കേരള സഭാപ്രതികൾ-57

മോൺ. ജോസഫ് കച്ചിറമറ്റം

ഭാരതക്രൈസ്ത‌വസഭയ്ക്ക് പല പ്രഗത്ഭരായ മിഷ നറിമാരെയും വൈദികരെയും കന്യാസ്ത്രികളെയും സംഭാ വന ചെയ്തിട്ടുള്ള രാമപുരത്തെ പ്രസിദ്ധവും പുരാതനവുമായ കച്ചിറമറ്റം കുടുംബത്തിൽ അബ്രാഹം-മേരി ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനായി 1926 മാർച്ച് 12-ാം തീയതി മോൺ. ജോസഫ് കച്ചിറമറ്റം ജനിച്ചു. മാതാപി താക്കൾ പ്രത്യേകിച്ചും മാതാവ് മേരി തൻ്റെ മക്കളെ ദൈവശുശ്രൂഷയ്ക്കായി വിളിക്കണമെന്ന് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വിദ്യാർത്ഥിയായിരി ക്കുമ്പോൾ തന്നെ ജോസഫിൽ ഒരു മിഷനറിയാകണമെന്ന ആഗ്രഹം വളർന്നുവന്നു. രാമപുരത്തുതന്നെയായിരുന്നു പ്രൈമറി-മിഡിൽ സ്‌കൂൾ വിദ്യാഭ്യാസം നിർവ്വഹിച്ചത്. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഭരണങ്ങാനം ഹൈസ്ക്കൂളിലായിരുന്നു. അത് ഒരു ദൈവാനുഗ്ര ഹമായിട്ടാണ് മോൺ. ജോസഫ് ഇന്നു കണക്കാക്കുന്നത്. വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ നേരിട്ട് പരിചയപ്പെടാൻ തന്മൂലം അവസരം ലഭിച്ചു. ഒരു പ്രേഷിതനാകാൻ-മിഷനറിയാകാൻ ഈ പരിചയപ്പെടൽ പ്രചോദനമേ . തേർഡ്‌ഫോമിൽ ഭരണങ്ങാനത്തു പഠിച്ച ജോസഫ് ഹൈസ്ക്കൂൾ കി

വിദ്യാഭ്യാസം തുടർന്നത് രാമപുരം ഹൈസ്ക്‌കൂളിലായിരുന്നു. ജോസഫിന്റെ പിതൃസഹോദരൻ ഫാ.കുര്യൻ കച്ചിറമറ്റം (ചീങ്കല്ലേൽ കുര്യച്ചൻ) വടക്കേ ഇന്ത്യയിൽ ദീർഘകാലം മിഷനറി പ്രവർത്തനം നട ത്തിയിരുന്നു. കുര്യച്ചൻ, മിഷൻ പ്രവർത്തനത്തെപ്പറ്റിയും വടക്കേ ഇന്ത്യ യിലെ മിഷൻ പ്രവർത്തനത്തിൻ്റെ സാദ്ധ്യതകളെപ്പറ്റിയുമെല്ലാം ജോസഫി നോട് പറയുകയും ലറ്റീൻഭാഷ പഠിപ്പിക്കുകയും ചെയ്തു‌. പല മിഷൻ പ്രദേശങ്ങളിലെയും മെത്രാന്മാരുമായി ജോസഫിനുവേണ്ടി കത്തിടപാടുകൾ നടത്തുകയും ചെയ്തു. മദ്രാസ് അതിരൂപതാദ്ധ്യക്ഷനായിരുന്ന ലൂയീസ് മത്യാസ് തിരുമേനി, ജോസഫിനെ തൻ്റെ രൂപതയിലേക്ക് ക്ഷണിക്കുകയും മൈനർ സെമിനാരിയിൽ പ്രവേശനം നൽകുകയും ചെയ്തു. 