കേരള സഭാപ്രതികൾ-56

ഫാ. അബ്രാഹം അടപ്പൂർ എസ്.ജെ.

രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടന

കളും അവയുടെ ഔദ്യോഗിക നിലപാടുകൾ പ്രഖ്യാപി

ക്കുന്നതിനും വിശദീകരിക്കുന്നതിനുമായി ഔദ്യോഗിക വക്താവായി ഒരാളെ

ചിമതലപ്പെടുത്താറുണ്ട്. ഭാരതത്തിലെ കത്തോലിക്കാ സഭയോ കേരളസ

ഭയോ അങ്ങനെയൊരു വക്താവിനെ നിയമിച്ചിട്ടില്ല. എങ്കിലും ഭാരതീയർ വിശിഷ്യ കേരളീയർ സഭയുടെ ഔദ്യോഗിക വക്താവായി ഒരാളെ അംഗീ കരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ സഭയുടെ ഔദ്യോഗിക നയം എന്താ ണെന്നറിയാൻ പത്രമാധ്യമങ്ങൾ എല്ലാം എപ്പോഴും സമീപിക്കുന്ന ഒരാളു ണ്ട്. അദ്ദേഹമാണ് ഫാ. അബ്രാഹം അടപ്പൂർ എസ്.ജെ. അടപ്പുരച്ചൻ സഭയുടെ ഔദ്യോഗിക വക്താവല്ലെങ്കിലും അദ്ദേഹം നൽകുന്ന മറുപടിയിൽ സഭാ നേതൃത്വവും മറ്റിതരരും സംതൃപ്തരാണ്. സഭയുടെ ഔദ്യോഗിക വക്തവല്ലെങ്കിലും ഔദ്യോഗികവക്താവെന്ന് സർവ്വരും സമ്മതിച്ചിട്ടുള്ള ഫാ. അബ്രാഹം മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴയിൽ അട പ്പൂർ കുടുംബത്തിൽ ജോൺ മറിയം ദമ്പതികളുടെ സന്താനമായി 1926 ജനുവരി 8-ന് ജനിച്ചു. മാതാവ് മറിയം ആരക്കുഴ മാതേക്കൽ കുടുംബത്തിൽപ്പെട്ട കണ്ണാത്തുഴി ശാഖയിലെ അംഗമാണ്. ആരക്കുഴ സെന്റ് മേരീസ്സ്‌കൂൾ വാഴക്കുളം ഇൻഫൻ്റ് ജീസസ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നുപ്രഥമഘട്ട വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസാനന്തരം 1944-ൽ ഈശോ
സഭയിൽ ചേർന്നു. മംഗലാപുരത്തെ സെൻ്റ് അലോഷ്യസ് കോളേജിൽ ആയിരുന്ന ധനതത്വശാസ്ത്രപഠനം നടത്തിയത്. ഫാ. ജിയോ പയ്യപ്പള്ളിഎഴുതിയ ലേഖനത്തിൽ ഫാ. അടപ്പൂരിൻ്റെ സാഹിത്യരംഗത്തേക്കുള്ള പ്രവേ ശനത്തെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “മംഗലാപുരത്തെ സെൻ്റ് അലോഷ്യസ് കോളേജിൽ ധനതത്വശാസ്ത്രത്തിൽ ബിരുദപഠനം നടത്തു മ്പോഴാണ് ഫാ. അടപ്പൂർ സാഹിത്യസപര്യയ്ക്ക് നാന്ദികുറിച്ചത്. സെന്റ് അലോഷ്യസ് കോളേജ് ചാപ്പലിലെ ചുമരുകളും തൂണുകളും മേൽത്തട്ടും ഉൾപ്പെടെ 829 ചതുരശ്രമീറ്റർ പ്രതലത്തിൽ ഈശോ സഭാംഗമായ ബ്രദർ അന്തോനിയോ മൊസ്കേനി എസ്.ജെ. (ഡിസംബറിൽ അദ്ദേഹത്തിന്റെ ചര മശതാബ്ദിയാദരിച്ചു.) വരച്ച ബൈബിൾ സംബന്ധമായവിശിഷ്ട ചിത്രങ്ങ ളെക്കുറിച്ച് കലാകാരനും വാസ്‌തു ശില്പ്‌പിയും നിരൂപകനുമായ എം.വി. ദേവന്റെ നിർദ്ദേശമനുസരിച്ച്, അദ്ദേഹം എഴുതിയ ലേഖന പരമ്പര മാത്യ ഭൂമി ആഴ്‌ചപ്പതിപ്പിൽ അന്നത്തെ പ്രസിദ്ധ പത്രാധിപരായിരുന്ന എൻ.വി. കൃഷ്ണവാരിയർ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.” ഒപ്പം മൊസ്കേസി ചിത്രങ്ങളുടെ ഫോട്ടോകളും ചേർത്തിരുന്നു.

