*പുതുവർഷ യാത്രകൾക്കൊരുങ്ങുന്നവർ ഇന്നു തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുക.* ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകൾ തുറക്കില്ല. കെഎസ്ആർടിസി, സപ്ലൈകോ പമ്പുകൾ തുറക്കും.
*3 വർഷം തുടർച്ചയായി ഒരു ജില്ലയ്ക്കുള്ളിൽ ജോലി ചെയ്യുന്നവരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജോലി ചെയ്യേണ്ടി വരുന്നവരുമായി ഉദ്യോഗസ്ഥർക്കു ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റം വരുന്നു.* 2024 ജൂൺ 30ന് 3 വർഷം പൂർത്തിയാകുന്നവരെ ജനുവരി 31നു മുൻപ് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ചീഫ് സെക്രട്ടറിക്കു കത്തു നൽകി
*മ്യാൻമർ സൈനികർ മിസോറാ മിലേക്ക് പലായനം ചെയ്തുവെന്ന് റിപ്പോർട്ട്.* കുറഞ്ഞത് 151 സൈനികർ മിസോറാമി ലേക്ക് പ്രവേശിച്ചതായി ആസാം റൈഫിൾ സിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. സൈനികരുടെ ക്യാമ്പുകൾ സായുധ വം ശീയ ഗ്രൂപ്പുകൾ കീഴടക്കിയ സാഹചര്യ ത്തിലാണ് നടപടി.
അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള ക്യാ മ്പുകൾ അരാകാൻ ആർമി പോരാളികൾ കീഴടക്കിയതിനെത്തുടർന്ന് വെള്ളിയാഴ്ച ‘ടാറ്റ്മാഡവ്’ എന്നറിയപ്പെടുന്ന മ്യാൻമാറീ സ് സൈനികർ ആയുധങ്ങളുമായി രക്ഷ പെടുകയായിരുന്നു
*മണിപ്പൂരിൽ പോലീസ് സേനയും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടൽ.* പോലീസുകാരന് പരിക്ക്. അതിർത്തി ഗ്രാമ മായ മോറെഹിലാണ് സംഭവം.ശനിയാഴ്ച്‌ച മോറെഹ് നഗരത്തിൽ സുര ക്ഷാ പരിശോധനകൾക്കെത്തിയ പോലീസ് വാഹനത്തിന് നേരേ കലാപകാരികൾ വെ ടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഉ ദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലിന് പിന്നാലെ രണ്ട് വീടുകൾക്കും കലാപകാരികൾ തീയിട്ടതായി റിപ്പോർട്ട്.
*കോഴിക്കോട് വെള്ളിപ്പറമ്പിൽ കാർ വർക്ക് ഷോപ്പിൽ തീപിടിത്തം.* ശനിയാഴ്‌ച അർധ രാത്രിയോടെയാണ് വർക്ക് ഷോപ്പിൽ തീപി ടിത്തമുണ്ടായത്. അജയ് എന്നയാളുടെ പേ രിലുള്ളതാണ് വർക്ക്ഷോപ്പ്.
വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കൊണ്ടു വന്ന നിരവധി കാറുകൾ കത്തിനശിച്ചു. തീ പിടിത്തമുണ്ടായ ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചെങ്കിലും നഗര ത്തിലെ തന്നെ മറ്റൊരു സ്ഥലത്ത് തീപിടി ത്തം ഉണ്ടായതിനാൽ അഗ്നിരക്ഷാസേനാ യൂണിറ്റുകളെല്ലാം അങ്ങോട്ടു പോയതിനാ ൽ തീയണയ്ക്കുന്നതിൽ കാലതാമസം നേ രിടുകയായിരുന്നു.
