സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 2000ഒഴിവ്.ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 27 വരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.ഈ തസ്തികയിലേക്ക് മുമ്പ് നാല് തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹരല്ല. പ്രായം:01/04/2023ന് 21-30. പട്ടിക വിഭാഗത്തിനും വിമുക്തഭടന്മാർക്കും അഞ്ചുവർഷം ഇളവ്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഇളവ്.ശമ്പളം:36,000-63,840.അപേക്ഷ ഫീസ്:750. പട്ടിക വിഭാഗം,ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഫീസ് ഓൺലൈൻ ആയി അടയ്ക്കണം.
തെരഞ്ഞെടുപ്പ്
പ്രിലിമിനറി,മെയിൻ പരീക്ഷകൾ വഴി.ആലപ്പുഴ, കണ്ണൂർ, കൊച്ചി,കൊല്ലം,കോട്ടയം കോഴിക്കോട്,മലപ്പുറം, പാലക്കാട്,തൃശൂർ, തിരുവനന്തപുരം കേരളത്തിലെ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ. മെയിൻ പരീക്ഷ കേന്ദ്രങ്ങൾ കൊച്ചി തിരുവനന്തപുരം.

https://bank.sbi/careers

https://sbi.co.in/careers