മംഗലാപുരത്തെ പഠനത്തിനുശേഷം പൂനെയിലെ ഡിനൊബിലി കോളേജിൽ ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ അദ്ദേഹം 1950 മാർച്ച് 19-ന് പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനുശേഷം ഒരു വർഷം തിരുവല്ലയിലെ ശാന്തിനിലയത്തിൽ സഭൈക്യപ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകി. തുടർന്ന് 1962 സെപ്റ്റംബറിൽ ഫാ. അടപ്പൂർ റോമിലെത്തി. റോമിലെ ഈശോസഭാസുപ്പീരിയർ ജനറലിൻന്റെ കൂരിയായിൽ റീജയണൽ സെക്രട്ടറിയായി നിയമിതനായി. രണ്ടാം വത്തി ക്കാൻ സൂനഹദോസ് നടക്കുന്ന കാലമായിരുന്നു അത്. ആധുനിക സഭ യിലെ വസന്തമെന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മുഖ്യപ്രമേയങ്ങളും പ്രമാണ രേഖകളുടെ വ്യാഖ്യാനങ്ങളും അഞ്ചുവർഷ ക്കാലം തുടർച്ചയായി മാതൃഭൂമിയിലൂടെ എഴുതികൊണ്ടിരുന്നു. അടപ്പുരച്ച നിലൂടെയാണ്, മാതൃഭൂമി റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തിയത്. വിഷയങ്ങൾ അപഗ്രഥിച്ചു തയ്യാറാക്കിയ ഫാ. അടപ്പൂരിൻ്റെ ലേഖനം മാതൃഭൂമി വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. തുടർന്ന് നിരവധി തവണ സഭ യിലെ നിർണ്ണായക സംഭവങ്ങൾ നടക്കുമ്പോൾ അദ്ദേഹം തൻ്റെ തൂലിക പട വാളാക്കി. മാതൃഭൂമി ഈ സംഭവങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രസദ്ധീകരിക്കുകയും ചെയ്‌തു. സഭയിൽ നിർണ്ണായക സംഭവങ്ങളുണ്ടാ കുമ്പോഴും സഭ പ്രതിസന്ധികളെ നേരിടുമ്പോഴും സഭയുടെ ശബ്ദമെന്ന നിലയിൽ മാധ്യമ പ്രതിനിധികൾ ആദ്യം സമീപിക്കുന്നത് അടപ്പുരച്ചനെയായി രിക്കും.പോപ്പ് ജോൺ പുറപ്പെടുവിച്ച മാത്തർ എത്‌മജി (അമമയും ഗുരുനാഥയും, പാച്ചെം ഇൻ തേരീസ് (ഭൂമിയിൽ സമാധാനം) എന്നീ ചാക്രിക

ലേഖനങ്ങളെപ്പറ്റിയുള്ള പ്രബന്ധങ്ങൾ അക്കൂട്ടത്തിൽപ്പെടും. അമേരിക്കയിലെ മിൽവോക്കി മാർക്വെറ്റ് സർവ്വകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദാനന്തബിരുദവും ഫ്രാൻസിലെ സ്റ്റാസ്ബർഗസർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. മതാ ന്തര – സംവാദത്തിൻറെ കാഴ്‌ചപ്പാടിൽ പാശ്ചാത്യ സമൂഹത്തിലും ഭാരത ത്തിലും സംഭവിച്ച സാംസ്‌കാരിക പ്രവർത്തനങ്ങളെപ്പറ്റി ഫാ. അടപ്പൂർ രചിച്ച ഗവേഷണ പ്രബന്ധം Cultured Crisis in India and the West പുസ്‌തകരൂപ ത്തിൽ പുറത്തുവന്നു.

