ങളിലൂടെ നടനെന്ന നിലയിലുള്ള അംഗീകാരം നേടി. ഇതിനിടയിലാണ് ജോസഫിന്റെ ജ്യേഷ്ഠൻ അകാലത്തിൽ നിര്യാതനായത്. കയർ വ്യവസായത്തിൽ പിതാ വിന് സഹായിയായിരുന്ന ജ്യേഷ്ഠൻ്റെ നിര്യാണം ജോസഫിന്റെ പഠനത്തെ ബാധിച്ചു. 8-ാം ക്ലാസ്സിൽ വച്ച് പഠിത്തം ഉപേക്ഷിച്ച് പിതാവിൻ്റെ വ്യവസാ യിക സംരംഭങ്ങളിൽ സഹായിയായി മാറി. പഠനം നിർത്തിയെങ്കിലും കലാ രംഗത്തുനിന്ന് പിന്മാറിയില്ല.

പല പ്രൊഫഷണൽ നാടകക്കമ്പനികളും സെയ്ത്‌താൻ ജോസഫിനെ നാടകാഭിനയത്തിന് ക്ഷണിച്ചു. പല നാടകക്കമ്പനികളും ചില്ലിപ്പൈസാ പോലും കൊടുക്കാതെ ജോസഫിനെ ചൂഷണം ചെയ്യുകയാണുണ്ടായത്. സെയ്ത്താൻ ജോസഫ് എന്ന പേര് ലഭിക്കാനും ഒരു കാരണമുണ്ട്. പിതാവ് നല്ല ഒരു നടനായിരുന്നുവെന്നു പറഞ്ഞല്ലോ. ഒരു ചവിട്ടുനാടകത്തിൽ മാലാ ഖയുടെയും ചെകുത്താന്റെയും ഇരട്ടവേഷം കെട്ടിയ പിതാവിന് ചെകുത്താൻ അന്ത്രയോസ് എന്ന പേരാണ് വീണുകിട്ടിയത്. ജോസഫ് നാടകരംഗ ത്തേക്കു കടന്നുവന്നപ്പോൾ അപ്പൻ്റെ ചെല്ലപ്പേരു കൂട്ടി മകനെയും ചെകു ത്താൻ ജോസഫ് എന്നു വിളിച്ചു. ചെകുത്താൻ എന്ന പേരു ലോപിച്ച് സെയ്ത്താൻ ആയി മാറുകയാണുണ്ടായത്.

പ്രൊഫഷണൽ നാടകക്കമ്പനിക്കാരുടെ ചൂഷണത്തിൽനിന്നും മോ ചനം അദ്ദേഹം ആഗ്രഹിച്ചു. ചങ്ങനാശ്ശേരിയിലെ ഒരു നാടകക്കമ്പനിയിലെ പതിമൂന്ന് നാടകങ്ങളിൽ അഭിനയിച്ചിട്ടും പത്തുപൈസാപോലും നൽകാൻ മാനേജർ തയ്യാറായില്ല. നിർബന്ധത്തിൻ്റെ ഫലമായി 10 രൂപ കൊടുത്തു. ഈ ദുരവസ്ഥ പുതിയ ഒരു നാടകക്കമ്പനി തുടങ്ങുന്നതിനുള്ള പ്രേരണ യായി. പലരുമായി ആലോചിച്ച് ഒരു നാടകക്കമ്പനിക്ക് രൂപം കൊടുത്തു. ആലപ്പുഴയിലെ കാഞ്ഞിരംചിറമാളികമുകളിലുള്ള പഴയ ഇരുനിലകെട്ടിടത്തി ലായിരുന്നു സമതി ആരംഭിച്ചത്. സെയ്ത്‌താൻ കലാമന്ദിർ എന്നായിരുന്നു സമിതിയുടെ ആദ്യത്തെ പേര്. പിന്നീട് അത് ആലപ്പി തീയേറ്റേഴ്സ‌് എന്ന് പുനർനാമകരണം ചെയ്തു‌. 1960ലായിരുന്നു സമിതിയുടെ തുടക്കം. നാട കരംഗത്തെ കുലപതിയായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവത രായിരുന്നു പുതിയ നാടകസമിതിയുടെ ആരംഭത്തിന് തീ കൊളുത്തിയത്.

