*മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍.* നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് ഐ.എസ് പദ്ധതിയിടുന്നുവെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്.
*പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.* നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു.
*ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും.* ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
*രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ചീഫ് സെകട്ടറി ഡോ വി വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ, കെ ആർ ജ്യോതിലാൽ, വിവിധ മത-സമുദായ നേതാക്കൾ, വ്യവസായരംഗത്തെ പ്രമുഖർ, പ്രമുഖ സാമൂഹിക വ്യക്തിത്വങ്ങൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
*കൊല്ലം ചവറയിൽ ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം.* തന്നെ ഒരു സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നറിയിച്ച് പോലീസിനെയും നാട്ടുകാരെയും വിദ്യാര്‍ത്ഥി ഒരുപോലെ ആശങ്കയിലാക്കി. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ട്യൂഷന് പോകാനുള്ള മടി കാരണം കൊണ്ട് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കഥ ഉണ്ടാക്കിയതെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
*കർണാടകയിലെ ഭരണകക്ഷി യായ കോൺഗ്രസിലെ ഏറെ സ്വാധീനമു ള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കു മെന്ന് അവകാശപ്പെട്ട് കർണാടക മുൻ മു ഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എ ച്ച്.ഡി.കുമാരസ്വാമി.* കേന്ദ്ര സർക്കാർ ചുമത്തിയ കേസുകളിൽ നിന്ന് കരകയറാനായി ആ മന്ത്രി കോൺഗ്ര സ് വിട്ട് 50-60 എംഎൽഎമാർക്കൊപ്പം ബി ജെപിയിൽ ചേർന്നേക്കുമെന്നും, അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവ കാശപ്പെട്ടു.
*കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക ഇടപെടലിലൂടെ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് കേരളത്തിന് നഷ്ടമായ ത് 1,07,513 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* കോതമംഗലം മാർ ബേ സിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന നവ കേരള സദസ് ഉദ്ഘാടനം ചെയ്‌തു സംസാ രിക്കുകയായിരുന്നു മുഖ്യമന്ത്രി.
*ഇടുക്കിയിൽ കരടിയുടെ ആക്രമ ണത്തിൽ ആദിവാസി യുവാവിനു പരിക്ക്.* വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കു ന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്.പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വ നം വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാ ണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരു ന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൃ ഷ്ണൻ കുട്ടിയെ സത്രത്തിലെത്തിച്ചു.
*പെരുമ്പാവൂരിൽ നവകേരള സദസിൽ യൂത്ത് കോൺഗ്രസ്-ഡിവൈഎഫ്ഐ പ്ര വർത്തകരുടെ ഏറ്റുമുട്ടലിനു പിന്നാലെ എ ൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കും ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദമനമേറ്റു.* എംഎൽഎയെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഇരുപതോളം ബൈക്കുകളി ലെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകരാ ണ് എംഎൽഎയെ ആക്രമിച്ചത്.
*വയനാട് വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചു കൊല്ലാമെന്ന് ഉത്തരവ്.* സംസ്ഥാന ചീഫ് വൈ ൽഡ് ലൈഫ് വാർഡനാണ് ഇതുസംബന്ധി ച്ച ഉത്തരവിറക്കിയത്.
മയക്കുവെടിവച്ചോ കൂടുവച്ചോ കടുവയെ പിടികൂടാനായില്ലെങ്കിൽ കൊല്ലാമെന്ന് ഉ ത്തരവിൽ വ്യക്തമാക്കുന്നു. കടുവയെ നര ഭോജിയായി പ്രഖ്യാപിച്ച് വെടിവച്ചു കൊ ല്ലാനുള്ള അനുമതി സൗത്ത് വയനാട് ഡി എഫ്ഒ തേടിയിരുന്നു.
*കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു.* ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീ വ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയി ച്ചു.ഡിസംബർ 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാന ത്തിന് അവിടെ അന്തിമ അംഗീകാരം നൽ കുമെന്നും രാജ വ്യക്തമാക്കി.
