കേരള സഭാപ്രതികൾ-55
റവ. ഫാ. ചാക്കോ കാഞ്ഞുപറമ്പിൽ SDB (മണിമലത്തറ ചാക്കോച്ചൻ )
പത്തുമക്കളും ഇരുപത്തഞ്ച് കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാ മുള്ള ഒരു കുട്ടനാടൻ കർഷകപ്രമാണി-നിരവധി ബോട്ടുസർവ്വീസുകളുടെ ഉടമ-പമ്പിംങ്ങ് കോൺട്രാക്റ്റർ-സർക്കാർ വക ജലഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥൻ-പൊതു ജനസേവകൻ-എന്നീ നിലകളിലെല്ലാം കുട്ടനാട്ടു കാർക്കു ഏറെ പരിചിതനായ മണിമലത്തറ ചാക്കോച്ചൻ എന്നറിയപ്പെടുന്ന ചാക്കോ കാഞ്ഞൂപറമ്പിൽ ഇന്ന് ഒരു സലേഷ്യൻ സന്യാസവൈദികനാണ്. കുടുംബപരമായ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം എഴുപതാം വയസ്സിൽ വൈദികനായ അദ്ദേഹം ഇന്ന് ആലപ്പുഴ യിലും പരിസരപ്രദേശങ്ങളിലും ആദ്ധ്യാത്മിക ശുശ്രൂഷ നടത്തുകൊണ്ടിരി ക്കുന്നുവെന്നത് കേരളസഭയുടെ ആധുനിക കാലചരിത്രത്തിലെ ഒരു അപൂർവ്വ സംഭവമാണ്. ഇന്നും ചുറുചുറുക്കോടെ പൗരോഹിത്യ ശുശ്രൂഷ നടത്തികൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ ജീവിതം ദൈവവിളിയുടെ ചില നിഗൂ ഢതകൾ വെളിപ്പെടുത്തുകയാണ്. ഏത് പ്രായത്തിലും ജീവിതാന്തസിലു മുള്ളവരെ ദൈവം പ്രത്യേകമായ ചില ദൗത്യങ്ങളുടെ നിർവഹണത്തിനായി വിളിയ്ക്കുന്നുവെന്നുള്ളതിൻ്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
കുട്ടനാട്ടിലെ ചേന്നങ്കരി ഗ്രാമത്തിലെ കാഞ്ഞുപറമ്പിൽ കുഞ്ചെറിയ-മ റിയാമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ മൂത്തവനായി 1925 ആഗസ്റ്റ് 5 ന് ജനിച്ച ഇദ്ദേഹത്തിന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചേന്നങ്കരിയിലും പുളി കുന്നിലുമായിരുന്നു. കോളേജ് വിദ്യാഭ്യാസം ത്രിശ്ശിനാപ്പള്ളി സെന്റ് ജോസഫിൽ ഈശോ സഭാവൈദികരുടെ ശിക്ഷണത്തിലും. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുമുമ്പ്‌തന്നെ മാതാപിതാക്കളുടെ ആഗ്ര ഹപ്രകാരം 19-ാം വയസ്സിൽ വിവാഹിതനായി. ആലപ്പുഴ വടക്കേക്കളം ഷെവ. പോത്തൻ ജോസഫിൻ്റെ കൊച്ചുമകൾ മേരി (തങ്കമ്മ ) യായിരുന്നു വധു. കുട്ടനാട്ടിലെ പലയിടങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കുടുംബ വക നെൽപാടങ്ങളിലെ കൃഷികാര്യങ്ങളിൽ അപ്പനെ സഹായിച്ചുകൊണ്ട് ജീവിതം ആരംഭിച്ചു. തുടർന്ന് പാടശേഖരങ്ങളിലെ പമ്പിങ്ങ് കോൺട്രാ ക്റ്റ് ഏറ്റെടുത്തു. 