കേരള സഭാപ്രതികൾ-58

ഒ.എം. വർഗ്ഗീസ് ഓലിക്കൽ

പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ചരിത്രകാരനു

മായ ഒ.എം. വർഗീസ് ഓലിക്കൽ 1926 ജൂൺ 23-ാം തീയതി വാഴക്കുളത്തെ പുരാതനവും പ്രസിദ്ധവുമായ ഓലിക്കൽ കുടുംബത്തിൽ ഔസേഫ് മത്തായി – മറിയം ദമ്പതികളുടെ ഇളയപുത്രനായി ജനിച്ചു. വാ ഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിൽ നിന്നും ഇ.എസ്സ്.എൽ.സി. പാസ്സാ യതിനുശേഷം തേവരസേക്രട്ട് ഹാർട്ട് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് സർവ്വകലാശാലാ ബിരുദം നേടി. ചങ്ങ നാശ്ശേരി എൻ.എസ്സ്.എസ്സ്. കോളേജ്, തൃശൂർ ബേസിക്ക് ട്രെയിനിംഗ് കോളേ ജ്, മധുരഗാന്ധിഗ്രാം, ബാംഗ്ലൂർ ഇംഗ്ലീഷ് ട്രെയിംനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽനിന്നും അദ്ധ്യാപകട്രെയിനിംഗും നേടി. വാഴക്കുളം ബേസിക്ക് ട്രെയിനിംഗ് സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്‌തതിനുശേഷം രചിച്ച ഗ്രന്ഥമാണ് “വാഴക്കുളം ഒരു ചരിത്ര വീക്ഷണം”

വാഴക്കുളം പ്രദേശത്തിൻ്റെ കഴിഞ്ഞകാലവളർച്ച നമ്മുടെ രാജി ന്റെയും ക്രൈസ്‌തവസഭയുടെയും ചരിത്രവുമായി ബന്ധപ്പെടുത്തി തികച്ചും ശാസ്ത്രീയമായി വിലയിരുത്തുകയും നൂതനമായ വിധത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു ഗ്രന്ഥമാണ് വാഴക്കുളം ഒരു ചരിത്രവീക്ഷണം എന്ന കൃതി. ഇന്നലെ നടന്ന സംഭവങ്ങളെ നിഷ്‌പക്ഷബുദ്ധ്യാ ഒന്നാകെ കാണുവാനും അപഗ്രഥനം ചെയ്യുവാനും ഒ.എം. വർഗ്ഗീസിന് സാധിച്ചിട്ടു ണ്ട്. ചരിത്രം സംഗ്രഹിച്ച് സാമാന്യക്കാർക്കുപോലും സുഗ്രാഹ്യമായ വിധ ത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം കഴിഞ്ഞകാലഘട്ടത്തിലെ രാഷ്ട്രീയവും സാമുദായികവും മതപരവുമായ നിരവധി സംഭവങ്ങളിലേക്കും വിരൽചൂണ്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ തിരുവിതാംകൂ റിലും ക്രൈസ്തവസമുദായത്തിലും നടന്ന പ്രധാനസംഭവങ്ങളുമായി ബന്ധ പ്പെടുത്തിയാണ് വാഴക്കുളത്തെ ഗ്രന്ഥകാരൻ അവതരിപ്പിച്ചിരിക്കുന്നത്. 650 ഓളം പേജുകളുള്ള ഈ ചരിത്രഗ്രന്ഥം വാഴക്കുളം ഗ്രാമത്തിന്റെ ചരിത്രം മാത്രമല്ല, വാഴക്കുളവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള വ്യക്തികളുടെ ചരിത്രവും വാഴക്കുളത്തെ കുടുംബങ്ങളുടെ ചരിത്രവും സവിസ്തരം ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് ആശംസയർപ്പിച്ചുകൊണ്ട് കോതമംഗലം മെത്രാൻ മാർജോർജ്ജ് പുന്നക്കോട്ടിൽ ഇപ്രകാരം എഴുതി