ആലപ്പി മഹേഷ് എഴുതിയ അഞ്ചുസെന്റ് ഭൂമിയായിരുന്നു സമിതി യുടെ ആദ്യനാടകം. സെയ്ത്താന് ജോസഫ് തൻ്റെ നാടകാനുഭവങ്ങൾ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. (പുറം. 22,23) “സമ കാലിക രാഷ്ട്രീയ പ്രാധാന്യമുള്ള ഈ നാടകം ഫ്യൂഡൽ വ്യവസ്ഥിതിക്കെ തിരെയുള്ള ഒരു ചാട്ടവാറായിരുന്നു. ഇത്തരമൊരു പ്രമേയം ആദ്യനാടക ത്തിൽതന്നെ തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. ആ നാടക ത്തിലെ പ്രമേയം എൻ്റെ അനുഭവമായിരുന്നു. കുട്ടിക്കാലത്ത് ഞാൻ നേരിട്ട് അനുഭവിച്ച ഒരു സംഭവം. എൻ്റെ കുരുന്നു മനസ്സിൽ അത് ഇന്നും ഉണ ങ്ങാത്ത മുറിവാണ്അന്നെനിക്ക് ആറുവയസ്സായിരുന്നു. യുദ്ധംമൂലം കൊച്ചിയിൽനിന്നും പലായനം ചെയ്‌ത ഞങ്ങളുടെ കുടുംബം കാഞ്ഞിരംചിറയിലെ ഒരു ജന്മി യുടെ പുരയിടത്തിലാണ് പാർപ്പിടം കണ്ടെത്തിയത്. ഭൂപ്രഭുക്കൾ കൊടികു ത്തി വാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തല ചായ്ക്കാൻ ഒരു തു ണ്ടു ഭൂമിയില്ലാത്തതിൻ്റെ പേരിൽ ജന്മിയുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട്. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥ. ഒരുതരം അടിമ ത്തം. ജന്മിയുടെ കല്‌പനകൾ അനുസരിക്കാതിരുന്നാൽ അന്ന് പലവിധ ത്തിലുള്ള ശിക്ഷകൾ കുടിയാന്മാർ അനുഭവിക്കണമായിരുന്നു. ജന്മിമാരുടെ പിണിയാളുകളായ കാര്യസ്ഥന്മാർക്കും ജന്മി അധികാരം നൽകിയിരുന്നു.

പുരയിടത്തിലെ തെങ്ങുകൾ നനയ്‌ക്കേണ്ട ചുമതല അന്നൊക്കെ കുടി യാന്മാർക്കായിരുന്നു. ഇന്നത്തെപ്പോലെ മോട്ടോറും പമ്പുസെറ്റുമൊന്നും ഇല്ലാതിരുന്ന കാലമായതുകൊണ്ട് മൺകുടംകൊണ്ട് കുളത്തിൽനിന്ന് വെള്ളം കോരിയാണ് തെങ്ങുകൾ നനച്ചിരുന്നത്. തെങ്ങു നനയ്‌ക്കേണ്ട ചുമ തല ഞങ്ങൾക്കായിരുന്നു.

ഒരു ദിവസം നന മുടങ്ങി. അന്നു സന്ധ്യയായപ്പോൾ ജന്മിയുടെ കാര്യസ്ഥൻ വീട്ടിലെത്തി. കാര്യസ്ഥൻ വീട്ടിലെത്തിയപ്പോൾ അമ്മ അത്താ ഴത്തിനുള്ള കഞ്ഞി വെച്ചുകൊണ്ടിരിക്കുകയായിരുന്നു. നന മുടങ്ങിയെന്ന കാരണത്താൽ അമ്മയോട് തട്ടിക്കയറിക്കൊണ്ട് അടുക്കളയിൽ കയറി കഞ്ഞി ക്കലം ഇറക്കി താഴെ വച്ചു. തുടർന്ന് ഞങ്ങളുടെ അനുഭവതെങ്ങ് കെട്ടി പ്പൊത്തുവെയ്ക്കുകയും ഞങ്ങളെ കുടിയിറക്കുകയും ചെയ്തു. ഒരു നന മുടങ്ങിയതിന്റെ പേരിൽ അപ്പൻ ഇല്ലാത്ത നേരത്ത് എന്നെയും മൂന്നു സഹോ ദരിമാരെയും അമ്മയേയും കുടിയിറക്കിയ ആ രംഗം ആരുടെയും കരളലി യിക്കുന്നതായിരുന്നു. ആ നേരത്ത് എങ്ങോട്ടു പോകണമെന്നറിയാതെ നാലു മക്കളെയും അടക്കിപ്പിടിച്ച് അമ്മ കണ്ണീരൊഴുക്കി.

അടുത്ത വീട്ടിലെ ഒരു ചേടത്തി ഈ രംഗം കണ്ടു നിൽക്കുകയായി രുന്നു. ഞങ്ങളെ കുടിയിറക്കിയിട്ട് കാര്യസ്ഥൻ ഭൂമി കുലുക്കി നടന്നു നീങ്ങി യപ്പോൾ ആ സ്ത്രീ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. അവരെ കണ്ടതും അമ്മയുടെ ദുഃഖം അണപൊട്ടിയൊഴുകി.

എട്ടുംപൊട്ടും തിരിയാത്ത ഈ കുഞ്ഞുങ്ങളെയുംകൊണ്ട് ഞാനീ

നേരത്ത് എങ്ങോട്ടു പോകും…? അമ്മയുടെ കണ്ണുകളിൽനിന്നും കണ്ണീർ

ധാരധാരയായൊഴുകി. ആ ദുഃഖം കണ്ട് ചേടത്തി അമ്മയെ ആശ്വസിപ്പിച്ചു. ലൂസിച്ചേടത്തി ഒന്നുകൊണ്ടും വിഷമിക്കണ്ട. ചേടത്തി പിള്ളേരേം വിളിച്ചുകൊണ്ട് എൻ്റെ കൂടെ വാ. നിങ്ങൾക്ക് എൻ്റെ കൂടെ താമസിക്കാം.

