*ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ച് നാലു ഭൗമ ദിനങ്ങൾ പിന്നിട്ടിട്ടും ഉറക്കമുണരാതെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും.* പേടകവുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഐഎസ്ആർഒ അശ്രാന്ത പരിശ്രമത്തിലാണ്. വിക്രം ലാൻഡറുമായും പ്രഗ്യാൻ റോവറുമായും ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നിലവിൽ സിഗ്‌നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

*നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു.* സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സെപ്തംബർ 27 നായിരുന്നു നബിദിനത്തിന്റെ പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെപ്തംബർ 27 പ്രവർത്തി ദിനമായിരിക്കും.

*എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.* എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ദീർഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

*മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്.* മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

*കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും നിയമനനിരോധനം തുടരേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി.* സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം. 25000 സ്ഥിരം ജീവനക്കാരുള്ളത് 10000 ൽ എത്തിക്കുന്നതുവരെ നിയമന നിരോധനം തുടരണം.
 
*സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. മേഖലയുടെ സംരക്ഷണം സര്‍ക്കാര്‍തന്നെ ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

*ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ.* ഇവരുടെ കാർ കത്തിച്ച ശ്രീരാമസേനയുടെ 14 പ്രവർത്തകരും പിടിയിലായി. ആന്ധ്രപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബെംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ഇതിനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പൊലീസ് പിടികൂടി.
 
*ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധന.* സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 230 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 49 കേസുകളിൽ 48 പേര്‍ അറസ്റ്റിലായി. ലഹരി വില്‍പ്പനക്കാരുടെയും ഇടനിലക്കാരുടേയും പട്ടിക തയ്യാറാക്കിയായിരുന്നു പരിശോധന.

*യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത.* കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനാണ് അവസരം. അടുത്ത മാസം 12 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. മുംബൈ വഴിയാകും സര്‍വീസ് .

*രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്.* കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്.

*പ്രശസ്ത സംവിധായകന്‍ കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍.* മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി

*പ്രശസ്ത ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുശോചിച്ച്‌ അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകന് മറുപടിയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്.*  സുധാകരന്‍ അനുസ്മരിച്ചത് തന്നെ കുറിച്ചാണെങ്കില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇത് പറയുമ്പോള്‍ താന്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബാന കൂടുകയായിരുന്നുവെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

*അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ ബിഎസ്എഫിന്റെ പിടിയിലായി.* പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് പിടിയിലായത്.രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.

*ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്.* യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ് എഫ്ബിഐ ഏജന്റുമാര്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഭവം. അമേരിക്കന്‍ മാധ്യമമായ ദി ഇന്റര്‍സെപ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

*ഭാര്യ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ദമ്പതികൾ ജീവനൊടുക്കി.* ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് ബലാത്സംഗത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റിലായത്
 
*ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ കടുത്ത നടപടികളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).* വിദേശത്തുള്ള 19 ഖാലിസ്ഥാന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎ തീരുമാനിച്ചു. ബ്രിട്ടന്‍, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരരുടെ പട്ടിക തയ്യാറാക്കിയാണ് എന്‍ഐഎയുടെ നീക്കം. യുഎപിഎ നിയമത്തിന്റെ സെക്ഷന്‍ 33 (5) പ്രകാരമാണ് നടപടി.

*ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി വരും നൂറ്റാണ്ടുകളിൽ ലോക വ്യാപാരത്തിന്റെ അടിസ്ഥാനമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* സമ്പന്നവും മികച്ചതുമായ വ്യാപാര ശക്തിയായിരുന്നപ്പോൾ ഇന്ത്യ ഉപയോഗിച്ചിരുന്ന പുരാതന വ്യാപാര ഇടനാഴിയായ ‘സിൽക്ക് റൂട്ട്’ മോദി അനുസ്മരിച്ചു. അടുത്തിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ് രാജ്യം നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രതിമാസ മൻ കി ബാത്ത് പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

*പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്.* സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽ വരുമെന്നു നിയമ ഭേദഗതി വേളയിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

*സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​യ 17 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ.* ക​ണ്ട​ല ക​ണ്ണം​കോ​ട് ഷ​മീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹ​സ​ൻ(19) എ​ന്ന ആ​സി​ഫി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

*പശ്ചിമബംഗാളിൽ കള്ളനോട്ട് പിടികൂടി.* ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. മാൾഡ മൊഹബത്പൂർ സ്വദേശി മജിബുർ റഹ്മാൻ (42) ആണ് അറസ്റ്റിലായത്

*എറണാകുളത്ത് ബീഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.* 30 വയസ്സുള്ള ബീഹാർ സ്വദേശിയായ യുവാവിന്റെ മൂത്രസഞ്ചിയിൽ ആണ് 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ കുടുങ്ങിയത്. അപൂർവ്വം ശാസ്ത്രക്രിയയിലൂടെയാണ് ചൂണ്ട നൂൽ പുറത്തെടുത്തത്.രാത്രി  ഉറുമ്പ് ഉള്ളിലേക്ക് കടന്നു പോയതായി തോന്നൽ ഉണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ട നൂൽ കടത്തിവിടുക ആയിരുന്നു ഇയാൾ.
 
