🗞🏵 *മുസ്ലിം മാനേജുമെൻ്റ് കോളേജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.* അൽ അസർ എഞ്ചിനീയറിങ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ കൊല്ലം പത്തനാപുരം സ്വദേശി എആർ അരുൺ രാജാണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

🗞🏵 *വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെത്തുടർന്ന് കാഞ്ഞപ്പള്ളി അമല്‍ജ്യോതി എന്‍ജിനിറിംഗ് കോളജില്‍, രണ്ട് ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു.* ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ചിനെ ക്കൊണ്ടന്വേഷിപ്പിക്കാന്‍ സർക്കാർ തിരുമാനമാനിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്. ബുധനാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, കോളജ് അധികൃതരും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തിരുമാനം.
 
🗞🏵 *ഉദര സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.* ഇന്നു ബുധനാഴ്ച ജനറൽ അനസ്തേഷ്യ നല്‍കി പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള കഠിനമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങളോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് സൂചന

🗞🏵 *ഒഡീഷയിലെ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന കേന്ദ്ര നിലപാട് വെറും പ്രഹസനമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.* ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ കാരണം മറച്ചു വെയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സിബിഐ അന്വേഷണം ഒരു ഗിമ്മിക്ക് ആണെന്നും മമത ആരോപിച്ചു. കോറോമാണ്ടൽ എക്‌സ്‌പ്രസ് അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറവയാണ് മമത ഇക്കാര്യം അരാപിച്ചത്..
 
🗞🏵 *ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുള്ളത്. ഇത് വിപുലീകരിക്കാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ പരിഗണനയിലാണ്. 14 ജില്ലകളിലും മൊബൈൽ ലബോറട്ടികൾ സജ്ജമാക്കി. ലാബ് സംവിധാനം ശക്തിപ്പെടുത്തുന്നത് ഈ വർഷം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

🗞🏵 *എ.പി.എൽ. വിഭാഗക്കാർക്ക് പേവിഷ വാക്‌സിൻ സൗജന്യമായി നൽകിയിരുന്നത് അവസാനിപ്പിക്കുന്നു.* പേവിഷ വാക്‌സിനെടുക്കാൻ സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ 70 ശതമാനവും എ.പി.എൽ. വിഭാഗക്കാരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

🗞🏵 *പാർട്ടിയിൽ തെറ്റുതിരുത്തൽരേഖ വന്നെങ്കിലും അതിനൊന്നും പുല്ലുവിലകല്പിക്കാതെ എസ്.എഫ്.ഐ. മുന്നോട്ടുപോവുന്നത് സി.പി.എമ്മിനു തലവേദനയാവുന്നു.* എസ് എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആരോപണവിധേയനായ മാർക്ക്‌വിവാദത്തിൽ പരീക്ഷ എഴുതിയിട്ടില്ലെന്ന വിശദീകരണത്തിൽ പിടിച്ചുനിൽക്കാം. എന്നാൽ, മഹാരാജാസിലെ മുൻ എസ്.എഫ്.ഐ. എന്നാൽ, മഹാരാജാസിലെ മുൻ എസ്.എഫ്.ഐ. പ്രവർത്തക ഗസ്റ്റ് അധ്യാപികയാവാൻ വ്യാജരേഖ ചമച്ചതിൽ വെട്ടിലാണ് സംഘടന
 
🗞🏵 *റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്.* ബ്രിജ് ഭൂഷണിന് എതിരെ പരാതി നൽകിയ 17 വയസ്സുകാരിയായ ഗുസ്തി താരത്തിന്റെ പിതാവാണു മലക്കംമറിഞ്ഞത്. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു പരാതി നൽകിയതെന്ന് ഇദ്ദേഹം പറയുന്നു. ‘‘റെസ്‌ലിങ് ഫെഡറേഷൻ എന്റെ മകളോടു വിവേചനം കാണിച്ചതിലുള്ള ദേഷ്യം കാരണമാണു ലൈംഗികാതിക്രമം ഉണ്ടായെന്ന കടുത്ത ആരോപണം ഉന്നയിച്ചത്. എന്റെ മകളോടു ബ്രിജ് ഭൂഷൺ അപമര്യാദയായി പെരുമാറിയിട്ടില്ല ഇദ്ദേഹം പറഞ്ഞു.

