*മണിപ്പൂരിൽ വീണ്ടും സംഘർഷം.* ക്യാംഗ്പോപ്പി ജില്ലയിൽ നടന്ന ആക്രമണത്തിൽ രണ്ട് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടു. ക്യാംഗ്പോ പ്പിയിലെ കൊബ്സാ ഗ്രാമത്തിൽ നടന്ന ആക്രമ ണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.സംഭവത്തിനുപിന്നിൽ മെയ്തെയി വിഭാഗക്കാരാ ണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. സംഭവ ത്തിൽ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനക ൾ ജില്ലയിൽ ബന്ദ് ആചരിച്ചു.
*ആലുവ ജൈവ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടുത്തം.* ആലുവ അസീസി സ്റ്റോപ്പിൽ പ്രവ ർത്തിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രൊഡ ക്ട് കമ്പനിയിലാണ് രാത്രി 12 ഓടെ വൻ തീപിടിത്ത മുണ്ടായത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാ ന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നു ഏഴു യൂണി റ്റ് വാഹനങ്ങളെത്തി രണ്ടു മണിക്കൂർ കഠിനപ്രയ ത്നം നടത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വന്നതായാണ് വിവരം. ശക്തമായ പുകയും തീപിടിച്ച ഭക്ഷ്യവ സ്തുക്കളുടെ രൂക്ഷഗന്ധവും കാരണം ആദ്യഘട്ട ത്തിൽ അഗ്നിശമനാംഗങ്ങൾക്ക് കെട്ടിടത്തിൽ കയ റാനായില്ല. ശ്വസന സഹായ യന്ത്രങ്ങൾ ഉപയോ ഗിച്ചാണ് അകത്തുകയറിയത്
*മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ കരിങ്കൊ ടി പ്രതിഷേധം.* നവകേരള സദസിന്റെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് കോ ൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകർക്കരുടെ നേതൃ ത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം. അതേസമയം പോലീസ് പ്രതിഷേധക്കാരെ പിടി ച്ചുമാറ്റുന്നതിനിടെ സിപിഎം-ഡിവൈഎഫ്ഐ പ്ര വർത്തകരെത്തി ഇവരെ മർദിച്ചു. ഇടത് പ്രവർത്ത കർ പ്രതിഷേധക്കാരെ ഹെൽമെറ്റ് ഉപയോഗിച്ച് ത ലയ്ക്കടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെ യ്തു. തുടർന്ന് കൂടുതൽ പേരെത്തി കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകർത്തു.
*നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്നായി 1760 കോടിയിലേറെ വിലമതിക്കുന്ന പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, മറ്റു വസ്തുവകകള്‍ എന്നിവ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍.* തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബര്‍ ഒമ്പത് മുതല്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തവയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
*എയര്‍ ഇന്ത്യക്കും യാത്രക്കാര്‍ക്കും നേരെ ഭീഷണിമുഴക്കിയ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. കേസെടുത്തു.* നവംബര്‍ 19-നും അതിനുശേഷവും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രചെയ്യുന്നത് നിര്‍ത്താന്‍ ഇയാള്‍ സിഖുക്കാരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പാലിക്കാത്തവരുടെ ജീവന്‍ അപകടത്തിലാകുമെന്നും വീഡിയോസന്ദേശത്തില്‍ പറഞ്ഞിരുന്നു.
*ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി.* ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍ വളരെ വലുതാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കശ്മീരിന് പിന്നാലെ ജാര്‍ഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലിഥിയം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം
*മറ്റൊരു സംസ്ഥാനത്ത് എഫ്ഐആർ ചെയ്ത കേസുകളിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി.* അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരത്തിൽ മുൻകൂർ ജാമ്യം അനുവദിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
*ഞായറാഴ്‌ച ഇന്ത്യയും ഓസ്ട്രേ ലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടിലിറങ്ങിയ ആളെക്കുറിച്ച് കൂടുതൽ വിവര ങ്ങൾ പുറത്തുവിട്ട് ഗുജറാത്ത് പോലീസ്.* ഓസ്ട്രേലിയൻ പൗരനായ ഇയാളുടെ പേര് വാൻ ജോൺസൺ എന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഞായറാഴ്‌ച അഹമ്മദാബാദ് നരേന്ദ്രമോദി സ് റ്റേഡിയത്തിൽ ഒരുക്കിയ കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്നായിരുന്നു വാൻ ജോൺസൺ ഗ്രൗണ്ടിലിറങ്ങിയത്. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളെഴുതിയ ടീ ഷർട്ട് ധരിച്ച ഇയാൾ ക്രീസിലുണ്ടായിരുന്ന വി രാട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തിരു ന്നു. ഇയാളുടെ അറസ്റ്റ് പോലീസ് തിങ്കളാഴ്ച രേഖ പ്പെടുത്തി.
