കേരള സഭാപ്രതികൾ-52

പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ

വാഴ്ത്തപ്പെട്ട അൽഫോൺസാമ്മയുടെ ജീവിതം കൊണ്ട് ധന്യമായ ഭരണാങ്ങാനത്ത് സ്ഥാപിതമായ ചെറു പുഷ്‌പ മിഷൻ ലീഗിന് ഭാരത സഭാ ചരിത്രത്തിൽ വലുതായ പ്രാധാന്യ മുണ്ട്. ദൈവവിളികൾ വർദ്ധിപ്പിക്കുന്നതിലും മിഷൻ ചൈതന്യം ബാലികാ ബാലന്മാരിലും യുവതീ യുവാക്കളിലും വളർത്തുന്നതിനും നിർണ്ണായകമായ പങ്ക് വഹിച്ച സംഘടനയാണ് മിഷൻ ലീഗ്.

കേരളത്തിന്റെ പ്രേഷിത പ്രവർത്തന ചരിത്രത്തിൽ സുപ്രധാന നാഴി ക്കല്ലായ മിഷൻ ലീഗിൻ്റെ സ്ഥാപക നേതാവാണ് പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ. ഭാരത സഭയുടെ പ്രേഷിത പ്രവർത്തന രംഗത്ത് ത്യാഗ നിർഭരമായ സേവനങ്ങൾ അനുഷ്‌ഠിച്ച പി.സി എബ്രഹാം, സാമ്പത്തികമായ നഷ്ട‌ം സഹിച്ച് കൊണ്ട്, അവഗണനകൾ ഒന്നിന് പുറകെ ഒന്നായി ഏറ്റു വാങ്ങി കൊണ്ട് നിശബ്ദമായ സേവനം അനുഷ്‌ഠിച്ച പി.സി എബ്രഹാം, ഒരു പുരുഷായസ്സ് മുഴുവൻ മിഷൻ പ്രവർത്തനത്തിന് നീക്കിവെച്ച പി.സി എബ്രഹാം, 1925 മാർച്ച് 19-ന് ഭരണങ്ങാനത്ത് അമ്പാറയിൽ പല്ലാട്ടുകുന്നേൽ കുടുംബത്തിൽ ജനിച്ചു. പിതാവ് ഇട്ടി അവിരാ ചാണ്ടിയും മാതാവ് തറ പ്പേൽ ഈപ്പൻ മകൾ മറിയവും ആയിരുന്നു.

ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്‌കൂൾ, പാവറട്ടി സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. 1954-ൽ ചെമ്മലമറ്റ ത്ത് തനിക്ക് പിതൃസ്വത്തായി ലഭിച്ച സ്ഥലത്തേക്ക് താമസം മാറി. ഇന്ന് പ്രേഷിത പ്രവർത്തനത്തിൽ ശ്രദ്ധചെലുത്തി നാടു മുഴുവൻ ഓടി നടക്കുന്ന പി.സി എബ്രഹാം, ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നുവെന്ന വസ്തുത പലർക്കും അറിയുവാൻ പാടില്ല. സ്വാതന്ത്രസമര കാലത്തും വിമോ ചന സമര കാലത്തും സജീവമായി പ്രവർത്തിച്ച പി.സി എബ്രഹാം കേരള ത്തിൽ പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടിരുന്നു. 9 വർഷക്കാലം പഞ്ചായത്തിലൂടെ സേവനം ചെയ്തു.

1938 മുതൽ വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുമായി അടുത്തു പരി ചയപെടുവാനുള്ള ഭാഗ്യം പി.സി എബ്രഹാമിന് ലഭിച്ചു. അദ്ദേഹത്തിന്റെ സഹോദരി, ഭരണാങ്ങാനം മഠത്തിൽ താമസിച്ചിരുന്ന സി.റീത്താ അൽഫോൻസാമ്മയോടൊപ്പം വസിക്കുകയും ഒരുമിച്ച് നൊവിഷ്യറ്റ് കഴിക്കു കയും ചെയ്ത ആളായിരുന്നു. സഹോദരിച്ചിരുന്നു. സി.അൽഫോൻസാ സുകൃതങ്ങളും ത്യാഗങ്ങളും അനുഷ്ഠിച്ച് മിഷനെ സഹായിക്കാൻ ഉപദേശിച്ചിരുന്നു. സി അൽഫോൻസായിൽ നിന്ന്, ആ വിശുദ്ധയിൽ നിന്ന് ലഭിച്ച പ്രചോദനമാണ് ഒരു അൽമായ മിഷിനറി യായി ജീവിക്കാൻ പി.സി എബ്രഹത്തിന് പ്രേരണ നൽകിയത്. 1945-ൽ അൽഫോൻസാമ്മ ദിവംഗതയായി. 1947 ഒക്ടോബറിൽ പി.സി എബ്രഹത്തിന്റെ ശ്രമഫലമായി ചെറുപുഷ്പ മിഷൻ ലീഗ് എന്ന പ്രേഷിത പ്രവർത്തന സംഘടന രൂപം കൊണ്ടു. വി.കൊച്ചുത്രേസ്യയായുടെ മരണ ത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഭരണങ്ങാനം പള്ളി മൈതാ നിയിൽ കൂടിയ മഹാ സമ്മേളനത്തിൽ മാർതോമസ് തറയിൽ തിരുമേനി മിഷൻ ലീഗിന്റെ ഉൽഘാടനകർമ്മം നിർവ്വഹിച്ചു. അൽഫോൻസാമ്മയുടെ മുദ്രാവാക്യമായിരുന്ന സ്നേഹം, ത്യാഗം, സഹനം എന്നിവ മിഷൻ ലീഗിന്റെ മുദ്രാവാക്യമായി സ്വീകരിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗിൻ്റെ ദേശീയ ഡയ റക്ടറായിരുന്ന റവ: ഡോ.കുര്യൻ മാതോത്ത് ഇപ്രകാരം എഴുതിയിരിക്കു ന്നു. “സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഒരു അൽമായ പ്രേഷിതനായി പി.സി ഇറങ്ങിചെന്നപ്പോൾ പലർക്കും അത് ഒരു അൽഭുത മായിരുന്നു. ചിലപ്പോഴെല്ലാം പിള്ളേരെ പിടുത്തക്കാരനെന്നുപോലും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുഖം നിറയെ പുഞ്ചിരിയുമായി ആരെയും സമീ പിക്കുവാനുള്ള അദ്ദേഹത്തിനുള്ള കഴിവ് ഒന്നു പ്രത്യേകം തന്നെ. മിഷനെ പറ്റി, മിഷൻ പ്രവർത്തനങ്ങളെ പറ്റി, മാർപാപ്പമാരുടെ മിഷൻ ചാക്രിക ലേഖ നങ്ങളെപ്പറ്റി എത്ര പറഞ്ഞാലും അവിരാച്ചന് മടുപ്പില്ല. ആത്മാർത്ഥത നിറഞ്ഞ വാക്കുകളുടെ അനർഗള പ്രവാഹങ്ങളാണ് ആ പ്രസംഗങ്ങൾ. അത നൂറ്റാണ്ടിനപ്പുറം ഇങ്ങനെ പ്രസംഗത്തിനായി പോകുമ്പോൾ ചില സ്ഥലങ്ങ ളിൽ കടതിണ്ണയിലും പൊടിമണ്ണിലും മരത്തണലിലും കിടന്നുറങ്ങേണ്ടി വന്നി ട്ടുണ്ട്. പ്രസംഗസ്ഥലത്ത് നിന്നും ഓടേണ്ടി വന്നിട്ടുള്ള അനുഭവങ്ങളും ഉണ്ടാ യിട്ടുണ്ടെന്നാണറിവ്.”

വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരു കപ്പൂച്ചിൻ വൈദികനാകാൻ ആഗ്ര ഹിച്ച ആളാണ് പി.സി എബ്രഹാം. കൊല്ലത്തുള്ള കപ്പൂച്ചിൻ ആശ്രമത്തിൽ, ഒരു ദിവസം വീട്ടുകാരറിയാതെ താമസിക്കുകയും ചെയ്തു.പക്ഷേ ആരോഗ്യം കുറവായതിനാൽ സന്യാസ ജീവിതത്തിന് യോഗ്യതയില്ലെന്ന് പറഞ്ഞ് അവർ വിട്ടു.

1946-ൽ കുഞ്ഞേട്ടൻ വിവാഹിതനായി. അദ്ദേഹം എഴുതുന്നു: “ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ വിവാഹ ജീവിതമായിരുന്നു എന്റെ ദൈവവിളി എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. സന്യാസ സഭയിൽ ചേർന്ന് വൈദി കനായാൽ ചെയ്യാവുന്നതിലേറെ കാര്യങ്ങൾ അൽമായന്റെ സ്വാതന്ത്ര ത്തോടെ എനിക്ക് ചെയ്യാൻ സാധിച്ചു. സാധിക്കുന്നു. അതിൽ വളരെയേറെ ചാരിതാത്ഥ്യമുണ്ട്. എനിക്കുണ്ടായ ഏഴു മക്കളിൽ (മിഷൻ ലീഗിന്റെ ഒരു (ഗ്രൂപ്പ്) മൂന്ന് പേർ സന്യാസിനിമാരായി മിഷൻ പ്രവർത്തനം നടത്തുന്നുണ്ട്യെ കാണാൻ മഠത്തിൽ പോകു മ്പോഴെല്ലാം ബാലനായ അവിരാച്ചൻ അൽഫോൻസാമ്മയേയും സന്ദർശിജ്ഞാനസ്നാനം സ്വീകരിച്ചപ്പോൾ പ്രേഷിത പ്രവർത്തനത്തിന്റെ ചുമതല ദൈവം എന്നെ ഭാരമേൽപ്പിച്ചു എന്ന ബോദ്ധ്യം എനിക്കുണ്ട്. ആ ബോദ്ധ്യം എന്നെ നയിക്കുകയും ചെയ്യുന്നു.” ഭാഗ്യ സ്മരണാർഹനായ പിയൂസ് XII-ാം മാർപാപ്പ മിഷൻ പ്രവർത്ത

നരംഗത്ത് തനിക്കുപോലും അസാദ്ധ്യമായ കാര്യങ്ങൾ അൽമായ പ്രേഷി തന് സാധിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. മാർപാപ്പ എഴുതി. ഞാൻ വിശ്വലേഖനങ്ങളെഴുതാം. റേഡിയോ പ്രഭാഷണങ്ങൾ നടത്താം. സാമൂഹിക തത്വങ്ങളെ പറ്റി എഴുതാം. പക്ഷേ, തൊഴിൽ ശാലകളിലേക്കും കടകളി ലേക്കും പോകാൻ എനിക്ക് കഴിയുകയില്ല…… മെത്രാൻമാർക്കോ, സാധാരണ വൈദികർക്കോ ഇത് സാദ്ധ്യമല്ല. അവർക്ക് അവിടെയും പ്രവേശനമില്ലല്ലോ. ആകയാൽ ജോലി സ്ഥലങ്ങളിൽ സഭയുടെ പ്രാതിനിധ്യം വഹിക്കുവാൻ സമര സന്നദ്ധരായ ആയിരകണക്കിന് മിഷനറിമാരെ ആവശ്യമുണ്ട്……. ഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പ്രേഷിത സൈന്യത്തിന് രൂപം കൊടു ക്കാനുള്ള പരിശ്രമത്തിലായിരുന്നു ഇക്കാലമത്രയും കുഞ്ഞേട്ടൻ. 1947 മുതൽ ഇന്നു വരെ തീഷ്‌ണമതിയായ ഒരു പ്രേഷിതനായി കേരളത്തിലെ എല്ലാ രൂപതകളും ഒട്ടുവളരെ മിഷൻ രൂപതകളും സന്ദർശിച്ചു. സുവിശേഷ ദൗത്യം നിർവ്വഹിച്ച് പോരുന്ന കുഞ്ഞേട്ടൻ്റെ പാതകൾ എല്ലാകാലത്തും സഞ്ചാര യോഗ്യമായിരുന്നില്ല. പ്രതിബന്ധങ്ങളും അധിക്ഷേപങ്ങളും ഒന്നിനു പുറകെ ഒന്നായി നേരിടേണ്ടി വന്നപ്പോഴൊന്നും അദ്ദേഹം പതറിയില്ല. ലൗകികമായ യാതൊരു നേട്ടങ്ങളും കാംക്ഷിക്കാതെ സംഘടനയിൽ ഏതെങ്കിലും ഔദ്യോ ഗിക ഭാരവാഹിത്വംപോലും സ്വീകരിക്കാതെ, ക്രിസ്‌തുവിനു വേണ്ടി മാത്രം സമർപ്പിതമായ ഒരു ജീവിതയാത്രയായിരുന്നു അത്. ഒരു നല്ല കമ്മ്യൂ ണിസ്റ്റാകാൻ മാത്രം അവഗണന ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി.