യിരിക്കുന്നു. H’ചരിത്രം സാധാരണമായി രാഷ്ട്രീയചരിത്രമാണ്. അത് ഒരു ജന പദത്തിന്റെയോ രാജ്യത്തിൻ്റെയോ ചരിത്രം. ശ്രീമാൻ വർഗീസ് ശ്രമിക്കുന്നത്താൻ ജനിച്ചുവളർന്ന ഗ്രാമത്തിൻ്റെ ചരിത്രം വിവരിക്കുവാനാണ്. ദേശത്തി ന്റെയും സമുദായത്തിൻ്റെയും രാഷ്ട്രീയവും സാംസ്‌കാരികവും സാമ്പത്തി കവും വിദ്യാഭ്യാസപരവും മതപരവുമായ ചരിത്രം പശ്ചാത്തലമായി സ്വീക രിച്ചുകൊണ്ട് ഈ പശ്ചാത്തലത്തിന് മുമ്പിൽ സ്വഗ്രാമത്തിന്റെ ചരിത്രം അദ്ദേഹം അവതരിപ്പിക്കുന്നു. ചരിത്രം ചലനാത്മകമാണ്. അതുവളർച്ച യാണ്. വാഴക്കുളത്തിൻ്റെ വളർച്ചയുടെ ചരിത്രം ഈ ഗ്രന്ഥത്തിൽ കാണാം.

വാഴക്കുളത്തിന്റെ വളർച്ചയോടൊപ്പം സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിന് വാഴക്കുളം ചെയ്യുന്ന സംഭാവനയുടെ വലിപ്പം ശ്രീമാൻ വർഗീസ് പരിശോധിക്കുന്നു. ഈ അവലോകനത്തിൽ രണ്ടുനൂറ്റാണ്ടിനപ്പു റമുള്ള കാര്യങ്ങൾ വ്യക്തമായി കാണാനുള്ള മാർഗ്ഗമില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വാഴക്കുളത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമർഹിക്കുന്നതായിരുന്നു. വിമർശനപാടവത്തോടെ ഗ്രന്ഥകാരൻ അന്നത്തെ ചരിത്രത്തെ വിലയിരുത്താൻ ശ്രമിക്കുന്നു. വാഴക്കുളം കൊവേ ന്തയും സെമിനാരിയുമെല്ലാം കേരളസഭാചരിത്രത്തിലെ സുപ്രധാന ഏടു കളാണ്. കാനാട്ടച്ചനും, വലിയവീട്ടിലച്ചനും കേരളസഭയിലെ സമുന്നത രായ നേതാക്കന്മാരിൽപെടും. സഭയുടെ ചരിത്രത്തിൽ അവർ അഗണ്യ മായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എറണാകുളം മിസത്തിന്റെ സ്ഥാപന ത്തിൽ വാഴക്കുളത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ശ്രീ വർഗീസ് വാദി ക്കുന്നു. വാഴക്കുളം ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ തറവാടുകൂടിയാണ്. കുടിയേറ്റംവഴി സമീപവിദൂര പ്രദേശങ്ങളെ നാടാക്കി മാറ്റിയ വാഴക്കുളംകാ രുടെ കുടുംബചരിത്രമാണ് ഏറ്റവും സവിശേഷതയുൾക്കൊള്ളുന്നത്. വാഴ ക്കുളം പ്രദേശത്തെ ഓരോ കുടുംബത്തിൻ്റെയും ഉത്സവവും വളർച്ചയും ബന്ധങ്ങളും വാഴക്കുളംകാർക്കും അവിടെനിന്നും കുടിയേറിയവർക്കും അത്യന്തം വിജ്ഞാനപ്രദമായിരിക്കും.

ഈ ഒരൊറ്റ ഗ്രന്ഥംകൊണ്ടുതന്നെ വർഗീസ് ചരിത്രസാഹിത്യത്തിന്

വിലപ്പെട്ട സംഭാവനയാണ് നൽകിയിരിക്കുന്നത്. മറ്റുപല ഗ്രന്ഥങ്ങളുടെയും

പണിപ്പുരയിലാണ് അദ്ദേഹം. അഖില കേരളകത്തോലിക്കാ കോൺഗ്രസ്സ്

1999 ൽ ഒ.എം. വർഗീസിൻ്റെ സാംസ്‌കാരികചരിത്ര രംഗത്തെ സേവനത്തെ ആദരിച്ച് അവാർഡു നൽകുകയുണ്ടായി. ഓലിക്കൽ കുടുംബയോഗത്തിന്റെ പ്രഥമ പ്രസിഡണ്ടുകൂടിയാണ് വർഗീസ്. ഓലിക്കൽ കുടുംബത്തിന്റെ സമ്പൂർണ്ണചരിത്രം രചിച്ചതും അദ്ദേഹം ചീഫ് എഡിറ്ററായിട്ടുള്ള കമ്മറ്റിയാണ്. വർഗീസിന്റെ സഹധർമ്മണി തുടങ്ങനാട്ട് കല്ലറക്കൽ തോമസിന്റെയും ഏലിയുടെയും പുത്രി മറിയക്കൂട്ടിയാണ്.