നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ( നബാർഡ്) അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് വിളിക്കുന്നു.150 ഒഴിവുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസിലാണ് നിയമനം.
ഒഴിവുകൾ: ജനറൽ 77, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി 40, ഫിനാൻസ് 15, കമ്പനി സെക്രട്ടറി 3, സിവിൽ എൻജിനീയറിങ് 3, ഇലക്ട്രിക്കൽ എൻജിനീയറിങ് 3, ജിയോ ഇൻഫർമാറ്റിക്സ് 2, ഫോറസ്റ്ററി 2, ഫുഡ് പ്രോസസിംഗ് 2, സ്റ്റാറ്റിസ്റ്റിക്സ് 2, മാസ് കമ്മ്യൂണിക്കേഷൻ/ മീഡിയ സ്പെഷ്യലിസ്റ്റ് 1
യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമ ബിരുദത്തിന് 60% മാർക്കും ബിരുദാനന്തര ബിരുദം/ പിജി ഡിപ്ലോമയ്ക്ക് 55 ശതമാനം മാർക്ക് നിർബന്ധം.
പ്രായം:21-30 വയസ്സ്( അർഹർക്ക് ഇളവ്). ശമ്പളം:₹44,500-89,150. ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി: സെപ്റ്റംബർ 23. അപേക്ഷ ഫീസ്:₹800. ( എസ് സി,എസ് ടി,ഭിന്നശേഷി വിഭാഗക്കാർക്ക് ₹150)