ഇന്ന് മിഷൻ ലീഗ് കേരളത്തിലെ എല്ലാ രൂപതകളിലും കേരളം ഒഴി ച്ചുള്ള ഭാരതത്തിലെ വിവിധ സ്റ്റേറ്റുകളിലുമായി മുപ്പതിൽ പരം രൂപതക ളിലും പ്രവർത്തിക്കുന്നുണ്ട്. ഭാഗ്യസ്‌മരണാർഹനായ പന്ത്രണ്ടാം പിയൂസ് മാർപാപ്പ തുടങ്ങിയുള്ള എല്ലാ പിതാക്കൻമാരും ആശിർവ്വാദാശ്ശിസുകളാൽ മിഷൻലീഗിനെ അനുഗ്രഹിച്ചു പോന്നു. 1977-ൽ കെ.സി.ബി.സിയും 1981-ൽ സി.ബി.സി.ഐയും മിഷൻലീഗിനെ അംഗീകരിച്ചു. ലക്ഷകണക്കിന് അംഗ ങ്ങൾ ഇന്ന് മിഷൻലീഗിന് ഉണ്ട്. ഭാരതത്തിലെ അറുപതിലേറെ രൂപതകളി ലായി അനാഥശാലകൾ, ആതുരാലയങ്ങൾ, നിർദ്ധനായവരുടെ പഠനം എന്നി വയ്ക്കായി ലക്ഷങ്ങൾ മിഷൻലീഗ് വിനിയോഗിച്ച് വരുന്നു. മിഷൻലീഗിന്റെ പ്രവർത്തകരായ 30000-ത്തിൽ അധികം പേർ ഇന്ന് വൈദികരായി, കന്യാ സ്ത്രീകളായി, ബ്രദേഴ്‌സായി, വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. 261 പേർ മെത്രാൻമാരായി വിവിധ രൂപതകളിൽ സേവനം അനുഷ്ഠിക്കുന്നു. ഭാരത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 52 രൂപതകളിലും ഭാരതത്തിന്പുറത്ത് അമേരിക്ക, ഫിജി, അയർലന്റ്റ്, കുവൈറ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായി 2400 ശാഖകളും

മിഷൻ ലീഗിന്റെ വളർച്ചയിൽ കുഞ്ഞട്ടൻ നിർണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി. കേരളത്തിലെ സ്‌കൂളുകളിൽ കയറിയറങ്ങി പ്രസം ഗങ്ങൾ,ക്ലാസ്സുകൾ, സെമിനാറുകൾ, എന്നിവ നടത്തിയും ലഖുലേഖകൾ വിതരണം ചെയ്തും അർപ്പിത ജീവിതത്തിലേക്ക് വേണ്ട പ്രചോദനവും താൽപ്പര്യവും ജനിപ്പിക്കാൻ ശ്രമിച്ചിരുന്നു. പ്രേഷിതർ എന്ന മാസികയും തുടർന്ന് കുഞ്ഞു മിഷിനറി എന്ന പ്രസിദ്ധീകരണവും ആരംഭിച്ച് നടത്തി. ഇന്ന് കുഞ്ഞു മിഷിനറി മിഷൻലീഗിൻ്റെ ചുമതലയിലാണ് പ്രസീദ്ധീകരി ക്കുന്നത്. കുഞ്ഞേട്ടൻ എന്ന പേരിൽ യുവതി യുവാക്കൾക്കും ബാലികാ ബാലൻമാർക്കും ആയി ആണ്ടുതോറും രണ്ടായിരത്തിലധികം കത്തുകൾ എഴുതി ദൈവവിളിയെ പ്രോൽസാഹിപ്പിച്ചിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള കത്തു കളെല്ലാം കെട്ടുകളാക്കി കുഞ്ഞേട്ടൻ സൂക്ഷിക്കുന്നുണ്ട്.

കുഞ്ഞ് മിഷനറിമാർക്ക് എളുപ്പത്തിൽ കത്തെഴുതുന്നതിന് വേണ്ടി യാണ് പി.സി എബ്രഹാം കുഞ്ഞേട്ടൻ എന്ന തൂലികാ നാമം സ്വീകരിച്ചത്. റവ.ഡോ.കുര്യൻ മാതോരിൻ്റെ ലേഖനത്തിൽ കേരള വൊക്കേഷൻ സർവ്വീസ് സെന്ററിനെ പറ്റിയും മിഷൻ ലീഗ് വൊക്കേഷൻ ബ്യൂറോയെ പറ്റിയും ഇപ്ര കാരം എഴുതിയിരുക്കുന്നു.

“ദൈവവിളി പ്രോൽസാഹനാർത്ഥം ആരംഭിച്ച സ്ഥാപനമാണല്ലോ ഭരണാങ്ങാനത്തുള്ള കേരള വൊക്കേഷൻ സർവ്വീസ് സെൻ്റർ. ദേവവിളി പ്രോൽസാഹനം മിഷൻ ലീഗിൻ്റെ ഒരു ലക്ഷ്യമായി ആദ്യമേ തന്നെ കണ ക്കാക്കിയിരുന്നു. ആരംഭം മുതലേ കുഞ്ഞേട്ടൻ്റെ നേതൃത്വത്തിൽ മിഷൻലീഗ് വൊക്കേഷൻ ബ്യൂറോ ഏതാണ്ട് വ്യവസ്ഥാപിത രൂപത്തിൽ പ്രവർത്തിക്കു വാൻ തുടങ്ങി. ക്രമേണ ഭാഗ്യസ്‌മരണാർഹനായ ബഹു. എബ്രഹാം ഈറ്റ കുന്നേലച്ചന്റെ നേതൃത്വത്തിലും പ്രേൽസാഹനത്തിലും വൊക്കേഷൻ ബ്യൂറോകൾ പാലാ രൂപതയിലും മറ്റ് രൂപതകളിലും സ്ഥാപിതമായി. ഇപ കാരം എളിയതോതിൽ പി.സി എബ്രഹാം മിഷൻലീഗിലൂടെ ആരംഭിച്ച ബ്യൂറോയാണ് കേരള വൊക്കേഷൻ സർവ്വീസ് സെൻ്ററായി വളർന്നത്. ഈ സെന്ററിന്റെ ഉൽഘാടനം 1970 ഒക്ടോബർ നാലിന് ഭരണങ്ങാനത്ത് കർദ്ദി നാൾ മാർ ജോസഫ് പാറേക്കാട്ടിൽ നിർവ്വഹിച്ചു.

