ഫാ. ജോൺ അന്തീനാട്
വിവാഹിതനായ ഒരു വൈദികനാണ് ഫാ.ജോൺ അന്തീനാട്. അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി 2000-ാമാണ്ട് വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. അത്യപൂർവ്വമായ പൗരോ ഹിത്യ സുവർണ്ണജൂബിലിയാഘോഷിച്ച ഫാ.ജോൺ 1909 ജനുവരി 16-ാം തീയതി പാലാ രൂപതയിലെ കുടക്കച്ചിറ ഇടവകയിൽ അന്തീനാട് മത്തായി അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ചു. കുറിച്ചിത്താനം പ്രൈമ റിസ്‌കൂളിലും ഉഴവൂർ ഒ.എൽ.എൽ. സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. പിതൃസഹോദരി പുത്രനായ മരങ്ങാട്ടുമാലിൽ ബഹു.ജോണച്ചനും അന്തീ നാട് തറവാട്ടിലാണ് ബാല്യകാലം ചിലവഴിച്ചത്. രണ്ടു ജോണച്ചന്മാരും ചെറു പ്പത്തിൽ വൈദികനാകണമെന്ന ആഗ്രഹത്തോടെയാണ് വളർന്നത്. എന്നാൽ ചെറുപ്പത്തിൽത്തന്നെ അന്തീനാട് ജോണിനെ വിവാഹം കഴിപ്പിക്കുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. 14-ാമത്തെ വയസ്സിൽ വലവൂർ കുഴികുള ത്തിൽ ജോസഫ് അന്ന ദമ്പതികളുടെ മൂത്ത പുത്രിയും സുപ്രസിദ്ധ വചന പ്രഘോഷകനും എം.എസ്സ്.എം.ഐ സന്യാസസഭയുടെ സ്ഥാപകനുമായ സി.ജെ. വർക്കിയച്ചൻ്റെ സഹോദരിയുമായ അന്നമ്മയെ 1923 ഫെബ്രുവരി 28-ാം തിയതി ജോൺ വിവാഹം ചെയ്തു. അന്ന് അന്നമ്മക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം. അന്നമ്മ വിവാഹിതയാവാൻ ആഗ്രഹിച്ചിരുന്നില്ല ന്നതാണ് യാഥാർത്ഥ്യം. വിവാഹത്തിനുശേഷം മൂന്നു വർഷം കൂടി പഠനം തുടർന്നു. തേർഡ് ഫാറം പാസ്സായ ജോൺ മാതാപിതാക്കളൊടൊത്ത് കൃഷി കാര്യങ്ങളിൽ വ്യാപൃതനായി. ജോണച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബി ലിയോടനുബന്ധിച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ച ചെറിയ ജീവിചരിത്രക്കുറു പ്പിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. “വളരെ ചെറുപ്പത്തിൽത്തന്നെ വൈദി കനാകണമെന്നു മോഹം മനസിൽ കൊണ്ടു നടന്ന ജോണച്ചന്റെയും, വിശുദ്ധ കൊച്ചു ത്രേസ്യായുടെ ഭക്തയായിരുന്ന അന്നമ്മയുടെയും ജീവിതം ഉഭയ സമ്മതപ്രകാരം പരിശുദ്ധ കന്യമറിയത്തിൻ്റെയും നിസാൽ വ്രതമെ ടുത്ത വി.യൗസേപ്പിൻ്റെയും വിവാഹജീവിതം അനുകരിക്കാൻ വാഗ്ദാനം ചെയ്തതു വഴി നിർമ്മലമായ ഒരു സ്നേഹജീവിതം അവരിൽ നിറഞ്ഞു നിന്നു. പന്ത്രണ്ടു വർഷത്തെ കുടുംബജീവിതത്തിനിടയിൽ അന്നമ്മ ഒരു മാസക്കാലം കഠിന രോഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞു. ആ സമയമത്രയും ജോണച്ചൻ തന്നെയായിരുന്നു അന്നമ്മക്ക് ആവശ്യമായ ശുശ്രൂഷകളും നൽകിയത്. 