1948 ജൂലൈ 27-ന് യേർക്കാട് പരി. ദൈവമാതാവിൻ്റെ നാമത്തിലുള്ള മൈനർ സെമിനാരി യിൽ ചേർന്നു. മദ്രാസ് അതിരൂപതയുടെ മൈനർ സെമിനാരി പൂനമലയി ലായിരുന്നു പ്രവർത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ആ സ്ഥലം പട്ടാളക്കാരുടെ കൈവശമായി പോയതിനാലാണ് യേർക്കാട് സെമി നാരി സ്ഥാപിച്ചത്. യേർക്കാട്ടുനിന്നും സെമിനാരി 1949-ൽ പൂനമലയ്ക്ക് തന്നെ മാറ്റപ്പെട്ടു. അങ്ങനെ ബ്രദർ കച്ചിറമറ്റം തൻ്റെ സെമിനാരി ജീവിതം മുഴുവൻ പൂനമലയിൽത്തന്നെ പൂർത്തിയാക്കി. സലേഷ്യൻ സഭക്കാരുംരൂപതാവൈദീകരും ഉൾപ്പെട്ടവരായിരുന്നു. സെമിനാരിയിലെ അദ്ധ്യാപകർ. അക്കാലത്ത് സെമിനാരി റെക്ടർമാരായിരുന്നത് വെരി.റവ.ഫാ .മോറാ എസ്സ് ഡി.ബി.യും ഫാ.മൗരി (MAURI) എസ്സ്.ഡി.ബി.യും ആയിരുന്നു. ഇക്കാല ത്താണ് മദ്രാസ് മൈലാപ്പൂർ രൂപത വിഭജിച്ച് വെല്ലൂർ രൂപതയ്ക്ക് രൂപം കോടുക്കുന്നത്. (1952) (ബ്രദർ കച്ചിറമറ്റം വെല്ലൂർ രൂപതയിലെ അംഗമായി ആസാം പ്രദേശങ്ങളിൽ വിദേശമിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക്

നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമായിരുന്നു. അതിനാൽ വിദേശമിഷനറിമാർ ഇന്ത്യയുടെ വടക്ക്‌കിഴക്ക് ഭാഗങ്ങളിലേക്ക് വരുന്നതിനെ ഇന്ത്യാഗവൺമെൻ്റ് നിരുത്സാഹപ്പെടുത്തുകയും ചെയ്തിരു ന്നു. അതുകൊണ്ട് മറ്റു സ്ഥലങ്ങളിൽനിന്ന് മിഷനറിമാരെ കൊണ്ടുവരേ ണ്ടിവന്നു. മദ്രാസ്-മൈലാപ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്താക്കാ യിരുന്നു ഷില്ലോംഗ് പ്രദേശത്തിൻ്റെ അധികാരം. അദ്ദേഹത്തിന്റെ സഹായി അഭിവന്ദ്യ ഡേവിഡ് പിതാവും സലേഷ്യൻ സഭാംഗമായിരുന്നു. അതുകൊണ്ട് ഡിബ്രുഗാർ രൂപതാദ്ധ്യക്ഷനായിരുന്ന ഒരേസ്‌തസ് മരിഗ്നോ (ORESTES MARENGO) സഹായത്തിനായി പൂനമല സെമിനാരിയെ സമീപിച്ചു. സമയത്ത് ഷില്ലോംഗ് രൂപതയ്ക്കുവേണ്ടി പൂനമല സെമിനാരിയിൽ അനേകം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടായിരുന്നു. മരിഗ്നോ പിതാവും ഫാ. ഡാൾസോബ് എസ്സ്.ഡി.ബി.