സഭാവിരുദ്ധ നീക്കങ്ങൾക്ക് ആര് ഒരുമ്പെട്ടാലും അതിനെതിരെ ശക്ത മായി ഉടൻതന്നെ പ്രതികരിക്കാൻ അടപ്പുരച്ചൻ തയ്യാറാകും. കോഴിക്കോട് സർവ്വകലാശാലയിൽ The Last Temptation of the Christ പാഠ്യവിഷയമാക്കിയ പ്പോഴും ക്രിസ്തുവിൻ്റെ ആറാം തിരുമുറിവ് എന്ന പേരിൽ ഒരു ക്രിസ്തു വിരുദ്ധ നാടകം ക്രിസ്‌തുവിനെ പരിഹസിച്ചുകൊണ്ട് എഴുതി അവതരിപ്പി ച്ചപ്പോഴും അച്ചൻ്റെ ധാർമ്മികശബ്ദം മുഴങ്ങി. ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് മുറവിളികൂട്ടിയവർക്ക് തക്ക മറുപടി നൽകികൊണ്ട് അദ്ദേഹം എഴുതിയ ലേഖനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. നാടകം നിരോധിക്കാനും പാഠ്യപുസ്‌തകത്തിൽനിന്നും ക്രിസ്‌തുവിനെ അവ ഹോളിക്കുന്ന ഭാഗം നീക്കം ചെയ്യാനും ഇടവരത്തക്കവിധത്തിൽ ജനവികാ രങ്ങൾ ഉണർത്തുവാൻ അടപ്പൂരച്ചൻ്റെ ലേഖനങ്ങൾക്ക് സാധിച്ചു. മാത്യ ഭൂമി ആഴ്‌ചപതിപ്പിൽ യേശുവിനെ പരിസഹിച്ച് സക്കറിയ എഴുതിയ കണ്ണാടി കാഞ്ചോളവും എന്ന കഥ പ്രത്യക്ഷപ്പെട്ടപ്പോഴും അതിനെ എതിർക്കുകയു ണ്ടായി. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി എറണാകുളത്തെ ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എഴുത്തിലും അതിലേറെ സമയം വായനയിലും വ്യാപൃത നായി കഴിയുന്ന അടപ്പൂരച്ചൻ ഒരു പ്രഭാഷകൻ എന്ന നിലയിലും അറിയ പ്പെടുന്നു. ഈ എൺപതാം വയസ്സിലും അദ്ദേഹം പ്രഭാഷണങ്ങൾക്ക് സമയം കണ്ടെത്തുന്നു. ഇന്ത്യയ്ക്കായുള്ള സെക്രട്ടറി, ആഗ്ലി

റോമിൽ ജസ്യൂട്ട് ജനറലിൻ്റെ ക്കൻ – റോമിൻ കത്തോലിക്കാ അന്തർദേശീയ സമിതിയംഗം, എറണാകു ളത്തെ ലൂമൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടർ, ന്യൂമൻ അസോയിയേഷൻ കേരളാ റീജയണൽ ചാപ്ലിൻ എന്നീ നിലകളിലും അദ്ദേഹം സേവനം അനു ഷ്ഠിച്ചിട്ടുണ്ട്. സാഹിത്യരംഗത്ത് മാത്രമല്ല, മതരംഗത്തും വേദിയിലും അട പൂരച്ചൻ ക്രൈസ്തതവരുടെ ശബ്ദമായി നിലകൊള്ളുന്നു. വചനാനുസൃത മായ ജിവിതം നയിക്കുക എന്നതാണ് ക്രൈസ്‌തവൻ്റെ പരമപ്രധാനമായ ദൗത്യമെന്ന് എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും അച്ചൻ വ്യക്തമാ