24-ാമത്തെ വയസിൽത്തന്നെ അന്നമ്മ ജോണച്ചന്റെ കരങ്ങളിൽ ശിരസ്സർപ്പിച്ച് ഭാഗ്യമരണം പ്രാപിച്ചതോടെ അവരുടെ കുടും ബജീവിതത്തിന് തിരശ്ശീല വീഴുകയായിരുന്നു”
ജോണച്ചൻ ഒരു വൈദികനായിത്തീരണമെന്ന് പ്രിയതമനെ അറിയി ച്ചതിനു ശേഷമാണ് അന്നമ്മ അന്ത്യയാത്ര പറഞ്ഞത്. അന്നമ്മയുടെ ആഗ്രഹം പിൽക്കാലത്ത് പൂവണിയുകയും ചെയ്‌തു. അന്നമ്മയെന്ന ആ പുണ്യ ചരിതയുടെ ജീവിത മാതൃകയാണ് സഹോദരൻ സി.ജെ. വർക്കിയ ച്ചനും സഹോദരി സാലമ്മയും സന്യാസ സഭയിലേക്കാകർഷിച്ചതെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1937 ൽ ഇരുപത്തിയെട്ടാം വയസ്സിൽ ജാഫ്‌നയിലുള്ള റൊസാരിയൻ കോൺഗ്രിഗേഷനിൽ ചേർന്ന് ജോൺ സന്യാസ പരിശീലനം നടത്തി. ആയി ടക്ക് വത്സലമാതാവിനുണ്ടായ അസുഖത്തെ തുടർന്ന് ശുശ്രൂക്ഷക്കായി ജോണിനെ ജാഫ്‌നയിൽ നിന്നും തിരിച്ചു വിളിച്ചു. അമ്മയെ ശുശ്രൂഷിക്കു ന്നതിനായി നാട്ടിലെത്തിയ ജോൺ കിടങ്ങൂർ, മാന്നാനം ഹൈസ്കൂളിൽ പഠിച്ച് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് വൈദികനാക ണമെന്ന ആഗ്രഹത്താൽ പല വൈദികമേലദ്ധ്യക്ഷന്മാരെയും സമീപിച്ചു. ആരും അനുകൂലമായി സംസാരിച്ചില്ല. വ്യക്തിപരമായ വളരെ അടുപ്പമുണ്ടാ യിരുന്ന അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനെ സമീപിച്ചു ചൂളപ്പറമ്പിൽ പിതാവ് മാർ തോമസ് കുര്യാളശ്ശേരി പിതാവിനെ നേരിൽക്കണ്ട് ശുപാർശ ചെയ്തു. കുര്യാളശ്ശേരി മെത്രാൻ തിരുവനന്തപുരത്തെ മാർ ഇവാനിയോസ് തിരുമേനിയുടെ മൈനർ സെമിനാരിയിലേക്ക് പറഞ്ഞയച്ചു. ഒരു മിഷനറി യായി തീരണമെന്ന തൻ്റെ ആഗ്രഹം അധികാരികളെ അറിയിക്കുകയും അവ രുടെ ശുപാർശയോടെ മദ്രാസ് അതിരൂപതാദ്ധ്യക്ഷനായിരുന്ന മത്തിയാസ് തിരുമേനിയുടെ പൂനമലയിലുള്ള തിരുഹൃദയസെമിനാരിയിൽ ചേർന്ന് പഠിക്കുകയും ചെയ്തു
സ്വർഗ്ഗത്തിലിരുന്ന് അന്നമ്മയും ഭൂമിയിലിരുന്ന് ജോണച്ചനും നിരന്ത രമായി നടത്തിയ പ്രാർത്ഥനയുടെ ഫലമായി വിവാഹിതർക്ക് അഗമ്യമായി*രുന്ന പൗരോഹിത്യത്തിലേക്ക് ജോണച്ചൻ വിളിക്കപ്പെട്ടു. 1951 ഏപ്രിൽ 22 -ാം തീയതി ഡോ. മത്തിയാസ് തിരുമേനിയിൽ നിന്നും ജോൺ വൈദിക പട്ടം സ്വീകരിച്ചു. തുടർന്നുള്ള വൈദിക ജീവിതത്തെപ്പറ്റി ശ്രീ. വി.