(ഡിബ്രുഗാർ രൂപതാ വികാരി ജനറാൾ)യും ചേർന്ന് പൂനമല സെമിനാരി അധികൃതരെ സമീപിച്ചു. മണിപ്പൂരിൻ്റെ നല്ല ഭാവിയെപ്പറ്റിയും സാദ്ധ്യതകളെപ്പറ്റിയും വിദേശമിഷനറിമാർ പുറന്തള്ളപ്പെ ട്ടതിനെപ്പറ്റിയും വിശദമായി സംസാരിച്ചു. ബ്രദർ കച്ചിറമറ്റം സമ്മതിച്ചതനു സരിച്ച് അദ്ദേഹത്തെ 1957-ൽ ഡിബ്രുഗാർ രൂപതയിലേക്ക് സ്വീകരിക്കുകയും ചെയ്തു. 1958 ഏപ്രിൽ 24-ന് വൈദികപട്ടം സ്വീകരിച്ചു. തിരുപ്പട്ടവും പുത്തൻ കുർബ്ബാനയും ഏതാനും ദിവസങ്ങളിലെ അവധിയും കഴിഞ്ഞ് ഫാ. ജോസഫ് കച്ചിറമറ്റം ഡിബുഗാറിലെത്തിയപ്പോൾ ബിഷപ്പ് മരിഗ്നോ പിതാവും ജനറാളച്ചനും ചേർന്ന് ഉജ്ജ്വലസ്വീകരണം നൽകി. താനാണ് മണിപ്പൂരിലേക്കു പോകുന്ന ആദ്യരൂപതാവൈദികനെന്നു കേട്ടപ്പോൾ ആഹ്ളാദിച്ചു. ട്രെയിനിൽ ജോസഫ് അച്ചനോടൊപ്പം മരിഗ്നോ പിതാവും മണിപ്പൂരിലേക്ക് യാത്ര ചെയ്‌തു. ട്രെയിനിറങ്ങി ബസിൽ മാവോയിൽ കൊണ്ടുപോയി എത്തിച്ചതും ബിഷപ്പു തന്നെ. പിതാവിന്റെ വ്യക്തിപര മായ സ്നേഹവും പരിഗണനയും ജോസഫ് അച്ചനെ സന്തോഷവാനും സംതൃപ്തനുമാക്കി. 1958 ജൂലൈ 27-ന് ഇംഫാലിൽ കച്ചിറമറ്റത്തിലച്ചൻ ജോലി തുടങ്ങി. ആദ്യനിയമനം ‘ചിംഗ്‌വെയിറോഗ്’ എന്ന സ്ഥലത്ത ഡോൺബോസ്കോ പള്ളിയിലെ അസിസ്റ്റൻ്റായിട്ടായിരുന്നു. ഇംഫാലിന്റെ നെടുംതൂണായി അറിയപ്പെട്ട ഫാ.റാവലിക്കോത്ത് ആയിരുന്നു വികാരി. അവിടെ 1964 വരെ ആറുവർഷം സ്ഥിരം സഞ്ചരിക്കുന്ന ഒരു മിഷനറിയായി രുന്നു ജോസഹച്ചൻ. മണിപ്പൂരിഭാഷ പെട്ടെന്ന് വശമാക്കിയിരുന്നതുകൊണ്ട്ജനങ്ങളുടെയിടയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

ഒരു മിഷനറി എന്ന നിലയിൽ ക്ലേശകരമായ പല യാത്രകളും അദ്ദേഹം നടത്തേണ്ടി വന്നിട്ടുണ്ട്. സുഗുനു (SUGNU) വിലേക്കുള്ള യാത്ര (1958-ൽ) പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഒരു മുൻപരിചയവും ഒരു ക്കങ്ങളുമില്ലാത്ത ഒരു യാത്രയായിരുന്നു അത്. അവിടെ സിൻഗ‌ം (SINGTHUM) ഗ്രാമത്തിൽപ്പെട്ട കത്തോലിക്കർ വളരെ ഉച്ചത്തിൽ മുദ്രാവാ ക്യങ്ങൾ മുഴക്കി നൽകിയ സ്വീകരണം മിഷൻ പ്രവർത്തനത്തിന് ഉത്തേ ജനം നൽകുന്നതായിരുന്നു. മണിപ്പൂരി ഭാഷ വശമാക്കിയ അച്ചൻ അവി ടുത്തെ ജനങ്ങളുടെയിടയിൽ വിശ്വാസദീപം ആളി കത്തിച്ചു.

