തെ​ങ്ങ​ണ വ​ട്ട​ച്ചാ​ൽ​പ്പ​ടി​യി​ൽ കാ​ർ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. വ​ട്ട​ച്ചാ​ൽപ്പ​ടി കു​റ്റി​യി​ൽ പി.​പി. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ഏബ്ര​ഹാം (74) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കുന്നേരം ഏഴോടുകൂ​ടി​യാ​യി​രു​ന്നു അപകടം നടന്നത്. ക​ട​യി​ൽ നിന്നു സാ​ധ​നം വാ​ങ്ങി തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​ക​വേ വാ​ക​ത്താ​നം ഭാ​ഗ​ത്തു നി​ന്നു വ​ന്ന മാ​രു​തി കാ​ർ കു​ഞ്ഞ​മ്മ​യെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വീ​ട്ട​മ്മ​യെ സി ​എ​ൻ കെ ​ഹോ​സ്പി​റ്റ​ലി​ൽ ഉടൻ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.