*ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയെ കീഴടക്കി ഓസിസ് ചാമ്പ്യൻമാർ.* ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം 43 ഓവറിൽ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും മാർനസ് ലബൂഷെയ്ൻ്റെ അർധ സെഞ്ചുറിയുടെയും പിൻബലത്തിൽ മറികടന്നു. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസിസ് ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയി ൽ പന്തെറിഞ്ഞ ഓസിസ് ബൗളർമാർ ഇന്ത്യയെ 240 റൺസിലൊതുക്കി.
 
*ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരം വിരാട് കോഹ്ലിയെ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്തു.* 11 മത്സ രങ്ങളിൽ നിന്ന് 765 റൺസാണ് ഈ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആറ് അർധ സെഞ്ചുറികളും മൂന്നു സെഞ്ചുറികളും ഒരു വിക്കറ്റും താരം ഈ ലോകകപ്പിൽ നേടി. ഫെനലിൽ 54 റൺസ് നേടി.
 
*ലോകകപ്പ് മത്സരത്തിൽ പരാജയ പ്പെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ലോകകപ്പിലെ ഇന്ത്യയുടെ പ്രകടന വും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മി കച്ച ടീമായാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് ക ളിച്ചത്. ഈ പ്രകടനത്തിൽ രാജ്യം അഭിമാനിക്കു ന്നതായും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിൽ കു റിച്ചു. അതേസമയം, ലോകകപ്പ് ഫൈനൽ കാണാൻ പ്ര ധാനമന്ത്രി നരേന്ദ്രമോദിയും സ്റ്റേഡയത്തിലെത്തി യിരുന്നു.

*തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് പുറ പ്പെട്ട ‘ഗാലക്സി ലീഡർ’ എന്ന ചരക്ക് കപ്പൽ ചെ കടലിൽ വച്ച് യെമനിലെ ഹൂതി വിമതർ തട്ടിയെടു ത്തു.* വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം ജീവ നക്കാരാണ് കപ്പലിലുള്ളത്. എന്നാൽ കപ്പലിൽ ഇ ന്ത്യക്കാർ ഉണ്ടോ എന്ന് വ്യക്തമല്ല. ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക പ്പൽ, നിലവിൽ ഒരു ജാപ്പനീസ് കമ്പനി പാട്ടത്തിന് എടുത്തിരിക്കുകയാണ്. കപ്പൽ തുറമുഖ നഗരമായ സാലിഫിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.
 
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണംനടത്തി ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ തയ്യാറാകാൻ ചില ചെറിയ പ്രയോഗികപ്രശ്നങ്ങളേ ഉള്ളൂവെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനി ഞായറാഴ്ച പറഞ്ഞു.

*സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെ
സഹായിക്കുന്നവർ തുടർന്നും സഹായിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി* കൃത്യമായി കണക്ക് ന ൽകാത്തതിനാൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്ന വാർത്ത തെറ്റാണ്. സ ർക്കാരിനെ ഇകഴ്ത്തികാണിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം വാർ ത്തകളെന്നും മന്ത്രി കുറ്റപ്പെടുത്തി.
പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ല. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി 54.16 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത് എന്നാണ് വാ ർത്തയിൽ പരാമർശിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. സംസ്ഥാനം സമർപ്പിച്ച പ്രൊപ്പോസലുകളും കണ ക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്.

*കാനഡയില്‍ വീടുകളുടെ വിപണനത്തില്‍ മാന്ദ്യം.* സാധാരണയായി ശീതകാലത്ത് വിപണിയില്‍ ഇടിവ് രേഖപ്പെടുത്താറുണ്ടെങ്കിലും ഇക്കൊല്ലം പതിവിലും നേരത്തെ തന്നെ മാന്ദ്യംആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ (സിആര്‍ഇഎ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

*രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വിഐപി സുരക്ഷയൊരുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.* ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

*കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമാതാരം വിനോദ് തോമസിന്റെ മരണകാരണം വിഷവാതകം ശ്വസിച്ചെന്ന് സ്‌ഥിരീകരണം.* കാർബൺ മോണോക്സൈഡ് ഉള്ളിൽചെന്നാണ് മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണ് കാറിനുള്ളിൽ മീനടം കുറിയന്നൂർ പരേതരായ തങ്കച്ചൻ–കുഞ്ഞമ്മ ദമ്പതികളുടെ മകൻ വിനോദ് തോമസ‌ിന്റെ (47) മൃതദേഹം കണ്ടെത്തിയത്.
 