ചുരംചന്ദ പൂരിൽനിന്നും (CHURACHANDAPUR) റാവക്കോട്ട് (RAWAKOT) എന്ന സ്ഥലത്തേക്ക് നടന്ന നാനൂറ് കിലോമീറ്റർ ദൈർഘ്യ മുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. ഭാഷ പരിചയമില്ലാതെ റാവു കോട്ടിലെ സാംസ്‌കാരികത നിശ്ചയമില്ലാതെ ജീവിതരീതികൾ മനസ്സിലാ ക്കാതെ, ദൈവത്തിൽ ശരണംവച്ച്, പേടിപ്പെടുത്തുന്ന ഭീകരവനത്തിലൂടെ കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും കുന്നുകളും താണ്ടി 8 ദിവസത്തെ വഴി നടന്ന് റാവുകോട്ടിലെത്തി. അവിടെ അച്ചൻ ബൈബിൾ ക്ലാസ്സുകളും പ്രസംഗങ്ങളും നടത്തിയത് ഉപദേശി മൊഴിമാറ്റം നടത്തി. ജനങ്ങൾക്ക് അത് വളരെയേറെ ഇഷ്ടപ്പെട്ടു. ഒരു മാസത്തെ സഹവാസംകൊണ്ട് ഭൂരിപക്ഷം ഗ്രാമവാസികളും കത്തോലിക്കരായി. തോരാമഴയെതുടർന്ന നദികളെല്ലാം കരകവിഞ്ഞ് ഒഴുകാൻ തുടങ്ങി. മടക്കയാത്രയ്ക്ക് വള്ളമോ ബോട്ടോ ഒന്നു മില്ല. നാട്ടുകാർ കാട്ടിൽ കയറി മുളവെട്ടി ചങ്ങാടമുണ്ടാക്കി. പത്തു നാട്ടു കാരും അച്ചനും കൂടി ദൈവത്തിലാശ്രയിച്ച് മുളചങ്ങാടത്തിൽ രണ്ടു ദിവസം ഭക്ഷണംപോലുമില്ലാതെ യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ യാത്ര ചെയ്തു. അവസാനം ആസാമിൽ ലക്കംപൂർ (LAKHIMPUR) എന്ന സ്ഥലത്തെത്തി. ചങ്ങാടം മുപ്പതുരൂപയ്ക്ക് വിറ്റ് സിൽചാറിലേക്ക് (SILCHAR) യാത്ര തിരിച്ചു. സിൽച്ചാറിൽനിന്നും അച്ചനെ ഷില്ലോംഗിലേക്ക് ക്ഷണിച്ചു. ഷില്ലോംഗിൽ അഭിവന്ദ്യ ഫെർണാൻഡോ പിതാവിനെ കണ്ടിട്ട് മണിപ്പൂർ കുക്കിയാത്രയ്ക്ക് തീരുമാനിച്ചു. ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേയ്ക്ക് പ്രസം ഗങ്ങളും അദ്ധ്യാപനവും ആയി നീങ്ങി. നിരവധിപേർ സുവിശേഷം സ്വീക രിച്ചു മാനസാന്തരപ്പെട്ടു. നിരവധിപേർക്ക് ജ്ഞാനസ്ന‌ാനം നൽകി സംത്യ പ്തിയോടുകൂടിയ യാത്ര. മണിപ്പൂർ സ്റ്റേറ്റിൽ ചുരഛൻപ്പൂർ താലൂക്കിലും ചാൻഡെൻ താലൂക്കിലും ഇന്നു കാണുന്ന പല കത്തോലിക്കാ സമൂഹ ങ്ങൾക്കും അടിത്തറ പാകിയത് ജോസഫ് അച്ചനാണ്. ഇംഫാലിൽനിന്ന് വൈദികർ ചിലപ്പോഴെല്ലാം ഈ സമൂഹങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്നു. താമസംവിനാ സുഗ്‌നുവിൽ വി. യൗസേപ്പ് പിതാവിൻ്റെ നാമത്തിലുള്ള പള്ളി പണിപൂർത്തിയായപ്പോൾ 1964 സെപ്റ്റംബർ 8-ന് ആ പള്ളിയുടെ വികാരിയായി നിയമിച്ചു. അച്ചൻ അവിടെ സ്‌കൂൾ, ക്ലാരമഠം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബോർഡിംഗ് മുതലായവ ആരംഭിച്ചു. അച്ചന്റെ ശാന്തവും കരുണ നിറഞ്ഞതുമായ പെരുമാറ്റം പല ഗ്രാമങ്ങളിലെയും ജന ങ്ങളെ കത്തോലിക്കാ വിശ്വാത്തിലേക്ക് ആനയിച്ചു. 