*കോട്ടയത്ത് സ്വകാര്യ ഫാമിലെ കുളത്തിൽ വിണ് ഏഴു വയസുകാരൻ മരിച്ചു.* കണ്ണൂർ പലക്കാട് കിള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്‌ഡൻ (ഏഴ്) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുട്ടി കുളത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ അപകടമുണ്ടായി മരിക്കുകയായിരുന്നു. കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രക്കായി ഫാമിലെത്തിയതായിരുന്നു കുട്ടി.
*കണ്ണൂർ അയ്യൻകുന്ന് ഞെട്ടി ത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാ വോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലി ൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന മാവോയിസ്റ്റ് കവിതയ്ക്ക് വെടിയേറ്റത് തലയ്ക്കെന്നു വിവരം*
സംഘത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്ന ത്. പരസ്പരം വെടിയുതിർത്തതോടെ മാ വോയിസ്റ്റ് സംഘം ഉൾവനത്തിലേക്ക് വലി യുകയായിരുന്നു. കബനീദളം ഏരിയാ സെ ക്രട്ടറിയും മുൻ കമാൻഡറുമായിരുന്നു കവിത
*മന്ത്രിസഭ പുനസംഘടനയെ തു ടർന്ന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൽ ഡിഎഫ് കൺവീനർക്ക് കത്ത്നൽകി.* രണ്ടരവർഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ വ ഹിക്കുന്ന മന്ത്രിസ്ഥാനം തോമസിന് കൈ മാറാമെന്ന് എൻസിപിയിൽ ധാരണയുണ്ടാ യിരുന്നതായി അദ്ദേഹം പറഞ്ഞു.ഇതിൽ മുന്നണി നേതൃത്വം ഇടപെടണമെ ന്നാണ് ആവശ്യം. മുൻപും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് പര സ്യ പ്രതികരണം നടത്തിയിരുന്നു.
*കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ എന്ന പേരില്‍ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.* ജനുവരി 21-ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും.
*പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തിരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി.* 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങള്‍ മല്‍സരിക്കാനായി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പാര്‍ട്ടിയുടെ മാധ്യമവിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 2022 ഏപ്രിലില്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട 71കാരനായ മുന്‍ക്രിക്കറ്റ് താരത്തെ ഓഗസ്റ്റില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു.
*അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ കുഴൽപ്പണം പിടികൂടി.* കല്ലട ട്രാവൽ ബസിലെ യാത്രക്കാരായ തമിഴ്‌നാട് സ്വദേശികളിൽ നിന്നാണ് 29 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. പ്രതികളായ മുഹമ്മദ് അബ്ദുൽ ഫയിസ്, അബ്ദുൽ നാസർ എന്നിവരെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി നെയ്യാറ്റിൻകര പോലീസിന് കൈമാറി.
*കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരുവിലേക്ക് കൂടി നീട്ടുന്നു.* കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസാണ് മംഗളൂരു വരെ നീട്ടുക. മംഗളൂരുവിൽ നിന്നും സർവീസ് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. ജനുവരി ആദ്യവാരം മുതലാണ് വന്ദേ ഭാരത് മംഗളൂരുവിൽ നിന്നും ഓടിത്തുടങ്ങുക. ഇതിന്റെ ഭാഗമായി ഉടൻ തന്നെ ട്രയൽ റൺ നടത്തുന്നതാണ്. 46 കിലോമീറ്ററാണ് ട്രയൽ റൺ നടത്തുക.
*2023 അവസാനിക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് കെഎംആർഎൽ.* കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്.
*സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.* തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുന്ന 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമർദ്ദം നീങ്ങും. തുടർന്ന് തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തെത്തുമ്പോൾ ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി.* രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. n2 മെഗാമാക്‌സ് എസ് ടി എസ് ക്രെയിനുകളും 3 യാർഡ് ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രെയിനുകൾ ഇറക്കും.
*വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോത്തിഹാരിയിലാണ് സംഭവം.* വിമാനം മുംബൈയില്‍ നിന്ന് അസമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിപ്രകോത്തി പാലത്തിനടിയില്‍ കുടുങ്ങിയത്.വിമാനം കുടുങ്ങിയതോടെ പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. ട്രക്ക് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞത്.