ഞങ്ങൾ ഒരു ദിവസം നന മുടക്കിയതിൻ്റെ പേരിൽ മൂവന്തി നേരത്ത് ഞങ്ങളുടെ കഞ്ഞിക്കലം ഇറക്കി വയ്ക്കുകയും ഞങ്ങളുടെ അനുഭവതെങ്ങ് പൊത്തുകെട്ടുകയും ഞങ്ങളെ കുടിയിറക്കുകയും ചെയ്തആ അനുഭവം ഒരു കനലായി എൻ്റെ മനസ്സിൽകിടന്ന് എരിഞ്ഞുകൊണ്ടിരുന്നു. ആ അനുഭവമായിരുന്നു അഞ്ചുസെന്റ് ഭൂമി എന്ന നാടകം ആദ്യംതന്നെ ഞാൻ തിര ഞ്ഞെടുക്കാൻ കാരണം.”

തലചായ്ക്കാൻ ഒരു തുണ്ട് ഭൂമി ഇല്ലാത്തവർക്ക് കുടികിടപ്പ് അവകാ ശമായി 5 സെന്റ് ഭൂമി നൽകണമെന്ന പ്രമേയം അടങ്ങിയ ആ നാടകത്തിന്റെ ഉദ്ഘാടനവും സമാപനവും ഒരേ വേദിയിൽ വെച്ചു നടന്നു. പ്രതികൂല സാഹചര്യങ്ങൾ ആ പതനത്തിൽ എത്തിച്ചു.

പിന്നീട് ഭൂനയബിൽ പാസ്സാകുകയും കുടികിടപ്പ് അവകാശമായി മൂന്നു സെന്റ് ഭൂമി നൽകാൻ നിയമമുണ്ടാകുകയും ചെയ്‌തപ്പോൾ അഞ്ച് സെന്റ് ഭൂമി നാടകത്തിൻ്റെ പ്രയോക്താവായ സെയ്ത്താൻ ജോസഫ് ദൈവത്തോട് നന്ദി പറഞ്ഞു. ജന്മി കുടിയിറക്കിയ സ്ഥലത്തുനിന്നും 60 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി പ്രതികാരം വീട്ടാനും സെയ്ത്‌താൻ ജോസഫിന് പിന്നീട് സാധിച്ചു.

ആലപ്പി തീയേറ്റേഴ്സിന്റെ രണ്ടാമത് നാടകമാണ് ‘മുപ്പതു വെള്ളി

ക്കാശ്’. ആലപ്പി തീയേറ്റേഴ്‌സിന്റെ ആദ്യ ബൈബിൾ നാടകവും ഇതുത

ന്നെയായിരുന്നു. നാടകരംഗത്തെ അതിപ്രശസ്‌തനായിരുന്ന സെബാസ്റ്റ്യൻ

കുഞ്ഞുകുഞ്ഞു ഭാഗവതർ ഈ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. മനുഷ്യമ

നസ്സിനെ ദൈവത്തിലേക്ക് അടുപ്പിക്കുവാനും മനുഷ്യനെ സത്യത്തിന്റെ പാത

യിലൂടെ മുന്നോട്ടു നയിക്കാനും ബൈബിൾ നാടകങ്ങൾക്കു വലിയ പങ്കുവ

ഹിക്കാൻ സാധിക്കുമെന്ന തിരിച്ചറിവാണ് സെയ്ത്താൻ ജോസഫിനെ

ബൈബിൾ നാടകമെടുക്കാൻ പ്രേരിപ്പിച്ചത്. ക്രിസ്‌തുവിനെ കേന്ദ്രകഥാ

പാത്രമായി രംഗത്തവതരിപ്പിച്ച ആ നാടകം ആലപ്പി തീയേറ്റേഴ്‌സിൻ്റെ വളർച്ച

യുടെ ഒരു നാഴികക്കല്ലായിരുന്നു. ഏകദേശം 200ലധികം വേദികളിൽ ഈ

നാടകം അവതരിപ്പിക്കപ്പെട്ടു. കാണികളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും

മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ ഒരു നാടകമായിരുന്നു അത്. സെയ്ത്താൻ ജോസഫ് തൻ്റെ നാൽപ്പതു വർഷക്കാലത്തെ രസകര ങ്ങളും ഉദ്വേഗജനകങ്ങളുമായ അനുഭവങ്ങൾ കുറിച്ചിരിക്കുന്ന ഒരു ഗ്രന്ഥ മാണ് എന്റെ നാടകാനുഭവങ്ങൾ. ഒരു നാടകഗ്രൂപ്പിനും അതിന്റെ നേതാ വിനും അഭിമുഖീകരിക്കേണ്ടിവരുന്ന അനുഭവങ്ങൾ വികാരതീവ്രതയോടെ യാണ് അദ്ദേഹം അവതരിപ്പിക്കുക. ഒരു നാടകം അവതരിപ്പിക്കുന്നതുതന്നെ പ്രയാസമേറിയ കാര്യമാണ്. ഭിന്നസ്വഭാവക്കാരായ ആളുകളെ കൂട്ടിച്ചേർത്ത് നാടകങ്ങൾ അവതരിപ്പിക്കുന്ന ഗ്രൂപ്പ് നടത്തിക്കൊണ്ടുപോവുക വളരെ പ്രയാ സമാണ്. ചിലപ്പോൾ നാടകം നടത്തേണ്ട സ്ഥലത്തേക്കു പുറപ്പെടുന്ന വാഹ നത്തിന് കേടുപറ്റുകയോ മിന്നൽബന്തും മറ്റും നടത്തുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രയാസം ഊഹിക്കാവുന്നതേയുള്ളു. ചില നടീനടന്മാർ നാട കാഭിനയത്തിന് കൃത്യസമയത്ത് എത്താതെ വരികയും സഹകരിക്കാതിരി ക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങിനെയാണ് പരിഹ രിക്കുക? നാടകട്രൂപ്പ് കൃത്യസമയത്ത് എത്താതെ വരുന്ന സന്ദർഭങ്ങളിൽപ്രേക്ഷകരിൽനിന്നും നാടകം ബുക്കുചെയ്തവരിൽനിന്നും അനുഭവിക്കേ ണ്ടിവരുന്ന പീഡനങ്ങൾ വർണ്ണിക്കാൻതന്നെ വാക്കുകളില്ല. നാടകത്തിൽ എന്തെങ്കിലും അപാകതകളുണ്ടാകുമ്പോഴും അനുഭവിക്കേണ്ടിവരുന്ന മാന സികപ്രയാസങ്ങളും എത്രയോ ഭയങ്കരമായിരിക്കും. നാടകാവതരണത്തിന് കൃത്യസമയത്ത് എത്തിക്കഴിയുമ്പോൾ നാടകം ബുക്കുചെയ്തവരെ കാണാ തിരിക്കുക, യഥാസമയം പണം നൽകാതിരിക്കുക തുടങ്ങിയ സംഭവങ്ങളും സാധാരണമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങൾ സെയ്ത്താൻ ജോസഫി നെയും ആലപ്പി തീയേറ്റേഴ്‌സിനെയും ബാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത്ഭു തകരമായ അനുഭവങ്ങൾ സെയ്ത്‌താൻ ജോസഫിനുണ്ടായിട്ടുണ്ട്.

എന്റെ നാടകാനുഭവങ്ങളിൽ പ്രതിപാദിക്കുന്ന ഒരു കാര്യംകൂടി ഉയ രിക്കാം. (പേജ് 30). “ഒടുവിൽ നാടകത്തിൻ്റെ അവസാനരംഗമെത്തി ക്രിസ്തു‌വിന്റെ കുരിശുമരണമായിരുന്നു അവസാനരംഗം. ഒരു അദ്ധ്യാപ കനായിരുന്ന ജെ. മാസ്റ്റർ ആയിരുന്നു ക്രിസ്‌തുവിൻ്റെ വേഷം അഭിനയിച്ചി രുന്നത്. രൂപത്തിലും ഭാവത്തിലും ക്രിസ്‌തുവിനോട് സാദൃശ്യമുള്ള ഒരാ ളായിരുന്നു ജെ. മാസ്റ്റർ. സെറ്റിട്ടോ, നിഴൽ രൂപമോ ആയിട്ടായിരുന്നില്ല ഞങ്ങൾ കുരിശുമരണം അവതരിപ്പിച്ചിരുന്നത്. രംഗത്ത് ഉറപ്പിച്ച യഥാർത്ഥ കുരിശിൽ ക്രിസ്തു‌വായി അഭിനയിക്കുന്ന നടൻ തന്നെയായിരുന്നു കുരിശുമരണം അഭി നയിച്ചിരുന്നത്.

ആ രംഗമെത്തിയപ്പോൾ ജനം വിർപ്പടക്കിപ്പിടിച്ചിരുന്നു. കാണികളുടെ നിശ്വാസങ്ങൾപോലും ഞങ്ങൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ക്രിസ്തു‌ ദേഹമാസകലം ചോരയിൽ കുളിച്ച് കുരിശിൽ കിടന്ന് പിടഞ്ഞു മരിക്കുന്ന രംഗം കണ്ട് ജനം കോരിത്തരിച്ചു.

ആ രംഗം കഴിഞ്ഞ് കർട്ടൻ വീണപ്പോൾ ജനം ഇളകിവശായി. കുരി ശുമരണം ഒരിക്കൽക്കൂടി കാണിക്കണം എന്ന അർത്ഥത്തിൽ കാണികൾ ഓഡിറ്റോറിയത്തിൽനിന്ന് വിളിച്ചു പറഞ്ഞു.

വൺസ് മോർ….. വൺസ് മോർ

ആ മുറവിളി വർദ്ധിച്ചതോടെ ആഗസിഞ്ഞു (നാടകം ബുക്കു ചെയ്ത യാൾ) സ്റ്റേജിലേക്കു വന്നു. അയാൾ മൈക്കിനു മുന്നിൽ വന്നിട്ട് അനൗൺസ് ചെയ്‌തു. “കുരിശുമരണം വീണ്ടും കാണിക്കുന്നതാണ്. എല്ലാവരും നിശ്ശ ബ്ദരായിരിക്കണം. ആരോടും ഒരു വാക്കുപോലും ഉരിയാടാതെ ആഗസി ഞ്ഞു അപ്രകാരം ഉരിയാടിയപ്പോൾ ഞങ്ങളാകെ ഞെട്ടി. അനൗൺസ്മെന്റ് കഴിഞ്ഞ് ആഗസിഞ്ഞ് ഞങ്ങളുടെ അടുത്തേക്കു വന്നപ്പോൾ അയാളോട് ഞാൻ ചോദിച്ചു.