ക്കുന്നു. അടപ്പൂരച്ചൻ 19 പുസ്ത‌കങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ 18 എണ്ണം മല യാളത്തിലും ഒരെണ്ണം ഇംഗ്ലീഷിലുമാണ്. കൂടാതെ നൂറുകണക്കിന് ലേഖ നങ്ങളും എഴുതി പ്രസിദ്ധീകരിച്ചു. എൻ.വി. കൃഷ്ണവാരിയർ ആവശ്യപ്പെ ട്ടിരുന്നതനുസരിച്ച് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തെപ്പറ്റി നേരത്തെ പരാ മർശിച്ചുവല്ലോ. “എതിർപ്പിലൂടെ മുന്നോട്ട്” എന്ന വിഖ്യാതമായ കൃതിയിൽകസാൻദ് സാക്കിസിൻ്റെ ക്രിസ്‌തുവിൻ്റെ അന്ത്യപ്രലോഭനം, ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, ആവിഷ്ക്കാരസ്വാതന്ത്യം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. അടപ്പൂരച്ചൻ്റെ അഭിപ്രായത്തിൽ വിശ്വാസത്തിന്റെ വിശ്വാസത്തെ പ്പറ്റിയുള്ള യുക്തിഭദ്രമായ പരിചിന്തനത്തിനുമാത്രമേ വൈദവശാസ്ത്രം എന്നുപറയുവാൻ പറ്റു. വിശ്വാസവരുദ്ധമോ വിശ്വാസബാഹ്യമോ ആയ പ്രത്യശാസ്ത്രങ്ങൾക്ക് സാമൂഹ്യനീതി കൈവരുത്തുവാൻ സാദ്ധ്യമല്ലന്നാണ് എതിർപ്പിലൂടെ മുന്നോട്ട് എന്ന ഗ്രന്ഥത്തിൽ അച്ചൻ സ്ഥാപിക്കുന്നത്.

വിമോചന ദൈവശാസ്ത്രത്തിൻ്റെ വിവിധ രൂപഭാവങ്ങൾ സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് പാളം തെറ്റിയ ദൈവശാസ്ത്രം. കമ്മ്യൂണിസ ത്തിന്റെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയപോലെ വിമോചന ദൈവശാസ്ത്രത്തിന്റെ മുഖംമൂടികൾ ഈ ഗ്രന്ഥത്തിലൂടെ എടുത്തുമാറ്റുവാൻ അദ്ദേഹത്തിന് സാധി ച്ചു. വത്തിക്കാനിൽ നിന്ന് 1984-ൽ പുറപ്പെടുവിച്ച പ്രബോധനരേഖ വിമോ ചനദൈവശാസ്ത്രത്തിന് സഭനൽകിയ അംഗീകാരമാണെന്നുള്ള വാദത്തെ പൊളിച്ചു കാട്ടുവാൻ അടപ്പുരച്ചൻ്റെ തൂലികക്ക് സാധിച്ചു.

ശ്രീ. പോൾ മണലിൽ അടപ്പൂരച്ചൻ്റെ ഏതാനും കൃതികളെപ്പറ്റി നട ത്തിയ വിലയിരുത്തൽ താഴെ ചേർക്കുന്നു.

“നാസ്‌തികനും യുക്തിവാദിയും ആയിരുന്ന ഡോ. അലക്സിസ് കരേൽ ഈശ്വരസന്നിധിയിലേക്കു വന്ന കഥയാണ് ‘ഈശ്വരനുണ്ടെങ്കിൽ എന്ന പേരിൽ അടപ്പൂർ വിവർത്തനം ചെയ്‌തത്‌. മാരകമായ രോഗം ബാധിച്ച മരീഫെറാണ്ട് എന്ന പെൺകുട്ടിയെ ഫ്രാൻസിലെ വൈദ്യശാസ്ത്രം കൈവെ ടിയുന്നു. മരണത്തിൻ്റെ വക്കിൽ നിന്നു മരീഫെറാണ്ട് രക്ഷപ്രാപിക്കുന്നു. പ്രാർത്ഥനയുടെ ശക്തിയാൽ മരീഫെറാണ്ട് തന്റെ കൺമുമ്പിൽ വച്ചു രക്ഷ പ്രാപിക്കുന്നത് നോബൽ സമ്മാനജേതാവായ ഡോ. കരേൽ കാണുന്നു. അസാധാരണമായ ആ അനുഭവത്തെപ്പറ്റിയുള് കരേലിൻ്റെ തീവ്രന്വേഷണ മാണ് അദ്ദേഹം എഴുതിയ ‘ലൂർദ്ദ്യാത്ര.’ വിവർത്തനം വായിച്ചു മിനുക്കുപ ണി നടത്തിയതും ‘മാതൃഭൂമി’യിൽ പ്രസിദ്ധപ്പെടുത്തിയതും എൻ.വി.യാണ്.

