6

എൻ.യു. ജോസഫ്

സഭാപഠനങ്ങൾക്കനുസൃതമായ രചനകൾ നടത്തി ക്കൊണ്ട് കേരളസഭയിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് എൻ.യു. ജോസഫ്. ഇദ്ദേഹം ഇടപ്പള്ളി പാലാ രിവട്ടത്ത് നടുവിലേവീട്ടിൽ ശൗരി ഉണ്ണി മറിയാമ്മ ദമ്പതികളുടെ പുത്രനായി 1913 ഡിസംബർ 24-ന് ഭൂജാതനായി. അന്ന് നാട്ടുനടപ്പനുസരിച്ച് കുടിപ്പള്ളി ക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. സെൻ്റ് റാഫേൽ എൽ.പി.എസ്സ്, കൃഷ്ണവിലാസം മിഡിൽ സ്‌കൂൾ ഇടപ്പള്ളി, സെന്റ് ആൽ ബർട്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിച്ച് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സ് പാസ്സായി. അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച ജോസഫ് 1974-ൽ റിട്ടയർ ചെയ്. പി.ഒ.സി. ബൈബിൾ (1981) സാങ്കേതിക വിഭാഗം അംഗമായി പ്രവർത്തിച്ചു. ഡോൺബോസ്കോ ബുള്ളറ്റിൻ, താലത്ത് മാസിക, പാക്‌സ്‌മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതികളിൽ അംഗമായിരുന്നിട്ടുണ്ട്.

നിരവധിഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികൾ പരിശോധിച്ചു കൊടുത്തിട്ടുള്ള ജോസഫ് കഥാകവിത, ലേഖനങ്ങൾ, ജീവചരിത്രം തുടങ്ങി യവ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. മലബാർ മെയിൽ, കേരളാടൈംസ്, തൊഴിലാളി, ചിത്രോദയം, കർമ്മലകുസുമം, സത്യദീപം,സത്യനാദം, ചെറുപുഷ്‌പം തുടങ്ങിയ പത്രമാസികകളിലെ സ്ഥിരം എഴുത്തുകാരനായിരുന്നു അദ്ദേഹം. ഉതിർമണികൾ എന്ന കവിതാ സമാഹാരം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സഭാപഠനങ്ങൾക്കനുസൃതമായ രചനകളാണ് അദ്ദേഹം നടത്തി യിട്ടുള്ളത്. പ്രസാദാത്മകൻ, പരോപകാരമേ പുണ്യം പാപമേ പര പീഡനം എന്നിവയാണ് ജോസഫിൻ്റെ ആദർശ മുദ്രാവാക്യങ്ങൾ. അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനി, ഫാ. വടക്കൻ, എം.എം.വർക്കി, ഫാ.എബ്രാഹാ അടപ്പൂർ, പ്രൊഫ മാത്യു ഉലകംതറ തുടങ്ങിയ വരുടെ അഭിനന്ദനങ്ങൾ സാഹിത്യപരിശ്രമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

ശ്രീ. ജോസഫിൻ്റെ സേവനങ്ങളെ പരിഗണിച്ച് കെ.സി.ബി.സി. 1997 -ൽ പൊന്നാട അണിയിച്ച് ആദരിച്ചു. പാലയൂർ ഫൊറോനാ സി.എൽ.സി. സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ സംഗീതമത്സരത്തിൽ (1989) ഒന്നാം സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. സെൻ്റ് ജോൺ ബാപ്ററിസ്റ്റ് പള്ളി കുടുംബയോഗവും ജോസഫിൻ്റെ നവതിയോടനുബന്‌ധിച്ച് പൊന്നാടയ ണിയിച്ച് ആദരിച്ചു. മറ്റനവധി പാരിതോഷികങ്ങളും സാക്ഷ്യപത്രങ്ങളും ലഭിച്ചിട്ടുണ്ട്. എൻ.യു. ജോസഫിൻ്റെ തൂലികാനാമം “അനിലൻ” എന്നാണ്.