*വിശാഖപട്ടണം തുറമുഖത്ത് ഞാ യറാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന നൽകി പോലീസ്.* തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീ ഡിയോ യൂട്യൂബിൽ അപ്‌പ്ലോഡ് ചെയ്യുന്ന ഒരു യുവയൂട്യൂബറിനോട് മറ്റു യൂട്യൂബർമാർക്കുള്ള വി രോധമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാര ണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോ ഗസ്ഥർ പറയുന്നു.
*54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം.* നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ തിങ്കളാഴ്ച വെെകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്നു.സംഭവം.കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകനും ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്
*ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.* എന്നാല്‍, ഹര്‍ജി ഹൈക്കോടതി നീട്ടി. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു.
*സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകളുടെ തുക ഉയര്‍ത്തിയതായി ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍.* 1600 രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.
*വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നൽകണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ.* വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതുബോധന ഓഫീസർ പി സി ബീന മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാൻ തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്.
*കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോം തിരിച്ചുവരുന്നു.* വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും.
*ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് വിദേശ രാജ്യങ്ങളിലെത്തിച്ച് ചൂഷണം ചെയ്യുന്ന ഏജൻസികൾക്കെതിരെ സ്ത്രീകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി.* എറണാകുളം ജില്ലയിൽ ഇത്തരം ഏജൻസികളുടെ പ്രവർത്തനം സജീവമാണെന്നും ഏജൻസികളെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു.
*സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു.* വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 -24 വരെയുള്ള തീയതികളിൽ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
*ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ.* ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീൽഡിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ധനമന്ത്രാലയമോ, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.
*യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തേക്കും.* കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോർട്ട് നൽകും. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് റിപ്പോർട്ട് നൽകുക.
*ഏകദിന ലോകകപ്പ് ഫൈനലിൽ പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.* ഇന്ത്യൻ തോൽവിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയെന്നാണ് ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്. കരയുന്ന ഷമിയെ പ്രധാനമന്ത്രി മോദി നെഞ്ചിലേക്ക് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നതാണ് ചിത്രം. ടീമിലെ എല്ലാ കളിക്കാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയെന്നാണ് സൂചന.
*തെലുങ്കാനയിൽ നിർമാണത്തിലിരുന്ന ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം.* തൊഴിലാളികളാണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെലുങ്കാനയിലെ മോയിനാബാദിൽ ആണ് സംഭവം. നിർമാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
*ഒരു വയസുകാരനായ കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.* കന്യാകുമാരി സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. വിശന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി.
ചീനുവിന്‍റെ ഭാര്യ പ്രബിഷയും കാമുകൻ മുഹമ്മദ് സദാം ഹുസൈനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിൽ പോയിരുന്നു.
*കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി.* എ.സി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തുവെന്നും മൊഴിയില്‍ പറയുന്നു. സിപിഎം നേതാവ് എം.കെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.
*നെടുമ്പാശേരി വിമാനത്താവളത്തിൽ കോടികളുടെ സ്വർണവേട്ട.* വിമാനത്തിന്റെ ശുചിമുറിയിലൊളിപ്പിച്ചും യാത്രക്കാരൻ വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചു കടത്താൻ ശ്രമിച്ചതുമായ 6 കിലോയോളം സ്വർണമാണു കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഏതാണ്ട് 4 കോടിയോളം രൂപ വിലവരുന്ന സ്വർണമാണിതെന്ന് അധികൃതർ അറിയിച്ചു. ബഹ്റൈനിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിലാണു സ്വർണം മിശ്രിത രൂപത്തിൽ ഒളിപ്പിച്ചിരുന്നത്.
*നടി തൃഷയ്ക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.* സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു കമ്മിഷൻ പ്രതികരണം.