മൂലകൃതിയുടെ ആത്മാവിനെ ഉൾക്കൊണ്ട് അടപ്പൂർ നടത്തിയ വിവർത്തനം ഋജുവും ലളിതവും സുഭഗവുമാണെന്ന് മാത്യു ഉലകംതറ അതിന്റെ അവതാരികയിൽ എടുത്തുപറയുന്നുണ്ട്. ലൂർദ്ദിലെ അത്ഭുത സംഭവം പോലെ ‘ഈശ്വരനുണ്ടെങ്കിൽ’ എന്ന കൃതി ഒരു അത്ഭുതാനുഭവം തന്നെയായി നമുക്കും അനുഭവപ്പെടുന്നു.

ഒരു വിവർത്തകൻ എന്ന നിലയിൽ തൻ്റെ പ്രാഗത്ഭ്യം അണുബോംബ് വീണപ്പോൾ (1962) എന്ന കൃതിയിലും വെളിപ്പെടുത്തുന്നു. വലിയൊരു മനസ്സിന്റെ സന്നിധാനത്തിലേക്കാണ് അടപ്പൂർ നമ്മെ കൂട്ടിക്കൊണ്ടുപോ കുന്നത്. നാഗസാക്കി മെഡിക്കൽ കോളേജിലെ എക്സ്‌റേ വിദഗ്ദ്ധനായി രുന്ന ഡോ. തകാഷി നാഗായി അണുരോഗം പിടിപെട്ട് മരണ ശയ്യയിൽ കിടന്നെഴുതിയ പുസ്ത‌കമാണിത്. എം.കെ. സാനുവിൻ്റെ വാക്കുകളിൽഈ ഗ്രന്ഥം വിശുദ്ധിയുടെ ആർദ്രത പകരുന്നു. ഫ്രഞ്ചു ഭാഷയിൽ നിന്നു നേരിട്ടാണ് ഫ്രഞ്ചുപണ്‌ഡിതനായ അടപ്പൂർ ഈ ഗ്രന്ഥം വിവർത്തനം ചെയ്തത്. ഡോ. തകാഷി നാഗായിയുടെ ആത്മീയതേജസ് ഒട്ടും ചോർന്നു പോകാതെ ഈ കൃതിയുടെ ഭാഷാന്തരണം നിർവ്വഹിച്ച അടപ്പൂർ തന്റെ കലാവിരുത് കണ്ണീരിൽ കുതിർന്ന വിശുദ്ധിയായി പ്രകടിപ്പിക്കുന്നു.

സാഹിത്യത്തിന്റെ ധർമ്മം മനുഷ്യബന്ധങ്ങളെ ഉത്തേജിപ്പിക്കുന്നതും വളർത്തുന്നതും ആകണമെന്ന ചിന്തയിലേക്ക് നയിക്കുന്നതാണ് ‘ആദവും ദൈവവും’ (1986) എന്ന കൃതി. സത്യദർശനവുമായി ബന്ധമില്ലാത്ത സൗന്ദ ര്യചർച്ചയോ സ്വാതന്ത്ര്യമോ മനുഷ്യാചിതമാകുകയില്ലെന്നു ഇതിലെ പ്രബ ന്ധങ്ങളിൽ വ്യക്തമാക്കുന്നു. എം. തോമസ് മാത്യു അവതാരികയിൽ സൂചി പ്പിക്കുന്നതുപോലെ, അടപ്പൂർ എന്തെഴുതുമ്പോഴും അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നതിനെക്കുറിച്ച് സംശയമുണ്ടാകില്ല. അക്ലിഷ്ടമായി, സുദൃഢ മായ ഒരു നിലപാടിൻ്റെ വ്യക്തതയോടുകൂടി അദ്ദേഹം തനിക്കു പറയാനു ള്ളതു പറഞ്ഞുവയ്ക്കുന്നു. മനുഷ്യൻ്റെ ബുദ്ധിയെയും ചിന്തയെയും പീഡി പ്പിക്കുന്ന പ്രത്യശാസ്ത്രങ്ങളെയും ആശയങ്ങളെയും അദ്ദേഹം അടിമുടി എതിർക്കുന്നു.