1965-ൽ ഫാ. ജോർജ്ജ് കണ്ടത്തിൻകര അസിസ്റ്റൻ്റ് വികാരിയായി ചാർജെടുത്തു. ഈ കാലഘ ട്ടത്തിൽ പല തരത്തിലുള്ള വിഷമതകളും ദഹത്തിന് നേരിടേണ്ടിവന്നു. നിരന്തരമായ മോട്ടോർസൈക്കിൾ യാത്രയും ക്ലേശം നിറഞ്ഞ ജീവിതസാ ഹചര്യങ്ങളും കുന്നും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയും അച്ചന്റെ ആരോഗ്യം തകർത്തു. ശ്വാസകോശരോഗം അദ്ദേഹത്തെ പിടികൂടി. ഒരു വർഷത്തെ വിശ്രമം ഡോക്ടർമാർ വിധിച്ചു. ആറുമാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് തിരിച്ചു ചെന്നപ്പോൾ അദ്ദേഹത്തെ ഡിബ്രുഗാർ മെത്രാ നായിരുന്ന ട്യൂബട്ട് റൊസാരിയോ എസ്സ്.ഡി. ബി. ഡിബ്രൂഗാർ സെന്റ് ജോസഫ്സ് സെമിനാരിയുടെ ആദ്ധ്യാത്മിക പിതാവായി നിയമിച്ചു. മിഷൻ പ്രവർത്തനത്തിലുള്ള താല്പര്യം നിമിത്തം ആ ജോലിയിൽ ഒരു വർഷ ക്കാലം പ്രവർത്തിച്ചതിനുശേഷം വീണ്ടും മിഷൻ രംഗത്തേക്ക് പോകുവാൻ താല്‌പര്യം പ്രകടിപ്പിച്ചു.

മണിപ്പൂരിൽ കച്ചിറമറ്റത്തച്ചനെ ചുരഛന്ദ്പൂർ ഇടവക വികാരിയായി 1968 ജൂൺ 5-ന് നിയമിച്ചു. നീണ്ട എട്ടുവർഷക്കാലം അവിടെ സേവനം അനുഷ്‌ഠിച്ചു. ക്ലേശകരമായ ജീവിതമായിരുന്നു അവിടെയും. രൂപതാകേ ന്ദ്രത്തിൽനിന്നും ആവശ്യമായ സംരക്ഷണവും സഹകരണവും കിട്ടിയില്ല. ചുരഛന്ദ്പൂരിലെ സ്‌കൂൾ ഹെഡ്‌മാസ്റ്ററായി ഫാ. ജോയി പാലംകുന്നേൽ ചാർജെടുത്തത് കുറെ ആശ്വാസമായി. തുടർന്ന് ഫാ. ദേവസി പുതുശ്ശേരി എന്ന യുവവൈദികനും വന്ന് സഹായിച്ചു. ക്ലാരമഠത്തിൻ്റെ ഒരു ശാഖ ചുര ഛന്ദ്പൂരിൽ ആരംഭിക്കുന്നതിനും അച്ചൻ മുൻകൈയെടുത്തു. ഗ്രാമങ്ങളി ലൂടെ ചുറ്റി സഞ്ചരിച്ച് സിസ്റ്റേഴ്‌സിൻ്റെയും ഉപദേശിയുടെയും നാട്ടിലെ നേതാക്കന്മാരുടെയും സഹായത്തോടെ പുതിയ സഭാസമൂഹങ്ങൾക്ക് തുട ക്കമിട്ടു. പുതുതായി രൂപംകൊണ്ട് ഇടവകകൾ 1975-ൽ താൻലോൻ (THANLON) 1978ൽ സിൻഗാട്ട് (SINGET) എന്നിവയാണ്. ഇതിനിടയിൽ സ്‌കൂൾ ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു‌.