1950 മുതൽ ചങ്ങനാശ്ശേരി-ആലപ്പുഴ, അമ്പലപ്പുഴ തകഴി- തലവടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വന്തം നിലയിൽ ബോട്ടുസർവ്വീസ് നടത്തി. 1957 -ലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് സ്വകാര്യബോട്ടു സർവ്വീസുകൾ (ജലഗതാഗതം) ദേശസാൽക്കരിച്ചപ്പോൾ സ്വന്തം ബോട്ടു സർവ്വീസ് ഇല്ലാതെയായി. ബോട്ടുടമയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സേവനവും ഗവൺ മന്റ് ഏറ്റെടുത്തു. അങ്ങനെ സർക്കാർ വക ജലഗതാഗതവകുപ്പിൽ ഡിസ “ട്രിക്റ്റ് സ്റ്റേഷൻ മാസ്റ്ററായി അദ്ദേഹം നിയമിതനായി. ചങ്ങനാശ്ശേരി-ആല പ്പുഴ, കൊല്ലം-കൊച്ചി, എന്നീകേന്ദ്രങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. അതോടൊപ്പംതന്നെ കൃഷികാര്യങ്ങളിലും, P.W.D.കോൺട്രാക്റ്റ്, ബാങ്കിംഗ് സഹകരണം തുടങ്ങിയ പലമേഖലകളിലും അദ്ദേഹത്തിന് നല്ലസേവനം കാഴ്ചവെയ്ക്കാൻ സാധിച്ചു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തികഞ്ഞ ആത്മാർത്ഥതയും, സാമൂഹ്യപ്രതിബദ്ധതയും പുലർത്തിയിരുന്നു.
അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഒരുദാഹരണം. ബോട്ടു സർവ്വീസ് സർക്കാർ ദേശസാൽക്കരിച്ചശേഷം തിരുവിതാംകൂർ ഭാഗത്ത് അവശേഷിച്ച എക സ്വകാര്യബോട്ട് ഓപ്പറേറ്റർ ചാക്കോച്ചനായിരുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തി അദ്ദേഹം ബോട്ടുമാസ്റ്റർ, ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ, തുടങ്ങി ജലഗതാഗതവുമായി ബന്ധപ്പെട്ട ജോലികളിൽ നിരവധി ചെറുപ്പക്കാർക്ക് പരിശീലനം നൽകുകയും ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ അവർക്കു ജലഗതാഗത വകുപ്പിൽ ജോലി ലഭിക്കുകയും ചെയ്തു. സർക്കാരിന് ഇങ്ങനെയൊരു പരിശീലന പരിപാടി ഇല്ലായിരുന്നു വെന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ് ചാക്കോച്ചന്റെ സേവനത്തിന്റെ മഹത്ത്വം നാം മനസ്സിലാക്കുക.