അടപ്പൂർ പലപ്പോഴായി വിദേശത്തു പോയിട്ടുണ്ടെങ്കിലും ഒരു യാത്രാ വിവരണമേ എഴുതിയിട്ടുള്ളു. ‘ഞാൻ കണ്ട പോളണ്ട്’ (1964). ഇന്നത്തെ ‘സോളിഡാരിറ്റി’ പോളണ്ടിൽ ഉടലെടുക്കാത്ത ഘട്ടത്തിലായിരുന്നു അദ്ദേ ഹത്തിന്റെ യാത്ര. എന്നാൽ അതിൻ്റെ അഗ്നിനാമ്പുകൾ അദ്ദേഹം ദർശിച്ചു. ആ ‘സോഷ്യലിസ്റ്റ്’ തെരുവിൽ നിന്നു പിന്നീട് അപ്പം വേണം ഉടുതുണി വേണം എന്ന മുദ്രാവാക്യം ഉയർന്നപ്പോൾ അടപ്പൂരിൻ്റെ പ്രവചനം ശരി യെന്നു വായനക്കാർ വിലയിരുത്തി. ആധുനിക പോളണ്ടിനെ ആഴത്തിൽ മനസ്സിലാക്കാൻ ഈ കൃതി സഹായിക്കുന്നു.”

അടപ്പുരച്ചൻ്റെ പത്തു ഉപന്യാസങ്ങളുടെ സമാഹാരമാണ് മനുഷ്യനും മൂല്യങ്ങളും എന്ന കൃതി. മാറി വരുന്ന സമൂഹതതിൽ ഉരുത്തിരിഞ്ഞുവ രുന്ന മൂല്യങ്ങൾ സമൂഹത്തിൻ്റെ സമഗ്രമായ വികസനത്തിന് ഇണങ്ങുന്നവ യാണോയെന്ന അടപ്പൂരച്ചൻ്റെ ചോദ്യം അദ്ദേഹത്തിൻ്റെ ഉന്യാസങ്ങളിൽ ഉട നീളം കാണും. അടപ്പുരച്ചൻ്റെ ഉപന്യാസങ്ങളെ ചിന്തോദ്ദീപകങ്ങൾ എന്നാണ് എൻ.വി. കൃഷ്ണവാരിയർ അവതാരികയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

മനുഷ്യനും മൂല്യങ്ങളും എന്ന കൃതിയിലെ ഉപന്യാസങ്ങളെപ്പോലെ ‘ഇരുളം വെളിച്ചവും’ എന്ന ഉപന്യാസ സമാഹാരത്തിലും മുഖ്യ ചിന്ത മനു ഷ്യനെപ്പറ്റി തന്നെയാണ്. നന്മയുടെ വിജയത്തിന് ധാർമ്മിക തീരുമാനം എടുക്കേണ്ടത് മനുഷ്യൻ തന്നെയാണ് എന്ന് ഈ ലേഖനങ്ങളിൽ അദ്ദേഹം തറപ്പിച്ച് പറയുന്നുണ്ട്. ദാർശനികവും പ്രത്യയശാസ്ത്രപരവുമായ വിഷയ ങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ് ജോണും പോളും ജോൺപോളും എന്ന കൃതി. ഈ ഗ്രന്ഥത്തെപ്പറ്റി സി.പി. ശ്രീധരൻ ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു. “അടപ്പൂരിൻ്റെ ആശയസ്‌ഫുടതയ്ക്കും ആന്തരമായ ബോധ്യ ത്തിനും ഉത്തമദൃഷ്ടാന്തമാണ് ഇതിലെ തെളിവുറ്റ ഭാഷാശൈലി. ഇതിലെ പ്രധാനമായ ഒരദ്ധ്യായം മാക്‌സിസ്റ്റ് – ക്രൈസ്‌തവ സംവാദമാണ്. മാതൃഭ മി ആഴ്‌ചപ്പതിപ്പിൽ അടപ്പൂരച്ചൻ മാർപാപ്പായും കമ്മ്യൂണിസവും എന്ന ഒരു ലേഖനം എഴുതി. അതിന് മറുപടിയായി അച്ചുതമേനോൻ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. അതിൻ്റെ പ്രതികരണമായി എഴുതിയതാണ് മാർക്‌സിസ്റ്റ് ക്രൈസ്‌തസംവാദം.