🗞🏵 *പു​തു​താ​യി നി​ർ​മി​ച്ച ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ച്ച അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം ഔ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന പൊ​ളി​റ്റി​ക്ക​ൽ മാ​പ് അ​ല്ലെ​ന്ന് നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ കു​മാ​ർ ദ​ഹ​ൽ.* അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്ര​ത്തെ​പ്പ​റ്റി നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ദ​ഹ​ൽ ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, മ്യാ​ൻ​മ​ർ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളെ ഒ​രൊ​റ്റ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന അ​ഖ​ണ്ഡ ഭാ​ര​ത ചി​ത്രം നേ​പ്പാ​ളി​ൽ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.
 
🗞🏵 *ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ൽ കേ​ര​ള​ത്തി​നു ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം.* ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ന്‍റേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ സൂ​ചി​ക​യി​ലാ​ണു കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്.ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ​യി​ൽ കേ​ര​ള​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്

🗞🏵 *മാ​സ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഫൈ​ന​ൽ വി​സി​ൽ.* ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ മ​യാ​മി​യു​മാ​യി​ക​രാ​റി​ലെ​ത്തി.
ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. ബാ​ല്യ​കാ​ല ക്ല​ബ് ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യി​ലാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം.

🗞🏵 *ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.* ജൂണ്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, ബിഎസ്എന്‍എല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കി. 89,047 കോടിയുടെ പദ്ധതിയാണ് ഇതിനായി പ്രഖ്യാപിച്ചത്.

🗞🏵 *സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നപ്പോള്‍ രണ്ട് ദിവസം കൊണ്ട് സര്‍ക്കാരിന്റെ ഖജനാവിലേയ്ക്ക് എത്തിയത് 5.66 കോടിരൂപ.* തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുവരെ കണ്ടെത്തിയത് 1,13,268 നിയമ ലംഘനങ്ങളാണ് . കൂടുതലും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാത്ത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രണ്ട് കുറ്റത്തിനും 500 രൂപയാണ് പിഴ.

🗞🏵 *മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ.* സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. വി എസ് ശിവകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
🗞🏵 *സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ.* സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കെസിബിസി ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 *വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്.* ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന്‍, സഹോദരന്‍ രവി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചേലൂര്‍ പുഴയരുകില്‍ മേയാന്‍ വിട്ട ആടുകളെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോല്‍ പുലി ആക്രമിക്കുകയായിരുന്നു.
 
🗞🏵 *പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി.* പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ ഫ്രണ്ട് നേതാക്കൾക്കൊപ്പം ചേർത്തുവെച്ച് പ്രചരിപ്പിച്ചതോടെയാണ് ഭീഷണി ഉയർന്നതെന്ന് നിസാർ പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ പ്രതികരിച്ചതോടെ വ്യാപകമായ സൈബർ അറ്റാക്കിന് ഇരയായതായും നിസാർ പറയുന്നു.

🗞🏵 *വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍.* കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷ് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

🗞🏵 *കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ 1797 ഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍.* ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

🗞🏵 *അമൽജ്യോതി കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കലിൻ്റെ നേതൃത്വതിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു.*  വൈദിക സമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ, എകെസിസി, വിശ്വാസ പരിശീലന വിഭാഗം, കാർപ്, യുവദീപ്തി തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി അത്മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറാൾമാരായ  ഫാ. ജോസഫ് വെള്ളമറ്റം, ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശേരി എന്നിവരും  വൈദികരും  അത്മായനേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപനവും നടന്നു.

🗞🏵 *സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃശൂര്‍ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ.* കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ കുരുതി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, സംസ്ഥാന സര്‍ക്കാരിന്റെ നടപടികൾക്കെതിരെ തൃശൂര്‍ അതിരൂപതാ മുഖപത്രം ആഞ്ഞടിച്ചത്.ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടെന്നും ന്യുനപക്ഷ അവകാശങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നും അതിരൂപതാ മുഖപത്രത്തിൽ പറയുന്നു.

🗞🏵 *ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്).* കണ്മുന്നിൽ കൂട്ടമരണം കാണേണ്ടി വന്നതിന്റെ ഷോക്കിലാണ് ഇവർ. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൗൺസിലിംഗ് നൽകും. രക്ഷാപ്രവർത്തകരുടെ അവസ്ഥയും മറിച്ചല്ല. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പോലെ രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തവരുടെ ദുരവസ്ഥയും എൻഡിആർഎഫ് വ്യക്തമാക്കുന്നു.
 