1991 ഏപ്രിൽ 17-ാം തിയതിയിലെ സത്യദീപത്തിൽ കുഞ്ഞേട്ടനുമായി നടത്തിയ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ സത്യദീപം തയ്യാറാക്കിയ ലേഖനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “ജ്ഞാന സ്‌നാനം സ്വീകരി ച്ചപ്പോൾ പ്രേഷിത പ്രവർത്തനത്തിൻ്റെ ചുമതല എന്നെ ഏൽപ്പിച്ചു എന്ന ബോദ്ധ്യം എനിക്കുണ്ട്. ആ ബോദ്ധ്യം എന്നെ നയിക്കുകയും ചെയ്യുന്നു. നല്ല ഒരു കമ്മ്യൂണിസ്റ്റ് കാരാനാകാനുള്ള സാഹചര്യങ്ങൾ എനിക്ക് സഭാധി കാരികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാൻ പ്രവർത്തിക്കുന്നത് സഭാധികാരികൾക്ക് വേണ്ടിയല്ല. ദൈവം എന്നെ സ്നേഹിച്ച് നയിക്കുന്നു എന്ന അവബോധത്തോടെയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഈ വക പ്രവർത്ത നങ്ങളിൽ നിന്ന് പിന്തിരിയുവാൻ പല തവണകളിൽ താനൊരുങ്ങിയിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്‌താൽ ദൈവത്തിൻ്റെ അനുഗ്രഹത്തിന്റെ പാല് ഞാൻ അടയ്ക്കുകയായിരിക്കും എന്ന ബോധമാണ് തുടരാൻ എന്നെ നിർബന്ധി ക്കുന്നത്.

സഭാ നേതൃത്വത്തിൽ നിന്ന് പുതിയ തലമുറ, പഴയ തലമുറയിൽ നിന്ന് ഭിന്നമാകുന്നതുപോലെ തോന്നുന്നു. സഭയുടെ പൊതുലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ കുറയുകയാണ്. മറിച്ച്, ഓരോരുത്തരുടേയും ബോദ്ധ്യങ്ങൾക്കനുസരിച്ച് ഭരിക്കുന്ന പ്രവണത കാണുന്നു. ക്രിസ്‌തുവിൻ്റെ സുവിശേഷത്തേക്കാൾ സ്വന്തം സന്ദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വർ സഭയിൽ വർദ്ധിക്കുന്നു.

വിശ്വാസത്തിൽ അടിയുറച്ച ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നോയെന്ന് സംശയമാണ്. പ്രസ്റ്റീജ്, ലാഭം എന്ന ചിന്തകൾ എവി ടെയും ഭരിക്കുകയാണ്. നല്ലവരായ ചെറുപ്പക്കാർക്കുപോലും ലഭിക്കുന്ന സാക്ഷ്യം നന്മയിൽ വളരാൻ പര്യാപ്‌തമാകാതെ പോകുന്നു. സഭയ്ക്കായി പ്രതിഷ്ഠതാരായവരുടെ പ്രതി സാക്ഷ്യങ്ങൾ നിസ്സാരമല്ല.

ഇന്ന് നിരീശ്വരവാദികൾ കുറഞ്ഞിരിക്കുന്നു എന്നത് ശരിയാണ്. കരി സ്‌മാറ്റിക് പോലുള്ള പരിപാടികൾക്ക് ലക്ഷങ്ങൾ കൂടുന്നുണ്ട്. ഇതൊക്കെ വിശ്വാസ വർദ്ധനവിൻ്റെ ലക്ഷണമാണെന്ന് പറയുവാൻ വിഷമമാണ്. നേർച്ച കാഴ്ചകൾ കൂടുന്നുണ്ട്. ശബരിമലയിലും മറ്റും തീർത്ഥാടകർ കൂടുന്നുണ്ട്. മനുഷ്യർ അസംതൃപ്തരാണെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.”

ഒരു പുരുഷായുസ് മുഴുവൻ സഭാ ശുശ്രൂഷ ചെയ്‌ത സഭാസ്നേഹി പി.സി എബ്രഹാത്തിൻ്റെ വിലയിരുത്തലുകളാണ് സത്യദീപം ലേഖനത്തി ലൂടെ വെളിച്ചത്ത് വന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ അഭിപ്രായം സമു ദായം തുറന്ന മനസ്സോടെ കേൾക്കണം.

2001 ആഗസ്റ്റിൽ സണ്ടേ ശാലോമിൽ സിജി ഉലഹന്നൻ ഇപ്രകാരം എഴുതിയിരിക്കുന്നു. “മിഷൻലീഗിൻ്റെ ശാഖകൾ സ്ഥാപിക്കാനുള്ള നെട്ടോ ട്ടത്തിനു പിന്നിൽ ത്യാഗനിർഭരമായ അനുഭവത്തിൻ്റെ കഥയുണ്ട്. കല്ലും മുള്ളും ചവുട്ടി തുപ്പും ആക്ഷേപങ്ങളും സഹിച്ച് സംഘടന വളർത്തിയെടു ക്കാനുള്ള സഹന സാക്ഷ്യം ക്രിസ്‌തുവിൻ്റെ കുരിശിൻ്റെ ഒരു വശം നമു ക്കുള്ളതാണല്ലോ എന്ന് കരുതി എല്ലാ വെല്ലുവിളികളേയും നേരിട്ടെന്ന് കുഞ്ഞേട്ടൻ പറയുന്നു. മിക്കവാറും നടന്നായിരുന്നു യാത്ര മുഴുവൻ. ഒരു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ, അടുത്ത പള്ളിയിലേക്കുള്ള ദൂരം അധിക മില്ലല്ലോ. അവിടെവരെ നടക്കാമെന്നു കരുതിയുള്ള ദീർഘയാത്ര”.