കമ്മ്യൂണിസത്തിൻ്റെ തകർച്ച എന്ന ഗ്രന്ഥത്തിന് പിന്നാലെ മറ്റൊരു ഗ്രന്ഥം കൂടി അദ്ദേഹം പ്രസിദ്ധപ്പെടുത്തി. “കമ്മ്യൂണിസത്തിന്റെ ചരമക്കു റിപ്പ്” ആണ് ആ ഗ്രന്ഥം.

“കമ്മ്യൂണിസത്തിൻ്റെ തകർച്ചയിൽ കമ്മ്യൂണിസത്തിൻ്റെ അപൂർണ്ണ മായ മാനവികതയിലേക്കാണ് അടപ്പൂർ നമ്മെ കൂട്ടികൊണ്ടുപോകുന്നത്. മനുഷ്യന്റെ അധ്യാത്മികതയെ പരിഗണിക്കാത്ത മാർക്‌സിസത്തിന്റെ കേവല ഭൗതികവാദത്തിന്റെ ശൂന്യതയെ തുറന്നു കാണിക്കാൻ അടപ്പൂരിനു ഈ ഗ്രന്ഥത്തിൽ കഴിഞ്ഞു. കമ്യൂണിസവും മതവും വച്ചുപുലർത്തുന്ന വീക്ഷ ണങ്ങൾ ഇതിൽ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസത്തെപ്പറ്റി അടപ്പൂരിനുള്ള ധാരണ വളരെ തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ ചിന്തയിൽ പകയില്ല. പ്രകോപനമില്ല. അതുകൊണ്ടാണ് ഈ പുസ്‌തകം മാർക്സിസ്റ്റ് ക്രൈസ്ത വർക്കും വിമോചന വൈദികർക്കും ഒരു അഞ്ചാം സുവിശേഷമാണെന്നു കെ.പി. അപ്പൻ അതിൻ്റെ അവതാരികയിൽ വിലയിരുത്തിയത്.”

“കമ്യൂണിസം ഒരു ചരമക്കുറപ്പ്” പുറത്തിറങ്ങുമ്പോൾ സോവിയറ്റ് യൂണിയൻ എന്ന രാജ്യം തന്നെ ലോകത്തുനിന്ന് ഇല്ലാതായിരിക്കുന്നു. സോവിയറ്റ് യൂണിയൻ ചരിത്രത്തിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞു. ക്രെംലിൻ മന്ദിരത്തിൽ നിന്നും അരിവാൾ ചുറ്റിക അടയാളമുള്ള ചെങ്കൊടിയും താഴ്ന്നു. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചുവി ട്ടു. രണ്ടു വർഷം മുമ്പ് കിഴക്കൻ യൂറോപ്പിലെ മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങ ളിൽ ഉണ്ടായ മാറ്റങ്ങളുടെ തുടർച്ചയെന്നോണമാണ് സോവിയറ്റ് റിപ്പബ്ലി ക്കുകളിൽ ഉണ്ടായ ഈ മാറ്റമെന്നു മനസ്സിലാക്കുക.

ഗ്രന്ഥകാരനും ലേഖകനുമായ അടപ്പൂരച്ചൻ്റെ ലക്ഷ്യം ഒരു വ്യക്തി യെന്നനിയിലും ചിന്തകനെന്ന നിലയിലും മനുഷ്യനന്മയാണ്. കെ.സി.ബി.സി മാനവിക സാഹിത്യ അവാർഡ്, ക്രൈസ്‌തവ സാംസ്കാരികവേദിയുടെ അവാർഡ്, എ.കെ.സി.സി. സാഹിത്യ അവാർഡ്, പോൾ കാക്കശ്ശേരി അവാർഡ് തുടങ്ങിയനിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്