ചാക്കോച്ചന്റെ കുടുംബ ജീവിതം ഏതർത്ഥത്തിലും ദൈവാനുഗ്രഹം നിറഞ്ഞതായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ തങ്കമ്മ ഒരു കുടുംബിനി യെന്നനിലയിൽ ഒരു മാതൃകാ വനിതയായിരുന്നു. കുടുംബത്തിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുകയും അതോടൊപ്പം തന്നെ പ്രാർത്ഥനയുടേതായ ഒരു ജീവിതം നയിക്കുകയും ചെയ്‌ത ആ സാധ്വി ചാക്കോച്ചൻ്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. അവരുടെ ജീവിതത്തിൻ്റെ അവസാന നാളുകളിലൊരു സംഭവമുണ്ടായി. ഭാര്യയുടെ നിരന്തരമായ പ്രാർത്ഥന കണ്ടുകൊണ്ടിരുന്ന ചാക്കോച്ചൻ ഒരു ദിവസം തമാശയായിട്ടിങ്ങനെ പറഞ്ഞു “ഏതെങ്കിലും മഠ ത്തിൽ ചേർന്നാൽ നിനക്കു സമാധാനമായി ദീർഘനേരം പ്രാർത്ഥിക്കാമായി രുന്നല്ലോ” എന്ന് . “ഏതെങ്കിലും സന്യാസശ്രമത്തിൽ ചേർന്ന് പ്രാർത്ഥി ക്കേണ്ടതെങ്ങനെയെന്ന് ഞാനും പഠിക്കുവാൻ പോവുകയാണ്” എന്നുകൂടി ചാക്കോച്ചൻ കൂട്ടിച്ചേർത്തു. പിന്നീടൊരിക്കൽ ഭാര്യ ഗൗരവമായിതന്നെ ചാക്കോച്ചനോട് പറഞ്ഞു “എൻ്റെ പൊന്നെ, ഞാൻ താമസിക്കാതെ തന്നെ മരിക്കും. അപ്പോൾ നിങ്ങൾക്ക് ആശ്രമത്തിൽ ചേർന്ന് പ്രാർത്ഥനാ ജീവിതം ആകാമല്ലോ.” അപ്രതീക്ഷിതമായി വന്ന ഈ വാക്കുകൾ ചാക്കോച്ചന്റെ ജീവിതത്തെ വല്ലാതെ ഉലച്ചു. നാലഞ്ചുമാസങ്ങൾക്കുശേഷം അവർ രോഗി ണിയായി. പല ആശുപത്രികളിലും ചികിത്സിച്ചുനോക്കിയെങ്കിലും ഫലമു ണ്ടായില്ല. വൃക്കയുടെ പ്രവർത്തനത്തിലെ തകരാറും കുറഞ്ഞ രക്തസ മ്മർദ്ദവുമായിരുന്നു അസുഖം. 41 വർഷത്തെ കുടുംബജീവിതത്തിന് അന്ത്യംകുറിച്ചുകൊണ്ട് ആ പുണ്യചരിത ഇഹലോകവാസം വെടിഞ്ഞു. ഭാര്യമരി ക്കുമ്പോൾ ചാക്കോച്ചന് അറുപതുവയസ്സായിരുന്നു. ഭാര്യയുടെ പുണ്യജി വിതവും പെട്ടെന്നുണ്ടായ മരണവും വേർപാടിന് മുമ്പ് ആശ്രമജീവി തത്തെക്കുറിച്ച് അവർ നല്‌കിയ സൂചനയുമെല്ലാം ചാക്കോച്ചന്റെ ജീവിത ത്തിലെ ഒരു വഴിത്തിരിവായി.
1945 മുതൽ 1985 വരെയുള്ള 41 വർഷത്തെ കുടുംബജീവിതം ചാക്കോ തങ്കമ്മ ദമ്പതികൾക്കു പത്തുമക്കളെ (5 ആണും 5 പെണ്ണും) സമ്മാ നിച്ചു. ഇവരിൽ മൂത്തകുട്ടി ഏതാനും മണിക്കൂറുകൾ മാത്രമെ ജീവിച്ചിരു ന്നുള്ളു. ബാക്കി ഒമ്പതുമക്കൾക്കു പുറമെ 25 പൗത്രീ പൗത്രന്മാരും അവ രുടേതായ കുഞ്ഞുമക്കളുമെല്ലാമുള്ള ഒരു വലിയ കുടുംബത്തിന്റെ തലവ നായിരുന്ന ചാക്കോച്ചൻ കുടുംബസംബന്ധമായ ചുമതലകളും ഉത്തരവാദി ത്തങ്ങളുമെല്ലാം ഭംഗിയായിതന്നെ നിർവ്വഹിച്ചുകൊണ്ടിരുന്നു.
