കേരള സഭാപ്രതികൾ-54
ജെ.എ. ചാക്കോ

കറപുരളാത്ത രാഷ്ട്രീയ പ്രവർത്തനത്തിനുടമയായ ജെ.എ. ചാക്കോ 1925 ജൂലൈ 25-ാം തീയതി കുരുവി നാൽ ചോതിരക്കുന്നേൽ കുടുംബത്തിൻ്റെ ഒരു ശാഖയായ ജീരകത്ത് വീട്ടിൽ ജനിച്ചു. പിതാവിൻ്റെ പേര് അവിരാ. മാതാവ് കടനാട്‌പള്ളി ഇടവക ചിറപ്പു റത്തേൽ കുടുംബാംഗമായ റോസമ്മ. പിതാവ് അവിരായ്ക്ക് മുത്തോലി യിൽ കച്ചവടമായിരുന്നു. പാലായിലും, പൈകയിലും, കൊരട്ടി, എരുമേലി എന്നിവിടങ്ങളിലും കച്ചവടം വ്യാപകമായി നടത്തി. ചാക്കോയ്ക്ക് 2 വയ സ്സുള്ളപ്പോൾ പിതാവ് ഉരുളികുന്നത്ത് കുറെസ്ഥലം വാങ്ങി താമസം അങ്ങോ ട്ടുമാറ്റി.വിളക്കുമാടം കർമ്മലീത്താമഠം വക സ്‌കൂളിലായിരുന്നു നേഴ്സറിവിദ്യാഭ്യാസം. പിന്നീട് ചെങ്ങളം സെൻ്റ് ആൻ്റണീസ് മലയാളം സ്‌കൂൾ,മണലുങ്കൽ സെന്റ് അലോഷ്യസ് യു.പി.സ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ചു.തേർഡ് ഫാറം മണലുങ്കൽ സ്‌കൂളിൽനിന്നു പാസ്സായ ചാക്കോ മാന്നാനംസെന്റ് എഫ്രേംസ് ഹൈസ്‌കൂളിൽ ചേർന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസംപൂർത്തിയാക്കി. ചെങ്ങളം സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യസമരം സജീവമായിരുന്നു. അന്ന് സ്വാതന്ത്ര്യസമരകാലത്ത് കീജെയ് വിളിച്ചതിന് അദ്ധ്യാപകരുടെ തല്ല് പലപ്രാവശ്യം ചാക്കോയ്ക്ക് ലഭിക്കുകയുണ്ടായി. മാന്നാനം സ്കൂ‌ളിൽ ബോർഡിംഗിൽനിന്നാണ് പഠിച്ചത്. അവിടുത്തെ ബഹു.വൈദികരുടെ ഉപദേശവും മാർഗദർശനവും ശ്രീ. ചാക്കോയുടെ ജീവിതവിജയത്തിന് ഏറെ സഹായിച്ചു. മാന്നാനത്തെ ബഹു.വൈദികരുടെനിർദേശാനുസരണം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ചേർന്നു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ബി.എ. എക്കണോമിക്‌സ് ഡിഗ്രി എടുത്തശേഷംഎറണാകുളം ലോ കോളേജിൽ ചേരുകയും 1953-ൽ നിയമപഠനം പൂർത്തിയാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസകാലത്ത് പ്രസംഗമത്സരത്തിനും അഭിനയ ത്തിനും ഒട്ടേറെ സമ്മാനങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ബാസ്ക്കറ്റ് ബോളും ഫുട്ബോളും കളികളിൽ അദ്ദേഹം സമർത്ഥനായിരുന്നു. തേവര കോളേജിൽ പഠിച്ചിരുന്ന കാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ ഒരു പ്രൈവറ്റ് സ്‌കൂളിൻ്റെ ഉൽഘാടനത്തിന് അവിടെ വരികയുണ്ടായി. തിരുവിതാംകൂറിൽ ക്രിസ്‌ത്യാനികൾക്കെതിരായി പ്രവർ ത്തിച്ചുകൊണ്ടിരുന്ന സർ സി.പി.യെ കരിങ്കൊടി കാണിക്കുന്നതിനും മറ്റും തിരുവിതാംകൂർകാരായ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. ചാക്കോയുടെ സഹ പാഠികളായിരുന്ന പിൽക്കാലത്ത് മന്ത്രിമാരായിരുന്ന ബേബി ജോൺ, ബി. വെല്ലിംഗ്‌ടൺ തുടങ്ങിയവരും മന്ത്രിയായിരുന്ന പി.റ്റി. ചാക്കോയുടെ സഹോ ദരൻ പി.റ്റി. തോമസും പി.ജെ.ജോസഫ് കുഞ്ഞും, ആന്റണി അധികാരവും എല്ലാം ഒത്തൊരുമിച്ച് സി.പി.യെ കരിങ്കൊടി കാണിക്കാൻ ചാക്കോയും മുന്നി ട്ടിറങ്ങി. കോളേജിലെ മറ്റു സുഹൃത്തുക്കളും വൈദികരും പ്രതിഷേധ ജാഥ യേയും സമരത്തേയും പിന്താങ്ങിയിരുന്നു. അതേ തുടർന്നുണ്ടായ ലാത്തി ചാർജിൽ ബേബി ജോണിനും, ആൻ്റണി അധികാരത്തിനും, ബി.വെല്ലിംഗ്ട ണും, പി.റ്റി.തോമസിനും, ജെ.എ. ചാക്കോയ്ക്കും ഗുരുതരമായി പരിക്കുപ റ്റുകയുണ്ടായി. പോലീസ് ലാത്തിചാർജിനെത്തുടർന്ന് കല്ലേറും ഉണ്ടായി

തേവരയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അവധിക്ക് വീട്ടിലേക്കു പോരുമ്പോൾ സ്വാതന്ത്ര്യസമരത്തെപ്പറ്റി വിശദീകരിക്കുന്ന പത്രങ്ങളും ലഘു ലേഖകളും വാങ്ങി ആരുംകാണാതെ ബാഗിനുള്ളിൽവച്ച് നാട്ടിൽ കൊണ്ടു വരികയും മറ്റുള്ളവർക്ക് വായിക്കുവാൻ കൊടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം പോലീസുകാർ വൈക്കം തണ്ണീർമുക്കം ജെട്ടികളിൽവച്ച് ചാക്കോ യെപിടികൂടി ചോദ്യം ചെയ്യുകയും പത്രങ്ങളും ലഘുലേഖകളും പോലീസ് കൈയടക്കുകയും മർദ്ദിക്കുകയും ചെയ്‌തു. കോളേജിൽ പഠിക്കുന്ന കാലത്ത് പാലായിലെ ഒരു രഹസ്യകേന്ദ്രത്തിൽ വച്ച് കോൺഗ്രസ്സ് മെമ്പർഷിപ്പ് ശ്രീ. ആർ.വി.തോമസ്, ചാക്കോയ്ക്ക് നൽകി. അപ്പോൾ പ്രൊഫ.കെ.എം.ചാ ണ്ടിയും അവിടെ സന്നിഹിതനായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം കോട്ടയം പാർലമെന്റ് മണ്‌ഡലത്തിൽനിന്നും പി.റ്റി.ചാക്കോ കോൺസ്റ്റിറ്റ്യുവൻസ് അസംബ്ലിയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തെ വിജയിപ്പിക്കുവാൻ ജെ. എ. ചാക്കോയും അഹോരാത്രം പരിശ്രമിക്കുകയുണ്ടായി.

1953-ൽ മുഹമ്മയിൽ പട്ടാറയിൽ അലക്‌സാണ്ടറുടെയും തെറമ്മയു ടെയും മൂത്തമകൾ കാതറൈനിനെ വിവാഹം ചെയ്‌തു. 1955 ജൂൺ 21-ാം തീയതി അഭിഭാഷകനായി എൻറോൾ ചെയ്‌തു. മുൻ അഡ്വ.ജനറൽ എസ്സ് നാരായണൻ പോറ്റിയാണ് ചാക്കോയെ ചീഫ് ജസ്റ്റീസിന് പരിചയപ്പെടുത്തി കൊടുത്തത്. നാരായണൻപോറ്റിയുടെ ഉപദേശപ്രകാരം കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിൽ മുളവേലി നീലകണ്‌ഠപിള്ളയുടെ ജൂണിയറായി പ്രാക്ടീസ് ആരംഭിച്ചു. അവിടെനിന്നും കോട്ടയത്തേക്കും പിന്നീട് 1956-ൽ പാലായിൽ സബ്‌കോടതിയാരംഭിച്ചപ്പോൾ പി.റ്റി. ചാക്കോയുടെ നിർദ്ദേശാ നുസരണം പാലായിലേക്കും പ്രാക്ടീസ് മാറ്റി. അഭിഭാഷകവൃത്തിയോടൊപ്പം സജീവകോൺഗ്രസ് പ്രവർത്തനത്തിലും അദ്ദേഹം പങ്കാളിയായി. 1957-ൽ നടന്ന കെ.പി.സി.സി. തിരഞ്ഞെ ടുപ്പിൽ മീനച്ചിൽ നിയോജകമണ്ഡലത്തിൽനിന്നും ചാക്കോ തിരഞ്ഞെടു ക്കപ്പെട്ടു. ആ തിരഞ്ഞെടുപ്പിൽനിന്നും പിന്മാറിയാൽ അയ്യായിരം രൂപാ പാരി തോഷികം തരാമെന്ന് എതിർസ്ഥാനാർത്ഥി ഏജൻ്റുമാർ മുഖാന്തിരം അഭ്യർത്ഥിച്ചെങ്കിലും ചാക്കോ അതിന് തയ്യാറായില്ല.