ക‌യ്പേറിയതും മധുരിക്കുന്നതുമായ അനുഭവങ്ങളിലൂടെ കടന്നുപോയ കുഞ്ഞേട്ടന്റെ ജീവിതവും മിഷൻലീഗിൻ്റെ ചരിത്രവും ഒന്നു തന്നെ. ഭാരതത്തിലെ മിഷൻ പ്രദേശങ്ങളെല്ലാം പല പ്രാവശ്യം കുഞ്ഞേട്ടൻ സന്ദർശിച്ചി ട്ടുണ്ട്. വി.കൊച്ചുത്രേസ്യായുടെ സ്ഥലമായ ലിസ്യു എന്നെങ്കിലും സന്ദർശി ക്കണമെന്നത് കുഞ്ഞട്ടന്റെ ചിരകാലാഭിലാഷമായിരുന്നു. ഒടുവിൽ ആ ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിൻന്റെ പുത്രി ക്ലൂണി സന്യാസിനി സഭാംഗമായ സി.റീനയാണ് യാത്രകളെല്ലാം ക്രമപ്പെടുത്തിയത്. റോമാ, പാരീ സ്, ലിസ, ലൂർദ്ദ്, പാരലമോണിയൽ, അസ്സീസ്സി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കാൻ സാധിച്ചത് ഒരു വലിയ ദൈവാനു ഗ്രഹമായി കുഞ്ഞേട്ടൻ കരുതുന്നു. പാരീസിലുള്ള ക്ലൂണി സിസ്റ്റേഴ്സിന്റെ ജനറലേറ്റിൽ 64 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടിയ സമ്മേളന ത്തിൽ വെച്ച് കുഞ്ഞേട്ടൻ മിഷൻ ലീഗിനെ പറ്റി ഇംഗ്ലീഷിലും മലയാള ത്തിലുമായി സംസാരിച്ചു. കുഞ്ഞേട്ടൻ്റെ പുത്രി സി. റീനാ അത് ഫ്രഞ്ച് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. മിഷൻ ലീഗിൻ്റെ സ്ഥാപനം, കേരള സഭ, അൽമായ പ്രേഷിത പ്രവർത്തനങ്ങൾ തുടങ്ങിയവയെപറ്റിയെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നും വന്നവരോട് സംസാരിക്കാൻ സാധിച്ചത് ഒരു ഭാഗ്യമാ യിട്ടാണ് കുഞ്ഞേട്ടൻ കണക്കാക്കുന്നത്.

റവ.ഡോ.കുര്യൻ മാതോത്തിൻ്റെ ലേഖനത്തിലെ ഒരു ഭാഗംകൂടി ഉദ്ധ രിക്കട്ടെ. “ത്യാഗപൂർണ്ണമായ മിഷൻപ്രവർത്തനത്തോടൊപ്പം മറ്റുപലപ വർത്തനങ്ങളും ഹോബിയായി കുഞ്ഞേട്ടൻ ചെയ്യാറുണ്ട്. പല്ലാട്ടുകുന്നേൽ വീട് ഒരു മ്യൂസിയംതന്നെയാണ്. 1949 ന് ശേഷം അദ്ദേഹത്തിനുവന്ന കത്തു കളെല്ലാം അൻപതും നൂറും വരുന്ന കെട്ടുകളാക്കി അവിടെ സൂക്ഷിച്ചിരി ക്കുന്നു. 13000ൽ പരം ഇൻലന്റ്റ് കത്തുകൾതന്നെയുണ്ട്. പത്രത്തിൽ വളരെ ശ്രദ്ധിക്കപ്പെടേണ്ടതായ എന്തുവാർത്തകണ്ടാലും കുഞ്ഞേട്ടൻ അത് നോട്ടു ചെയ്യും. രാത്രിയിൽ അത് സൂക്ഷ്‌മതയോടെ വെട്ടിയെടുത്ത് ഒരു പ്രത്യേക ബുക്കിൽ ഒട്ടിച്ചുവയ്ക്കും. ഇത്തരത്തിലുള്ള കൗതുകവാർത്തകൾ 1000 ൽപരം പേജുകളിലായി വായിക്കാൻ കഴിയും. ചരിത്രവിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു പരിപാടിയാണിത്. പോസ്റ്റൽസ്റ്റാമ്പുകളുടെ ശേഖരമാണ് മറ്റൊരു വിനോദം. ഒരു സ്റ്റാമ്പ്പോലും നഷ്ടപ്പെടുത്തുകയി ല്ല. അവ വെട്ടിയെടുത്ത് വേർതിരിച്ച് കെട്ടുകളാക്കുന്നു. വിവിധരാജ്യങ്ങ ളിൽനിന്നുള്ള 20000 ത്തിനുമേൽ സ്റ്റാമ്പുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മൃഗങ്ങൾ, പക്ഷികൾ, നാണയങ്ങൾ, രാജ്യതന്ത്രജ്ഞ ന്മാർ, ചരിത്രാവശിഷ്ടങ്ങൾ, ക്രൈസ്‌തവചിഹ്നങ്ങൾ എന്നീ ക്രമത്തിൽ സ്റ്റാമ്പുകൾ വേർതിരിച്ച് അടുക്കിവച്ചിരിക്കുന്നു.

തീപ്പെട്ടിപ്പടങ്ങൾ, വിവിധ ഇനം ചീട്ടുകൾ, ക്രിസ്‌തുമസ് കാർഡുകൾ തുടങ്ങിയവയും അദ്ദേഹത്തിൻറെ കളക്ഷനിൽപെടുന്നു. ഇവയെല്ലാം ഭംഗി യായി ഒരു അലമാരിയിൽ ക്രമീകരിച്ചിരിക്കുന്നത് കാണുവാൻ കൗതുകമു ണ്ട്. ഇനി മറ്റൊരു വിശിഷ്ടവസ്തുവാണ് എല്ലാവരും പുറത്തെറിഞ്ഞുകള യുന്ന മിഠായി കടലാസ്സുകൾ. അവക്രമമായി ഒട്ടിച്ച് വലിയ മേശപ്പുറത്ത്വിരിക്കാവുന്ന രീതിയിൽ ഉണ്ടാക്കിയ നാലുഷീറ്റുകൾ കുഞ്ഞേട്ടന്റെ കൈവ ശമുണ്ട്. തീരെ ചെറിയ കടലാസ്സുകൾ ഒന്നൊന്നായി ചേർത്ത്‌ വച്ച് ഒട്ടി ച്ചാണ് ഇപ്രകാരമുള്ള ഷീറ്റുകൾക്ക് രൂപംകൊടുക്കുന്നത്”

