മണിപ്പൂരിൽ ക്രിസ്തീയവിശ്വാസികളുടെ നേർക്കുള്ള കൊടും ക്രൂരതയ്ക്ക്അറുതിവരുത്തണമെന്നാവശ്യപ്പെട്ട് 101 പേരുടെ ഉപവാസ സമരം നാളെ നടക്കുമെന്നു മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് നാലുവരെ തൃശൂർ ബിഎസ്എൻഎൽ ഓഫീസിനു സമീപം ഇഎംഎസ് സ്ക്വയറിലാണ് ഉപവാസമരം. ബിഷപ്പ് മാർ യോഹന്നാൻ ഔസേപ്പ് ഉദ്ഘാടനം ചെയ്യും. ഇരുനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും ക്രൈസ്തവരെ ജീവനോടെ കത്തിച്ചതും അടക്കം സമാനതകളില്ലാത്ത പീഡനങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.