*കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.* സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ‘പെറ്റ് ലവേഴ്സ്’ എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവര്‍ ഗൂഢാലോചന നടത്തി.
*കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര/ സംസ്ഥാന ആരോഗ്യ വകുപ്പുകൾ.* സംശയമുള്ള നാലു സാംപിളുകളുടെ ഫലം നിപയാണെന്ന് സ്ഥിതീകരിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
*മണിപ്പൂരിൽ വീണ്ടും വെടിവെപ്പും സംഘർഷവും.* കാങ്പോക്പി ജില്ലയിൽ ചൊവ്വാഴ്ച അജ്ഞാതരുടെ വെടിയേറ്റ് മൂന്നു ഗ്രാമീണർ മരിച്ചു. കുക്കി-സോ വിഭാഗക്കാരായ ഗോത്രവർഗക്കാരണ് കൊല്ലപ്പെട്ടത്.
*കോഴിക്കോട്ട് നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും ആശങ്ക.* സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കൽ കോേളജിൽ ചികിത്സതേടിയെത്തിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയെ നിരീക്ഷണത്തിലാക്കി.
*കരുവന്നൂർ ബാങ്കിലെ തട്ടിപ്പിലും കള്ളപ്പണം ഇടപാടിലും മുൻ എം.പി.യുൾപ്പെടെയുള്ള നേതാക്കളുടെ പങ്ക് കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന് വ്യക്തമായെങ്കിലുംപുറത്തുവിട്ടില്ല.* േകസിലെ മുഖ്യപ്രതികളായിച്ചേർത്തിരുന്ന എം.കെ. ബിജു കരീം, പി.പി. കിരൺ എന്നിവരാണ് നേതാക്കളുടെ പങ്ക് വിശദീകരിച്ചത്. എന്നാൽ, രാഷ്ട്രീയസമ്മർദം കാരണം ക്രൈംബ്രാഞ്ച് ഇക്കാര്യം പൂഴ്‌ത്തുകയായിരുന്നു. പ്രതികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി കുറ്റപത്രം നൽകുമ്പോൾ ഇക്കാര്യം കാണിക്കണമെന്നതിനാല്‍ കുറ്റപത്രവും വൈകിപ്പിച്ചു.
*നിപ സാഹചര്യത്തിൽ കേന്ദ്രസംഘം ബുധനാഴ്ച കേരളത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.* ഇവർക്കുപുറമെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റും ചെന്നെെ ഐ.സി.എം.ആറിൽ നിന്നുള്ള സംഘവും സംസ്ഥാനത്തെത്തും.
*നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.*
*കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.* ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സിക്കാതെ ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കണം. ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കണം. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കണം.
*ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍.* നാര്‍ല ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ കരസേനയുടെ ഒരു സൈനികനും കെന്റ് എന്ന് പേരുള്ള ആറ് വയസുള്ള നായയ്ക്കും വീരമൃത്യു . ഓപ്പറേഷന്‍ സുജലിഗല എന്ന് പേരിട്ട തിരച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് സൈന്യം ആരംഭിച്ചത്.
*തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി.* 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ പറ്റി പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ, തൃശൂർ നിങ്ങൾ എനിക്ക് തരണം’ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.
*കാലവർഷം അതിശക്തമായത് സെപ്റ്റംബറിലെന്ന് റിപ്പോർട്ട്.* സെപ്റ്റംബറിലെ ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ശരാശരിയെക്കാൾ അധികം മഴയാണ് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 272 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. എന്നാൽ, ശരാശരിയെക്കാൾ പകുതിയിലേറെ മഴ പത്ത് ദിവസം കൊണ്ട് ലഭിച്ചുവെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ. അതേസമയം, കാലവർഷം ശക്തമാകാറുള്ള ഓഗസ്റ്റ് മാസത്തിൽ ശരാശരിയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ഓഗസ്റ്റിൽ 60 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
*എ.ആർ.റഹ്മാൻ്റെ ‘മറക്കുമാ നെഞ്ചം’ എന്ന സംഗീത നിശയിലുണ്ടായ സുരക്ഷാ, സംഘടനാ വീഴ്ചകളെപ്പറ്റി ഉന്നത തല അന്വേഷണം ആരംഭിച്ചു.* സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിയ്ക്കെതിരെ വ്യാപക പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു. സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങളുണ്ടായതായും പരാതികളുണ്ട്.
*മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണ വിധേയനായ ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു.* 34-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസിൽ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു.
*ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് 10 ശതമാനം അധിക ജിഎസ്ടി നിർദേശിക്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.* ഡീസൽ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് 10 ശതമാനം അധിക ജിഎസ്ടി നിർദേശിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സത്യമല്ലെന്നും, സർക്കാരിന്റെ സജീവ പരിഗണനയിൽ നിലവിൽ അത്തരമൊരു നിർദ്ദേശമില്ലെന്ന് വ്യക്തമാക്കുന്നുവെന്നും ഗഡ്കരി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിൽ കുറിച്ചു.
*ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്ക.* ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വക്താവ് മാത്യു മില്ലർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
*പാക് അധിനിവേശ കശ്മീര്‍ ഉടനെ ഇന്ത്യയുമായി ലയിക്കുമെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വികെ സിങ്.* പാക് അധിനിവേശ കശ്മീര്‍ സ്വന്തം നിലയ്ക്കുതന്നെ ഇന്ത്യയുമായി ലയിക്കുമെന്നും കുറച്ചുസമയം കാത്തിരിക്കൂ എന്നും വികെ സിങ് പ്രതികരിച്ചു. രാജസ്ഥാനിലെ ദൗസയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
*തെലുങ്ക് ദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് കോടതിയിൽ തിരിച്ചടി.* വീട്ടുതടങ്കലിലാക്കണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ഹർജി കോടതി തള്ളി. അഴിമതി കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. സിഐഡി വാദം അംഗീകരിച്ച് വിജയവാഡയിലെ എസിബി കോടതിയാണ് ഹർജി തള്ളിയത്.