🗞🏵 *ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുസ്ലിം ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ലിന്‍സി പോൾസൺ (26) കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.*  ലിന്‍സിക്ക് നാലര കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് സുഹൃത്തായ ജസീല്‍ ജലീലിന് ലക്ഷങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. ലിന്‍സിയുടെ പക്കല്‍ പണമില്ലെന്ന് മനസിലാക്കിയ ജസീല്‍ ജലീല്‍ ഇത് ചോദ്യം ചെയ്തത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

🗞🏵 *മാ​വേ​ലി​ക്ക​ര പു​ന്ന​മ്മൂ​ട്ടി​ൽ ആ​റു വ​യ​സു​കാ​രി​യെ പി​താ​വ് മ​ഴു​കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.* മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് ആ​ന​ക്കൂ​ട്ടി​ൽ ന​ക്ഷ​ത്ര ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ക്ഷ​ത്ര​യു​ടെ പി​താ​വ് മ​ഹേ​ഷി​നെ (38) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

🗞🏵 *സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210ല്‍ നിന്ന് 205 ആകും.* ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി ഏപ്രില്‍ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. നിലവിലെ മാര്‍ച്ച് 31ന് തന്നെയായിരിക്കും ഇനിയും മധ്യവേനലവധി തുടങ്ങുക. ഇത്തവണത്തെ പ്രവേശനോത്സവ പരിപാടി മലയിന്‍കീഴ് സ്‌കൂളില്‍ നടക്കുമ്പോള്‍ അധ്യക്ഷ പ്രസംഗത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്
 
🗞🏵 *വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി.* ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദേശം. ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു

🗞🏵 *കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ ‘കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്’ (KCMS) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്യാസിനി.* ദൈവദാസൻ മാർ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സി. ഡോ. ആർദ്ര SIC ആണ് കെ‌സി‌എം‌എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

🗞🏵 *നൈജീരിയയിലെ കടുണയിൽ നിന്നും സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ 16 ക്രൈസ്തവരെ പണം നൽകി മോചിപ്പിച്ചു.* മെയ് ഏഴാം തീയതിയാണ് മടാലയിൽ സ്ഥിതി ചെയ്യുന്ന ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ അതിക്രമിച്ചു കയറി 40 ക്രൈസ്തവ വിശ്വാസികളെ കൊള്ളക്കാർ തട്ടിക്കൊണ്ടു പോയത്. ഇവരിൽ ചിലര്‍ പിന്നീട് രക്ഷപ്പെട്ടു. ശേഷിക്കുന്നവര്‍ക്കായി മോചനദ്രവ്യം നല്‍കിയതോടെയാണ് മോചനം സാധ്യമായത്.
🍞🍞🍞🍞🍞🍞🍞🍞🍞🍞
*ഇന്നത്തെ വചനം*
സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്‌. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്‌.
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്‌ഷണമായിത്തരാന്‍ ഇവന്‌ എങ്ങനെ കഴിയും എന്ന്‌ അവര്‍ ചോദിച്ചു.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.
എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌.
എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.
ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്‌. പിതാക്കന്‍മാര്‍ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്‌ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.
യോഹന്നാന്‍ 6 : 51-58
🍞🍞🍞🍞🍞🍞🍞🍞🍞🍞
*വചന വിചിന്തനം*
ഇന്ന് വി.കുർബാനയുടെ തിരുനാൾ ആചരിക്കുന്നു. വി.കുർബാന ഈശോയുമായി നമ്മെ ആഴമായി ബന്ധപ്പെടുത്തുന്നു. ഈശോ നമ്മിലും നമ്മൾ ഈശോയിലും വസിക്കുന്നു, ഒന്നാകുന്നു. നിത്യജീവിതം ദൈവത്തോടൊത്തുള്ള ജീവിതമാണ്. അത് ഈ ഭൂമിയിൽ സംജാതമാകുന്നത് വി.കുർബാനയിലാണ്. നിത്യജീവൻ്റെ മുന്നാസ്വ3നമാണ് ഓരോ വി.കുർബാനയും എന്ന ബോധ്യത്തോടെ കുർബാന അർപ്പണത്തിന് അണയാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*