*മണിപ്പുരിൽ അറുതിയില്ലാതെ കലാപം തുടരുന്നു.* വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ പതിനേഴുകാരൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ബിഷ്‌ണുപുർ ജില്ലയിലായിരുന്നു സംഭവം. മരിച്ചവരിൽ രണ്ടുപേർ കൂക്കി വിഭാഗത്തിൽനിന്നുള്ളവരും ഒരാൾ മെയ്തെയ് വിഭാഗത്തിലെയാളുമാണ്. 
കലാപത്തിൽ ആളുകൾ തമ്മിൽ അക്രമവും വെടിവയ്പ്പുമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പതിനേഴുകാരന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്

*ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 2,340 കു​ടും​ബ​ങ്ങ​ളി​ലെ 7,844 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.* 203 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യാ​ണ് ഇ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 32 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 642 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും ത​ക​ർ​ന്നു.

*ക​ന​ത്ത മ​ഴ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 50 പേ​ർ മ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം.* 87 പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. പ​ഞ്ചാ​ബ്, ഖൈ​ബ​ർ പ​ഖ്തൂ​ൺ​വ പ്ര​വി​ശ്യ​ക​ളി​ലാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച​ത്. ഖൈ​ബ​ർ പ​ഖ്തൂ​ൺ​വ​യി​ലെ ഷാം​ഗ്ല ജി​ല്ല​യി​ൽ മ​ണ്ണി​ടി​ച്ച​ലി​ൽ അ​ക​പ്പെ​ട്ട് എ​ട്ട് കു​ട്ടി​ക​ൾ മ​രി​ച്ചു.

*ഇ​റാ​നി​ലു​ണ്ടാ​യ മ​ണ​ൽ​ക്കാ​റ്റി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്.* ഇ​റാ​നി​ലെ സി​സ്താ​ൻ പ്ര​വി​ശ്യ​യി​ലും ബാ​ലു​ചെ​സ്താ​നി​ലു​മാ​ണ് ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി മ​ണ​ൽ​ക്കാ​റ്റ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

*ബം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സി​ൽ വി​ചാ​ര​ണ​ത്ത​ട​വ് നേ​രി​ടു​ന്ന പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി കൊ​ച്ചി​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി.* ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പി​താ​വി​നെ കാ​ണാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ജൂ​ൺ 26നാ​ണ് മ​അ​ദ​നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.
 
*സം​സ്ഥാ​ന​ത്തു പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ല.* ഇ​ന്നലെ 11,418 പേ​ർ പ​നി പി​ടി​പെ​ട്ടു വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 127 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ള​വും കൊ​ല്ല​വു​മാ​ണു ഡെ​ങ്കി​പ്പ​നി​യി​ൽ മു​ന്നി​ൽ.

*സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച പ​നി​ബാ​ധി​ച്ച് ആ​റു​പേ​ര്‍ മ​രി​ച്ചു.* ഇ​തി​ല്‍ ഒ​രാ​ള്‍ എ​ലി​പ്പ​നി ബാ​ധി​ച്ചും ഒ​രാ​ള്‍ എ​ച്ച്1 എ​ന്‍1 ബാ​ധി​ച്ചു​മാ​ണ് മ​രി​ച്ച​ത്. നാ​ലു​പേ​ര്‍ മ​രി​ച്ച​ത് ഡെ​ങ്കി​പ്പ​നി മൂ​ല​മെ​ന്ന് സം​ശ​യി​ക്കു​ന്നു.
വെ​ള്ളി​യാ​ഴ്ച 11,418 പേ​ർ പ​നി പി​ടി​പെ​ട്ടു വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി ​കി​ത്സ തേ​ടി.

*69-മ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഓ​ഗ​സ്റ്റ് 12ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നം.* ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന നെ​ഹ്‌​റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി (എ​ന്‍​ടി​ബി​ആ​ര്‍) എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്.

*മണിപ്പുർ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.* മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നും താമരശേരി ബിഷപ് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംകെ രാഘവൻ എംപി നടത്തിയ ഉപവാസം നാരങ്ങനീരു നൽകി അവസാനിപ്പിച്ചശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

*സർക്കാർ അവയവദാന പദ്ധതിക്കെതിരെ പരാമർശം നടത്തിയതിനെ തുടർന്ന് ഡോ. ഗണപതിക്ക് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ നോട്ടീസ് അയച്ചു.* കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന അവയവദാനത്തിനെതിരെയും ഒരു മതവിഭാഗത്തിനെതിരെയും നടത്തിയ പരാമർശങ്ങളിന്മേലാണ് നോട്ടീസ്. ആരോപണങ്ങളിൽ ഡോ. ഗണപതി തെളിവ് ഹാജരാക്കണമെന്നാണ് ഡിഎംഒ ആവശ്യപ്പെട്ടു.

*വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി.* പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണുന്നതിന് അകാരണമായ കാലതാമസം ഉണ്ടാകാൻ പാടില്ല. പോലീസ് സ്റ്റേഷനിൽ നിന്നുള്ള സേവനം എത്രയുംവേഗം ലഭിക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണം. എസ്.എച്ച്.ഒയുടെ അഭാവത്തിൽ പരാതിക്കാരെ നേരിൽ കാണാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.
 
*വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നാ​യി ദേ​ശീ​യ നേ​താ​ക്ക​ളെ രം​ഗ​ത്തി​റ​ക്കി ബി​ജെ​പി.* പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്രഹ്ലാദ് ജോ​ഷി​യെ രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഏ​കോ​പ​ന ചു​മ​ത​ല പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ചു.

*ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും.* വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ സുരേന്ദ്രനെ മാറ്റി, കേന്ദ്രമന്ത്രി വി മുരളീധരനെ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് നേരത്തെ വാര്‍‍ത്തകള്‍ വന്നിരുന്നു.

*ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ സന്ദർശിച്ച് വൈകാരിക പോസ്റ്റ് പങ്കുവെച്ച് മുൻ മന്ത്രിയും സിപിഎം എം എൽ എയുമായ കെ ടി ജലീൽ.* മദനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്ന് ജലീൽ പറഞ്ഞു. ഭരണകൂട ഭീകരതയുടെ ഇര എന്നാണ് ജലീൽ മദനിയെ വിശേഷിപ്പിച്ചത്.
 
*തമിഴ്നാട്ടിൽ ഡിഐജി ആത്മഹത്യ ചെയ്തു.* കോയമ്പത്തൂർ ഡിഐജി റേഞ്ച് സി. വിജയകുമാർ ആണ് ക്യാമ്പ് ഓഫീസിൽ സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ജീവനൊടുക്കിയത്. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.  സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിർക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

*പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും*. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

*കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു അമേരിക്കയിൽ വാഹനാപകടത്തിൽ ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു കൊല്ലപ്പെട്ടെന്നത്.* എന്നാൽ ഇപ്പോൾ ഇതിൽ ആശയക്കുഴപ്പവും ഉണ്ട്. ഇയാളുടെ ഏറ്റവും പുതിയ വീഡിയോ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. പന്നു ന്യൂയോര്‍ക്കിലെ യു.എൻ ആസ്ഥാനത്തിന് പുറത്തുനിന്ന് ബുധനാഴ്ച ചിത്രീകരിച്ചതെന്ന് പറയുന്ന ഒരു വീഡിയോയാണ്  പ്രത്യക്ഷപ്പെട്ടത്.

*അവിവാഹിതരായ യുവതീയുവാക്കള്‍ക്കും പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന സര്‍ക്കാര്‍.* 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചത്. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’- എന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

*മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ച്‌ 25 പേര്‍ മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് .* ബസിന്റെ ഡ്രൈവര്‍ ഡാനിഷ് ഷെയ്ഖ് ഇസ്മായില്‍ മദ്യപിച്ചിരുന്നതായി ഫോറൻസിക് റിപ്പോര്‍ട്ട് .
 
*മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും ഭാര്യയുടെയും 52 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.* എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.

*ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു.* സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, ജൂനിയർ സെക്ഷൻ എഞ്ചിനീയർ എംഡി അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിന്റെ മൂലകാരണവും, ക്രിമിനൽ നടപടിക്ക് പിന്നിലെ ആളുകളെയും തിരിച്ചറിഞ്ഞതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ ചുമത്തി.
 
*പതിമൂന്നുകാരിയായ പെൺകുട്ടിയെ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ യുവാവ് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.* മകളെ സ്വന്തം അമ്മ തന്നെയാണ് 1500 രൂപയ്ക്ക് യുവാവിന് വിറ്റത്. തുടർന്ന് യുവാവ് നെയ്യാർഡാമിലെ സ്വന്തം വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി. അവിടെവച്ചും നിരവധിതവണ പെൺകുട്ടിയെ ഇയാൾ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.

*വീടിനുള്ളിൽ കയറി പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍.* ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടില്‍ മോനിയെ 52) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.പ്രാര്‍ത്ഥനയ്ക്കെന്ന വ്യാജേന വൈദിക വേഷത്തിലെത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

*അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.* പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. തോട്ടിൽ കുളിച്ചപ്പോൾ കുട്ടിയുടെ മൂക്കിലൂടെ അമീബ കയറിയിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്ച മുതൽ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

*ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.* അഫീഫയുടെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് കോടതിയുടെ നിർദേശം.

*സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റി​ൽ​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് പി​ടി​യി​ൽ.* വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ഉ​മാ​നു​ജ​നെ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.
ലൊ​ക്കേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മു​ട്ട​ത്ത​റ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യ ഉ​മാ​നു​ജ​ൻ പി​ടി​യി​ലാ​യ​ത്.

*കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ യു​യു​സി ആ​ൾ​മാ​റാ​ട്ട​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി.*
കോ​ള​ജി​ന്‍റെ മു​ൻ പ്രി​ൻ​സി​പ്പ​ൽ ജി.​ജെ. ഷൈ​ജു, എ​സ്എ​ഫ്ഐ മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​വി​ശാ​ഖ് എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കാ​ട്ടാ​ക്ക​ട ഒ​ന്നാം ക്ലാ​സ് ജൂ​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി​യ​ത്.

*ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും വത്തിക്കാൻ പ്രസിദ്ധീകരിച്ചു.* “ഒരുമിച്ച് പ്രത്യാശിക്കുക” എന്നതാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. “പ്രത്യാശ” എന്ന വാക്കാണ് പാപ്പായുടെ യാത്രയിൽ പ്രത്യേകമായി പ്രമേയമാകുക. മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ അടയാളം കൂടിയായിരിക്കും പാപ്പയുടെ ഇത്തവണത്തെ യാത്ര. ഓഗസ്റ്റ് 31-ന് വൈകുന്നേരം 6.30-ന് ഫ്രാൻസിസ് പാപ്പ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മംഗോളിയയിലേക്ക് യാത്ര തിരിക്കുക.
 
*നിക്കരാഗ്വൻ ബിഷപ്പുമാരും ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ സർക്കാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മനുഷ്യാവകാശ ലംഘനത്തിന്റെ ഇര മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ജയിലിലേക്ക് തിരിച്ചയച്ചു.* ബുധനാഴ്ചയാണ് ബിഷപ്പിനെ ജയിലിലേക്ക് തിരിച്ചയച്ചതെന്നു നിക്കരാഗ്വേൻ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷപ്പ് അൽവാരെസിനെ തിങ്കളാഴ്ച മോചിപ്പിച്ചെങ്കിലും രാജ്യം വിട്ടു പ്രവാസ ജീവിതം നയിക്കണമെന്ന നിര്‍ദ്ദേശം അനുസരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജൂലൈ 5 ബുധനാഴ്ച വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.

*സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനയായ ലെഷ്കർ ഈ ജാൻവി രംഗത്ത്.* സ്വീഡനിൽ നടന്ന സംഭവത്തിന്റെ പേരിൽ ക്രൈസ്തവർക്കും, ദേവാലയങ്ങൾക്കും നേരെ അക്രമണം നടത്തുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്. ഒരു ക്രൈസ്തവ ദേവാലയമോ, ക്രൈസ്തവ വിശ്വാസിയോ പോലും പാക്കിസ്ഥാനിൽ ഇനി സുരക്ഷിതരായിരിക്കുകയില്ലെന്ന് സംഘടനയുടെ വക്താവ് നസീർ റൈസാനി പറഞ്ഞു. ആക്രമണം നടത്താൻ മറ്റ് സംഘടനകള്‍ തങ്ങളോടൊപ്പം ചേരുമെന്നും റൈസാനി വെളിപ്പെടുത്തിയിട്ടുണ്ട്.ഇറാഖിൽ ജനിച്ച് പിന്നീട് സ്വീഡനിലേക്ക് കുടിയേറിയ സൽമാൻ മോമിക എന്ന മുൻ മുസ്ലിമാണ്  ജൂൺ 28നു സ്റ്റോക്ക്ഹോമിലെ മോസ്കിന് സമീപം ഖുറാൻ കത്തിച്ചത്

*വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്.* ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍  പ്രചരിക്കുന്നത്. ”2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു” എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്.

*ഇന്നത്തെ വചനം*
അവന്‍ ഭണ്‍ഡാരത്തിന്‌ എതിര്‍വശത്തിരുന്ന്‌ ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണ യത്തുട്ടുകള്‍ ഇടുന്നതു ശ്രദ്‌ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേ പിച്ചു.
അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന്‌ ഏറ്റവും വിലകുറഞ്ഞരണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു.
അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
മര്‍ക്കോസ്‌ 12 : 41-44

*വചന വിചിന്തനം*
തൻ്റെ ദാരിദ്ര്യം വകവയ്ക്കാതെ തനിക്കുള്ളതെല്ലാം നൽകുന്ന വിധവ ദൈവാശ്രയ ബോധത്തിൻ്റെ ഉദാത്ത ദൃഷ്ടാന്തമാണ്. ദൈവം തന്നെ നാളെയും വഴി നടത്തും എന്ന ബോധ്യമാണ് അവളെ അതിന് പ്രരിപ്പിച്ചത്. ദൈവാശ്രയ ബോധം ജീവിത സമർപ്പണത്തിൻ്റെ ആഴം വർധിപ്പിക്കുന്നു. നമ്മിൽ തന്നെ ആശ്രയിക്കാതെ നമുക്ക് ദൈവത്തിൽ ആശ്രയിക്കുന്നവരായി മാറാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*