സമുദായത്തിന്റെ നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് നിൽക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. സീറോമലബാർ, സീറോ മലങ്കര, ലത്തീൻ, ഓർത്തഡോക്സ‌്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, ക്‌നാനായ യാക്കോബായ സഭകളിൽനിന്നു മെത്രാന്മാർ, വൈദികർ, അല്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു.

തുടർന്നു നടന്ന പൊതു ചർച്ചയിൽ കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ് മോഡറേറ്ററായിരിന്നു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മൈനോറിറ്റി സെൽ കോ-ഓർഡിനേറ്റർ റോണി അഗസ്റ്റിൻ പ്രമേയം അവതരിപ്പിച്ചു. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അസി. പ്രൊക്യുറേറ്റർ ഫാ.ജോജോ പുതുവേലി, എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോബി കറുകപറമ്പിൽ, ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കോക്കാവയലിൽ, പിആർഒ അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കാർപ് കോ-ഓർഡിനേറ്റർ ടോം ജോസഫ് ചമ്പക്കുളം എന്നിവർ നേതൃത്വം നൽകി.