കുഞ്ഞട്ടന്റെ സ്വഭാവസവിശേഷതകളെപ്പറ്റി മനസ്സിലാക്കുവാൻ മാതോത്തച്ചന്റെ ഈ വാക്കുകൾ മതിയാകും എന്നതിനാൽ ഞാൻ വിവരി ക്കുന്നില്ല. പ്രേഷിതപ്രവർത്തനരംഗത്ത് കുഞ്ഞേട്ടനെപ്പെലെ തീഷ്‌ണത യോടെ, അർപ്പണബോധത്തോടെ, തളരാതെ, കാലിടറാതെ പ്രവർത്തിച്ച മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കുവാൻ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവിതകാലംമുഴുവൻ ഉഴിഞ്ഞുവച്ച ജീവിത മാണ് കുഞ്ഞേട്ടൻ്റേത്. പ്രശംസകളേക്കാൾ കൂടുതൽ ക്രൂരമായ അമ്പു കൾ അദ്ദേഹത്തിൻ്റെ നേർക്ക് തൊടുത്തുവിട്ടവർ ഉണ്ട്. അതൊക്കെപറഞ്ഞ് ആരെയും വേദനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തൻ്റെ നേർക്കുപ തിച്ച ആ കൂരമ്പുകൾ അന്നുതന്നെ വലിച്ചൂരികളഞ്ഞ് അത് വിസ്മരിക്കുക യാണ് കുഞ്ഞേട്ടൻ്റെ പതിവ്. അത് കുഞ്ഞേട്ടൻ്റെ ശൈലി. എന്നാൽ കേൾവി ക്കാരും കാണികളും അതിനെ എങ്ങിനെയാണ് വിശേഷിപ്പിക്കുക.

കുഞ്ഞേട്ടനെപ്പോലെ ദീർഘകാലമായി ഒരു പ്രസ്ഥാനത്തിനുവേണ്ടി പണിയെടുത്ത മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ നമുക്കില്ല. മറ്റേതെങ്കിലും പ്രസ്ഥാനത്തിലായിരുന്നു കുഞ്ഞേട്ടൻ പ്രവർത്തിച്ചിരുന്നതെങ്കിൽ എത്ര യെത്ര അവാർഡുകൾ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. എത്രയെത്ര സ്വീക രണങ്ങൾ അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. കുഞ്ഞേട്ടൻ ജയന്തി ഒരു ദേശീയോത്സവപ്രതീതിയിൽ കൊണ്ടാടുമായിരുന്നു. ഇതൊന്നും കുഞ്ഞ ട്ടൻ ആഗ്രഹിച്ചിരുന്നില്ലെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. വിളമ്പുന്നവൻ അറിഞ്ഞില്ലെങ്കിലും ഉണ്ണുന്നവൻ അറിയണമെന്ന് ഒരു ചൊല്ലുണ്ടല്ലോ. കുഞ്ഞേട്ടനെ സംബന്ധിച്ച് വിളമ്പുന്നവൻ അറിഞ്ഞില്ലെങ്കിൽ കേൾക്കുന്ന വരെങ്കിലും അറിയണമായിരുന്നു.

കുഞ്ഞേട്ടനെ ആദ്യമായി ആദരിക്കുന്നത് ആളൂർ ബറ്റർ ലൈഫ് സെന്ററ റിൻ്റെ സ്ഥാപകൻ ഫാ. ജോസ് അക്കരക്കാരനാണ്. രൂപതകളോ മറ്റു പ്രസ്ഥാ നങ്ങളോ സഭയ്ക്കും സമുദായത്തിനും രാഷ്ട്രത്തിനും വിലപ്പെട്ട സംഭാവ നകൾ നൽകിയിട്ടുള്ളവരെ ആദരിക്കുവാൻ യാതൊരു നടപടിയും സ്വീകരി ക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഫാ. ജോസ് അക്കരക്കാരൻ ഇങ്ങനെ യൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം വിശിഷ്ടസേവനം നൽകുന്നവരെ ആദരിക്കാനാണ് കേരളസഭാതാരം അവാർഡ് ഏർപ്പെടുത്തി യത്. 1984 ൽ ഈ അവാർഡിന് കുഞ്ഞേട്ടനെയാണ് തിരഞ്ഞെടുത്തത്. (ഫാ. അക്കരക്കാരൻ ഈ അവാർഡ് സമ്പ്രദായം ആരംഭിക്കുമ്പോൾ കത്തോ ലിക്കാ കോൺഗ്രസ്സ് മാത്രമായിരുന്നു വിശിഷ്ട‌വ്യക്തികളെ ആദരിക്കുവാൻ ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കെ.സി.ബി.സി. പോലും അനേകം വർഷങ്ങൾ കഴിഞ്ഞാണ് ആ രംഗത്ത് പ്രവേശിച്ചത്.) കുഞ്ഞട്ടൻ ഈ അവാർഡ് സ്വീകരിക്കുമോ പലരും സംശയിച്ചു. അദ്ദേഹത്തിന് അവാർഡു നൽകുന്ന വാർത്ത പത്രങ്ങളിൽ കൊടുക്കണം അതിന് അദ്ദേഹ ത്തിന്റെ ഫോട്ടോ എങ്ങിനെ സംഘടിപ്പിക്കും. കുഞ്ഞേട്ടനെ ഈ അവാർഡ് സ്വീകരിക്കാൻ സമ്മതിപ്പിക്കുവാനും അദ്ദേഹത്തിൻ്റെ ഫോട്ടോ സംഘടിപ്പി ക്കുവാനും എന്നെയാണ് ജോസച്ചൻ ഭരമേല്‌പിച്ചത്. അതിനെന്താണ് ഒരുവഴി. കുഞ്ഞേട്ടൻ സമ്മതിക്കുമോ ഏതായാലും