ഭാര്യയുടെ മരണത്തിന് പുറമെ സന്യാസ ജീവിതത്തെ കുറിച്ച് ചിന്തി ക്കുവാൻ മണിമലത്തറ ചാക്കോച്ചനെന്ന കർഷകപ്രമാണിയെ പ്രേരിപ്പിച്ച മറ്റൊരു മരണംകൂടി കുടുംബത്തിലുണ്ടായി. സലേഷ്യൻ സന്യാസസഭ യിൽ വൈദികനായി ചേർന്ന അദ്ദേഹത്തിൻറെ രണ്ടാമത്തെ മകൻ ഫിലി പ്പിന്റെ അകാലത്തിലുള്ള നിര്യാണമായിരുന്നു അത്. സലേഷ്യൻ സന്യാ സസമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകിയ ഫിലിപ്പ് വൈദികപഠനം പൂർത്തിയാക്കി 1976 ഡിസംബറിൽ പൗരോഹിത്യം സ്വീകരിച്ച് റോമിൽ ഉന്ന തപഠനം നടത്തിയശേഷം ഷില്ലോങ്ങിലുള്ള തിയോളജി കോളേജിൽ ബൈബിൾ പ്രൊഫസറായി നിയമിതനായി. രണ്ടുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഗുരുതരമായ രോഗം ബാധിച്ചു. മജ്ജസംബന്ധമായ രോഗ ത്തിന് വെല്ലൂരിൽ വിദഗ്‌ധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എല്ലാവരെയും ദുഃഖത്തിലാഴ്ത്തികൊണ്ട് 1983 ജൂലൈ 7 ന് ആ യുവവൈ ദികൻ ഇഹലോകവാസം വെടിഞ്ഞു. സലേഷ്യൻ സഭയുടെ തിരുപത്തൂ രുള്ള സേക്രട്ട് ഹാർട്ട് കോളേജ് സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്ക്‌കരിച്ചു.
യുവവൈദികനായിരുന്ന മകന്റെയും സ്‌നഹനിധിയായ ഭാര്യയുടെയും അടുത്തടുത്തുള്ള വേർപാട് ചാക്കോച്ചൻ്റെ ജീവിതത്തെ വല്ലാതെ വേദനി പ്പിച്ചു എന്നുമാത്രമല്ല ദൈവവുമായി കൂടുതലടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്‌തു. ആഴത്തിലുള്ള ക്രിസ്‌തീയ വിശ്വാസവും വിശ്വാ സത്തിലധിഷ്ഠിതമായ ജീവിതവും ചാക്കോച്ചനെ പുതിയൊരു ജീവിതരീതി സ്വീകരിക്കുവാൻ – സന്യാസവൈദികനാകുവാൻ – വഴിയൊരുക്കി. സലേ ഷ്യൻ സന്യാസ സഭയുടെ നഷ്ടപ്പെട്ട നവ വൈദികനു പകരം സ്വന്തം ജീവിതം തന്നെ ബലി അർപ്പിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. നിരന്തര മായ പ്രാർത്ഥനയിലൂടെ അദ്ദേഹത്തിൻറെ ആഗ്രഹം ദൈവം സാധിച്ചു കൊ ടുത്തു. സലേഷ്യൻ സഭയുടെ മുഖ്യ പ്രവർത്തന മേഖലയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധികാരികളുമായി അദ്ദേഹം ബന്ധപ്പെട്ടു. ചാക്കോച്ചന്റെ ജീവിത പശ്ചാത്തലവും വിശ്വാസ തീഷ്‌ണതയും മനസ്സിലാ ക്കിയിരുന്ന സലേഷ്യൻ സന്യാസ സഭാധികൃതർ അനുഭാവപൂർവ്വമായ ഒരു നിലപാട് സ്വീകരിച്ചു. സഭയിലേയ്ക്കു സ്വീകരിക്കുവാൻ അവർ രണ്ടു വ്യവ സ്ഥകൾ വച്ചു. ഒന്ന്, സഭയിൽ ചേരുന്നതിനുമുൻപ് വീട്ടുകാര്യങ്ങളെല്ലാം സെറ്റിൽ ചെയ്യണം. രണ്ട് വീട്ടുകാരുടെയെല്ലാം സമ്മതം ഉണ്ടാവണം. എന്നാൽ മക്കളുടെ പ്രത്യേകിച്ച് പെൺമക്കളുടെ സമ്മതം അത്ര എളുപ്പമല്ലാ യിരുന്നു. അമ്മയെ നഷ്‌ടപ്പെടുന്നവർക്കു അപ്പനെയും നഷ്ട്‌ടപ്പെടുക എന്നത് ദുഖഃകരമായി. എന്നാൽ കുറച്ചുനാളുകൾക്കുശേഷം അവരും അപ്പന്റെ ആഗ്ര ഹത്തിനു വഴങ്ങി.