എട്ടു വർഷത്തെ സേവനത്തിനുശേഷം ചുരഛന്ദ്പൂരിൽനിന്നും ഇംഫാ ലിലെ പാസ്റ്ററൽ സെൻ്ററിൽ നിയമിച്ചു. പ്രേഷിത പ്രവർത്തനത്തിന് അച്ച ന്മാരെ സഹായിക്കാനുള്ള “ഉപദേശി”മാരെ പരിശീലിപ്പിക്കുകയെന്നതായി രുന്നു പാസ്റ്ററൽ സെൻ്ററിൽ കച്ചിറമറ്റത്തച്ചൻ്റെ പ്രധാന ജോലി. 1977 മാർച്ചു മുതൽ 1977 സെപ്റ്റംബർ വരെയാണ് അവിടെ ജോലി നോക്കിയത്. അതി നുശേഷം കോഹിമ-ഇംഫാൽ രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ അബ്രഹാം ഇലഞ്ഞിമറ്റം ഡിമാപ്പൂരിലെ ഹോളിക്രോസ് പള്ളി വികാരിയായി അച്ചനെ നിയമിച്ചു. 1980 വരെ ആ ജോലി തുടർന്നു.1980-ൽ ഇംഫാൽ, രൂപതയായി ഉയർത്തിയപ്പോൾ മാർ ജോസഫ് മീറ്റ ത്താനി ആദ്യ മെത്രാനായി നിയമിക്കപ്പെട്ടു. ജോസഫച്ചനെ പിതാവ് മണിപ്പൂ രിലേക്ക് ക്ഷണിച്ചു. ആ ക്ഷണം കച്ചറമറ്റത്തച്ചൻ സസന്തോഷം സ്വീകരിച്ചു. ഉപദേശികളെ പരിശീലിപ്പിക്കുന്ന ചുമതലയാണ് അദ്ദേഹത്തെ ഏല്പ‌ിച്ചത്. 1980 മുതൽ 1983 വരെ അദ്ദേഹം റീജയണൽ പാസ്റ്ററൽ സെൻ്റർ ഡയറക്ടറായി തുടർന്നു. 1980 ജൂലൈ 22 മുതൽ അദ്ദേഹം രൂപതാ കോടതിയിലെ ജൂഡീ ഷ്യൽ വികാരി (വിവാഹകോടതി ജഡ്‌ജി)യായി നിയമിതനായി. സാധാരണ കാനൻ ലോയിൽ പാണ്ഡിത്യമുള്ളവരെയാണ് ഈ ജോലിയിൽ നിയമിക്കാ റുള്ളത്. അച്ചന്റെ നിയമനം പ്രത്യേക പരിഗണനയായിരുന്നു.

