കേരള സഭാപ്രതിഭകൾ-7

ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ

അവശരുടെയും ആർത്തരുടെയും ആലംബഹീന രുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ 1914 ഏപ്രിൽ 16-ാം തീയതി കൊഴു വനാൽ ഇടവകയിൽ കൈപ്പൻപ്ലാക്കൽ കുടുംബത്തിൽ ജനിച്ചു. ഹൈസ കൂൾ വിദ്യാഭ്യാസാനന്തരം വൈദിക വിദ്യാഭ്യാസത്തിനായി മൈനർ സെമി നാരിയിൽ ചേർന്നു. ആലുവാ സെൻ്റ് ജോസഫ് അപ്പസ്തോലിക സെമി നാരിയിൽ നിന്നും വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി 1939 ൽ തിരുപ്പട്ടം സ്വീകരിച്ചു. അതിരംപുഴ പള്ളിയിൽ അസിസ്റ്റൻ്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ഒരു മിഷനറിയാകണമെന്നതായിരുന്നു കൈപ്പൻ പ്ലാക്ക ലച്ചന്റെ ആഗ്രഹം. ബൽജിയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബനഡിക ടെയിൽ സന്യാസസഭയിലേക്ക് ഫാ. അബ്രാഹം കൈപ്പൻപ്ലാക്കലും അദ്ദേ ഹത്തിന്റെ സഹോദരൻ ഫാ. ഫിലിപ്പ് ഒ.സി.ഡി.യും ആകർഷിക്കപ്പെടു കയും ആ സഭയുടെ ഒരു ശാഖ സേലത്തിനടുത്ത് സിൽവഗിരിയിൽ സ്ഥാപി ച്ചുകൊണ്ട് 1945-ൽ മിഷൻ പ്രവർത്തനത്തിലേർപ്പെടുകയും ചെയ്തു. ഇന്ന് സഭയിൽ ഭാരതീയവൽക്കരണം പ്രധാനചർച്ചാവിഷയമാണ്. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആശയം ആദ്യമായി അവതരിപ്പിച്ച് ലക്ഷ്യപ്രാപ്‌തിക്കായി പരിശ്രമിച്ച രണ്ടു പേരാണ് ഫാ. അബ്രാ ഹം, ഫാ. ഫിലിപ്പ് എന്നിവർ. ഭാരതീയരീതിയിലുള്ള കാവിവസ്ത്രമായി രുന്നു അവർ ധരിച്ചിരുന്നത്. ഏഴെട്ടുവർഷത്തിനുശേഷം അവർ ഇരുവരും തിരികെ പോന്നു. ഫാ. അബ്രാഹം പാലാരൂപതയിൽ സേവനം ആരംഭിച്ചു.പിഴക് (ഉറുമ്പുകാവ്) ദേവാലയത്തിൻ്റെ വികാരിയായിട്ടാണ് ആദ്യ നിയമനം. പിഴക് ദേവാലയം പുതുക്കിപണിയുകയും മലമുകളിൽ വ്യാകുലസങ്കേതം കപ്പേള സ്ഥാപിക്കുകയും ചെയ്തു‌. ഇടവക ജനങ്ങളെ എല്ലാവരെയും ദേവാലയം പണിയിൽ സഹകരിപ്പിച്ചു വെന്നതാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. പിഴകിൽ നിന്നും പിന്നീട് മല്ലികശ്ശേരി പള്ളിയിലേക്കും അവിടെ നിന്നും പാലാ ളാലം പഴയ പള്ളിയിലേക്കും വികാരിയായി നിയമിക്കപ്പെട്ടു. രണ്ടിടത്തും ദേവാല യങ്ങൾ പുതുക്കി പണിതു. പൊതുകാര്യങ്ങളിൽ ജനപങ്കാളിത്തം കൂടുതൽ ഉണ്ടാക്കിയെന്നതാണ് അച്ചൻ്റെ നേട്ടം. പാലാ ളാലം പള്ളിയിൽ നിത്യസഹായമാതാവിൻ്റെ നൊവേന ആരംഭിച്ചത് ഫാ.അബ്രാഹമാണ്. ളാലം പള്ളിയിൽ വികാരിയായിരിക്കുമ്പോൾ മുതൽ സാമൂഹ്യസേവന രംഗത്ത് വിപ്ലവാത്മകമായ ചലനങ്ങൾ സൃഷ്‌ടിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. വിൻസൻ്റ് ഡി പോൾ സഖ്യത്തിൻ്റെ രൂപതാ ആദ്ധ്യാത്മികോ പദേഷ്ടാവ് എന്ന നിലയിൽ ആ രംഗത്ത് വിലപ്പെട്ടസേവനം അനുഷ്‌ഠിച്ചു. അവിടംകൊണ്ടും അച്ചൻ്റെ സേവനം അവസാനിച്ചില്ല. അവശരുടെയും ആർത്തരുടെയും ആലംബഹീനരുടെയും കണ്ണിലുണ്ണിയായി മാറിയ അദ്ദേഹം അനാഥ ബാലികാ ബാലന്മാർക്കായി രണ്ടു സ്ഥാപനം കരൂർ ആരംഭിച്ചു. ബോയ്‌സ് ടൗണും ഗേൾസ് ടൗണും. അനാഥരായ നൂറു കണക്കിന് കുട്ടികളെ അവിടെ പാർപ്പിക്കുകയും അവരെ സ്‌കൂളു കളിലയച്ച് വിദ്യയഭ്യസിപ്പിക്കുകയും വിവിധ തൊഴിലുകളിൽ പരിശീലനം നൽകുകയും ചെയ്‌തു. ബാലികാബാലന്മാരെപ്പോലെതന്നെ വികലാംഗർ, വൃദ്ധജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് നിസ്സഹായരെ അച്ചന്റെ സ്നേഹസ്‌പർശം കൊണ്ട് കരകയറ്റിയിട്ടുണ്ട്. ഇരുപതുവർഷത്തെ ഇടവകശുശ്രൂഷക്കുശേഷം പൂർണ്ണമായും നിസഹായരായവരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയത്. അദ്ദേഹം പടുത്തുയർ ത്തിയ സ്ഥാപനങ്ങളും അവയിലൂടെ ജീവിതം കരുപ്പിടിച്ച അഗതികളും അനേകരാണ്. അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങൾ താഴെപറയു ന്നവയാണ്. ബോയ്‌സ് ടൗൺ (പാലാ 1959) ഗേൾസ് ടൗൺ (കൊഴുവനാൽ 1963) ദയാഭവൻ (പാലാ 1969) സ്നേഹാലയം (കരൂർ 1969) കരുണാലയം (പാലാ 1969) സ്നേഹഗിരി സന്യാസസഭ (പാലാ 1969) ശാന്തി നിലയം (ഏന്തയാർ 1970) രക്ഷാഭവൻ (മണിയംകുളം 1971) നിർമ്മലഭവൻ (പൂവത്തിളപ്പ് 1972) ആശാസദൻ (മുണ്ടൻകുന്ന് 1973) ആശാഭവൻ (നെന്മേനി 1975) ഓസ്സാനാം ഭവൻ (പാലാ 1977) ദൈവദാസൻ സെന്റർ (കോളയാട് 1982) ജൂബിലി ആശാഭവൻ (മലയാററൂർ 1994) ചെറുപുഷ്പം ഭവൻ മലയാററൂർ (1996) ദൈവദാസൻ സന്യാസനീസഭ (മലയാറ്റൂർ 1998) മരിയഭവൻ (മലയാററൂർ 1999) ദൈവദാസൻ സെൻ്റർ (വടക്കാഞ്ചേരി 2000) ബഥാനിയാഭവൻ (കോളയാട് 2001) ഈ സ്ഥാപനങ്ങളുടെയെല്ലാംജീവാത്മാവും പരമാത്മാവും ഫാ. കൈപ്പൻപ്ലാക്കലാണ്. ഇക്കഴിഞ്ഞ മാസം ഇടുക്കി രൂപതയിലും ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെ ബസിലും ട്രെയിനിലും യാത്രചെയ്‌ത്‌ സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു‌കൊണ്ടിരിക്കുന്നു.

