തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവര്‍ത്തകര്‍. മാദ്ധ്യമപ്രവര്‍ത്തകര്‍ പരിശോധന റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ തട്ടിപ്പ് നടത്തിയ തൃശൂരിലെ സഹകരണ ബാങ്കുകളിലാണ് ഇഡി ഇന്ന് പരിശോധന നടത്തിയത്.പത്ത് വര്‍ഷത്തിനിടെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡി കണ്ടെത്തിയത്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള അഞ്ച് അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചതിന് ശേഷം പിന്‍വലിച്ചതായും ഇഡി കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു പരിശോധന