*സിറിയയിലെ ഇറാൻ കോൺ സുലേറ്റിൽ മിസൈൽ ആക്രമണം.* അഞ്ചു പേർ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്റർ മുഹമ്മദ് റേസയുമുണ്ടെ ന്നാണ് വിവരം. മുഹമ്മദ് റേസയുടെ സ ഹോദരിയും ആക്രമണത്തിൽ കൊല്ലപ്പെട്ട തായാണ് റിപ്പോർട്ട്.ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്നാ ണ് ഇറാന്റെ ആരോപണം.
*കേരളാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചൻ (96) അന്തരിച്ചു.* കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ ടീമംഗമായിരുന്നു. ആഭ്യ ന്തര ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റുക ളും സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ര വിയച്ചൻ. 1952 മുതൽ 1970 വരെ കേരളത്തിനായി ര ഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്.
*ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി.* നിലവില്‍ ലോക്‌സഭ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്.’
*ലോകസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ് ഡി പി ഐ.* ഇലക്ഷനിൽ സ്ഥാനാർത്ഥികളെ നിർത്തില്ല പകരം യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് മൂവാറ്റുപുഴ അഷറഫ് മൗലവി പത്ര സമ്മേളനത്തിൽ അറിയിച്ചു.
*യുഎസില്‍ ഖലിസ്ഥാന് നേതാവിന്റെ കൊലപാതക ശ്രമം പരാജയപ്പെടുത്തിയെന്ന അവകാശവുമായി യുഎസ് അംബാസഡര്‍.* ‘ഇന്ത്യ ചുവപ്പ് അടയാളം കടക്കരുത്’ എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ പരാമര്‍ശത്തിന് എതിരെ പ്രതികരിച്ച് ഇന്ത്യ രംഗത്ത് എത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
*ദേശീയ അന്വേഷണ ഏജൻസിയുടെ ((NIA) പുതിയ ഡയറക്ടർ ജനറലായി(Director General of NIA) ഐപിഎസ് ഉദ്യോഗസ്ഥൻ സദാനന്ദ് വസന്ത് ഡേറ്റ്(Sadanand Vasant Date) ചുമതലയേറ്റു*. ഞായറാഴ്ച ജോലിയിൽ നിന്ന് വിരമിച്ച ദിനകർ ഗുപ്തയുടെ പിൻഗാമിയായാണ് സ്ഥാനം ഏറ്റെടുത്തത്. 2008-ലെ മുംബൈ ആക്രമണത്തിൽ(Mumbai Terror Attack) ഭീകരർക്കെതിരെ പോരാടിയതിനുള്ള ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2007-ൽ സ്തുത്യർഹ സേവനത്തിനും 2014-ൽ വിശിഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനും അർഹനായിരുന്നു
*ഡല്‍ല്‍ഹി മദ്യ കുംഭകോണത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നു.* അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ വിജയ് നായര്‍ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞതായി എഎസ്ജി എസ് വി രാജു തിങ്കളാഴ്ച പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ള ഇവന്റ്‌സ് കമ്പനിയായ ഒണ്‍ലി മച്ച് ലൗഡറിന്റെ (ഒഎംഎല്‍) മുന്‍ സിഇഒ വിജയ് നായരെ 2022 ല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു.
*ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാചകവാതക വില കുറച്ച് കേന്ദ്രം.* വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ 41.5 രൂപ കൂട്ടിയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
*കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.* ബാങ്കില്‍ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഒപ്പം ധനമന്ത്രാലയത്തിനും ആര്‍ബിഐക്കും വിവരങ്ങള്‍ കൈമാറി.
*ഗ്യാന്‍വാപി പൂജ കേസില്‍ മോസ്ക്ക് കമ്മറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കി.* പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് മോസ്ക്ക് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നല്‍കിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലായില്‍ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത് പൂജ തുടരും.
*ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്.* ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ ഉള്ളതിനേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, പടിഞ്ഞാറൻ ഉപദ്വീപുകളിൽ ഉയർന്ന ഉഷ്‌ണതരംഗം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചത്.
*പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.* പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജു(52) ആണ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോൾ ആണ് ഓട്ടോഡ്രൈവറായ ബിജുവിന് ജീവൻ നഷ്ടമായത്. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: ജിൻസൺ, ബിജോ.
*കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു.* ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു
*മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലേക്ക്.* ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
*സ്വർണ വില (Gold Price) സകല റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഇന്നലെ പവന് 680 രൂപ ഉയർന്നു.* ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 രൂപ നൽകണം. ഗ്രാമിന് 85 രൂപ ഉയർന്ന് വില 6360 ആയി. ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയർന്നത് കണ്ട് ആശങ്കയിലാണ് ഉപഭോക്താക്കൾ. വിവാഹ സീസണിൽ വില ഉയർന്ന് നിൽക്കുന്നത് വിപണിയെയും ബാധിച്ചേക്കും.
*ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ.* സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോൺഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
*2016 മുതൽ 2020 വരെയുള്ള അധിക കടമെടുപ്പ് കേരളത്തിന് തിരിച്ചടിയായി.* ഈ കാലയളവിൽ എടുത്ത അധികകടം പിന്നീടുള്ള വർഷങ്ങളിലെ കടപരിധിയിൽ കുറവുവരുത്താൻ കേന്ദ്രത്തിന് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2021 മുതൽ വെട്ടിക്കുറച്ചത് 26619 കോടിയുടെ കടപരിധിയാണെന്നും സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥത കാരണം ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി
*ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍.* ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ വടക്കുവശം ഫിറ്റ്നസ് സെന്റര്‍ നടത്തി വരുന്ന ജിപ്സണ്‍ ജോയ്ക്ക് (35) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. പരിശീലനത്തിനായി സ്ഥാപനത്തില്‍ വന്ന സ്ത്രീകളോട് തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിക്കണമെന്നും പ്രതി പറഞ്ഞു. ഇതിന് പകരമായി ജിമ്മിന്റെ പാര്‍ട്ണര്‍ഷിപ്പില്‍ ചേര്‍ക്കാം എന്ന വാഗ്ദാനവും നല്‍കി.
*അടൂർ പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* അപകടത്തിൽ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട് സ്വദേശി മുഹമ്മദ് ഹാഷിമും(31) തമ്മിൽ കഴിഞ്ഞ ഒരുവർഷത്തോളമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരുടെയും ഫോൺ പരിശോധിച്ചപ്പോഴാണ് സൗഹൃദം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അപകടത്തിൽപെട്ട കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ രണ്ടു ഫോണുകളും അനുജയുടെ ഒരു ഫോണുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചത്.
*മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37)യെയാണ് കഴിഞ്ഞ ദിവസം വെസ്റ്റ് പുന്നമറ്റം തോപ്പിൽ ഷാഹുൽ അലി(33) കൊലപ്പെടുത്തിയത്. ഇരുവരും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ അകൽച്ചയിലായി. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
*തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു.* മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു.
*വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദ് (45)മരിച്ചു.* ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരിച്ചത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് വിനോദ്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
*ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ അഞ്ചുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.* മധുരയിലെ ജ്വല്ലറി മാനേജരായ ബാലസുബ്രഹ്മണ്യത്തെ തട്ടിക്കൊണ്ടുപോ യ കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.
മാർച്ച് 16ന് നടന്ന സംഭവത്തിൽ കോഴി ക്കോട് കക്കോടി മക്കട സ്വദേശി പുത്തല ത്തുകുഴിയിൽ വീട്ടിൽ അജ്‌മൽ,
*കാസർഗോഡ് ബേക്കലിൽ മകന്റെ അടി യേറ്റ് പിതാവ് മരിച്ചു.* പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. സംഭവത്തി ൽ മകൻ പ്രമോദിനെ പോലീസ് കസ്റ്റഡിയി ൽ എടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നുണ്ടാ യ തർക്കമാണ് സംഘർഷത്തിൽ കലാശിച്ച തെന്ന് പോലീസ് പറഞ്ഞു.
*അമ്മയുടെ കണ്‍മുന്നില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.*
കൊല്ലം മുളവന ബിജുഭവനില്‍ ബി എസ് സിദ്ധാര്‍ത്ഥ് (ശ്രീക്കുട്ടന്‍-22)ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
*യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നുവെന്നും അതുപോലെ ഇന്ന് അത്യധികം ഭാരമേറിയ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്കയാണെന്നും എന്നാല്‍ അവയെല്ലാം നീക്കാന്‍ യേശുവിന് മാത്രമേ കഴിയൂവെന്നും ഫ്രാന്‍സിസ് പാപ്പ.* യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവയാണ് അവയെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഉത്ഥാനത്തിരുന്നാൾ ദിനമായ ഞായറാഴ്ച സന്ദേശം നൽകുകയായിരുന്നു മാർപ്പാപ്പ.
*തൻ്റെ കാല്‍ നൂറ്റാണ്ട് നീണ്ട പൗരോഹിത്യ ജീവിതത്തിനു നന്ദിയുടെ സമര്‍പ്പണവുമായി 1500 മൈൽ നീണ്ട കാല്‍നട ദിവ്യകാരുണ്യ തീർത്ഥാടനം നടത്തുവാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഫാ. റോജർ ലാൻഡ്രി.* ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ചു നടക്കുന്ന അമേരിക്കന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്ന നാല് റൂട്ടുകളിലൊന്ന് മുഴുവനായും നടക്കാൻ പ്രതിജ്ഞയെടുത്ത ഒരേയൊരു വൈദികനാണ് ലാൻഡ്രിയെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ദിവ്യകാരുണ്യ ഭക്തി ആഴപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ തീർത്ഥാടനം.
*ഇന്നത്തെ വചനം*
നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും.
ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, പിതാവിന്റെ യടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു. എന്തെന്നാല്‍, പിതാവ് എന്നെക്കാള്‍ വലിയവനാണ്.
അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു.
നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേല്‍ അധികാരമില്ല.
എന്നാല്‍, ഞാന്‍ പിതാവിനെ സ്‌നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം. എഴുന്നേല്‍ക്കുവിന്‍, നമുക്ക് ഇവിടെനിന്നുപോകാം.
യോഹന്നാന്‍ 14 : 25-31
*വചന വിചിന്തനം*
സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്ത് ഭയത്തിനും അസ്വസ്ഥതയ്ക്കും സ്ഥാനമില്ല. അവിടെ പരിശുദ്ധാത്മാവും സമാധനവും വസിക്കുന്നു. ഉത്ഥിതനിൽ വിശ്വസിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നവർക്കാണ് അവിടുത്തെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനും അവിടത്തെ സമാധനത്തിൽ നിവസിക്കാനും സാധിക്കുന്നത്. ഉത്ഥിതനോടുള്ള ആഴമായ ബന്ധത്തിൽ വളരാൻ നമുക്കു ശ്രമിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*