ശ്രമിക്കാമെന്ന് തന്നെ ഞാൻ വിചാരിച്ചു. അന്ന് ഞാൻ കടനാട് സ്കൂളിൽ പഠിപ്പിക്കുകയായിരുന്നു. ഞാൻ കുഞ്ഞട്ടന് ഒരു എഴുത്ത് എഴുതി. “ഈ എഴുത്ത് കിട്ടിയാൽ ഉടൻ കടനാട് സ്‌കൂളിൽ വരണം. ഉപേക്ഷ വിചാരിക്ക രുത്. വന്ന് എന്നെ സഹായിച്ചേ പറ്റൂ” ഇത്രമാത്രമേ എഴുതിയുള്ളു. എന്തെ ങ്കിലും അത്യാവശ്യകാര്യമെന്ന് വിചാരിച്ച് കുഞ്ഞേട്ടൻ എഴുത്തയച്ച് മൂന്നാം ദിവസം കടനാട് സ്കൂളിൽ എത്തി. കാര്യമന്വേഷിച്ചു. നമുക്ക് ഉടനെ കൊല്ല പ്പള്ളിവരെപോകണം അവിടെച്ചെന്ന് നടത്തേണ്ട ഒരു കാര്യമാണ്. എന്റെ സൈക്കിളിൽ പുറകിലിരുത്തി ഞാൻ കൊല്ലപ്പള്ളിക്ക് കുഞ്ഞേട്ടനെയും കൊണ്ടുപോയി. യാത്രക്കിടയിൽ കാര്യം അന്വേഷിച്ചെങ്കിലും വിഷയം മാറ്റി സംസാരിച്ച് കൊല്ലപ്പള്ളിയിൽ എത്തി. അവിടെചെന്നിട്ട് ഒരു സ്റ്റുഡിയോ യിൽ കയറ്റി. ഫോട്ടോഗ്രാഫറുമായി നേരത്തെ ഇടപാട് ചെയ്തതനുസ രിച്ച് ഫോട്ടോ എടുത്തു. അതിനുശേഷമാണ് ഞാൻ കേരളസഭാതാരം അവാർഡ് വിവരം പറയുന്നത്. കുറേനേരം നിശ്ശബ്‌ദനായി നിന്നതിനുശേഷം മനസ്സില്ലാമനസ്സോടെ കുഞ്ഞേട്ടൻ സമ്മതിച്ചു. ഇതാണ് കുഞ്ഞട്ടന് അവാർഡുകളോടുള്ള സമീപനം. അദ്ദേഹത്തിന്റെ സമീപനം ഇതാണെ ങ്കിലും അദ്ദേഹത്തെ ആദരിക്കാൻ സമൂഹത്തിന് കടമയുണ്ട്. ആ കടമ നിറവേറ്റാൻ തയ്യാറാകാത്തവർ കുറ്റക്കാരായി വിധിക്കപ്പെടും എന്നാണ് എന്റെ വിശ്വാസം. കേരളസഭാതാരം അവാർഡ് വിവരം പത്രത്തിൽ വന്നു. നാടാകെ സ്വീകരണം കുഞ്ഞേട്ടന് ലഭിച്ചു. എല്ലാ പത്രങ്ങളും മാസികകളും വാരിക കളും എല്ലാം കുഞ്ഞേട്ടനെപ്പറ്റി നല്ല റിപ്പോർട്ടുകൾ ചെയ്തു. കുഞ്ഞേട്ടന് ഒരു സ്വീകരണം നൽകുന്നതിനെപ്പറ്റിയും അതിൽ പ്രസംഗം ചെയ്ത് അനു ഗ്രഹിക്കണമെന്നും പറയുന്നതിനായും ഞാൻ ഒരു വലിയ നേതാവിനെ സമീ പിച്ചു. കേരളസഭാതാരം സഭയുടെ ഔദ്യോഗികബഹുമതിയൊന്നുമല്ലല്ലോ ഇരിങ്ങാലക്കുടയിലെ ഒരച്ചന്റെ ഏർപ്പാടല്ലേ എന്ന് അദ്ദേഹം എന്നോടു ചോദി ച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ സഭയുടെ ഔദ്യോഗികബഹുമതിയല്ലാത്ത കേരളസഭാതാരം അവാർഡ് സ്വീകരിക്കാൻ അദ്ദേഹം സന്മനസുകാണിച്ച പ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. കേരളസഭാതാരം അവാർഡ് ജേതാ ക്കളിൽ കുഞ്ഞേട്ടനുമാത്രമാണ് നൂറുകണക്കിന് സ്വീകരണങ്ങൾ ലഭിച്ചത്. മറ്റുപലർക്കും ഒരൊറ്റ സ്വീകരണം പോലും ലഭിച്ചില്ലെന്ന യാഥാർത്ഥ്യം

കുഞ്ഞേട്ടനെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചവർ ഓർക്കുന്നത് നന്ന്. കുഞ്ഞേട്ടൻ അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസങ്ങളും മറ്റുംഞാൻ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് 1988 ൽ കുഞ്ഞേട്ടന്റെ സഭാതലത്തിലുള്ള സേവനത്തെ അംഗീകരിച്ച് ഒരു അവാർഡ് കത്തോലിക്കാകോൺഗ്രസ്സ് നൽകിയാദരിച്ചത്. കാർഡിനൽ മാർ ആൻ്റണി പടിയറയാണ് അവാർഡ് നൽകിയത്.

ചെറുപുഷ്പമിഷൻ ലീഗുമായിട്ട് ബന്ധപ്പെട്ടാണല്ലോ കുഞ്ഞേട്ടൻ തന്റെ ജീവിതം ചിലവഴിക്കുന്നത്. അതിൻ്റെ സ്ഥാപകനും കുഞ്ഞേട്ടനാണ ല്ലോ. ആ പ്രസ്ഥാനത്തിൻ്റെ ആദ്യകാല സാരഥികൾ എല്ലാം മൺമറഞ്ഞു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന ഏകനേതാവ് കുഞ്ഞേട്ടനെ ചെറു പുഷ്‌പമിഷൻലീഗ് സുവർണ്ണജൂബിലിയാഘോഷിച്ചപ്പോൾ ഒരു പൊന്നാട യണിയിച്ച് ആദരിച്ചു. അർഹിക്കുന്ന അംഗീകാരം ഒരിക്കലും അദ്ദേഹത്തിന് ആരും നൽകിയിട്ടില്ലെന്നതാണ് സത്യം.