* റെ​യി​ൽ​വേ പ്ലാ​റ്റ്​​ഫോ​മി​ൽ​ നി​ന്ന്​ കോ​ണി​ക്ക​ടി​യി​ൽ സൂ​ക്ഷി​ച്ച നിലയിൽ 15 കി​ലോ ക​ഞ്ചാ​വ് പി​ടിച്ചെടുത്തു.* വി​പ​ണി​യി​ൽ മൂ​ന്നു ല​ക്ഷം രൂപ വി​ല​ വ​രുന്ന ക​ഞ്ചാ​വ് ആണ് പിടിച്ചെടുത്തത്. ചെ​ന്നൈ തി​രു​വ​ന​ന്ത​പു​രം മെ​യി​ലി​ൽ കൊ​ണ്ടു​വ​ന്ന​​താ​ണെ​ന്നും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്റെ ഉ​ദ്​​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ.​പി.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ലു​ള്ള​തി​നാ​ൽ പു​റ​ത്തു​ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ്​ ക​രു​തു​ന്ന​ത്.

*തിരുവല്ല കടപ്രയിലെ സിനിമ തീയറ്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് മൂന്ന് പേരെ വെട്ടിപ്പരിക്കൽപ്പിച്ച സംഭവത്തിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ.* കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ്( കൊച്ചുമോൻ -35) ആണ് പിടിയിലായത്. പുളിക്കീഴ് പൊലീസാണ് പിടികൂടിയത്.
 
*കൊച്ചിയിൽ കഞ്ചാവ് വേട്ട.* മട്ടാഞ്ചേരിയിൽ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പുതിയ റോഡ് ബാങ്ക് ജംങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടച്ചിട്ടിരുന്ന രണ്ടാം നിലയിലെ വരാന്തയിൽ വളർത്തുകയായിരുന്ന 3 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും വർദ്ധിച്ച് വരുകയാണ്.

*തെക്കൻ ഫ്രഞ്ച് നഗരമായ മാർസേയിലെ തന്റെ ദ്വിദിന സന്ദർശനം അവസാനിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങി.* എയർപോർട്ടിൽ പാപ്പയെ യാത്രയാക്കുവാന്‍ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും എത്തിയിരിന്നു. പ്രാദേശിക സമയം 7:28 ന് പുറപ്പെട്ട വിമാനം, ഒന്‍പതു മണിയോടെ റോമിലെ ഫ്യൂമിച്ചീനോ എയർപോർട്ടിൽ എത്തിച്ചേര്‍ന്നു. മാർസേ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പാവപെട്ടവരുമായുള്ള സ്വകാര്യകൂടിക്കാഴ്ച്ചയോടെയാണ് പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്.

*അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ കോളേജില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയ പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ക്ക് അവഹേളനം.* ഭ്രൂണഹത്യ വ്യാപകമാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പിന്തുണയും വോട്ടും നേടുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് ‘എ ആന്‍ഡ്‌ ടി’ സര്‍വ്വകലാശാലയിലെ ഗ്രീന്‍സ്ബോറൊ കാമ്പസ്സില്‍ സംഘടിപ്പിച്ച ‘ഫൈറ്റ് ഫോര്‍ ഔര്‍ ഫ്രീഡം കോളേജ് ടൂര്‍’ പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു കമല ഹാരിസ്.

*ഇന്നത്തെ വചനം*
അവര്‍ പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്‌. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ അബ്രാഹത്തിന്റെ മക്കളാണെങ്കില്‍ അബ്രാഹത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു.
എന്നാല്‍, ദൈവത്തില്‍ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്‌തിട്ടില്ല.
നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ്‌ ഒന്നേ ഉള്ളൂ – ദൈവം.
യേശു അവരോടു പറഞ്ഞു: ദൈവം ആണ്‌ നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്‌. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന്‌ എന്നെ അയച്ചതാണ്‌.
ഞാന്‍ പറയുന്നത്‌ എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ വചനം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ.
യോഹന്നാന്‍ 8 : 39-43

*വചന വിചിന്തനം*
ദൈവമാണ് നമ്മുടെ പിതാവ്. അത് നമുക്ക് അഭിമാനം പകരുന്നതോടൊപ്പം നമ്മുടെ കടമകളെക്കുറിച്ചു കൂടി ഓർമിപ്പിക്കുന്നു. ദൈവമക്കളുടെ സ്ഥാനത്തിനു ചേർന്ന വിധം ജീവിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? ദൈവമക്കളായി നമുക്ക് ജീവിക്കാൻ സാധിക്കണമെങ്കിൽ വചനം ശ്രവിക്കുന്നവരാകണം. യഹൂദർക്ക് തെറ്റുപറ്റിയത് അവർക്ക് വചനം ശ്രവിക്കാനുള്ള സന്നദ്ധത ഇല്ലായിരുന്നു എന്നതുകൊണ്ടാണ്. നമുക്ക് വചനം ശ്രവിക്കുന്നവരും അതുവഴി ദൈവമക്കളുടെ സ്വഭാവത്തിനനുസൃതം ജീവിക്കുന്നവരുമാകാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*