*ഡൽഹിയിലെ ഇസ്രയേല്‍ എംബസിയുടെ സമീപം നടന്ന സ്ഫോടനത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ്.* സംഭവത്തിൽ ഉടന്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യും. അന്വേഷണം പൂർണമായും എൻഐഎയ്ക്ക് കൈമാറാനാണ് സാധ്യത. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാഫലം വൈകുകയാണ്.
*ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.* തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ ആണ് സംഭവം. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം.
*ഉഖ്രുലിൽ സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.* 208 കിലോമീറ്റർ അകലെ മ്യാന്മാറിനോട് ചേർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. ഏകദേശം 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.
*ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.* റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാ മധ്യേ പ്രധാനമന്ത്രി റോഡ്ഷോ നടത്തി. 1,400-ലധികം കലാകാരന്മാര്‍ റാംപഥില്‍ സജ്ജീകരിച്ച 40 സ്റ്റേജുകളില്‍ നാടന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
*വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകനിർമ്മാണത്തിന് കേരളം കൈമാറുന്നത് ഒരേക്കറോളം സ്ഥലം.* പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരെ ആദ്യമായി ജയിലിലടച്ച തിരുവിതാംകൂറിന്റെ അതിർത്തി പ്രദേശമായ അരൂക്കുറ്റിയിൽ സ്മാരകത്തിനൊപ്പം ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളിലാണ് തമിഴ്‌നാട് സർക്കാർ.
*ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ലെന്നും സർവ്വ മതസ്ഥരുടേത് ആണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള.* സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം ആണ് ശ്രീരാമൻ. രാമക്ഷേത്രം യാഥാർത്ഥ്യം ആക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലെ പുതിയ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.* റോഡ് ഷോയും നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്‍ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിര്‍മ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. കൂടാതെ ഉത്തര്‍പ്രദേശിലെ നിരവധി വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
*ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
*മുഖ്യമന്ത്രി പിണറായി വിജയന് ബോംബ് ഭീഷണി.* എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ബോംബ് ഭീഷണിയുമായി കത്ത് എത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. ജില്ലയിൽ രണ്ടിടങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളാണെന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്.
*സ്‌കൂൾവിട്ടു വരവെ എട്ടാം ക്ലാസുകാരിയെ കടന്നു പിടിച്ച പ്രതിയ്ക്ക് 7 വർഷം തടവു ശിക്ഷ.* തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷാണ് കേസിലെ പ്രതി. ഏഴ് വർഷം തടവിന് പുറമെ ഇരുപതിനായിരം രൂപ പിഴയും ശിക്ഷയായി ലഭിക്കും.
*വയോധികനായ വ്യാപാരി കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയില്‍.* പത്തനംതിട്ട മൈലപ്രയിലായിരുന്നു സംഭവം. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി(73) ആണ് മരിച്ചത്. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് കണ്ടെത്തി
*ഡാനിയൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന നിക്കരാഗ്വേയിൽ രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റിലായിരിക്കുന്നത് നാല് വൈദികര്‍.* ഡിസംബർ 28-29 തീയതികളിലായി അറസ്റ്റ് ചെയ്ത വൈദികര്‍ ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുകയാണ്. മനാഗ്വ അതിരൂപതയുടെ വികാരി ജനറൽ മോൺ. കാർലോസ് അവിലേസ്; എസ്ക്വിപുലസിലെ ഹോളി ക്രൈസ്റ്റ് ഇടവക വികാരി ഫാ. ഹെക്ടർ ട്രെമിനിയോ, മതഗൽപ്പ രൂപതയിലെ ഫാത്തിമാ മാതാ ഇടവക വികാരി ഫാ. ഫെർണാണ്ടോ കലേറോ എന്നിവരെയാണ് പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്.