2000-ാ മാണ്ട് മഹാജൂബിലി വർഷമായിരുന്നല്ലോ. അന്നാണ് കുഞ്ഞ ട്ടന്റെ ജനനത്തിൻ്റെ പ്ലാറ്റിനം ജൂബിലി വർഷവും. കുഞ്ഞേട്ടനെ അർഹി ക്കുന്ന വിധത്തിൽ ആദരിക്കണമെന്ന് കത്തോലിക്കാകോൺഗ്രസ്സ് തീരുമാ നിച്ചു. 75-ാം ജന്മവാർഷികദിനത്തിൽ അദ്ദേഹത്തെ കോട്ടയത്ത് എ.കെ. സി.സി. ഓഫീസിൽ ക്ഷണിച്ചുവരുത്തുകയും ജന്മദിനം ആഘോഷിക്കുകയും ചെയ്തു. കുഞ്ഞേട്ടൻ്റെ ദീർഘകാലത്തെ സേവനങ്ങളെ ആദരിച്ച് അദ്ദേഹ ത്തിന് നൂറ്റാണ്ടിൻ്റെ അൽമായ പ്രേഷിതൻ എന്ന ബഹുമതി കത്തോലിക്കാ കോൺഗ്രസ് നൽകിയാദരിക്കാൻ തീരുമാനിച്ചു. അതുമാത്രമല്ല എല്ലാ വർഷവും “പി.സി. അബ്രാഹം പല്ലാട്ടുകുന്നേൽ നൂറ്റാണ്ടിൻ്റെ അൽമായ പ്രേഷിതൻ”എന്ന അവാർഡ് എ.കെ.സി.സി.യിൽ ഏർപ്പെടുത്താനും അതിന് ഒരുലക്ഷംരൂപാ ശേഖരിക്കാനും എ.കെ.സി.സി. തീരുമാനിച്ചു. ആ ഫണ്ടു ശേഖരണത്തിൽ സഹകരിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ഭാരതത്തിലെ എല്ലാ മലയാളി മെത്രാന്മാർക്കും സന്യാസ സന്യാസിനി ഭവനങ്ങളിലേക്കു മായി 3237 പേർക്ക് കത്തയച്ചു. വിരലിലെണ്ണാവുന്നത്രമാത്രം സന്യാസഭവ നങ്ങൾ അതിൽ സഹകരിച്ചു. പല മെത്രാന്മാരും ആത്മാർത്ഥമായി സഹ കരിച്ചു. സഹകരിച്ചവരെയെല്ലാം വരവുചിലവ് കണക്ക് എഴുതി അറിയി ച്ചു. അത് പ്രസിദ്ധീകരിക്കാതിരുന്നത് മറ്റാരെയും വേദനിപ്പിക്കണ്ടായെന്നു കരുതി മാത്രമാണ്. ഈ ഫണ്ടുശേഖരണത്തിൽ ഏറ്റം കൂടുതൽ തുക സംഭാവന ചെയ്ത‌തത്‌ ഇപ്പോഴത്തെ ജസ്റ്റീസ് കുര്യൻ ജോസഫ് ആയിരുന്നു വെന്നുള്ളത് ഒരു അൽമായനായ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. സഹായിക്കേണ്ടവരിൽ പലരും അതിൽ സഹകരിച്ചില്ല. കേരളത്തിലെ 27-ൽപരം വൈദികമേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ ആണ് കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വച്ച് കുഞ്ഞേട്ടന് നൂറ്റാണ്ടിൻ്റെ അൽമായ പ്രേഷി തൻ എന്ന ബഹുമതി നൽകിയാദരിച്ചത്. കാർഡിനൽ മാർ വർക്കി വിതയ ത്തിലാണ് അവാർഡുദാനം നിർവ്വഹിച്ചത്. സമാഹരിച്ച് തുക 75000 രൂപാ സ്ഥിരനിക്ഷേപമായി ഇട്ടുകൊണ്ട് വർഷംതോറും അതിന്റെ പലിശകൊണ്ട്കുഞ്ഞേട്ടന്റെ പേരിലുള്ള അവാർഡ് നൽകികൊണ്ടിരിക്കുകയും ചെയ്യുന്നു.” കേരള സഭയുടെ ചരിത്രത്തിൽ കുഞ്ഞേട്ടനെപ്പോലെ പ്രേഷിത പ്രവർത്തനരംഗത്ത് പ്രവർത്തിച്ച മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കുവാ നില്ല. വലിയ മിഷൻ സമ്മേളനങ്ങൾ നടത്തുമ്പോൾ കാണികളുടെയിട യിൽ ഒരു സാധാരണക്കാരനെപ്പോലെ നിൽക്കുന്ന കുഞ്ഞട്ടനെയാണ് കാണാൻ സാധിക്കുക. അദ്ദേഹത്തെ അർഹിക്കുന്ന സ്ഥാനത്ത് ഇരുത്തു വാൻ ആരും മെനക്കെടാറില്ല. ഇരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പി ച്ചിട്ടുമില്ല.

2007 ൽ മിഷൻലീഗ് ആരംഭിച്ചിട്ട് 60 വർഷം തികയും. ആ വജ്രജൂ ബിലിയാഘോഷം കുഞ്ഞേട്ടനെ കേന്ദ്രീകരിച്ചുംകൂടി നടത്തികാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് സാന്ദർഭികമായി പറയട്ടെ.

സഭയ്ക്കും സമുദായത്തിനും രാഷ്ട്രത്തിനും വിലപ്പെട്ട സേവനങ്ങൾ ചെയ്ത 750 പേരുടെ ജീവചരിത്രം രചിക്കുവാനും ഇപ്പോൾ ജീവിച്ചിരിക്കുന്ന 400 ൽ അധികം പേരുടെ ചരിത്രം രചിക്കുവാനും എന്നെ പ്രേരിപ്പിച്ചത് “കുഞ്ഞേട്ടന്റെ” ചരിത്രമാണ്. എത്ര മഹത്തായ സേവനങ്ങൾ അനുഷ്ഠി ച്ചാലും അവരെ ആദരിക്കുവാൻ ആരും ഉണ്ടാവുകയില്ല. സമൂഹത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച മഹതീമഹാന്മാരെ അവഗണിക്കുകയോ വിസ്മ‌രിക്കുകയോ ചെയ്യുന്ന ചരിത്രം മാറ്റിയെഴുതാൻ വേണ്ടിയാണ് ദിവം ഗതരായവരെടുയും ജീവിച്ചിരിക്കുന്നവരുടെയും ചരിത്രം എഴുതുവാൻ ഞാൻ തയ്യാറായത് എന്നുകൂടി സൂചിപ്പിക്കട്ടെ.

1946 നവംബർ 12 ന് മാന്നാനത്ത് പെരുമാലിൽ കുടുംബാംഗമായ തെയ്യാമ്മയെയാണ് കുഞ്ഞേട്ടൻ വിവാഹം ചെയ്‌തത്‌. കുഞ്ഞേട്ടന്റെ ദുഃഖ ങ്ങളിലും മറ്റും പങ്കുചേർന്ന ആ വനിതയുടെ ത്യാഗപൂർണ്ണമായ ജീവിതം നമുക്ക് മാതൃകയാക്കാം.