*ഛത്തീസ്ഗഡില്‍ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും.* സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു.
*ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ (സിസിപിഐ) ഇത്തവണയും ഉയർന്ന റാങ്ക് നിലയുമായി ഇന്ത്യ.* ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇത്തവണ ഏഴാം സ്ഥാനമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. ഒരു വർഷം കൊണ്ട് റാങ്ക് നില മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ‘കോപ് 28’ കാലാവസ്ഥ ഉച്ചകോടിയിലാണ് പട്ടിക പുറത്തുവിട്ടത്.
*ഇസ്രയേൽ-പലസ്തീൻ ആക്രമണം തുടരുന്നതിനിടെ പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.* സംഭാഷണത്തിനിടെ, വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാട് ആവർത്തിച്ചതായി എസ് ജയശങ്കർ വ്യക്തമാക്കി. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സ്ഥിതിയെക്കുറിച്ച് സംസാരിച്ച മുഹമ്മദ് ഷതയ്യ, യുദ്ധത്തിൽ ആശങ്കയും പ്രകടിപ്പിച്ചു എന്നും ഇന്ത്യ-പാലസ്തീൻ ബന്ധം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു
*വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം.* ഛത്തീസ്ഗഡിലാണ് സംഭവം. വധൂവരൻമാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുമാണ് മരണപ്പെട്ടത്. ചമ്പ ജില്ലയിൽ വച്ചാണ് അപകടം സംഭവിച്ചത്. വിവാഹ സംഘം സഞ്ചരിച്ച കാർ എതിർവശത്ത് നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
*രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.* ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 166 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി ഉയർന്നു. പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്. കോവിഡ് കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമീപ കാലത്തെ പ്രതിദിന ശരാശരി കേസുകൾ ഏകദേശം 100 എണ്ണമാണ്.
*പെരിങ്ങോട്ടുകര കരുവാംകുളത്ത് നടത്തിയ വ്യാജമദ്യവേട്ടയിൽ 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി.* കോട്ടയം സ്വദേശി കെ.വി. റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി. മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്.
*വയനാട്ടിൽ കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു.* വാകേരി മരമാല കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്. വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ(ചക്കായി-36) കടുവ കടിച്ചു തിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.
*ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകൾ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്.* ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ പാൻ കാർഡ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുകയോ ഒടിപി വഴി പണം തട്ടാൻ ശ്രമിക്കുകയോ ചെയ്യുന്നു.
*തൃശൂർ വാൽപ്പാറയിൽ അയ്യർവാടി എസ്റ്റേറ്റിനടുത്ത് ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി.* ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, വനം വകുപ്പ് എത്തി പരിശോധന നടത്തി.
*പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന്‍ അറസ്റ്റില്‍.* അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
*കൊച്ചി അന്താരാഷ്ട്ര വിമാ നത്താവളത്തിൽ വീണ്ടും സ്വർണവേട്ട.* എ യർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 52 ല ക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്. അബുദാബിയിൽനിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി അബ്ദുൾ നാസർ എന്ന യാത്രക്കാരനാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്
*സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ജീവനൊടുക്കി.* പഴേരി തോട്ടക്കര സ്വദേശിനി ചന്ദ്രമതി ആണ് ജീ വനൊടുക്കിയത്. ബത്തേരി തൊടുവീട്ടിൽ ബീരാൻ(58) ആണ് വെട്ടേറ്റ് മരിച്ചത്.
