വിജയപുരം രൂപതയുടെ പ്രഥമ സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ശുശ്രൂഷകൾ ആരംഭിക്കും. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ശുശ്രൂഷക ൾക്ക് മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ യും പ്രധാനസഹകാർമികരാകും. വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരു നൂറിൽപ്പരം വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും.

കേരള ലത്തീൻ മെത്രാൻ സമിതി പ്രസിഡൻ്റും കോഴിക്കോട് ബിഷപുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. വിശുദ്ധ കുർബാനയ്ക്കുശേഷം മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അനുഗ്രഹപ്രഭാഷണം നടത്തും. മെത്രാഭിഷേക ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് വിശാലമായ പന്ത ലും ഇരിപ്പിടങ്ങളും കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, അസോസിയേറ്റ് ക ൺവീനർ മോൺ. ജോസ് നവസ്, സാജു ജോസഫ്, കൺവീനർ ഫാ. സേവ്യർ മാമ്മൂട്ടിൽ, പിആർഒ ഹെൻറി ജോൺ എന്നിവർ അറിയിച്ചു.