“ആഗസീഞ്ഞുചേട്ടൻ എന്തു പണിയാണ് കാണിച്ചത്? ചെകുത്താൻ എന്തൂട്ടായി പറേണത്. ആൾക്കാർ വിളിച്ചു പറേണത് കേൾക്കണില്ലേ…. കുരിശുമരണം ഒന്നുകൂടി കാണിക്കണം.”

അതുകേട്ട് ഞാൻ മൂക്കത്ത് വിരൽ വെച്ചു. എന്നിട്ട് ഞാൻ ചോദിച്ചുക്രിസ്‌തു മരിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങിനെയാ കുരിശുമരണം കാണി ക്കുന്നത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലിഷ്ടാ… കുരിശുമരണം ഒന്നൂടെ കാണിച്ചേ പറ്റൂ. അല്ലെങ്കിൽ ചെകുത്താനെ ഞാൻ കുരിശേ കേറ്റും. വേണ്ടാ ട്ടോ….. എന്നോടു വേല വേണ്ട”…..

ഏതായാലും നാടകത്തിൽ ഒരിക്കൽകൂടി ക്രിസ്‌തുവിനെ കുരി ശിൽ കയറ്റേണ്ടിവന്നു. നാടകചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവമായി രുന്നു. ഒരു കഥാപാത്രം മരിച്ചതായി അവതരിപ്പിച്ച ഒരു രംഗം തന്നെ അതേ വേദിയിൽത്തന്നെ വീണ്ടും അവതരിപ്പിക്കേണ്ടി വരിക. ആ രംഗം വീണ്ടും അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ഓഡിറ്റോറിയത്തിൽ നീണ്ട കരഘോഷം മുഴ ങ്ങി. നാടകം കണ്ടിറങ്ങിയ കാണികളുടെ മുഖങ്ങളിൽ ആത്മസംതൃപ്തി ഓളം തല്ലുന്നത് എനിക്ക് കാണുവാൻ കഴിഞ്ഞു. നാടകം വിജയിച്ച സംതൃപ്തി എനിക്കുണ്ടായി. പക്ഷെ പെട്ടെന്നാണ് ആ സന്തോഷത്തിന്റെ തൂവൽ കൊഴിഞ്ഞത്.”

നാടകം ഗംഭീരവിജയമായിരുന്നുവെന്ന് എല്ലാവരും അംഗീകരിച്ചു. കരാർ പ്രകാരം ഉള്ള പ്രതിഫലത്തുക കൊടുക്കാതെ ആഗസീഞ്ഞുകുട്ടി സ്ഥലം വിട്ടു. ആ പ്രതിസന്ധി എങ്ങനെ പരിഹരിക്കാം. വണ്ടിക്കാരന് കൂ ലി കൊടുക്കണം. വാടകക്കെടുത്ത സാധനങ്ങളുടെ വാടക കൊടുക്കണം. എല്ലാവരെയും വീടുകളിൽ തിരിച്ചെത്തിക്കണം. എന്തു ചെയ്യണം. ആ പ്ര തിസന്ധിയെപ്പറ്റി കാണികൾക്കോ നാടകപ്രേമികൾക്കോ ചിന്തിക്കാൻ സാധി ക്കുമോ. അന്ന് ആ നാടകത്തിൽ ആദ്യമായി അഭിനയിക്കാൻ വന്ന ചന്ദ്രിക യുടെ അരപവൻ തൂക്കമുള്ള മാല വാങ്ങി പണയംവെച്ചാണ് തൽക്കാലം അവിടെനിന്ന് രക്ഷപെട്ടത്. ഇതുപോലുള്ള അനുഭവങ്ങൾ എത്രയെത്ര നേരി ട്ടാണ് ഒരു നാടകട്രൂപ്പ് മുന്നോട്ടു നീങ്ങുന്നതെന്ന് ആരറിയുന്നു?

ആർട്ടിസ്റ്റുകൾ തമ്മിലുള്ള നേരിയ അഭിപ്രായ വ്യത്യാസത്തെത്തു ടർന്ന് നാടകാവതരണത്തിന് എത്താത്ത മൂന്നുപേർ ഒരിക്കൽ പ്രശ്‌നം സൃഷ്ടി ച്ചു. അവർക്കു പകരം ആളെ കരുതിയിരുന്നില്ല. സംഘാടകരും കാണി കളും ബഹളം വെയ്ക്കാൻ തുടങ്ങി. മൂന്നു പ്രധാന നടന്മാരില്ലാതെ എന്തു ചെയ്യും? മുപ്പതുവെള്ളിക്കാശ് നാടകമഭിനയിക്കുമ്പോഴാണ് ഈ സംഭവം. മുപ്പതു വെള്ളിക്കാശിൽ പത്രോസിൻ്റെ വേഷമായിരുന്നു സെയ്ത്താൻ ജോസഫിന്. യൂദാസിൻ്റെയും അരുമത്യാജോസഫിന്റെയും വേഷം അഭിന യിക്കേണ്ടവരാണ് വരാതിരുന്നത്. ഒടുവിൽ ആ വേഷങ്ങളും സെയ്ത്താൻ ജോസഫ് തന്നെ എടുത്തു. മൂന്നു കഥാപാത്രങ്ങളും ഒരേ സമയത്ത് രംഗത്ത് കുട്ടിമുട്ടുന്ന രംഗം നാടകത്തിൽ ഇല്ലാതിരുന്നതുകൊണ്ട് ആർക്കും തിരിച്ച റിയാനാവാത്തവിധം ആ വേഷങ്ങൾ കൈകാര്യം ചെയ്യുവാനും നാടകം വിജ യിപ്പിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അതേസമയം മൂന്നുകഥാപാത്ര ങ്ങളും ഒന്നിച്ച് രംഗത്തെത്തുന്ന സന്ദർഭങ്ങൾ നാടകത്തിൽ ഉണ്ടായിരുന്നു വെങ്കിൽ നാടകം അവതരിപ്പിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും കമ്മറ്റിക്കാരുടെയും കാണികളുടെയും കയ്യേറ്റത്തിന് വിധേയമാകുകയും ചെയ്യേ ണ്ടിവരുമായിരുന്നു. കലാകാരന് കലയോട് ആത്മാർത്ഥതയില്ലെങ്കിൽ സംഭ വിക്കുന്ന ദുരവസ്ഥകളാണിവയെല്ലാം.