1957-ലെ മുണ്ടശ്ശേരി വിദ്യാഭ്യാസപദ്ധതിക്കെതിരായി നടന്ന സമര ത്തിലും വിമോചനസമരത്തിലും സജീവമായി ചാക്കോ പങ്കെടുത്തു. കള ക്ടറേറ്റ് ഉപരോധത്തിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും രണ്ടാഴ്ച കോട്ടയം ജയിലിൽ പാർപ്പിക്കുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടു പ്പിൽ പി.റ്റി. ചാക്കോ ആഭ്യന്തരമന്ത്രിയായി. അപ്പോൾ പാലാ കോടതിയിലെ ഗവൺമെന്റ് പ്ലീഡറായി പി.റ്റി.ചാക്കോ, ജെ.എ. ചാക്കോയെ നിയമിച്ചു.

1964-ൽ ഗവൺമെന്റ്റ് പ്ലീഡർ സ്ഥാനം രാജിവയ്ക്കുകയും പി.റ്റി.ചാ ക്കോയോട് കോൺഗ്രസ്സ് കാണിച്ച അവഗണനയെ തുടർന്ന് കേരളാ കോൺഗ്രസ്സ് എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് രൂപം കൊടുക്കുവാൻ മാത്ത ച്ചൻ കുരുവിനാക്കുന്നേൽ, കെ.എം. ജോർജ്, ചെറിയാൻ കാപ്പൻ, ഇ.ജോൺ ജേക്കബ്ബ് തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിക്കുകയും ചെയ്‌. 1965-ൽ നടന്ന തിരഞ്ഞെടുപ്പിൽ അകലക്കുന്നം നിയോജകമണ്‌ഡല ത്തിൽനിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. അന്ന് മന്ത്രിസഭ ഉണ്ടാക്കാൻ അനുവദിക്കാതെ കേരളത്തിൽ പ്രസിഡന്റു ഭരണം ഏർപ്പെടുത്തി. പിന്നീട് 1967-ൽ നടന്ന തിരഞ്ഞെടുപ്പിൽ സപ്തകക്ഷിമു ന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും കേരളാകോൺഗ്രസ്സിന് 6 സീറ്റും കോൺഗ്രസ്സിന് 9 സീറ്റും ലഭിക്കുകയും ചെയ്തു. വിജയിച്ച ആറു പേരിൽ ഒരാൾ ശ്രീ. ജെ.എ. ചാക്കോയായിരുന്നു. സപ്‌തകക്ഷിമന്ത്രിസഭ യുടെ പതനത്തെത്തുടർന്ന് 1970-ൽ നടന്ന തിരഞ്ഞെടുപ്പിലും ജെ.എ. ചാക്കോ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാൽ 1976-ൽ നടന്ന നിയമ സഭാമണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിൽ അകലക്കുന്നം മണ്ഡലം ഇല്ലാ താക്കാൻ ചിലർ ഗൂഡശ്രമം നടത്തി. അദ്ദേഹത്തിന് വൻഭൂരിപക്ഷം കിട്ടി യിരുന്ന എലിക്കുളം പഞ്ചായത്ത് കാഞ്ഞിരപ്പള്ളി മണ്‌ഡലത്തിലും കൊഴു വനാൽ പാലാ മണ്‌ഡലത്തിലും കിടങ്ങൂർ കടത്തുരുത്തി മണ്ഡലത്തിലും

ചേർത്ത് അകലക്കുന്ന്‌ മണ്‌ഡലം ഇല്ലാതാക്കി.