*ജി20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിച്ച ലോകനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്.* ഈ സമ്മാനങ്ങളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് സംസാരിക്കുന്ന കരകൗശല വസ്തുക്കൾ ഉൾപ്പെടുന്നു. സുന്ദർബൻ തേൻ, കാശ്മീരി കുങ്കുമപ്പൂവ്, ബനാറസി ഷാൾ, അരക്കു കാപ്പി, ഡാർജിലിംഗ് ചായ തുടങ്ങിയ സമ്മാനങ്ങൾ ആണ് പ്രധാനമന്ത്രി ലോകനേതാക്കൾക്ക് നൽകിയത്
*സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഡി.എം.കെ നേതാവ് എ രാജയുടെ പുതിയ പരാമർശം വിവാദത്തിൽ.* ഹിന്ദു മതം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ സെപ്തംബർ 7 ന് എ രാജ സനാതന ധർമ്മത്തെ കുഷ്ഠരോഗം, എച്ച്ഐവി തുടങ്ങിയ രോഗങ്ങളോട് ഉപമിച്ചിരുന്നു. നേരത്തെ കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ 2ജി അഴിമതിയില്‍ കോടികള്‍ അനധികൃതമായി സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയാണ് എ. രാജ.
*സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നവരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്.* അവരുടെ നാവ് പിഴുതെടുക്കുമെന്നും അവരുടെ കണ്ണുകൾ പറിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ചു പോന്ന സനാതന ധർമ്മം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
*മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു.* ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ എന്ന പേരിൽ നിന്ന് മുംബൈ എന്ന പുതിയ പേരിലേക്ക് മാറുന്നതിനു മുൻപ് തന്നെ ഈ സർക്കാർ വണ്ടി മുംബൈയുടെ നിരത്തുകൾ കീഴടക്കിയിരുന്നു. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ ആദ്യ വാരം മുതൽ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ സർവീസ് അവസാനിപ്പിക്കുന്നതാണ്.
*തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിൽ.* പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓൺലെെൻ ഇടപാടിലൂടെയാണ് ഇവർ പെൺവാണിഭം നടത്തിയിരുന്നതെന്നാണ് വിവരം.
*ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു.* ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ജയ്ക്കിന് കുഞ്ഞ് പിറന്നതിൽ ആശംസകൾ അറിയിക്കുകയാണ് ആളുകൾ. തെരഞ്ഞെടുപ്പ് തോൽവിയിൽ നിരാശനായ ജെയ്‌ക്കിനും കുടുംബത്തിനും സന്തോഷം നൽകുന്ന നിമിഷമാണിത്.
*കോഴിക്കോട് നിപ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.* ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
*തിരുവനന്തപുരത്ത് ആണ്‍ സുഹൃത്ത് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന് ഭർത്താവ് പരാതി നല്‍കിയ സംഭവത്തില്‍ യുവതിയെയും കുഞ്ഞിനെയും പൊലീസ് കണ്ടെത്തി.* എന്നാൽ, തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു.
*ബിജെപിക്കെതിരെ സിപിഐ നടത്തിയ ജാഥ സിപിഎം പ്രവർത്തകർ തടഞ്ഞു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കണിക്കുന്നിലാണ് സംഭവം.* രണ്ടു പാർട്ടികളുടെയും നേതാക്കൾ ഇടപെട്ടാണ് സംഘർഷാവസ്ഥക്ക് അയവുവരുത്തിയത്. ബി.ജെ.പി.യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’വെന്ന മുദ്രാവാക്യമുയർത്തി ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ജാഥ.
*മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.* വത്തിക്കാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് മലങ്കരസഭയുടെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി കാതോലിക്കാ ബാവ നൽകി. വിശേഷപ്പെട്ട കാസ, മാർപാപ്പയും ബാവായ്ക്ക് നൽകി. മാർപാപ്പയോടൊപ്പം കാതോലിക്കാ ബാവയും മലങ്കര സഭയുടെ പ്രതിനിധി സംഘവും ഉച്ചഭക്ഷണത്തിനു ശേഷമാണു മടങ്ങിയത്.
*മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ.* ‘ദീസ് ഗയിസ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമെന്ന രീതിയില്‍ അവതരിപ്പിച്ചുക്കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം.
*ഇന്നത്തെ വചനം*
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.
വിശുദ്‌ധമായതു നായ്‌ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
മത്തായി 7 : 1-6
*വചന വിചിന്തനം*
മറ്റുള്ളവരെ വിധിക്കുന്നതിനുമുമ്പ് സ്വയം വിധിക്കുകയും വിലയിരുത്തുകയും ചെയ്യണമെന്ന് ഈശോ നമ്മോട് ആവശ്യപ്പെടുന്നു. സ്വയം വിലയിരുത്താത്ത ഒരു വ്യക്തിക്കും സ്വയം തിരുത്താനോ മറ്റുള്ളവർ നൽകുന്ന തിരുത്തലുകൾ ഉൾക്കൊള്ളാനോ സാധിക്കില്ല. കാഴ്ച തെളിഞ്ഞവർക്കേ മറ്റുള്ളവരുടെ കാഴ്ചകൾ തെളിക്കാൻ സാധിക്കൂ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*