ആലപ്പിതീയേറ്റേഴ്‌സിലെ പ്രധാന നടനായിരുന്നു ജോസഫ് ചാക്കോ. അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ജോസഫ് ചാക്കോ സിനിമയിൽ അഭിനയിക്കാൻ പോകുന്നത് തന്നേപ്പോലെതന്നെ കഴി വുള്ള ഒരാളെ കണ്ടെത്തി ട്രെയിനിംഗ് കൊടുത്തതിനുശേഷമാണ്. ജോസഫ് ചാക്കോയുടെ ഉത്തരവാദിത്വബോധം സെയ്ത്‌താൻ ജോസഫിന് ആത്മ ധൈര്യം നൽകിയിട്ടുണ്ട്. മന്മഥ എന്ന ഒരു പ്രമുഖനടിക്ക് വിവാഹം ഉറപ്പിച്ചു. നാടകം തുടർച്ചയായി അഭിനയിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് വിവാ ഹം ഉറപ്പിക്കൽ. വിവാഹം ഉറച്ചാൽ പിന്നെ നടികൾ അഭിനയത്തിന് വരാറി ല്ല. അതേസമയം മന്മഥ വിവാഹത്തിന് രണ്ടു ദിവസം മുമ്പുവരെയും അഭി നയത്തിന് വരികയും നൃത്തം അറിയാവുന്ന ഒരു നടിയെ പഠിപ്പിച്ച് തന്റെ അഭാവം പരിഹരിക്കുകയും ചെയ്‌തു. ഇതേയനുഭവങ്ങൾ പലപ്പോഴും ഉണ്ടാ യിട്ടുണ്ട്.

അപമൃത്യുവിനിരയായ സ്വന്തം പുത്രിയുടെ ജഡം അടക്കം ചെയ്ത തിനുശേഷം സ്റ്റേജിലെത്തി അഭിനയിച്ച സന്ദർഭം സെയ്ത്‌താൻ ജോസഫിന്റെ ജീവിതത്തിലുണ്ട്. മറ്റൊരു ദിവസം നാടകത്തിലഭിനയിക്കാൻ ഉള്ള പ്രധാ നനടൻ്റെ മാതാവ് മരിച്ചു. 6 മണിക്ക് ശവസംസ്‌കാരം നടന്നു. ആ നടൻ 8 മണിക്ക് സ്റ്റേജിലെത്തി അഭിനയിച്ചു. അവരുടെയൊക്കെ ഉത്തരവാദിത്വം ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്.

1959-ൽ ആയിരുന്ന അദ്ദേഹത്തിൻ്റെ പിതാവിൻ്റെ മരണം. അതോടെ കയർ ഫാക്ടറിയുടെ പൂർണ്ണചുമതലയും അദ്ദേഹം ഏറ്റെടുത്തു. 1927ൽ ആറു തറികളുമായി അപ്പൻ തുടങ്ങിയ ആ വ്യവസായത്തെ അനേകം തറി കളുള്ള ഫാക്ടറികളോടുകൂടി വികസിപ്പിക്കുവാനും വിദേശരാജ്യങ്ങളിലേക്ക് കയർ ഉല്പ‌ന്നങ്ങൾ കയറ്റി അയക്കുന്ന ഒരു വൻകിടവ്യവസായമായി ഉയർത്തുവാനും സെയ്ത്താൻ ജോസഫിന് കഴിഞ്ഞു.

ഫാക്ടറിയിൽ തൊഴിലാളി സമരങ്ങൾ ഉണ്ടാവുക സാധാരണമാണ്. എല്ലാ വെല്ലുവിളികളെയും നേരിടാൻ ദൈവം അദ്ദേഹത്തിന് ശക്തി നൽകി. ആലപ്പുഴ ജില്ലാ സ്മോൾ സ്കെയിൽ കയർ മാനുഫാക്‌ചേഴ്സ് അസോസി യേഷൻ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.