യേശുദാസനെപ്പോലുള്ള പ്രഗത്ഭർ ഈ സ്ഥാപനം സന്ദർശിക്കുകയും ഗാനമേള സൗജന്യമായി നടത്തുകയും ചെയ്‌തിട്ടുണ്ട്. അച്ചന്റെ മഹത്തായ സേവനങ്ങളെ ആദരിച്ച് നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്. റോട്ടറി ഇൻ്റർനാഷണൽ അവാർഡ് കേരള തമിഴ്‌നാട് ലയൺസ്‌ക്ലബ്ബ് ഇൻ്റർനാഷണൽ അവാർഡ് (1993) മുൻസിപ്പൽ കൗൺസിൽ അവാർഡ് പാലാ (1994) സോഷ്യൽ സർവ്വീസ് അവാർഡ് ഫോർ കേരള തിരുവനന്തപുരം ലൂർദ്ദ് ഫൊറോനാ (1994) ഹ്യൂമാനിറേറിയൻ ഓഫ് ദ ഇയർ അവാർഡ് ഫോർ ഇന്ത്യാ (1994) കെയർ ഷെയർ അവാർഡ് യു.എസ്.എ. (1994) ബെസ്റ്റ് സോഷ്യൽ വർക്കർ ഓഫ് ഇന്ത്യാ അവാർഡ് ഇന്ത്യൻ മർച്ചന്റ് ചേംബർ ബോംബെ (1995), പാലാ ടൗൺ ജൂണിയർ ചേംബർ അവാർഡ് (1998) ഫ്ളോറിഡാ മിയാമി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ്റെ അമലാ അവാർഡ് (2004) മേരിവിജയം ഡോ. ജോൺ ചിറയാത്ത് അവാർഡ് (2004) ഫാ. എമ്മാനുവൽ ചാരിറ്റബിൾ ട്രസ്റ്റ് (2004).