വി. പോൾ വള്ളോപ്പള്ളിൽ ദീപനാളത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു “ദളിതരുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും കുഷ്ഠരോഗികളുടെ പുന രധിവാസത്തിനും മുന്തിയ പ്രാധാന്യം അദ്ദേഹം നൽകിയിരുന്നു. പാവനസ്‌മരണാർഹരായ തേവർപറമ്പിൽ കുഞ്ഞച്ചൻ, ഫാ.ഡാമിയൻ, മദർ തെരേസാ എന്നിവരുടെ പ്രവർത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്.വൈദിക ജീവിതം ആരംഭിക്കുന്നത് വെല്ലൂർ രൂപതയിലാണ്. വെല്ലൂർ രൂപതയുടെ വിഭജനത്തെ തുടർന്ന് നെല്ലൂർ, കടപ്പ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. സേവനം അനുഷ്ഠിച്ച പള്ളികളിലെല്ലാം ദളിതരുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി അക്ഷീണം പരിശ്രമിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ഉള്ള കുഷ്‌ഠ രോഗികളുടെ ശുശ്രൂ ക്ഷയ്ക്കും പുനരധിവാസത്തിനും വേണ്ടി പ്രത്യേകം ശ്രദ്ധചെലുത്തുകയും അധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. അതുപോലെ തന്റെ പ്രവർത്തനമേഖലകളിലെല്ലാം ധാരാളം സ്കൂളുകളും സ്ഥാപിച്ചു. അവിടെ പഠിച്ച പലരും ഉന്നത ജോലികളിൽ എത്തിച്ചേരുകയുണ്ടായി.
കടപ്പ രൂപതയിൽ പെട്ട ചിറ്റൂർ ഠൗണിൻ്റെ ഹൃദയ ഭാഗത്ത് അതിമ നോഹരമായ ഒരു ദേവാലയവും സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇംഗ്ലീഷ്‌മീഡിയം ഹൈസ്‌കൂളുകളും കുഷ്ഠരോഗ ബാധിതരെ പുനരധിവ സിപ്പിക്കുന്നതിനുള്ള കേന്ദ്രവും ആശുപത്രികളും മറ്റും വളരെ ശ്രദ്ധേയമാ ണ്. ഇവയെല്ലാം ബഹു. ജോണച്ചൻ്റെ പരിശ്രമഫലമായി രൂപംകൊണ്ടതാണ്.
1988-ൽ ഇടവക ഭരണത്തിൽ നിന്നും വിരമിച്ചു. പിന്നീട് ആന്ധ്രപ്രദേ ശിലെ ബംഗാരപ്പാളയമെന്ന സ്ഥലത്ത് ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സ്ഥാപിച്ചു. ഇന്ന് അത് നല്ലനിലയിൽ കുളത്തുവയിൽ എം.എസ്.എം.ഐ. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്നു. ചിറ്റൂരും, ബംഗാരപ്പാളയത്തും വച്ച് അവിടുത്തെ പൊതുജനങ്ങൾ നേതൃത്വം നൽകി അദ്ദേഹത്തിന്റെ പൗരോഹിത്യസുവർണ്ണ ജൂബിലിയാഘോഷിക്കുകയുണ്ടായി. അന്നാട്ടു കാർക്ക് ജോണച്ചനോടുള്ള ആദരവ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
14 വർഷത്തെ ബാല്യകാല ജീവിതവും 12 വർഷത്തെ കുടുംബ ജീവി തവും 55 വർഷത്തെ വൈദിക ജീവിതവും പിന്നിടാൻ കഴിഞ്ഞ ജോണച്ചൻ