മട്ടന്നൂർ കുമ്മാനത്ത് സ്കൂൾ ബസിൽ കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസുകാരനു ദാരുണാന്ത്യം. കുമ്മാനത്തെ ഷഹീൻ – നൗഷീന ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിദാൻ (11) ആണ് മരിച്ചത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.