അങ്ങനെ വീട്ടുകാര്യങ്ങളെല്ലാം തീർപ്പാക്കിയശേഷം മക്കളുടെ സമ്മ തത്തോടുകൂടി പുതിയൊരു ജീവിതത്തിലേക്ക് – സന്യാസവൈദികാന്തസി ലേക്ക് പ്രവേശിക്കുവാനായി സലേഷ്യൻ സഭയുടെ ആസ്സാം പ്രവിശ്യയുടെ കേന്ദ്രമായ ഗുവാഹത്തിയിലേക്ക് യാത്രയായി. കൊച്ചുമക്കളുടെ മാത്രം പ്രായമുള്ള യുവാക്കളോടൊപ്പം നൊവീഷ്യേറ്റു നടത്തി. തുടർന്ന് ഫിലോ സഫിയും ദൈവശാസ്ത്രവും പഠിച്ചു. മകൻ ഫിലിപ്പു പ്രഫസറായിരുന്ന ഷില്ലോങ്ങിലെ സേക്രട്ട് ഹാർട്ട് തിയോളജിക്കൽ കോളേജിലായിരുന്നു ദൈവ ശാസ്ത്രപഠനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സലേഷ്യൻ കേന്ദ്രങ്ങളിലായിട്ടായിരുന്നു പഠനവും പരിശീലനവും. പരീ ശീലനം പൂർത്തിയാക്കി നാട്ടിലെത്തിയ ചാക്കോച്ചൻ 1995 മെയ് നാലാം തീയതി സ്വന്തം ഇടവകയായ ചേന്നങ്കരിയിലെ സെൻ്റ് ജോസഫ്‌സ് ദേവാ ലയത്തിൽവെച്ച് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പൗവ ത്തിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. നവപുരോഹിതനപ്പോൾ പ്രായം 70 ആയിരുന്നു. ഭാര്യമരിച്ചിട്ട് അപ്പോൾ പത്തുവർഷം കഴിഞ്ഞിരുന്നു.
സലേഷ്യൻ സന്യാസവൈദികനായ ശേഷം വടക്കുകിഴക്കൻ സംസ്ഥാ നങ്ങളിലെ ഏതാനും ഇടവകകളിലും സ്ക്കൂളുകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. എന്നാൽ അവിടുത്തെ നിരവധിയായ ഗിരിവർഗ്ഗക്കാരുടെ വ്യത്യ സ്ഥമായ ഭാഷകൾ പഠിച്ചെടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഫല പ്രദമായ അജപാലന ശുശ്രൂഷയ്ക്കു ഭാഷ തടസ്സമായതിനാൽ രണ്ടര വർഷ ങ്ങൾക്കുശേഷം അദ്ദേഹത്തെ ആദ്യം ബാംഗ്ലൂരിലേക്കും പിന്നീട് കേരളത്തി ലേക്കും സ്ഥലം മാറ്റി. കേരളത്തിലെ അദ്ദേഹത്തിൻ്റെ ആദ്യ സേവനകേ ന്ദ്രം പള്ളുരുത്തിയിലുള്ള ഡോൺ ബോസ്കോ ഭവനമായിരുന്നു. അവിടെ അനാഥ ബാലൻമാർക്കായി സഭ നടത്തിയിരുന്ന സ്നേഹഭവന്റെ മേൽനോ ട്ടമായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ദൗത്യം. അടുത്തുള്ള ആശുപത്രികളിലെ രോഗികളെ കാണുവാനും വീടുകൾ സന്ദർശിക്കാനും അടുത്തുള്ള ദേവാല യങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ബലി അർപ്പിക്കുവാനും കുമ്പസാരം കേൾക്കുവാനും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ബലി അർപ്പിക്കുവാനും കുമ്പസാരം കേൾക്കുവാനും പ്രാർത്ഥനാ ശുശ്രൂഷകൾ കഴിപ്പി ക്കുവാനും അടുത്തുള്ള ഏത് സ്ഥലത്തുനിന്നു ആവശ്യപ്പെട്ടാലും അദ്ദേഹം പോകുമായിരുന്നു