8

ജോസഫ് മാൻവെട്ടം

ചെറുകഥാകൃത്ത്. കവി എന്നീ നിലകളിൽ അറിയപ്പെടുന്ന ജോസഫ് മാൻവെട്ടം 1914 മേയ് 28-ന് വൈക്കം താലൂക്കിൽ മാഞ്ഞൂർ മേമുറി ദേശത്ത് മാൻവെട്ടം തടിക്കൽ പുത്തൻപുരയിൽ പൈലി ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു പ്രൈമറിവിദ്യാഭ്യാസാനന്തരം മുട്ടുചിറസ്‌കൂളിൽ ചേർന്നു പഠിച്ചു.ഏഴാംക്ലാസിൽ പബ്ലിക്ക് പരീക്ഷയായിരുന്നു. നല്ല രീതിയിൽ വിജയം കൈവരിച്ചു. പിതാവിന് അസുകം ബാധിക്കുകയും അകാലചരമം പ്രാപിക്കുകയും ചെയ്‌തതിനാൽ മുഹപോട്ട് തുടർന്നുപഠിക്കുവാൻ സാധി ച്ചില്ല. മൂത്തജ്യേഷ്ഠനോടൊപ്പം കൃഷി കാര്യങ്ങൾ നടത്തി. 30 ഏക്കർ നിലം, പുരയിടം ഉൾപ്പെടെ ഉണ്ടായിരുന്നു. അതിൽ നെല്ല്, കപ്പ, ഇഞ്ചി വാഴ, തെങ്ങ്, റബ്ബർ മുതലായ കൃഷി ചെയ്‌തു പോന്നു. ഇവ ഇവയ്‌ക്കെല്ലാം ജോസഫും സഹോദരനും നേതൃത്വം നൽകി. മുട്ടുചിറസ്‌കൂളിൽ മലയാളം പഠിപ്പിച്ചിരുന്നത് തിരുവല്ലാ സ്വദേശി പയ്യംപള്ളിൽ ഗോപാലപിള്ളയായിരുന്നു. പണ്ഡ‌ിതനും കവിയും ഗ്രന്ഥകാരനുമായ ഗോപാലപിള്ളയുമായുള്ള അടുപ്പം ജോസഫിനെ ഒരു സാഹിത്യകാരനാക്കിത്തീർത്തു. അദ്ദേഹം പഠിപ്പിക്കുന്നത് രസകരമായ രീതിയിലായിരുന്നു. അദ്ദേഹത്തിന്റെ ഈണ ത്തിലുള്ള പദ്യം ചൊല്ലൽ ആരെയും ആകർഷിക്കുന്നതായിരുന്നു. നിരവധി ഗ്രന്ഥകാരന്മാരുടെ കൃതികൾ വായിക്കുവാനും അവയിൽ പലതും ഹൃദിസ്ഥമാക്കുവാനും ശ്രമിച്ചു. കൈപ്പുഴസ്‌കൂളിലെ മലയാളം അദ്ധ്യാപ കൻ മുകളേൽ ജോസഫ് സാറുമായി ജോസഫ് മാൻവെട്ടം പരിചയപ്പെട്ടു. ശിഷ്യത്വം സ്വീകരിച്ചു. നല്ല കവിയും പല ഗ്രന്ഥങ്ങളുടെയും രചയിതാ വുമായിരുന്നു ജോസഫ് മുകളേൽ. ചില കവിതകൾ എഴുതി ജോസഫ് മാൻവെട്ടം, മുകളേൽ സാറിനെ കാണിച്ചു. പല കവിതകളും തെററുകൾ തിരുത്തി കൊടുത്തു. പല കാര്യങ്ങളും ഉപദേശരൂപേണ മാൻവെട്ടത്തിന് പറഞ്ഞുകൊടുത്തു. ചെറുപുഷ്പത്തിൻ്റെ ചിന്തകൾ എന്ന കവിത കർമ്മല കുസുമത്തിൽ പ്രസിദ്ധീകരിക്കുന്നതിന് മുകളേൽ സാർ ശ്രമിച്ചു. കർമ്മല കുസുമവും തുടർന്ന് മലബാർ മെയിലും ആ കവിത പ്രസിദ്ധം ചെയ്തു. ഇതിനിടയിൽ നോവൽ, കഥകൾ എന്നിവ വായിക്കുന്നതിൽ ജോസഫിന് താല്പര്യം തോന്നി. ആയാംകുടി പി. ആർ ശങ്കരപ്പിള്ള കഥ എഴുതുവാൻ ജോസഫിനെ പ്രേരിപ്പിച്ചു. ആ പാതയിൽ ഏറെ നാൾ സഞ്ചരിച്ചെങ്കിലും കവിതയിലേക്കു തന്നെ മടങ്ങിപ്പോന്നു. കുറെക്കാലം മാൻവെട്ടം ഇംഗ്ലീഷ്സ്‌കൂളിൽ മലയാളം അദ്ധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്.

കഥ, കവിത, ബാലസാഹിത്യം, ഖണ്ഡകാവ്യം, ജീവചരിത്രം, കുടുംബചരിത്രം, പള്ളിയുടെ ചരിത്രം ഇങ്ങനെ 22 ഗ്രന്ഥങ്ങൾ പ്രസിദ്ധി കരിച്ചിട്ടുണ്ട്. സ്മരണ, വെള്ളിപ്പൂക്കൾ, സായംകാലം (കവിതാസമാഹാരം) കല്ലെറിയേണ്ടവൾ, സ്നേഹസീമ, ജീവജലം (ഖണ്ഡ‌കാവ്യം) തളിരിലകൾ, അനുഭവങ്ങളുടെ താഴ്വ‌ര, അഴകുള്ളചിരി, ആരും മോശമില്ല. ആഴങ്ങളിൽ (കഥാസമാഹാരം) ഒരുമിച്ചൊഴുകിയ കാട്ടാറുകൾ (നോവൽ) വിജ്ഞാ നമുരളി (ബാലസാഹിത്യം) ഫാ. ഷെവ. സി.കെ. മററം (ജീവചരിത്രം) എന്നിവയാണ് മാൻവെട്ടം രചിച്ച പ്രധാനകൃതികൾ.

മാൻവെട്ടത്തിന്റെ സാഹിത്യസംഭാവനകളെ ആദരിച്ച് അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ്, പി.ഒ.സി., നിമിഷകവി കുടകശ്ശേരി എന്നീനാമത്തിലുള്ള സംഘടനകൾ അവാർഡ് നൽകിയിട്ടുണ്ട്. കവിതയും കഥയും നടന്നമത്സരങ്ങളിൽ 13 സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്