*ട്രാ​ന്‍​സ്‌­​പോ​ര്‍­​ട്ട് ക­​മ്മീ­​ഷ­​ണ​ര്‍ എ­​ഡി­​ജി­​പി ശ്രീ­​ജി­​ത്തി­​ന്‍റെ വാ­​ഹ­​ന­​മി­​ടി­​ച്ച് പ­​രി­​ക്കേ­​റ്റ് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന ആ​ള്‍ മ­​രി​ച്ചു.* പ­​റ­​ന്ത​ല്‍ സ്വ­​ദേ­​ശി പ­​ത്മ­​കു­​മാ­​റാ­​ണ് മ­​രി­​ച്ച­​ത്. ക­​ഴി­​ഞ്ഞ വ്യാ­​ഴാ​ഴ്ച റോ­​ഡ് മു­​റി­​ച്ച് ക­​ട­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് അ­​പ­​ക­​ടം സംഭവിച്ചത്. ഗു­​രു­​ത­​ര­​മാ​യി പ­​രി­​ക്കേ­​റ്റ­ പ­​ത്മ­​കു­​മാ­​റി­​നെ എ­​ഡി­​ജി­​പി ത­​ന്നെ അ­​ടൂ​ര്‍ താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചി­​രു­​ന്നു.

*വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി നൽകുന്നുണ്ടെന്ന് കെഎസ്ഇബി.* ജീവൻ രക്ഷാ ഉപകരണങ്ങൾക്കു വേണ്ട മുഴുവൻ വൈദ്യുതിയും സൗജന്യമായാണ് നൽകുക.
 
*കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.* യാത്രക്കാർ വാഹനം നിർത്തി രക്ഷപ്പെട്ടതിനാൽ വൻ അപകടം ആണ് ഒഴിവായത്. ആനയോട് സ്വദേശി കണ്ണതറപ്പിൽ ബിബിന്‍റെ മലപ്പുറം രജിസ്ട്രേഷനിലുള്ള മാരുതി 800 കാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്.തിരുവമ്പാടി കാറ്റാടിനു സമീപമാണ് സംഭവം.

*സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.* നവംബര്‍ 23 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

*എൽസിഎ മാർക്ക് വൺ 1എ യുദ്ധവിമാനങ്ങൾക്കുള്ള ജാമര്‍ പോഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യൻ വ്യോമസേന.* എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ. സ്വയം സുരക്ഷിത ജാമർ പോഡാണ് ഇതിന്റെ പ്രധാന ആകർഷണീയതകളിൽ ഒന്ന്. നിലവിൽ, ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ചതോടെ, യുദ്ധവിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും, യാത്രാവിമാനങ്ങൾക്കുമുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിക്കാനും, അവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനും ഇന്ത്യൻ വ്യോമസേനക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

*ഹലാൽ മുദ്രണം ചെയ്ത ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശിലെ  സർക്കാർ.* ഉത്തർപ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

*ഡല്‍ഹിയിൽ വായുഗുണനിലവാരത്തിൽ നേരിയ പുരോഗതി.* അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്. നിലവിലെ വായുഗുണനിലവാര തോത് 300ന് മുകളിലാണ്.വായു ഗുണനിലവാരത്തില്‍ പുരോഗതി കണ്ടതോടെ, ഡീസൽ ട്രക്കുകൾക്ക് ഡല്‍ഹിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
 
*റിലയൻസിനെ തോൽപ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം ഡിസ്‌നി + ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്.* 24,789 കോടി ആയിരുന്നു ഡിസ്‌നി മുടക്കിയത്. ഇത്രയും കോടി നൽകി ഈ അവകാശം സ്വന്തമാക്കേണ്ടതുണ്ടായിരുന്നോ എന്നു പരിഹസിച്ചവർ ഏറെയായിരുന്നു. എന്നാൽ ലോകകപ്പ് 2023 ഡിസ്‌നി + ഹോട്ട്സ്റ്റാറിന്റെ മാതൃ കമ്പനിയുടെ വിപണി മൂല്യം 2.2 ലക്ഷം കോടി രൂപയായി ഉയർത്തിയെന്നാണു ടിവി9 ഹിന്ദി റിപ്പോർട്ട് വ്യക്തമാക്കുന്നത്.

*ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം അയച്ചു.* 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങൾ അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിർത്തി വഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക. പലസ്തീൻ ജനങ്ങൾക്കായുള്ള സഹായം തുടരുമെന്ന് കേന്ദ്രം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടൺ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ എക്‌സിൽ കുറിച്ചു
 
*കേരളത്തില്‍ വിവാദമായ റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി.* പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേയ്ക്ക് പുറപ്പെട്ട ബസിനെ ചാവടി ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് എംവിഡി കസ്റ്റഡിയിലെടുത്തത്. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേയ്ക്ക് മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ചെന്നാണ് വിവരം.

*ലോകകപ്പ് കളിക്കിടെ ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്.* മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് ‘ഫ്രീ പലസ്തീന്‍’ ഷര്‍ട്ടും ധരിച്ചെത്തിയ ഒരാൾ ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.

