ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.

പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്റര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മാസങ്ങളോ വര്‍ഷങ്ങളോ തുടരും. ഇതിലെ ഷേപ്പ് എന്ന് ഉപകരണം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള സ്‌പെക്ട്രോസ്‌കോപ്പിക്ക് പഠനം ഉള്‍പ്പടെയുള്ള വിവിധ ശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു