വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം:
മറ്റ് സൃഷ്ടികളില്‍നിന്നും വ്യത്യസ്തമായി താനൊരു ‘മനുഷ്യനാ’ണെന്നുള്ള തിരിച്ചറിവു ആദിമ മനുഷ്യനു ലഭിക്കുന്നു. അവന്‍ അവനെപ്പറ്റിത്തന്നെ ചിന്തിക്കുകയും അവന്‍ ആരാണെന്ന് സ്വയം ചോദിക്കുകയും ചെയ്യുന്നു. ഈ അവബോധ പ്രക്രിയയുടെ ഫലമായി, ‘ഞാന്‍ വ്യത്യസ്തനാണ്’ എന്ന അടിസ്ഥാനപരവും ആവശ്യവുമായ വ്യത്യാസം അവന്‍ മനസ്സിലാക്കുന്നു. ‘സാമ്യത’കളേക്കാള്‍ കൂടുതലായി ‘വ്യത്യസ്തത’കളാണ് തനിക്കുള്ളതെന്ന തിരിച്ചറിവ് അവനുണ്ട്. ഈ വ്യത്യസ്തതകളെ നന്നായി മനസ്സിലാക്കി, ക്രിസ്തീയ വിശ്വാസത്തിന്റെ ആഴതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുമാണ് ആഗമനകാലം നമ്മോടു സംസാരിക്കുന്നത്. ആഗമനം എന്നാല്‍ ‘അവന്റെ വരവ്’ എന്നാണര്‍ത്ഥം. അവന്റെ വരവിനായി നമ്മുക്ക് ഒരുങ്ങാം.