*ഇംഫാൽ വിമാനത്താവളത്തിലെ മൂന്ന് വിമാനങ്ങൾ മൂന്ന് മണിക്കൂറിലധികം പിടിച്ചിട്ടു.* രണ്ട് വിമാനങ്ങൾ കൊൽക്കത്തയിലേക്ക് വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്ക് 2 മണിയോടെ എയർ ട്രാഫിക് കൺട്രോളും (എടിസി) ഗ്രൗണ്ടിലുള്ള ആളുകളും ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു കണ്ടതിനെ തുടർന്നാണ് മൂന്ന് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യരുതെന്ന് അറിയിപ്പ് ലഭിച്ചത്.

*ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.* തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രത്യേക യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ബിആര്‍ഒ വഴി റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിരവധി യന്ത്രങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ രണ്ട് ആഗര്‍ മെഷീനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

*ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ.* കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ആണ് സംഭവം. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് മരിച്ചത്. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മത്സ്യത്തൊഴിലാളിയായ ചീനുവിന്റെ ഭാര്യയായ പ്രബിഷ കാമുകൻ മുഹമ്മദ് സദാം ഹുസൈനൊപ്പമാണ് കൊല നടത്തിയത്.

*പാലക്കാട് വാളയാർ ടോൾ പ്ലാസക്കു സമീപം വച്ച് 115 ഗ്രാം മെത്താംഫിറ്റാമിനുമായി ബസിൽ നിന്നും പിടികൂടിയ പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ്.* പട്ടാമ്പി സ്വദേശി സുഹൈൽ എന്ന യുവാവിനാണ് പാലക്കാട് രണ്ടാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
 
*ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്.* പത്തനംതിട്ടയിലാണ് സംഭവം. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്.

*ഗുളിക രൂപത്തില്‍ വിഴുങ്ങിയ സ്വര്‍ണവുമായി യുവാവ് പിടിയില്‍.*
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എടക്കര സ്വദേശി പ്രജിന്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്‌സൂളുകളായി 1275 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാര്‍ക്കറ്റ് വില വരുന്ന സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
 
*വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ബിസിനസ് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ട് മുംബൈയിൽ കേരളം പങ്കെടുത്ത ഗ്ലോബൽ മാരി ടൈം സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതിൽ നിന്ന് അദാനി പോർട്സ് ലിമിറ്റഡ് പിൻമാറി.* മുൻധാരണ പ്രകാരം അദാനി കമ്പനി നൽകേണ്ട 50 ലക്ഷം രൂപ ഇതേത്തുടർന്നു സംസ്ഥാന സർക്കാർ അടച്ചു.

*ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ വയോധികമാരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.* സർക്കാർ പെൻഷൻ നൽകുന്നതു വരെ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും 1,600 രൂപ വീതം എല്ലാ മാസവും പെൻ‌ഷൻ നൽകും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാമം സന്നദ്ധപദ്ധതിയിലൂടെയാണു തുക നൽകുക. ഇതിന്റെ ആദ്യ ഗഡു ഇരുവർക്കും ഇന്നലെ രമേശ് നേരിട്ടു കൈമാറി. 

*അടുത്ത ബുധനാഴ്ച നടക്കുന്ന പൊതു സദസ്സിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളെയും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരെയും ഫ്രാൻസിസ് പാപ്പ കാണും.* നവംബർ 22-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തന്റെ പൊതു സദസ്സിനോടനുബന്ധിച്ച് മാർപാപ്പ ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണിയാണ് അറിയിച്ചത്

*ഇന്നത്തെ വചനം*
അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.
അവന്‍ അരുളിച്ചെയ്‌തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്‍കണമേ.
ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്‌ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്‌ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
ലൂക്കാ 11 : 1-4

*വചന വിചിന്തനം*
പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന ഈശോയെയാണ് വചനം അവതരിപ്പിക്കുന്നത്. ഈശോ ഒറ്റയ്ക്കു പ്രാർത്ഥിക്കാനല്ല, സമൂഹമായി പ്രാർത്ഥിക്കാനാണ് പഠിപ്പിക്കുന്നത്. എൻ്റെ പിതാവേ എന്നല്ല ഞങ്ങളുടെ പിതാവേ, എന്നാണ് വിളിക്കുന്നത്. ഒറ്റയ്ക്ക് ആത്മീയ ജീവിതം നയിക്കുന്നവരാകാതെ സഭയാകുന്ന കൂട്ടായ്മയിൽ ഒന്നുചേർന്നു പ്രാർത്ഥിക്കുന്ന സമൂഹമായി നമുക്ക് മാറാം. സഭയോടൊത്തുചേർന്ന ആത്മീയതയാണ് ആവശ്യം എന്ന് പള്ളിക്കൂദാശാക്കാലം നമ്മെ ഓർമിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*