ആദ്യകാലങ്ങളിൽ നാടകകലാകാരന്മാർക്കോ നാടക ഗ്രൂപ്പുകൾക്കോ ഒരു സംഘടനയില്ലായിരുന്നു. കലാകാരന്മാരുടെ ഒരു സംഘടനയ്ക്ക് രൂപം കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുകയും മറ്റുള്ളവരുമായി ആലോചിക്കുകയും ചെയ്തു. തൽഫലമായി രൂപംകൊണ്ടതാണ് ആൾക രള ഡ്രമാറ്റിക് അസ്സോസിയേഷൻ. അതിൻ്റെ സ്ഥാപകസെക്രട്ടറി സെയ്ത്താൻ ജോസഫായിരുന്നു.കോൺഗ്രസ്സ് അനുഭാവിയായി വളർന്ന അദ്ദേഹം 1964 ൽ കോൺഗ്ര സ്സിൽ അംഗത്വമെടുത്തു. സ്വന്തമായ ഒരു ആഫീസ്കോൺഗ്രസ്സിന് ഉണ്ടാക ണമെന്നാഗ്രഹിച്ചു. അദ്ദേഹം വാർഡ് പ്രസിഡണ്ടായിരുന്നപ്പോൾഅതിനു ള്ള ശ്രമവും ആരംഭിച്ചു. ഓഫീസ് പണിയാൻ മൂന്നുസെൻ്റ് സ്ഥലം സംഭാ വനയായി നൽകി.കോൺഗ്രസ് ഹൗസ് പൂർത്തിയാക്കി. എ.ഐ.സി.സി. അഖിലേന്ത്യാ പ്രസിഡണ്ട് ശ്രീ കാമരാജാണ് കോൺഗ്രസ്സ് ഹൗസ് ഉത്ഘാ ടനം ചെയ്തത്. 1979 ൽ മുൻസിപ്പൽ കൗൺസിലർ ആയി തിരഞ്ഞെടുക്ക പ്പെട്ട അദ്ദേഹം 11 വർഷക്കാലം ആ സ്ഥാനത്തു തുടർന്നു.

തന്നെ കലാരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ തൻ്റെ പിതാവിന് ഒരു സ്മാരകം നിർമ്മിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്റെ കലാപ്രവർത്തനങ്ങൾക്ക് തണലേകിയിരുന്ന അദ്ദേഹത്തിന്റെ കെട്ടിടം ഇശോഭവൻ സെയ്ത്താൻ മെമ്മോറിയൽ കൾച്ചറൽ സെൻ്റർ എന്ന പേരിൽ ആലപ്പുഴ രൂപതയ്ക്ക് കൈമാറുകയുണ്ടായി. കുട്ടികൾക്ക് സാങ്കേതിക വിദ്യാ ഭ്യാസം കൈവരിക്കാൻ പര്യാപ്‌തമായ വിധത്തിൽ ആലപ്പുഴ രൂപതയുടെ ചിലവിൽ കമ്പ്യൂട്ടർ സെൻ്റർ, ഐ.റ്റി.സി. തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭി ക്കാനാണ് സ്ഥലം നൽകിയിട്ടുള്ളത്. ആലപ്പുഴ കാഞ്ഞിരംചിറ വാർഡിൽ കടപ്പുറത്ത് വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ നാമധേയത്തിൽ ഒരു കുരിശ ടിയും നിർമ്മിച്ചുകൊടുത്തു.

കഴിഞ്ഞകാലത്തെ കലാരംഗത്ത സേവനങ്ങൾ നിരവധി അവാർഡു കൾക്ക ആലപ്പിതിയേറ്റേഴ്‌സിനേയും സെയ്ത്താൻ ജോസഫിനെയും അർഹ നാക്കി . 1976 ലും 84 ലും പ്രൊഫഷണൽ നാടകങ്ങൾക്കുള്ള സംസ്ഥാന അവാർഡ്, 1983 ൽ ആൾകേരളാ കാത്തലിക് കോൺഗ്രസ്സിൻ്റെ അവാർഡ്, 1985 ൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഹരിജന ഗിരിജന വർഷം പ്രമാ ണിച്ചുള്ള നാടകമത്സരത്തിൽ മികച്ചസംവിധായകനുള്ള അവാർഡ്, 1988 ൽ ചാവറ അവാർഡ്, 1997 ൽ കേരള സംഗീത നാടക അക്കാഡമിയുടെ പ്രത്യേക അവാർഡ് എന്നിവ അവയിൽ ചിലതു മാത്രമാണ്. ഇതിനേക്കാ ളേറെയായി ഉൽകൃഷ്ട‌ കലാസേവനത്തിന് മാർപാപ്പായിൽനിന്ന് ബേനേ മെരേന്തി എന്ന അംഗീകാരവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

സെയ്ത്താൻ ജോസഫ് രചിച്ച എൻ്റെ നാടകാനുഭവങ്ങൾ എന്നഗ്ര ഇപ്രകാരം ന്ഥത്തിന് പ്രൊഫ. എം.കെ. സാനു എഴുതിയ അവതാരികയിൽ ഇ എഴുതിയിരിക്കുന്നു. “ഉപജീവനമാർഗ്ഗമെന്ന നിലയിൽ സെയത്താൻ ജോസഫ് ആശ്രയിച്ചത് കലാപ്രവർത്തനത്തെയല്ല – കയർ വ്യവസായ ത്തെയാണ്. അതുകൊണ്ട് കലാപ്രവർത്തനത്തിലുണ്ടായ ബുദ്ധിമുട്ടുക ളെയും നഷ്ടങ്ങളെയും തൻ്റേടത്തോടെ നേരിടാൻ അദ്ദേഹത്തിനു സാധി ച്ചു. ക്ലേശങ്ങളും ദുഃഖങ്ങളും ചില്ലറയല്ല അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. അപ്പോഴൊക്കെയും അചഞ്ചലമായ സമചിത്തത ദീക്ഷിക്കാൻ അദ്ദേ ഹത്തിന് സാധിച്ചു. അതിന്റെ പിന്നിലെ ബലം ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമല്ല. അതിലൂടെ അദ്ദേഹം വലിയ വിജയമാണ് നേടിയത്.”

കഴിഞ്ഞനാല്പതു വർഷങ്ങളായി ശ്രീ. സെയ്ത്‌താൻ ജോസഫ് ആല പ്പിതീയേറ്റേഴ്‌സിൻ്റെ നടുനായകത്വം വഹിച്ചുകൊണ്ട് കേരളക്കരയിൽ അങ്ങോളമിങ്ങോളവും കേരളത്തിന് വെളിയിലും ലക്ഷക്കണക്കിന് പ്രേക്ഷ കരെ ആസ്വദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തു. അഞ്ചുസെന്റ്റ് ഭൂമി, കടലിന്റെ മക്കൾ, രക്തചുംബനം, ഹിരോഷിമ, ഏഴാംസ്വർഗ്ഗം, കട ലിന്റെ മക്കൾ, മലനാടിൻമക്കൾ, കയർ, സ്ത്രീ തുടങ്ങിയ 22 സാമൂഹ്യനാട കങ്ങൾവഴി അദ്ദേഹം സാമൂഹ്യതിന്മകൾക്കെതിരെ പോരാടി. 30 വെള്ളി ക്കാശ്, പത്തുകൽപ്പനകൾ, സെൻ്റ് പോൾ, പീലാത്തോസ്, കോവാദിസ്, ദാവീദും ഗോലിയാത്തും, അബ്രാഹമിൻ്റെ ബലി, ബൽഗൻ, സെൻ്റ് സേവ്യർ, മഹാനായ അലക്സാണ്ടർ, സാംസൺ, ദലീല, ക്രിസ്‌തു എന്ന വിപ്ലവകാരി തുടങ്ങിയ 27 ബൈബിൾ നാടകങ്ങൾവഴി അദ്ദേഹം നന്മയുടെ സന്ദേശം ബഹുലക്ഷങ്ങളിലേക്ക് എത്തിച്ചു.

നാടകംപോലെതന്നെ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കട ലമ്മ, കണ്ടംബച്ചകോട്ട്, ഇണപ്രാവുകൾ, ഭാര്യ, പോസ്റ്റുമാനെ കാണാനില്ല തുടങ്ങിയ നിരവധിചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എന്റെ നാടകാനുഭവങ്ങളിൽ നിന്ന് ഒരുഭാഗം കൂടി ഉദ്ധരിക്കട്ടെ. “കലജീവിതവ്രതമാക്കിയ ഒരുവന് ജീവിതത്തിൽ ദുഃഖം മാത്രമായിരിക്കും മിച്ചം.ചിട്ടയോടുകൂടി ജീവിതം നയിക്കുവാൻ സാഹചര്യം അവനെ അനുവദിക്കുകയില്ല. വിശ്രമം അവന് അന്യമാണ്. അസമയത്തെ ഭക്ഷണം….ഉറക്കക്കുറവ്….നീണ്ടയാത്രകൾ….അരങ്ങിലെ സ്പോട്ട്‌ലൈറ്റുകളുടെ തീഷ്‌ണമായ ചൂട് വയൊക്കെ അവന് രോഗവും ദുരിതവും സമ്മാനിക്കുന്നു. ആലപ്പി തിയേറ്റേഴ്‌സിന്റെ ബൈബിൾ നാടകങ്ങളിലൂടെ നന്മയുടെ സന്ദേശമാണ് ഞങ്ങൾ പ്രചരിപ്പിച്ചിരുന്നതെങ്കിൽ സാമൂഹ്യനാടകങ്ങളിലൂടെ തിന്മകൾക്കെതിരായ പോരാട്ടമാണ് ഞങ്ങൾ നടത്തിയിരുന്നത്. സമൂഹമനസാക്ഷിയെ കുത്തിനോവിച്ചിരുന്ന ബന്ദ്, മണ്ണ് എന്നീ നാടകങ്ങളിലൂടെ ഞങ്ങൾ പ്രതികരിച്ചിരുന്നു. പിന്നീട് ബന്ദും റാഗിംഗും സുപ്രീംകോടതി നിരോധിച്ചപ്പോൾ ഏറ്റംകൂടുതൽ അഭിമാനിച്ചത് ഞാനാണ്. നാടകങ്ങളിലൂടെ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുവല്ലോ. ആ രണ്ടു നാടകങ്ങളും എഴുതിയത് ഞാനായിരുന്നു.”കാഞ്ഞിരംചിറവെളിയിൽ വീട്ടിൽ ചെല്ലമ്മയായിരുന്നു സഹധർമ്മിണി