ഇംഫാൽ രൂപതാകേന്ദ്രം മാന്ത്രിപുക്ഹറി (MANTRIPUKHRI) യിലേക്ക് 1984 ജനുവരിയിൽ മാറ്റുകയുണ്ടായി. അതോടെ വികാരി ജനറാ ളായി ജോസഫച്ചനെ നിയമിച്ചു. 1998 മാർച്ച് 26-ന് പരിശുദ്ധപിതാവ് ജോൺ പോൾ രണ്ടാമൻ തിരുമേനി ജോസഫ് അച്ചനെ മോൺസിഞ്ഞോർ പദവി നൽകിയാദരിച്ചു. വടക്കേ ഇൻഡ്യൻ രൂപതകളിൽ ഒരു ഇടവക വൈദി കന് മോൺസിഞ്ഞോർ പദവി നൽകുന്നത് ആദ്യമായാണ്. 1999 ഡിസം ബർ 18-ന് പുതിയതായി നിർമ്മിച്ച വി. യൗസേപ്പു പിതാവിന്റെ നാമത്തി ലുള്ള കത്തീഡ്രൽ പള്ളി വികാരിയായി ജോസഫച്ചനെ നിയമിച്ചു. 75 വയസ് പൂർത്തിയായതനുസരിച്ച് കാനൻ നിയമം അനുശാസിക്കുന്ന വിധത്തിൽ മോൺ. ജോസഫ് തൻ്റെ രാജി മെത്രാപ്പോലിത്തായ്ക്ക് നൽകി. അത് സ്വീക രിച്ചു. എന്നാൽ റിട്ടയർമെൻ്റിനുശേഷവും എല്ലാ മിഷനറിമാർക്കും ആവശ്യ മുള്ള സഹായസഹകരണങ്ങൾ നൽകിക്കൊണ്ട് ഒരു “പേട്രിയർക്കായി” രൂപതാ കേന്ദ്രത്തിൽ തന്നെ താമസിക്കുന്നു. വളരെ മനോഹരമായ ഒരു വൈദികന്ദിരം 2003-ൽ തുറക്കപ്പെട്ടെങ്കിലും താരതമ്യേന സൗകര്യം കുറഞ്ഞ രൂപതാകേന്ദ്രത്തിൽതന്നെ മോൺ. ജോസഫ് കച്ചിറമറ്റം താമസിക്കുന്നു.

ഒരുപാട് വിഷമതകൾ തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്നെ ങ്കിലും എല്ലാം സംതൃപ്തിയോടെയാണ് അദ്ദേഹം അവ സ്വീകരിച്ചത്. തന്റെ ദൈവവിളിയിൽ അദ്ദേഹം എന്നും സംതൃപ്‌തനാണ്. ഭാഷ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളുമായി വരുന്ന ജന ങ്ങളെ സ്വാന്തനപ്പെടുത്തി പറഞ്ഞയക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. അതിരൂപതയിൽ ധാരാളം ദൈവവിളി ലഭിക്കുന്നതിൽ അദ്ദേഹം അഹ്ളാദി ക്കുന്നു. മണിപ്പൂരിൽ തന്നെ തുടരാനും അവിടെത്തന്നെ അവസാനംവരെ ജീവിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. അത്രമാത്രം ആ പ്രദേശവുമായി അദ്ദേഹം ഇഴുകി ചേർന്നിരിക്കുന്നു.

മോൺ. ജോസഫ് കച്ചിറമറ്റം ഒരിക്കൽ തന്റെ അനുഭവം പങ്കുവച്ചത് ഇപ്രകാരമാണ്. “ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ പലതും ഒരു സ്വപ്നമാണെന്ന തോന്നലാണ്. ആദ്യമിഷൻ യാത്ര അത്ഭുതകരവും പുതിയ കണ്ടെത്തലുകൾ നിറഞ്ഞതുമായിരുന്നു. എന്നെ സംബന്ധിച്ച്വ്യത്യസ്തനാക്കി തീർക്കുന്നു.