*കണ്ണൂർ എളയാവൂരിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ.* രഞ്ജിത്ത്, മുഹമ്മദ് ഷാനിഫ് എന്നിവ രാണ് അറസ്റ്റിലായത്.ആറ് കിലോ കഞ്ചാവാണ് ഇവരിൽനിന്നും പിടികൂ ടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷ ണം ആരംഭിച്ചു.
*പാവപ്പെട്ടവർക്കായുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ പാവങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഫ്രാൻസിസ് മാർപാപ്പ.* രാവിലെ പ്രാദേശിക സമയം പത്തു മണിക്കു ഫ്രാൻസിസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബലിയില്‍ സംബന്ധിച്ചു. തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായത്തിൽ നിന്നെടുത്ത ഏഴാമത്തെ വാക്യമായ “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്” എന്നതായിരിന്നു ദിനാചരണത്തിന്റെ വിചിന്തന വിഷയം.
*യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവ്.* ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ വിവരമുള്ളത്. തീവ്രവാദപരമായ ആക്രമണങ്ങളിലെ വര്‍ദ്ധനവ് വലിയ രീതിയില്‍ ആശങ്കയ്ക്കു വഴി തെളിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണ് യൂറോപ്പില്‍ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 5 രാജ്യങ്ങള്‍.
*ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ ക്രൈസ്തവ സഭാ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കി.* ഇവർ തിങ്ങിപ്പാർക്കുന്ന പഴയ ജെറുസലേം നഗരത്തിലെ പ്രദേശത്തെ അർമേനിയൻ ക്വാർട്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ തുർക്കികളാണ് അതിർത്തി നിശ്ചയിച്ചു നൽകിയത്. എന്നാൽ ഇപ്പോൾ അർമേനിയൻ ക്രൈസ്തവരുടെ കൈവശമുള്ള ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമി ആഡംബര ഹോട്ടൽ തുടങ്ങാൻ പാട്ടത്തിന് ഏറ്റെടുക്കാനുള്ള ശ്രമമാണ് വിവാദമായി മാറിയിരിക്കുന്നത്. ജെറുസലേമിലെ അർമേനിയൻ സഭയുടെ തലവൻ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാട്ടം നൽകാമെന്ന് സമ്മതിക്കുന്ന ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു.
*ഇന്നത്തെ വചനം*
അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
അശുദ്‌ധാത്‌മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്‌തരാക്കപ്പെട്ട ചില സ്‌ത്രീകളും ഏഴു ദുഷ്‌ടാത്‌മാക്കള്‍ വിട്ടുപോയവളും മഗ്‌ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും
ഹേറോദേസിന്റെ കാര്യസ്‌ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്‌ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.
ലൂക്കാ 8 : 1-3
*വചന വിചിന്തനം*
ഈശോയെ സ്ത്രീകൾ അനുഗമിച്ചിരുന്നു. അവർ തങ്ങളാൽ കഴിയുംവിധം ശുശ്രൂഷിച്ചിരുന്നു. അവരിൽ സമൂഹത്തിൻ്റെ എല്ലാ തട്ടിലും ഉള്ളവർ ഉണ്ടായിരുന്നു. ഏറ്റവും താഴ്ന്ന നിലവാരത്തിലെന്നു കരുതിയിരുന്ന മഗ്ദലേന മുതൽ ഉന്നത ഉദ്യോഗസ്ഥനായ കൂസായുടെ ഭാര്യവരെ അവരിൽ ഉണ്ടായിരുന്നു. സ്ത്രീകൾ അവഗണിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ ഈശോ സ്ത്രീകൾക്ക് സ്വാതന്ത്ര്യവും പ്രാധാന്യവും നൽകിയിരുന്നു. ഇന്ന് ലോകത്തിൽ സ്ത്രീകൾക്ക് ഉള്ള സ്വാതന്ത്ര്യത്തിൻ്റെയും പുരോഗതിയുടെയും അടിസ്ഥാനം ഈ ക്രിസ്തീയ ദർശനമാണ്. ക്രിസ്തീയ സമൂഹം ലോകത്തിനു നൽകിയിട്ടുള്ള മഹത്തായ സംഭാവനകൾ നിരവധിയാണ്. ഇതു നമ്മൾ മനസിലാക്കുകയും അറിഞ്ഞിരിക്കുകയും വേണം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*