*റഷ്യ യുക്രൈന് നേരെ നടത്തുന്ന അധിനിവേശ അക്രമങ്ങള്‍ക്കിടെ ഫ്രാന്‍സിസ് പാപ്പ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് നന്ദിയര്‍പ്പിച്ച് പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്കി.* എൺപതിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന സമാധാന പദ്ധതിക്ക് പിന്തുണ നൽകിയതിന് ഫ്രാൻസിസ് പാപ്പയെ യുക്രൈന്‍ പ്രസിഡന്‍റ് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു.
*ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു.* ഏഴു വര്‍ഷക്കാലം കടുത്ത ഇസ്ലാമായി ജീവിച്ചതിന് ശേഷമാണ് മൈക്ക് ഇസ്ലാമിലെ പല വൈരുധ്യങ്ങളും മനസ്സിലാക്കുന്നത്. അന്നുമുതല്‍ മൈക്ക് യേശുവിനെ കുറിച്ച് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി. ഇസ്ലാം വിട്ട് ക്രിസ്തു വിശ്വാസം സ്വീകരിച്ച അബ്ദു മുറേയേ കണ്ടതും മൈക്കിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
*പ്രോലൈഫ് സംഘടനയായ അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് (AUL) -ന്റെ വാർഷിക “ലൈഫ് ലിസ്റ്റ്” പ്രകാരം രാജ്യത്തു ജീവന്റെ മഹത്വം ഏറ്റവും അധികം മാനിക്കുന്ന സംസ്ഥാനമായി അർക്കൻസാസിനെ തെരഞ്ഞെടുത്തു.* ഈ പദവി തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനം നേടുകയായിരിന്നുവെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ 2023-ൽ യു.എസ് സംസ്ഥാനങ്ങൾ ജീവനുമായി ബന്ധപ്പെട്ട നയങ്ങൾ പരിഗണിക്കുന്നതിൽ വളരെ സജീവമാണെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
*ഇന്നത്തെ വചനം*
ഇന്ന് തിരുക്കുടുംബത്തിൻ്റെ തിരുന്നാൾ ആചരിക്കുന്നു. ഈശോയുള്ള കുടുംബമാണ് തിരുക്കുടുംബം. ഈശോയെ കാണാതെ പോയാൽ അതു തിരുക്കുടുംബമായി മാറില്ല. നമ്മുടെ കുടുംബങ്ങളിൽ ഈശോയുണ്ടോ അതോ അവിടന്നു നഷ്ടപ്പെട്ടു പോയോ, നമ്മൾ അവിടത്തെ അന്വേഷിക്കുന്നുണ്ടോ ഇവയൊക്കെ വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. ക്രിസ്തുവില്ലാതെ നമ്മുടെ കുടുംബങ്ങൾ ക്രിസ്തീയ കുടുംബങ്ങൾ ആകില്ല എന്നോർത്തിരിക്കാം.
*വചന വിചിന്തനം*
ഇന്ന് തിരുക്കുടുംബത്തിൻ്റെ തിരുന്നാൾ ആചരിക്കുന്നു. ഈശോയുള്ള കുടുംബമാണ് തിരുക്കുടുംബം. ഈശോയെ കാണാതെ പോയാൽ അതു തിരുക്കുടുംബമായി മാറില്ല. നമ്മുടെ കുടുംബങ്ങളിൽ ഈശോയുണ്ടോ അതോ അവിടന്നു നഷ്ടപ്പെട്ടു പോയോ, നമ്മൾ അവിടത്തെ അന്വേഷിക്കുന്നുണ്ടോ ഇവയൊക്കെ വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. ക്രിസ്തുവില്ലാതെ നമ്മുടെ കുടുംബങ്ങൾ ക്രിസ്തീയ കുടുംബങ്ങൾ ആകില്ല എന്നോർത്തിരിക്കാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*