10 വർഷം നിയമസഭാംഗമായിരുന്ന ശ്രീ.ചാക്കോ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുകയും നിയമസഭാകമ്മിറ്റികളുടെയും പാർല മെൻ്ററികമ്മറ്റികളുടെയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നിയ മസഭാംഗമായിരിക്കുമ്പോൾ കേരളസഹകരണ നിയമംപോലുള്ള നിരവധി നിയമങ്ങളുടെ സെലക്ട് കമ്മറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി, പബ്ലിക് അണ്ടർടേക്കിംഗ് കമ്മറ്റി എന്നിവയുടെ ചെയർമാനായും പലപ്രാവശ്യം പ്രവർത്തിച്ചിട്ടുണ്ട്.കേരളാകോൺഗ്രസ്സിലെ സ്ഥാപകനേതാക്കന്മാരായ മാത്തച്ചൻ കുരു വിനാക്കുന്നേലിനെയും ഇ.ജോൺ ജേക്കബ്ബിനെയും കേരളാകോൺഗ്ര സ്സിൽനിന്നും സസ്പെൻ്റ് ചെയ്‌തപ്പോൾ ഒറിജിനൽ കേരളാകോൺഗ്രസ്സ് എന്ന ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതിൽ ചാക്കോസാർ നിർണ്ണായക പങ്കുവഹിച്ചു. 1977-ൽ ആ പാർട്ടി കോൺഗ്രസ്സിൽ ലയിച്ചു. കോൺഗ സ്സിൽനിന്നും ഉണ്ടായ അവഗണനയെ തുടർന്ന് ഒറിജിനൽ കേരളാകോൺഗ്ര സ്സുകാർ കോൺഗ്രസ്സിൽനിന്നും രാജിവച്ചു. ജെ.എ. ചാക്കോ രാഷ്ട്രീയത്തോട് വിടപറഞ്ഞ് അഭിഭാഷകവൃത്തിയിൽ തുടർന്നു.

1977-ൽ നിയമസഭാംഗമായിരിക്കുമ്പോൾ ഹൈദ്രാബാദിൽ നടന്ന കത്തോലിക്കാ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെങ്ങളത്ത് ഇറ്റാലിയൻ കന്യാസ്ത്രികളുടെ വകയായ മേഴ്‌സി ഹോസ്‌പിറ്റൽ സ്ഥാപി ക്കുന്നതിന് കോൺഫ്രൻസിൻ്റെ അനുമതി വാങ്ങിക്കുകയും ചെയ്തു‌. 1982-ൽ പാലാ നിയോജകമണ്‌ഡലത്തിൽനിന്നും ഇടതുപക്ഷത്തിന്റെ പിന്തു ണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി ശ്രീ.കെ.എം.മാണിക്കെതിരെ മത്സ രിച്ചു. ചെറിയഭൂരിപക്ഷത്തിന് അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് സഹകര ണരംഗത്ത് പ്രവർത്തിക്കുകയും പാലാ മിൽക്ക് സൊസൈറ്റിയിൽ പലപ്രാ വശ്യം പ്രസിഡന്റ്റ് പദവി അലങ്കരിക്കുകയും ചെയ്തു‌. 1980 മുതൽ പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു. മീനച്ചിൽ കാർഷിക വികസന ബാങ്ക്, പൂവരണി സഹകരണ ബാങ്ക്, എലി ക്കുളം സഹകരണ ബാങ്ക്, പാലാ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും കടനാട്, കൊഴുവനാൽ, ഈരാറ്റുപേട്ട, മീനച്ചിൽ ഗ്രാമപഞ്ചായത്തുകളുടെ നിയമോ പദേഷ്ടാവായും പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു.

മീനച്ചിൽ താലൂക്കിലെ 2000-ാമാണ്ടിലെ മികച്ച സഹകാരിക്കുള്ള

അവാർഡും പ്രശസ്‌തി പത്രവും അദ്ദേഹത്തിന് ലഭിച്ചു. സഹകരണ

സർക്കിൾ യൂണിയൻ്റെ അവാർഡ് 2001-ലും ലഭിച്ചു. അഭിഭാഷക വൃത്തി യിൽ 50 വർഷം 21-06-2005-ൽ പൂർത്തിയാക്കി. പാലാ അർബൻ അസോ സിയേഷൻ്റെ ആഭിമുഖ്യത്തിൽ അഭിഭാഷകവൃത്തി സ്വീകരിച്ചതിന്റെ സുവർണ്ണജൂബിലിയാഘോഷിക്കുകയും ചെയ്‌തു. ജൂബിലിയാഘോഷചട ങ്ങിൽവച്ച് ഹൈക്കോടതി ജഡ്‌ജി ബഹു.സി.എൻ. രാമചന്ദ്രൻനായർ, ചാക്കോസാറിന് അവാർഡ് നൽകിയാദരിച്ചു. ചാക്കോസാറിൻ്റെ ജൂണിയർ അഭിഭാഷകർ ഒരു മെമന്റോയും സമ്മാനിച്ചു.

2001-ൽ വിവാഹത്തിൻ്റെ സുവർണ്ണജൂബിലിയും വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി.

ജഗദൽപൂർ ബിഷപ്പായിരുന്ന ദിവംഗതനായ മാർ പൗലീനോസ് ജീര

കത്തിന്റെ പിതൃസഹോദരൻ്റെ പൗത്രനാണ് ചാക്കോ സാർ