*കർണാടകയിൽ മടിക്കേരിയിലെ റിസോർട്ടിൽ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.* സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി. വിനോദ് ബാബു (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
*റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* സിൽവർ ലൈൻ പദ്ധതിക്കെതിരായ കേന്ദ്ര നിലപാട് ഇതു വ്യക്തമാക്കുന്നതാണ്. ഈ നിഷേധാത്മക സമീപനം എല്ലാക്കാലവും കേന്ദ്രസർക്കാരിന് തുടരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
*കർത്താവിന്റെ ദാനങ്ങളുടെ മൂല്യം വിലമതിക്കണമെന്നും അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ.* പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യകാമറിയം എങ്ങനെ കാത്തു സൂക്ഷിച്ചുവെന്നും ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ദൈവമാതാവ് സൂക്ഷിച്ച രണ്ടു മനോഭാവങ്ങളെന്നും പാപ്പ പറഞ്ഞു.
*ആഗോളതലത്തിൽ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനും, യുദ്ധത്തിനിടെ അവർക്ക് പ്രത്യാശ നൽകാനും ചിട്ടപ്പെടുത്തിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു.* ലണ്ടൻ ആസ്ഥാനമായുള്ള ഓബർഫ്യൂസ് എന്ന ബാൻഡുമായി സഹകരിച്ചാണ് ബെത്‌ലഹേം സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ യൂസ്റ്റീന സഫർ ഗാനത്തിന് രൂപം നൽകിയത്. ‘ഹിയർ എയ്ഞ്ചൽസ് ക്രൈ’ എന്നാണ് ക്രിസ്തുമസ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ഗാനത്തിനു ഫ്രാൻസിസ് മാർപാപ്പ ആശംസ അറിയിച്ചു.
*ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു.* 18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമാണ് കൊളംബിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച ‘നേറ്റിവിറ്റി വേള്‍ഡ്’ ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്.
*റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ.* അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ വത്തിക്കാനിൽനിന്നു റോമിലെ ബസിലിക്കയിലെത്തിയത്. ദേവാലയത്തിലെത്തിയ ഫ്രാൻസിസ് പാപ്പ സ്വർണ്ണനിറത്തിലുള്ള റോസാപ്പൂ സമര്‍പ്പിച്ചു. റോമിലെ ഏറ്റവും പ്രസിദ്ധമായ ഈ മരിയൻ ചിത്രത്തിനു മുന്നിൽ ഒരു മാർപാപ്പ സ്വർണപുഷ്പങ്ങൾ സമർപ്പിക്കുന്നത് ഇതു മൂന്നാം തവണയാണ്.
*ഇന്നത്തെ വചനം*
ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു:
നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? ദാവീദിന്റെ, എന്ന് അവര്‍ പറഞ്ഞു.
അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു:
കര്‍ത്താവ് എന്റെ കര്‍ത്താവിനോടരുളിച്ചെയ്‌തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനാവുക.
ദാവീദ് അവനെ കര്‍ത്താവേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ?
അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.
മത്തായി 22 : 41-46
*വചന വിചിന്തനം*
ഈശോ അനാദിയിലേ പിതാവിൽ നിന്നു ജനിച്ചവനാണ്. ഭൂമിയിൽ അവിടത്തെ മനുഷ്യാവതാരം മാത്രമാണ് സംഭവിച്ചത്.ഈ സത്യം വെളിവാക്കുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഈശോ ഒരേ സമയം ദാവീദിൻ്റെ പുത്രനുമാണ് ദാവീദിൻ്റെ കർത്താവുമാണ്. ദാവീദ് മനുഷ്യനാണ്. ഒരു കാലയളവിൽ ജനിച്ചു മരിച്ചവനാണ്. എന്നാൽ ഈശോ കാലങ്ങൾക്ക് അതീതനാണ്. അനാദിയാണ്. ഈശോ ഒരേ സമയം ചരിത്രപുരുഷനും ചരിത്രാതീത പുരുഷനുമാണ്. അവിടത്തെ ദൈവത്വത്തെയും മനുഷ്യത്വത്തെയും നമുക്ക് ഉൾക്കൊള്ളാം. ദൈവമായ അവിടത്തെ നമുക്ക് ആരാധിക്കാം,
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*