സ്ഥലം അജ്ഞാതമായിരുന യവുമില്ലാത്ത ഭാഷയും സഹയാത്രികരായി സംസ്ക‌ാരവും പുറജാതിക്കാ ആരുമില്ല. ഒരു പരിച ാരൻ്റെ വിശ്വാസങ്ങളും യാത്രപോ ദൈവം കാണിച്ചുകൊടുത്ത സ്ഥലത്തേക്കുള്ള അബ്രാം ലെ. ദൈവത്തിൽ പൂർണ്ണ ആശ്രയം വച്ചുകൊണ്ട് ഗ്രാ ഗ്രാമങ്ങൾതോറും ചുറ്റി സഞ്ചരിച്ചു. ഘോരവനങ്ങളിലൂടെ, നിറഞ്ഞുകവിഞ്ഞ ഞ്ഞൊഴുകുന്ന നദികളി ലൂടെ, കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും കു കുന്നുകളും താണ്ടിയുള്ള പ്രത്യേക അനുഭൂതി നൽകിയുള്ള യാത്ര. ഇവിടെയെ വിടെയെല്ലാം ദൈവത്തിന്റെ ഒരു ഉൾവിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. യാത്രക്കിടയിൽ നദിക്കര യിൽ മുളകൊണ്ട് അൾത്താരയുണ്ടാക്കി ആ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി ബലിയർപ്പിക്കുമായിരുന്നു. ഫ്രാൻസീസ് സേവ്യറിൻ്റെ മിഷനറിയാത എനിക്ക് വലിയ പ്രചോദനമായിരുന്നു. വി. ഇഗ്നേഷ്യസ് ലയോളയുടെ വെല്ലുവിളിയിൽ പ്രചോദിതനായ ഫാൻസീസ് സേവ്യർ മാനസാന്തരപ്പെട്ട്, ആത്മാക്കളുടെ രക്ഷയെപ്പറ്റിയുള്ള തീഷ്‌ണതയിൽ ജ്വലിച്ച്, അദ്ദേഹം നീണ്ട യാത്രകൾ നടത്തി. ക്രിസ്‌തുവിനെ പ്രസംഗിച്ചു. അക്ഷരങ്ങൾക്ക് ജ്ഞാന സ്നാനം നൽകി. ഫ്രാൻസിസ് സേവ്യർ അജ്ഞാതസ്ഥലത്തേക്ക് പോയ തുപോലെ ഞാനും യാത്ര ചെയ്തു. അഭിവന്ദ്യ മാർ മരിംഗ്നോ പിതാവ് മണിപ്പൂരിലേക്ക് പോകാൻ ഒരു ഇന്ത്യൻ വൈദികനെ ആവശ്യമുണ്ടെന്ന് ആഹ്വാനം ചെയ്തത്‌ എന്നെ ഹഠാദാകർഷിച്ചു. മണിപ്പൂർ ഒരു വാഗ്ദത്തഭൂ മിയാണെന്ന് ഞാൻ മനസ്സിലാക്കി. ദൈവവിളി പ്രോത്സാഹിപ്പിക്കാനും മിഷൻ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനുമായി ഭരണങ്ങാനത്ത് ആരംഭിച്ച ചെറുപുഷ്പമിഷൻ ലീഗ് എന്ന സംഘടന, മിഷൻലീഗിൻ്റെ മദ്ധ്യസ്ഥയായി വി. കൊച്ചുത്രേസ്യാ പുണ്യവതി ഇവയെല്ലാം എൻ്റെ മിഷ്യൻ ചിന്തയെ തട്ടി യുണർത്തി. ഫ്രാൻസീസ് അസീസിയുടെ ജീവചരിത്രവും ഒരു മിഷനറി യാക്കാൻ വളരെ സ്വാധിനിച്ചു. അസ്സീസിയുടെ സുപ്രസിദ്ധമായ സമാധാ നപ്രാർത്ഥനയും പ്രകൃതിസ്നേഹവും ദൈവസ്നേഹത്തിലുള്ള ഉറച്ച നില നിൽപ്പും എല്ലാം. ഒരു മിഷനറിയാക്കാൻ വളരെയധികം സഹായിച്ചു. ഭര ണങ്ങാനത്ത് പഠിക്കാൻ സാധിച്ചതും സിസ്റ്റർ അൽഫോൻസായുമായി പരി ചയപ്പെടാൻ സാധിച്ചതും എന്നെ മിഷനറിയാക്കാൻ സഹായിച്ചു.”
മോൺ. ജോസഫ് കച്ചിറമറ്റം, ഫാ. മറ്റം എന്ന ഓമനപ്പേരിലാണ് അറി യപ്പെടുന്നത്.